NEWS

സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ലഹരി കടത്ത് സംഘവുമായി ബന്ധം, കേസിലെ പുതിയ കഥാപാത്രം അനിഖ ആരാണ് ?

ലഹരി വേട്ടക്കിടെ ബംഗളുരുവിൽ പിടിയിലായ മുഹമ്മദ് അനൂപ് എന്ന കൊച്ചിക്കാരന് സ്വപ്ന സുരേഷുമായി അടക്കം ബന്ധം .സ്വർണക്കടത്തിന് പണം ശേഖരിക്കാൻ ഇയാളുടെ സഹായം തേടിയിട്ടുണ്ട് എന്നാണ് വിവരം .മുഹമ്മദ് അനൂപ് ,പാലക്കാട് സ്വദേശി ആർ രവീന്ദ്രൻ എന്നിവർക്കൊപ്പം ഡി അനിഖയെന്ന ഇവരുടെ നേതാവും പിടിയിൽ ആയിട്ടുണ്ട് .

സീരിയൽ നടി ആയിരുന്നു അനിഖ . ഇവർ ബെംഗളൂരു സ്വദേശി ആണ് .സിനിമാ മേഖലയിൽ ഉള്ളവർക്ക് ലഹരി എത്തിച്ചു കൊടുത്തിരുന്നത് അനിഖയുടെ നേതൃത്വത്തിൽ ആയിരുന്നു എന്നാണ് കണ്ടെത്തൽ .കൊറിയർ വഴിയാണ് ലഹരി വസ്തുക്കൾ ഇന്ത്യയിലേക്ക് വരുത്തിയിരുന്നത് .ബ്രസൽസിൽ നിന്നാണ് പ്രധാനമായും കൊറിയർ വന്നിരുന്നത് .ഇടപാടുകൾക്ക് ബിറ്റ്‌കോയിൻ ആണ് ഉപയോഗിച്ചിരുന്നത് .

Signature-ad

അനിഖയുടെ നേതൃത്വത്തിൽ ആയിരുന്നു ഇടപാട് .മുഹമ്മദ് അനൂപും രവീന്ദ്രനും ആണ് ആവശ്യക്കാർക്ക് ലഹരി വസ്തുക്കൾ എത്തിച്ചു കൊടുത്തിരുന്നത് .ഒരു വീട്ടിൽ നിരന്തരം നിരവധി ആളുകൾ വരുന്നതിനെ കുറിച്ച് നാട്ടുകാർ നൽകിയ വിവരത്തെ തുടർന്നാണ് ഇവർ അറസ്റ്റിൽ ആയത് .

Back to top button
error: