Month: August 2020

  • NEWS

    സച്ചിൻ പൈലറ്റ് തിരിച്ചെത്തി ,രാഷ്ട്രതന്ത്രത്തിൽ അജയ്യനായി അശോക് ഗെഹ്ലോട്

    മധ്യപ്രദേശിലെ വഴികാട്ടി ജ്യോതിരാദിത്യ സിന്ധ്യയായിരുന്നു കൊട്ടാര വിപ്ലവത്തിനിറങ്ങുമ്പോൾ സച്ചിൻ പൈലറ്റിന്റെ മനസ്സിൽ മുഴുവൻ .മധ്യപ്രദേശിലെ കോൺഗ്രസ്സ് സർക്കാരിനെ സിന്ധ്യ കൊണ്ടു പോയി കാവിയിൽ കെട്ടിയത് ഒരു വേള സച്ചിൻ പൈലറ്റിനെയും ആവേശം കൊള്ളിച്ചിട്ടുണ്ടായിരുന്നിരിക്കണം .എന്നാൽ കൊട്ടാരവിപ്ലവത്തിനു ആയുസ്സ് വെറും ഒരു മാസം .സച്ചിൻ കീഴടങ്ങി ഗെഹ്‌ലോട്ട് ചിരിച്ചു . രണ്ടു വർഷമായി സച്ചിൻ മുഖ്യമന്ത്രി പദത്തിന് കൊതിക്കുന്നു .യഥാർത്ഥത്തിൽ അത് അയാൾക്ക് അർഹതപ്പെട്ടതാണ് താനും .ആദ്യ തവണത്തെ സർക്കാരിനേക്കാൾ കെട്ടുറപ്പുള്ളതായിരുന്നു വസുന്ധര രാജെയുടെ രണ്ടാം ബിജെപി സർക്കാർ .ആദ്യ തവണത്തേതിനേക്കാൾ ശ്രദ്ധിച്ചായിരുന്നു രാജെയുടെ ഭരണവും . അക്കാലത്ത് അശോക് ഗെഹ്‌ലോട്ട് ഡെൽഹിയിലായിരുന്നു .രാഹുലിനും പ്രിയങ്കയ്ക്കും മാജിക് കാണിച്ചു കൊടുക്കുന്ന ,ഇന്ദിരാ ഗാന്ധി രാജസ്ഥാനിൽ നിന്ന് കണ്ടെടുത്ത ഗെഹ്‌ലോട്ട് ഗാന്ധി കുടുംബത്തിന്റെ ഏറ്റവും അടുത്ത ആളായിരുന്നു .വിശ്വസ്തനായിരുന്നു .ഈ പദവി രാഹുലിന്റെ കളിക്കൂട്ടുകാരനായ സച്ചിനെ മറികടക്കാൻ ഗെഹ്ലോട്ടിനു ധാരാളമായിരുന്നു .യഥാർത്ഥത്തിൽ ബിജെപിയുടെ കാവിക്കോട്ടയെ ഉഴുതു മറിച്ചത് സച്ചിനായിരുന്നു .എന്നാൽ കപ്പിനും ചുണ്ടിനുമിടയിൽ സച്ചിന്…

    Read More »
  • NEWS

    ഗ്രാന്റ് കെയര്‍ പദ്ധതി: വയോജന കേന്ദ്രങ്ങളില്‍ അടിയന്തര നടപടി,വയോജന കേന്ദ്രങ്ങളിലെ എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്തും

    തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഗ്രാന്റ് കെയര്‍ പദ്ധതി പ്രകാരം വയോജന സംരക്ഷണ കേന്ദ്രങ്ങളില്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വയോജന സംരക്ഷണ കേന്ദ്രങ്ങളില്‍ താമസിക്കുന്ന വയോജനങ്ങളുടെ നിലവിലെ സ്ഥിതി ആരോഗ്യ, സാമൂഹ്യനീതി, വനിത ശിശുവികനം, കുടുംബശ്രീ എന്നീ വകുപ്പുകളുടെ ഉത്തതതലയോഗം വിലയിരുത്തിയാണ് നടപടി സ്വീകരിച്ചത്. കേരളത്തിലെ 619 വൃദ്ധസദനങ്ങളിലുള്ള ഏകദേശം 21,000ഓളം വരുന്ന എല്ലാ വയോജനങ്ങളേയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ്. ആരോഗ്യ വകുപ്പും എന്‍എച്ച്എമ്മും സാമൂഹ്യനീതി വകുപ്പും സഹകരിച്ചാണ് പരിശോധനകള്‍ നടത്തുന്നത്. ഇത് സംബന്ധിച്ചുള്ള ആക്ഷന്‍പ്ലാന്‍ ആരോഗ്യ വകുപ്പ് എന്‍.സി.ഡി. ഡിവിഷന്‍ തയ്യാറാക്കിയതായും മന്ത്രി വ്യക്തമാക്കി. കോവിഡ് പരിശോധന നടത്തുമ്പോള്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥാപനങ്ങളെ സി.എഫ്.എല്‍.ടി.സി. ആക്കുന്നതാണ്. ഒന്നോ രണ്ടോ കേസുകള്‍ മാത്രമുണ്ടെങ്കില്‍ അവരെ തൊട്ടടുത്തുള്ള സി.എഫ്.എല്‍.ടി.സി.യിലേക്ക് മാറ്റും. കെയര്‍ ഹോമിന് പുറത്തുള്ള വയോജനങ്ങളുടെ കേസുകള്‍…

    Read More »
  • NEWS

    പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കണംഃരാഹുൽ ഗാന്ധിക്ക് ചെന്നിത്തലയുടെ കത്ത്

    തിരുവനന്തപുരം- രാജ്യത്തിന്‍റെ മതേതരത്വവും ജനാധിപത്യവും സാമ്പത്തിക ഭദ്രതയും ഫെഡറല്‍ ഭരണ സംവിധാനങ്ങളും അതീവ ഗുരുതരമായ വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍, ശക്തമായ ദേശീയ ബദലിനു രൂപം നല്‍കാന്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. ഒരു തരത്തിലുമുള്ള പ്രതീക്ഷയും പ്രേരണയുമില്ലാത്തവരായി ജനങ്ങള്‍ മാറിയിരിക്കുന്നു. മുന്നോട്ടുള്ള യാത്രയ്ക്ക് അഭിനിവേശവും ഉള്‍പ്രേരണയുമില്ലാതെ, കേവലം ഭൂതകാലത്തിന്‍റെ തടവറയില്‍ അഭയം തേടേണ്ട അവസ്ഥയിലാണ് ജനങ്ങളെന്ന് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ, “ഇന്ത്യയെ കണ്ടെത്തല്‍” എന്ന വിഖ്യാത കൃതി ഉദ്ധരിച്ച് ചെന്നിത്തല രാഹുലിനെ ഓര്‍മിപ്പിച്ചു. താങ്കളുടെ മുത്തച്ഛന്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ നേതൃത്വത്തിലുള്ള ഭരണഘടനാ ശില്പികള്‍ വളരെ കരുതലോടെ തയാറാക്കിയ നമ്മുടെ ഭരണഘടനയുടെ അന്തഃസത്ത തന്നെ ഇപ്പോഴത്തെ ഭരണാധികാരികൾ ആസൂത്രിതമായി ദുർബലപ്പെടുത്തുകയും ഇല്ലാതാക്കുകയും ചെയ്യുന്നു. പണ്ഡിറ്റ്ജി എഴുതിയതുപോലെ, പ്രതീക്ഷയിൽ നിന്നും ദേശീയതയുടെ ചൈതന്യത്തിൽ നിന്നും നമ്മള്‍ ക്രമേണ അകലുകയാണ്. ഭരണഘടന, പാർലമെന്‍ററി ജനാധിപത്യം,…

    Read More »
  • NEWS

    മുഖ്യമന്ത്രി പിണറായി വിജയൻറെ വാർത്താ സമ്മേളനങ്ങൾ ജനാധിപത്യ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുമ്പോൾ

    രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിൽ ആദ്യന്തം സജീവമായുണ്ടായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് .പള്ളിനിർമ്മാണ ചടങ്ങിൽ പങ്കെടുക്കില്ല എന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു .അതായത് ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം ചടങ്ങിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രി .എന്തുകൊണ്ട് താങ്കൾ ഒരു മതത്തിന്റെ മാത്രം ചടങ്ങിൽ പങ്കെടുക്കുന്നുവെന്നു ചോദിക്കാൻ യോഗി ആദിത്യനാഥ് വാർത്താ സമ്മേളനം വിളിച്ചില്ല .ഇത് ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിക്ക് ചേർന്നതാണോ എന്ന് ചോദിക്കാൻ ചാനലുകളുടെ മൈക്കുകൾക്ക് മുന്നിൽ നിന്ന് കൊടുക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി തയ്യാറായില്ല .ഇവിടെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ വാർത്താ സമ്മേളനങ്ങളുടെ പ്രസക്തി . പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ എത്തി ആറു വര്ഷം പിന്നിട്ടു .ഇതുവരെ പൂർണ രൂപത്തിൽ ഒരു വാർത്താ സമ്മേളനം അദ്ദേഹം നടത്തിയിട്ടില്ല .2019 ൽ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ അമിത് ഷായോടൊപ്പം ഒരു വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത അദ്ദേഹം ഒരു ചോദ്യത്തിന് പോലും ഉത്തരം പറഞ്ഞില്ല .ഇവിടെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ വാർത്താ…

    Read More »
  • TRENDING

    ലൈംഗികത അനുവദിച്ചില്ല ,മകന്റെ മരണത്തിൽ ‘അമ്മ കൊടുത്ത പരാതിയിൽ മരുമകൾക്കെതിരെ കേസ്

    മകൻ ആത്മഹത്യ ചെയ്യാൻ കാരണം മരുമകൾ സെക്സ് നിഷേധിച്ചിട്ടാണെന്ന അമ്മയുടെ പരാതിയിൽ മരുമകൾക്കെതിരെ കേസ് .അഹമ്മദാബാദിൽ മണിനഗറുകാരിയായ മുപ്പത്തിരണ്ടുകാരി ഗീത പാർമാറിനെതിരെ ആണ് കേസ് .ഷഹീർ കോട്ട്ഡാ പോലീസ് ആണ് കേസെടുത്തത് . വിവാഹം കഴിഞ്ഞ് ഇരുപത്തിരണ്ടു മാസമായിട്ടും മകന് മരുമകൾ ലൈംഗികത നിഷേധിച്ചു എന്നാണ് അമ്മയുടെ പരാതി .ഇതുമൂലം വിഷാദരോഗം വന്നു മകൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന്‌ ‘അമ്മ പരാതിയിൽ പറയുന്നു .പ്രേരണാ കുറ്റത്തിനാണ് മരുമകൾക്കെതിരെ കേസ് . ആദ്യ ബന്ധം പിരിഞ്ഞ ശേഷമാണ് സുരേന്ദ്ര സിൻഹ രണ്ടു ബന്ധം വേർപിരിഞ്ഞ ഗീതയെ വിവാഹം കഴിക്കുന്നത് .2018 ലായിരുന്നു വിവാഹം .മകനും മരുമകളും ഒരുമിച്ച് ഒരു കിടക്കയിൽ പോലും കിടന്നിട്ടില്ലെന്നും ചോദിച്ചപ്പോൾ വിവാഹത്തിന് മുൻപ് തന്നെ ഗീത ഇക്കാര്യം ആവശ്യപ്പെട്ടിരുന്നുവെന്നു മകൻ പറഞ്ഞെന്നും അമ്മയുടെ പരാതിയിൽ പറയുന്നു . മകന് ഇത് മാനസിക സമ്മർദ്ദം ഉണ്ടാക്കിയെന്നും ഇരുവരും തമ്മിൽ വഴക്ക് പതിവായി എന്നും ‘അമ്മ ചൂണ്ടിക്കാട്ടുന്നു .വഴക്ക് മൂത്ത് ഗീത വീട്ടിൽ…

    Read More »
  • NEWS

    ചൂണ്ടയിട്ടാൽ വാർത്ത,ആക്രി പെറുക്കിയാൽ….??നിഷ്പക്ഷരല്ല മാധ്യമങ്ങൾ-ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ കുറിപ്പ്

    മാധ്യമങ്ങൾ നിക്ഷ്പക്ഷരല്ല എന്ന് വിലയിരുത്തുകയാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം എഎ റഹീമിന്റെ ഫേസ്ബുക് പോസ്റ്റ് – ഞങ്ങൾ നിഷ്പക്ഷരാണ്. ഞങ്ങളുടെ വാർത്തകളിൽ ഞങ്ങൾ ആരുടെയും പക്ഷം ചേരാറില്ല. ഇതാണ് മലയാള മാധ്യമങ്ങളുടെ അവകാശവാദം. ഇല്ല, നിങ്ങൾക്ക് പക്ഷമുണ്ട്. ഇടത്പക്ഷ വിരുദ്ധതയാണ് നിങ്ങളുടെ വാർത്തകളിലെ അടിസ്ഥാന ഘടകം. നോക്കൂ, ആക്രി പെറുക്കിയും, കരിങ്കല്ല് ചുമന്നും, കക്ക പെറുക്കിയും യുവത നാടിനായി സ്വരൂപിച്ചത് 11കോടിയോളം രൂപയാണ്. പരിസ്ഥിതി കാത്തുസൂക്ഷിച്ചും, നാട് വൃത്തിയാക്കിയും, എല്ലുമുറിയെ പണിയെടുത്തും, ചെറുപ്പം പുതിയ ചരിത്രം രേഖപ്പെടുത്തി. ഒരിക്കൽ മനോരമ റിപ്പോർട്ടർ എന്നോട് ഒരു പ്രതികരണം ചോദിച്ചു. കൂത്തുപറമ്പ് രക്ത സാക്ഷി ദിനാചരണത്തോടു അനുബന്ധിച്ചു ഡിവൈഎഫ്ഐ യുടെ ഒരു യൂണിറ്റ് കമ്മിറ്റി നടത്തിയ ചൂണ്ടയിടൽ മത്സരത്തെ സംബന്ധിച്ചായിരുന്നു പ്രതികരണം!!. അതിലും ഒതുങ്ങിയില്ല, അന്ന് രാത്രി മനോരമ ചർച്ചക്കെടുത്തത് ഈ ചൂണ്ടയിടലായിരുന്നു. ചൂണ്ടയെ അങ്ങനെ ലോക ചരിത്രത്തിൽ ആദ്യമായി ഒരു ചാനൽ ചർച്ചക്കെടുത്തു. ലോകമാകെയുള്ള ചൂണ്ടകൾ എന്നും എക്കാലവും…

    Read More »
  • NEWS

    എലിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചർ

    തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ കനത്തതോടെ എലിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പൊതുജനങ്ങളും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്നവരും ഒരു പോലെ ശ്രദ്ധിക്കേണ്ടതാണ്. പ്രളയത്തെ തുടര്‍ന്നുണ്ടാകുന്ന പകര്‍ച്ച വ്യാധികളില്‍ ഏറ്റവും പ്രധാനമാണ് എലിപ്പനി. ഏതു പനിയും എലിപ്പനി ആകാമെന്നതിനാല്‍ പനി വന്നാല്‍ സ്വയം ചികിത്സ പാടില്ല. ആരംഭത്തില്‍ തന്നെ എലിപ്പനിയാണെന്ന് കണ്ടെത്തി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ പ്രളയത്തിലും നിരവധി പേര്‍ക്കാണ് എലിപ്പനി ബാധിച്ചത്. എന്നാല്‍ ആരോഗ്യ വകുപ്പിന്റെ ശക്തമായ ഡോക്‌സിസൈക്ലിന്‍ ക്യാമ്പയിനിലൂടെ രോഗനിയന്ത്രണത്തിന് സാധിച്ചു. ഇത്തവണയും എലിപ്പനി ഭീഷണിയാകാന്‍ സാധ്യതയുണ്ട്. ഇത് മുന്നില്‍കണ്ട് ആരോഗ്യ വകുപ്പ് ഡോക്‌സി ക്യാമ്പനുകള്‍ സംഘടിപ്പിച്ചു വരുന്നു. മലിന ജലത്തിലിറങ്ങുന്ന എല്ലാവരും വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും എലിപ്പനിക്കെതിരായ സൗജന്യ ചികിത്സ ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി. എന്താണ് എലിപ്പനി?…

    Read More »
  • NEWS

    കോവിഡ് -19 ബംഗാളിൽ സിപിഎമ്മിന്റെ തിരിച്ചു വരവിനു വഴി ഒരുക്കുന്നതിങ്ങനെ

    നീണ്ട മുപ്പത്തിനാല് വർഷമാണ് സിപിഐഎം ബംഗാൾ ഭരിച്ചത് .എന്നാൽ മമതാ ബാനർജി ഉയർത്തെഴുന്നേറ്റതോടെ പാർട്ടി അധികാരത്തിൽ നിന്ന് പുറത്തായി .ഒപ്പം പാർട്ടിയുടെ അണികളിൽ സാരമായ ചോര്ച്ചയുണ്ടായി .ഒന്നാം സ്ഥാനത്ത് നിന്ന് പാർട്ടി നാലാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു .ഭൂരിഭാഗം സീറ്റുകളിലും വിജയിച്ചിരുന്ന പാർട്ടി തുരുത്തുകളിലേക്ക് ഒതുക്കപ്പെട്ടു . എന്നാൽ ഇടതുപക്ഷ ആശയങ്ങൾക്ക് ഇപ്പോഴും വേരോട്ടം ഉള്ള മണ്ണാണ് ബംഗാൾ .പാർട്ടിപരമായി തള്ളപ്പെട്ടങ്കിലും വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങൾക്കിടയിൽ ഇപ്പോഴും ഇടതുപക്ഷ ആശയങ്ങൾക്ക് ശക്തമായ വേരോട്ടം ഉണ്ട് . കോവിഡ് മഹാമാരിക്കാലത്ത് ഇടതു യുവജന സംഘടനകൾ ഗ്രാമീണ മേഖലയിൽ ശക്തമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയാണ് .ഈയിടെ ഈ പ്രവർത്തനങ്ങളെ സിപിഐഎം ഒന്ന് വിലയിരുത്തി നോക്കി .അടുത്ത കാലത്തൊന്നും കിട്ടാത്ത പിന്തുണയാണ് പാർട്ടിക്ക് ജനങ്ങളിൽ നിന്ന് ഉണ്ടായിരിക്കുന്നതെന്ന തിരിച്ചറിവിലാണ് പാർട്ടി .തൊഴിലാളി പ്രസ്ഥാനങ്ങൾ ആകട്ടെ ചെങ്കൊടി വീണ്ടും പിടിച്ചു തുടങ്ങി . സി പി ഐ എമ്മിന്റെ തന്ത്രം ലളിതമാണ് .കോവിഡ് കാലത്ത് പാർട്ടി ഏറെയും ഊന്നിയത് സന്നദ്ധപ്രവർത്തനങ്ങളിലും ഡിജിറ്റൽ…

    Read More »
  • NEWS

    ശ്രീരാമൻ മുതൽ ബുദ്ധൻ വരെ ,ഇന്ത്യയോട് ഇടയാൻ നേപ്പാൾ

    ഭൂപട വിവാദത്തിനു പിന്നാലെ ഇന്ത്യയോട് കൂടുതൽ ഇടയാൻ നേപ്പാൾ .ദൈവങ്ങളുടെ ജന്മസ്ഥലം മുൻനിർത്തിയാണ് പുതിയ വിവാദം . നേരത്തെ വിദേശ കാര്യ മന്ത്രി എസ് ജയശങ്കറിന്റെ ഒരു പ്രസ്താവന മുൻനിർത്തി നേപ്പാൾ എതിർപ്പ് അറിയിച്ചിരുന്നു .”ആരൊക്കെയാണ് ഏറ്റവും മഹാന്മാരായ രണ്ടു ഇന്ത്യക്കാർ?ഞാൻ ഉറപ്പായും പറയും അത് ഗൗതമ ബുദ്ധനും മഹാത്മാ ഗാന്ധിയുമാണെന്ന് .”സി ഐ ഐ സംഘടിപ്പിച്ച ഇന്ത്യ @ 75 എന്ന പരിപാടിയിൽ സംസാരിക്കുക ആയിരുന്നു ജയശങ്കർ . ഈ പ്രസ്താവനയെ എതിർത്ത് നേപ്പാൾ രംഗത്ത് വന്നു .ബുദ്ധൻ എവിടെയാണ് ജനിച്ചതെന്ന് എല്ലാവര്ക്കും അറിയാമെന്നു നേപ്പാൾ വിദേശ കാര്യ മന്ത്രാലയം പ്രതികരിച്ചു . അതേസമയം ഇക്കാര്യത്തിൽ വിശദീകരണവുമായി ഇന്ത്യൻ വിദേശ കാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ രംഗത്ത് വന്നു .വിദേശ കാര്യ മന്ത്രി പറഞ്ഞത് ഇന്ത്യ ആർജിച്ചെടുത്ത ബുദ്ധ പാരമ്പര്യത്തെ കുറിച്ചാണ് എന്നും ബുദ്ധൻ ജനിച്ചത് നേപ്പാളിലെ ലുംബിനിയിൽ ആണെന്ന് എല്ലാവര്ക്കും അറിയാമെന്നും അദ്ദേഹം വിശദീകരിച്ചു . എന്നാൽ രാമന്റെ…

    Read More »
  • NEWS

    രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 23 ലക്ഷത്തോട് അടുക്കുന്നു,24 മണിക്കൂറിനിടെ 53,601 പേർക്ക് രോഗം

    ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 23 ലക്ഷത്തോട് അടുക്കുന്നു .നിലവിൽ 22,68,675 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് .പ്രതിദിനം 60,000 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നിടത്ത് 24 മണിക്കൂറിനിടെ 53,601 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് .മരണനിരക്കിലും കുറവുണ്ട് .പ്രതിദിനം ആയിരത്തിലധികം മരണം നടക്കുന്നിടത്ത് 24 മണിക്കൂറിനിടെ 871 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 5,83,489 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി .മരണസംഖ്യ 45,000 കടന്നു. 45,257 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത് .മഹാരാഷ്ട്രയിൽ ഇന്നലെ 9,181 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടു കോടി കടന്നു .7,33,897 ആളുകളാണ് ഇതുവരെ കോവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്

    Read More »
Back to top button
error: