ലൈംഗികത അനുവദിച്ചില്ല ,മകന്റെ മരണത്തിൽ ‘അമ്മ കൊടുത്ത പരാതിയിൽ മരുമകൾക്കെതിരെ കേസ്
മകൻ ആത്മഹത്യ ചെയ്യാൻ കാരണം മരുമകൾ സെക്സ് നിഷേധിച്ചിട്ടാണെന്ന അമ്മയുടെ പരാതിയിൽ മരുമകൾക്കെതിരെ കേസ് .അഹമ്മദാബാദിൽ മണിനഗറുകാരിയായ മുപ്പത്തിരണ്ടുകാരി ഗീത പാർമാറിനെതിരെ ആണ് കേസ് .ഷഹീർ കോട്ട്ഡാ പോലീസ് ആണ് കേസെടുത്തത് .
വിവാഹം കഴിഞ്ഞ് ഇരുപത്തിരണ്ടു മാസമായിട്ടും മകന് മരുമകൾ ലൈംഗികത നിഷേധിച്ചു എന്നാണ് അമ്മയുടെ പരാതി .ഇതുമൂലം വിഷാദരോഗം വന്നു മകൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ‘അമ്മ പരാതിയിൽ പറയുന്നു .പ്രേരണാ കുറ്റത്തിനാണ് മരുമകൾക്കെതിരെ കേസ് .
ആദ്യ ബന്ധം പിരിഞ്ഞ ശേഷമാണ് സുരേന്ദ്ര സിൻഹ രണ്ടു ബന്ധം വേർപിരിഞ്ഞ ഗീതയെ വിവാഹം കഴിക്കുന്നത് .2018 ലായിരുന്നു വിവാഹം .മകനും മരുമകളും ഒരുമിച്ച് ഒരു കിടക്കയിൽ പോലും കിടന്നിട്ടില്ലെന്നും ചോദിച്ചപ്പോൾ വിവാഹത്തിന് മുൻപ് തന്നെ ഗീത ഇക്കാര്യം ആവശ്യപ്പെട്ടിരുന്നുവെന്നു മകൻ പറഞ്ഞെന്നും അമ്മയുടെ പരാതിയിൽ പറയുന്നു .
മകന് ഇത് മാനസിക സമ്മർദ്ദം ഉണ്ടാക്കിയെന്നും ഇരുവരും തമ്മിൽ വഴക്ക് പതിവായി എന്നും ‘അമ്മ ചൂണ്ടിക്കാട്ടുന്നു .വഴക്ക് മൂത്ത് ഗീത വീട്ടിൽ പോയി ,.മനം നൊന്ത മകൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് അമ്മയുടെ ആരോപണം .