NEWS

സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കോവിഡ് ,അഞ്ച് മരണം

സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം .

1426 പേർക്കാണ് രോഗമുക്തി .1242 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം വന്നത് .വർക്കല സ്വദേശി ചെല്ലയ്യ (68 ),കണ്ണൂർ കോളയാട് കുമ്പ മാറാടി(75 ),വലിയതുറ മണിയൻ (80 ),ചെല്ലാനം സ്വദേശി റീത്ത ചാൾസ് (87 ),വെള്ളനാട് സ്വദേശി പ്രേമ (52 ),എന്നിവരാണ് മരിച്ചത് .

സമ്പർക്കത്തിലൂടെ രോഗം വന്നവരിൽ ഉറവിടം അറിയാത്തത് 105 പേർക്കാണ് .വിദേശത്ത് നിന്ന് എത്തിയവർ 62 പേരാണ് .മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ 72 പേരും .ആരോഗ്യ പ്രവർത്തകരിൽ രോഗം വന്നവർ 36 ആണ് .

Back to top button
error: