NEWS

നയതന്ത്ര ചാനലിലൂടെ സ്വര്‍ണ്ണം കടത്തിയതിന്റെ ഉത്തരവാദിത്വം  സംസ്ഥാന  സര്‍ക്കാരിന്: രമേശ് ചെന്നിത്തല

തിരുവനന്തപുരം:  യു എ ഇ  കോണ്‍സിലേറ്റിന്റെ ഡിപ്‌ളോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണ്ണം കള്ളക്കടത്ത് നടത്തിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന്് സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഒഴിഞ്ഞുമാറാനാകില്ലന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.   വിമാനത്താവളത്തില്‍ യു എ ഇ കോണ്‍സുലേറ്റിലെ ബാഗുകള്‍ക്ക് നയതന്ത്ര പരിരക്ഷ ലഭിക്കണമെങ്കില്‍ ഇതാവിശ്യപ്പെട്ട് കോണ്‍സുലേറ്റ്  സംസ്ഥാന സര്‍ക്കാരിന് കത്ത് കൊടുക്കണം. മുഖ്യമന്ത്രിക്ക് കീഴിലുള്ള  പൊതുഭരണ വകുപ്പിലെ  ചീഫ് പ്രോട്ടോക്കോള്‍ ഓഫീസറാണ്  ഈ കത്ത് പരിഗണിച്ച്്  അനുമതി നല്‍കേണ്ടത്.  ഈ അനുമതി ലഭിച്ചാല്‍ മത്രമേ  നയതന്ത്ര പരിരക്ഷയോടെ ബാഗേജുകള്‍  കൊണ്ടുവരാന്‍ സാധിക്കൂ.  ആ  നിലക്ക്്്     സര്‍ക്കാരിന്റെ അനുമതിയോടെയാണ് ഈ ബാഗേജുകളിലൂടെ സ്വര്‍ണ്ണം കടത്തിയിരിക്കുന്നത്്്് എന്ന് വ്യക്തമാവുകയാണ്.  ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സര്‍ക്കാര്‍ പുറത്ത് വിടണം.അത് കൊണ്ട്്്്    സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രിക്കും   സര്‍ക്കാരിനും ഒഴിഞ്ഞ് മാറാന്‍ ഒരിക്കലും കഴിയില്ല.
യു എ ഇ കോണ്‍സുലേറ്റിന്റെ നയതന്ത്രബാഗേജിലൂടെ 23 തവണ  സ്വര്‍ണ്ണം കടത്തിയതാണ് കസ്റ്റംസ്  നിലവില്‍ കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ ബാഗുകള്‍ക്ക് നയതന്ത്ര പരിരക്ഷ ലഭിക്കില്ല എന്നിരിക്കെ ഈ ഇരുപത്തിമൂന്ന് തവണയും കളളക്കടത്ത് നടന്നത് സംസ്ഥാന സര്‍ക്കാരിന്റെ അറിവോട് കൂടെ തന്നെയാണ് എന്നു വരുന്നു. അത് കൊണ്ടാണ് സെക്രട്ടറിയേറ്റില്‍ വീണ്ടുമെത്തിയതും ചീഫ് പ്രോട്ടോക്കോള്‍ ഓഫീസറെ  ചോദ്യം ചെയ്യലിന് വിധേയമാക്കുന്നതും.  ഇതെല്ലാം അതീവ ഗൗരവ സ്വഭാവത്തിലുള്ള കാര്യങ്ങളാണ്.

സര്‍ക്കാര്‍ അനുമതി നല്‍കിയതിലൂടെ മാത്രമാണ് കള്ളക്കടത്ത് സംഘത്തിന് നിര്‍ബാധം നയതന്ത്രചാനലിലൂടെ സ്വര്‍ണ്ണം കടത്താന്‍ കഴിഞ്ഞത്  അത് കൊണ്ട് തന്നെ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഇതിന്റെയെല്ലാം ഉത്തരവാദിത്വത്തില്‍ നിന്നൊഴിഞ്ഞ് നില്‍ക്കാന്‍ കഴിയില്ല. രാജ്യ സുരക്ഷയെ ബാധിക്കുന്ന  ഈ കള്ളക്കടത്തില്‍  സംസ്ഥാന സര്‍ക്കാരിന്റെ പങ്ക് തെളിഞ്ഞ് വരേണ്ടതാണ്   ഇന്നത്തെ ഏറ്റവും വലിയ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്പീക്കറുടെ പ്രസ്താവന ഭീരുത്വം

തന്നെ നീക്കാനുള്ള പ്രമേയം  നിയമസഭയില്‍ എടുക്കില്ലന്ന് സ്പീക്കറുടെ പ്രസ്താവന ഭീരുത്വമാണെന്ന്് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.    24 നാണ് ഇപ്പോള്‍ നിയമസഭാ കൂടാന്‍ നിശ്ചയിച്ചിരിക്കുന്നത്്.   നിയമസഭാ ചട്ടങ്ങള്‍ അനുസരിച്ച്് പതിനഞ്ച് ദിവസത്തെ  നോട്ടീസുണ്ടെങ്കില്‍ മാത്രമേ സഭ വിളിക്കാന്‍ കഴിയുകയുള്ളു.    പതിനഞ്ച് ദിവസത്തെ നോട്ടീസുണ്ടെങ്കില്‍ മാത്രമേ   പതിനാല് ദിവസത്തെ നോട്ടീസ് കൊടുത്ത് സ്പീക്കറെ മാറ്റണമെന്ന് പ്രതിപക്ഷത്തിന് ആവശ്യപ്പെടാന്‍ കഴിയുകയുള്ളു.  ഇവിടെ സര്‍ക്കാരും ഗവര്‍ണ്ണറും  പ്രതിപക്ഷത്തിന് പതിനഞ്ച്  ദിവസം  തന്നിട്ടില്ല.  പിന്നെയെങ്ങിനാണ്  പ്രതിപക്ഷം  പതിനാല് ദിവസത്തെ നോട്ടീസ് കൊടുക്കുന്നത്.    പതിനഞ്ച് ദിവസത്തെ നോട്ടീസ് നല്‍കി  വേണം  സഭകൂടാന്‍  എന്നതാണ് നടപടി ക്രമം. അത് ഇവിടെ വെട്ടിച്ചുരുക്കി.   അപ്പോള്‍   സ്പീക്കറെ മാറ്റാനുളള പ്രമേയത്തിന് നോട്ടീസ് കൊടുക്കാന്‍  പതിനാല് ദിവസം വേണമെന്നുള്ളത്്  വെട്ടിച്ചുരുക്കാനുള്ള  ബാധ്യതയും  നിയമസഭാ സെക്രട്ടറിയേറ്റിനില്ലേ.
സ്പീക്കറെ നീക്കണമെന്ന പ്രമേയം  അഡ്വ. എം ഉമ്മര്‍ എം എല്‍ എ ഇന്ന് നല്‍കുകയുണ്ടായി. അതിനെക്കുറിച്ച് സ്പീക്കര്‍ അഭിപ്രായം പറഞ്ഞത് വളരെ നിര്‍ഭാഗ്യകരമായി പോയി.  സ്പീക്കറെ നീക്കാനുള്ള പ്രമേയം സഭയില്‍ എടുക്കില്ലന്ന് സ്പീക്കര്‍ തന്നെ  പറയുന്നത് ഭീരുത്വമാണ്. തന്നെ നീക്കുന്നതുമായി ബന്ധപ്പെട്ട് ഏത് ചര്‍ച്ചക്കും  താന്‍  തെയ്യാറാണ് എന്നാണ്  പറയേണ്ടത്. സ്പീക്കര്‍ അങ്ങിനെ ഒളിച്ചോടുന്നത് ശരിയല്ല.  പതിനാല് ദിവസത്തെ നോട്ടീസ് ഉണ്ടാകാതെ പോയത്  പ്രതിപക്ഷത്തിന്റെ കുറ്റമല്ല.  പതിനഞ്ച് ദിവസത്തെ  നോട്ടീസ് കൊടുത്ത് നിയമസഭ വിളിക്കേണ്ട ഉത്തരവാദിത്വം സഭക്കുളളതാണ്. അതിന്റെ കുറ്റം പ്രതിപക്ഷത്തിന് മേല്‍ ചാരേണ്ട.  പതിനഞ്ച് ദിവസത്തെ നോട്ടീസ് കൊടുക്കാതെ  സഭകൂടാനുളള തിരുമാനം എടുത്തവര്‍ക്കാണ് അതിന്റെ കുറ്റം.  പതിനഞ്ച്  ദിവസത്തെ നോട്ടീസ് കൊടുത്തേ സഭ കൂടാവൂ എന്നിരിക്കെ അത് നിഷേധിക്കപ്പെടുമ്പോള്‍ ഞങ്ങള്‍ എങ്ങിനെ  പതിനാല് ദിവസത്തെ നോട്ടീസ് കൊടുക്കും. അത് പ്രായോഗികമല്ലല്ലോ. അസാധാരണമായ സാഹചര്യത്തില്‍ അസാധാരണമായ നടപടിക്രമങ്ങളിലുടെയാണ് സഭ ചേരുന്നത് എന്നത് കൊണ്ട് തന്നെ   ഈ നടപടിക്രമത്തിലൂടെ തന്നെ സ്പീക്കറെ നീക്കാനുള്ള      പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷത്തിന്  അനുമതി നല്‍കണമെന്നാണ് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നത്്.

രണ്ടു പ്രമേയങ്ങളും പ്രതിപക്ഷം കൊടുക്കുന്നുണ്ടെന്ന് ആദ്യമേ തന്നെ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു.  അവിശ്വാസ പ്രമയേവും, സ്പീക്കറെ  നീക്കാനുള്ള പ്രമേയവും പ്രതിപക്ഷം അവതരിപ്പിക്കുന്നുണ്ടെന്ന്്്്  ഒരു കുറിപ്പിലൂടെ ഞാന്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. യുഡി എഫിലെ എല്ലാ കക്ഷി നേതാക്കളുമായും ചര്‍ച്ച ചെയ്താണ്  മുഖ്യമന്ത്രിയെ അറിയിച്ചത്്. സഭ എത്ര ദിവസം കൂടണം എന്നുള്ളത്  സ്പീക്കര്‍ക്ക് ബിസിനസ് അഡൈ്വസറി കമ്മിറ്റി വിളിച്ചുകൂട്ടി തിരുമാനിക്കാവുന്നതേയുള്ളു. സഭ കൂടാനുളള സമന്‍സ് മാത്രമാണ് ഗവര്‍ണ്ണര്‍   കൊടുക്കുന്നത്. എത്ര  ദിവസം സഭ കൂടണമെന്ന് തിരുമാനിക്കുന്നത്  നിയമസഭ  തന്നെയാണ്. ഇരുപത്തിനാലിന് സഭ കൂടിക്കഴിഞ്ഞാല്‍ പിന്നെ ഓണം കഴിഞ്ഞ് മൂന്നാം തീയതി സഭ കൂടാവുന്നതേയുള്ളു. അതില്‍ സ്പീക്കറെ നീക്കുന്ന കാര്യം തിരുമാനിക്കാം. അവിശ്വാസ പ്രമേയത്തിന്  വി ഡി സതീശന്‍ എം എല്‍ എ  ഇന്നലെ നോട്ടീസ് കൊടുത്തൂ. അത് സഭ കൂടുന്ന ദിവസം തന്നെ എടുക്കേണ്ടി  വരും.  അന്നാണ് പ്രതിപക്ഷം  ലീവ് കൊടുത്തിരിക്കുന്നത്.

പതിനേഴാം തീയതി  നടക്കുന്ന  നിയമസഭാ   ടി വിയുടെ പരിപാടിയില്‍ പ്രതിപക്ഷം പങ്കെടുക്കില്ല.  നിയമസഭാ സഭാ ടി വിയോട് എതിര്‍പ്പില്ല. സ്പീക്കര്‍ക്കെതിരെ  നോട്ടീസ് കൊടുത്ത സാഹചര്യത്തില്‍ പ്രതിപക്ഷം അതില്‍ പങ്കെടുക്കുന്നത് ശരിയല്ല എന്നത്   കൊണ്ടാണ്  പങ്കെടുക്കാത്തത്്.

Back to top button
error: