കോൺഗ്രസിന് ജയം, രാജസ്ഥാനിൽ അശോക് ഗെഹ്‌ലോട്ട് സർക്കാർ വിശ്വാസ വോട്ട് നേടി

രാജസ്ഥാനിൽ അശോക് ഗെഹ്‌ലോട്ട് സർക്കാർ വിശ്വാസ വോട്ട് നേടി .ശബ്ദ വോട്ടോടെയാണ് നിയമസഭ പ്രമേയം പാസാക്കിയത് .

ഇന്നലെ ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ആണ് വിശ്വാസ വോട്ട് തേടാൻ തീരുമാനിച്ചത് .സച്ചിൻ പൈലറ്റും യോഗത്തിൽ പങ്കെടുത്തു .ഓരോ മാസത്തെ പ്രതിസന്ധികൾക്ക് ശേഷം അശോക് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും നേർക്കുനേർ കാണുന്നത് നിയമസഭാ കക്ഷി യോഗത്തിൽ ആണ് .

ബിജെപി കോൺഗ്രസിൽ വിഭാഗീയത ഉണ്ടാകാൻ ശ്രമിച്ചുവെന്നു അശോക് ഗെഹ്‌ലോട്ട് ചർച്ചക്കിടെ ആരോപിച്ചു .ബിജെപി നേതാവ് വസുന്ധര രാജെയുമായി യാതൊരു വിധ ധാരണയുമില്ലെന്നും ഗെഹ്‌ലോട്ട് വ്യക്തമാക്കി .കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ബിജെപി ഇടപെടേണ്ട എന്ന് സച്ചിൻ പൈലറ്റും പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *