പ്രവാസി പുനരധിവാസം:നോർക്കയും ട്രാവൻകൂർ പ്രവാസി ഡവലപ്മെൻ്റ് സഹകരണ സൊസൈറ്റിയും ധാരണാപത്രം ഒപ്പിട്ടു
തിരിച്ചെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനായി നോർക്ക റൂട്സ് മുഖാന്തിരം നടത്തിവരുന്ന പ്രവാസി വായ്പാ പദ്ധതിയിൽ (NDPREM ) ട്രാവൻകൂർ പ്രവാസി ഡവലപ്പ്മെന്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയുമായി നോർക്ക ധാരണാ പത്രത്തിൽ ഒപ്പുവച്ചു.
നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹരികൃഷ്ണൻ നമ്പൂതിരി സൊസൈറ്റി പ്രസിഡന്റ് കെ.സി.സജീവ് തൈക്കാടിന് ധാരണ പത്രം കൈമാറി.നോർക്ക റസിഡൻ്റ് വൈസ് ചെയർമാൻ കെ.വരദരാജൻ , ജനറൽ മാനേജർ ഡി.ജഗദീശ് ,സൊസൈറ്റി സെക്രട്ടറി രേണി വിജയൻ തുടങ്ങിയവർ സന്നിഹിതർ ആയിരുന്നു.
ഇനി മുതൽ 16 ധനകാര്യ സ്ഥാപനങ്ങളുടെ5832 ശാഖകളിലൂടെ വായ്പ ലഭിക്കും.
പ്രവാസികൾക്ക് സ്വയം സംരഭകരാകാൻ 30 ലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുന്നത്.15% മൂലധന സബ്സിഡിയും(പരമാവധി 3 ലക്ഷം രൂപ) 3% പലിശ സബ്സിഡിയും ലഭിക്കും. തിരിച്ചെത്തിയ പ്രവാസികൾക്കാണ് വായ്പയ്ക്ക് അർഹത.
www.norkaroots.org യിൽ അപേക്ഷിക്കാം. വിശദ വിവരം
ടോൾ ഫ്രീ നമ്പർ 1800 4253939 ( ഇന്ത്യയിൽ നിന്നും ) 00918802012345(വിദേശത്ത് നിന്ന് മിസ്ഡ് കോൾ സേവനം ) ലഭിക്കും.