NEWS

മാതാവിന് കോവിഡ് ഉണ്ടായിരുന്നു ,എന്നാൽ മരിക്കുമ്പോൾ നെഗറ്റീവ് ,വിവാദത്തിനു മറുപടിയുമായി കണ്ണന്താനം

കോവിഡ് ബാധിച്ച് മരിച്ച മാതാവിനെ പ്രോട്ടോകോൾ പ്രകാരം സംസ്കരിച്ചില്ല എന്ന വിവാദത്തിനു മറുപടിയുമായി ബിജെപി നേതാവും എംപിയുമായ അൽഫോൻസ് കണ്ണന്താനം .തന്റെ മാതാവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു എന്നും എന്നാൽ മരിക്കുന്ന സമയത്ത് കോവിഡ് നെഗറ്റീവ് ആയിരുന്നുവെന്നും കണ്ണന്താനം പറയുന്നു .

കണ്ണന്താനം നൽകുന്ന മറുപടികൾ ഇങ്ങനെ .മെയ് 28 നു മാതാവിന് കോവിഡ് പോസിറ്റീവ് ആകുന്നു .അവരെ ഡെൽഹി എയിംസിൽ അഡ്മിറ്റ് ചെയ്യുന്നു .രണ്ടാം ടെസ്റ്റ് ജൂൺ അഞ്ചിന് നടത്തുന്നു.റിസൾട്ട് നെഗറ്റീവ് ആകുന്നു .മൂന്നാം ടെസ്റ്റ് ജൂൺ 10 നു നടത്തുന്നു റിസൾട്ട് നെഗറ്റീവ് ആകുന്നു .

കോവിഡിൽ നിന്ന് മാതാവ് വിമുക്തി നേടിയെങ്കിലും അവരുടെ ആന്തരിക അവയവങ്ങൾക്ക് കേടു സംഭവിച്ചു .ശ്വാസകോശത്തിന് സാരമായ കേടു സംഭവിച്ചു .ഒടുവിൽ ഹൃദയാഘാതത്തിനു കീഴടങ്ങി .ഈ സാഹചര്യത്തിൽ കോവിഡ് മൂലമാണ് മാതാവ് മരിച്ചത് എന്ന് പറയുന്നതിൽ തെറ്റുണ്ടോ എന്ന് കണ്ണന്താനം .ചോദിക്കുന്നു കാർ അപകടത്തിൽ പെട്ട് ഒരാൾ തലക്ക് പരിക്കേറ്റ് മരിക്കുമ്പോൽ തലക്കു പരിക്കേറ്റു മരിച്ചു എന്നാണോ പറയുക എന്നും അൽഫോൻസ് കണ്ണന്താനം ചോദിക്കുന്നു .91 വയസു വരെ വളരെ ആരോഗ്യവതിയായിരുന്നു മാതാവ് എന്ന് അൽഫോൻസ് കണ്ണന്താനം ചൂണ്ടിക്കാട്ടുന്നു .എന്നാൽ കോവിഡ് ആരോഗ്യാവസ്ഥയെ തകിടം മറിച്ചു .

ആരോപണം ഉന്നയിച്ച ജോമോൻ പുത്തൻപുരക്കലിനെ പേരെടുത്ത് പറയാതെ വിമർശിക്കുന്നുണ്ട് കണ്ണന്താനം .ജീവിതകാലം മുഴുവൻ ബ്ളാക്മെയിലിംഗിലൂടെ ജീവിച്ച വ്യക്തി എന്ന നിലക്കാണ് പരാമർശം .ഞങ്ങളെ വെറുതെ വിടണം ‘അമ്മയുടെ ഊണ്’ പദ്ധതിയിലൂടെ നിരവധി പേരുടെ വിശപ്പകറ്റാൻ ഉള്ളതാണ് -കണ്ണാന്തനം കൂട്ടിച്ചേർത്തു .

Back to top button
error: