തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ അവസാനം
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ അവസാനത്തോടെ നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും ആളുകള്‍ കൂടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ അനുവദിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ അറിയിച്ചു.
വീട് കയറിയുള്ള പ്രചാരണത്തിന് മൂന്നു പേരില്‍ കൂടുതല്‍ ഉണ്ടാവാന്‍ പാടില്ല.
രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. എങ്ങനെ തെരഞ്ഞെടുപ്പ് നടത്താമെന്ന് ആരോഗ്യ പ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്‌തെന്നും ഇനിയും ചര്‍ച്ചകള്‍ തുടരുമെന്നും വി ഭാസ്‌കരന്‍ അറിയിച്ചു.
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും ചര്‍ച്ച നടത്തുമെന്നും ഇതിന് ശേഷമേ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കൂ. പോളിംഗ് ബൂത്തുകളില്‍ സാമൂഹിക അകലം പാലിച്ച് ക്യൂ നിര്‍ത്താന്‍ കഴിയുമെന്ന് പറഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍, പ്രചാരണ പരിപാടികള്‍ക്ക് പ്രോട്ടോക്കോള്‍ വരുമെന്നും അറിയിച്ചു. മൂന്ന് ആളില്‍ കൂടുതല്‍ വീടുകളില്‍ പ്രചരണത്തിനായി പോകരുതെന്ന് നിര്‍ദ്ദേശിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.