NEWS

മഴ കുറയും, ഇത്തവണ വെള്ളപ്പൊക്കത്തിന് പകരം വരൾച്ച?

സംസ്ഥാനത്ത് ഈ വർഷം മഴ കുറയുമെന്ന് കാലാവസ്ഥാ വിദഗ്ധരുടെ നിരീക്ഷണം ഇന്നലെ വരെ മൂന്ന് ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇനി ഓഗസ്റ്റ് അവസാനത്തോടെ മാത്രമേ മഴയുണ്ടാകൂ. സെപ്റ്റംബർ 30ന് മൺസൂൺ അവസാനിക്കും.

ചുഴലിക്കാറ്റോ ന്യൂനമർദ്ദമോ ഉണ്ടായില്ലെങ്കിൽ മഴ കുറയും. നിലവിൽ അതിനുള്ള സാധ്യത കുറവാണ്. ഈ സീസണിൽ 10 മുതൽ 15%വരെ മഴ കുറയുമെന്നാണ് പ്രവചനം. മഴ കുറഞ്ഞാൽ വേനൽ കടുക്കും. വരൾച്ചാ സാധ്യത കൂടുമെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഗവേഷണ വിഭാഗം ചൂണ്ടിക്കാട്ടുന്നു.

Signature-ad

കഴിഞ്ഞ രണ്ട് സീസണിലും മൺസൂണിൽ അധിക മഴയാണ് കേരളത്തിൽ ലഭിച്ചത്. മഴ മാറിനിൽക്കുന്നതോടെ ചൂട് കൂടുകയാണ്. ശരാശരി 30 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില.

Back to top button
error: