TRENDING

കാളപൂട്ടിന്റെ കഥ പറഞ്ഞ് ” കാളച്ചേകോന്‍ “

ഫുട്ബാൾ കളിപ്പോലെ മലബാറിന്റെ തനതു സംസ്ക്കാരമായ കാളപ്പൂട്ടിന്റെ പശ്ചാത്തലത്തില്‍
മണ്ണിന്റെയും, മനുഷ്യമനസ്സിന്റെയും കഥ പറയുന്ന ചിത്രമാണ് “കാളച്ചേകോൻ “. കെ.എസ് ഹരിഹരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന
“കാളച്ചേകോന്‍ ” എന്ന ചിത്രത്തില്‍ ഡോക്ടര്‍ ഗിരീഷ് ജ്ഞാനദാസ് നായകനാവുന്നു.
ദേവൻ, ഭീമൻ രഘു, സിദ്ധിക്ക്, ഹരീഷ് കണാരന്‍,ബിജുക്കുട്ടന്‍,സായികുമാർ, ഹരിശ്രീ അശോകൻ, മാമുക്കോയ,പുതുമുഖ വില്ലന്‍ സുനില്‍ പാതാക്കര,ഗീതാവിജയൻ, കൊളപ്പുള്ളി ലീല, നിലമ്പൂർ ആയിഷ, കോഴിക്കോട് ശ്രീദേവി,മുജീബ് റഹ്മാന്‍,ഉണ്ണി പെരിന്തല്‍മണ്ണ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

അമ്പതുകൾക്കു ശേഷമുണ്ടായിരുന്ന കാളപ്പൂട്ട് സംസ്കൃതിയിലേയ്ക്ക് കടന്നു ചെല്ലുന്ന ഈ സിനിമയില്‍ ഒരു ഗ്രാമത്തിന്റെ നൻമയും വിശ്വാസവും തൊട്ടറിയുന്ന ഈ ചിത്രത്തില്‍ നാലു പാട്ടുകളാണുള്ളത്. സംവിധായകന്‍ കെ എസ് ഹരിഹരന്‍ തന്നെ എഴുതിയ വരികൾക്ക് നവാഗതനായ ഡോക്ടർ ഗിരീഷ് ജ്ഞാനദാസ് സംഗീതം പകരുന്നു. ജയചന്ദ്രൻ, സിത്താര, ഡോകടർ ഗിരീഷ് ജ്ഞാനദാസ് എന്നിവര്‍ക്കു പുറമേ നടന്‍ ഭീമൻ രഘു ഒരു പാട്ട് പാടി ആദ്യമായി അഭിനയിക്കുന്നു. ശാന്തി മാതാ ക്രിയേഷന്റെ ബാനറിൽ നിര്‍മ്മിക്കുന്ന “കാളച്ചേകോന്‍ ” കൊവിഡ് പ്രോട്ടോക്കാൾ പരിപൂർണ്ണമായി, പാലിച്ച് മണ്ണാർക്കാട് ,വല്ലപ്പുഴ, ഒറ്റപ്പാലം, കൊല്ലംങ്കോട് എന്നിവിടങ്ങളിലായി ഷൂട്ടിംങ് ആരംഭിക്കും. ഛായാഗ്രഹണം ടി എസ് ബാബു നിര്‍വ്വഹിക്കുന്നു. ആക്ഷന്‍-ത്യാഗരാജൻ മാസ്റ്റർ,മേക്കപ്പ്- ജയമോഹനൻ, പി.ആർ ഒ- എ എസ് ദിനേശ്.

Back to top button
error: