NEWS

മഞ്ഞുമ്മലിൽ പതിനാലുകാരിയെ ബലാത്സംഗം ചെയ്തു ,മൂന്ന് പേർ പിടിയിൽ ,മൂന്ന് പേർ രക്ഷപ്പെട്ടു

കൊച്ചി മഞ്ഞുമ്മലിൽ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേരെ അറസ്റ് ചെയ്തു .മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ ആണ് അറസ്റ്റ് ചെയ്തത് .ഉത്തർപ്രദേശുകാരായ ഷാഹിദ് ,ഫർഹാദ് ,ഹനീഫ എന്നിവർ ആണ് പിടിയിലായത് .പ്രതികളായ മറ്റ് മൂന്നുപേർ സംസ്ഥാനം വിട്ടെന്നാണ് സൂചന .

മാർച്ചിൽ ആയിരുന്നു ആദ്യ ബലാത്സംഗം .വീട്ടിൽ ആരുമില്ലാത്ത നേരം പ്രതികൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു .പെൺകുട്ടിയുടെ വീടിനു അടുത്ത് താമസിക്കുന്നവർ ആയിരുന്നു പ്രതികൾ .പിന്നീട് പലയിടത്തും കൊണ്ട് പോയി പീഡിപ്പിച്ചു .

ഇവരുടെ മുറിയിൽ വച്ചും ഇടപ്പള്ളിയിൽ വച്ചും കുന്നുംപുറത്ത് വച്ചും പീഡനം ഉണ്ടായി .ബന്ധുക്കളുടെ പരാതിയിന്മേൽ ഏലൂർ പൊലീസാണ് കേസെടുത്തത് .

Back to top button
error: