Month: August 2020
-
NEWS
വിദ്യാര്‍ത്ഥിയുടെ തിരോധാനത്തില്‍ ദുരൂഹത: വനത്തിനുള്ളില്‍ നിന്നും രക്തക്കറ കണ്ടെത്തി
കൊല്ലം: പിറവന്തൂരില്‍ നിന്നും കാണാതായ രാഹുലെന്ന വിദ്യാര്‍ത്ഥിയെ തേടി പോലീസുദ്യോഗസ്ഥരും നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചിട്ട് ഏഴ് ദിവസം കഴിയുന്നു. ഒരാഴ്ച പിന്നീട്ടിട്ടും രാഹുലെവിടെ എന്ന ചോദ്യത്തിന് ആര്‍ക്കും വ്യക്തമായ മറുപടിയില്ല. കാണാതാവുന്ന ദിവസം രാത്രി 10 മണി വരെ സമൂഹമാധ്യമങ്ങളില്‍ ഓണ്‍ലൈനില്‍ ഉണ്ടായിരുന്ന രാഹുല്‍ പെട്ടെന്ന് അപ്രത്യക്ഷനാവുകയായിരുന്നു. പിന്നീട് രാഹുലിനെ ആരും കണ്ടിട്ടില്ല. പോലീസും നാട്ടുകാരും ഊര്‍ജിതമായി അന്വേഷണം നടത്തുന്നുണ്ടെങ്കിലും കേസില്‍ കാര്യമായ പുരോഗതി ഇതുവരെ ലഭിച്ചിട്ടില്ല്. അതിനിടയില്‍ വനത്തിനുള്ളില്‍ നിന്നും രക്തക്കറ കണ്ടെത്തിയത് കേസിനെ കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്. രക്തം രാഹുലിന്റെ തന്നെയാണോ എന്ന് പരിശോധിക്കുവാന്‍ അയച്ചിട്ടുണ്ട്. പുതിയ വീടിന്റെ പണി നടക്കുന്നതിനാല്‍ രാഹുലും കുടുംബവും മുറ്റത്ത് ക്രമീകരിച്ചിട്ടുള്ള മൂന്ന് ഷെഡ്ഡുകളിലാണ് ഉറങ്ങാറ്. മിക്ക ദിവസങ്ങളിലും രാത്രി രാഹുലിന്റെയൊപ്പം സുഹൃത്തുക്കളുമുണ്ടാവാറുണ്ട്. പോലീസ് സംഘം എല്ലാവരേയും ചോദ്യം ചെയ്തി വരികയാണ്. പോലീസുാകരും നാട്ടുകാരും ഡോഗ് സക്വാഡും ചേര്‍ന്ന് നാട്ടിലും വനത്തിനുള്ളിലുമായി അന്വേഷണം നടത്തുകയാണ്. രാഹുല്‍ തിരികെയെത്തും എന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും…
Read More » -
TRENDING
റിയയ്ക്ക് ലഹരിമരുന്ന് ഇടപാടുകള്‍; സുശാന്തിന്റെ മരണത്തില്‍ വീണ്ടും നിര്‍ണായക വെളിപ്പെടുത്തല്‍
മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ ഓരോ ദിവസവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വരുത്തുന്നത്. മരണത്തിന് പിന്നില്‍ മൂവര്‍സംഘം എന്ന സുശാന്തിന്റെ സുഹൃത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പുതിയ വാര്‍ത്തകള്‍ പുറത്ത് വരുന്നത്. കാമുകി റിയ ചക്രവര്‍ത്തിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് ലഹരി മരുന്ന് ഉപയോഗം, ലഹരി കടത്ത് എന്നിവയുമായി ബന്ധപ്പെട്ട വാട്ട്‌സാപ്പ് ചാറ്റുകള്‍ കണ്ടെത്തിയെന്നാണ് ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് നല്‍കുന്ന വിവരം. സംഭവം സിബിഐയെ അറിയിച്ചു. മാത്രമല്ല കഞ്ചാവ്, മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍ തുടങ്ങിയ ലഹരികള്‍ റിയ ഉപയോഗിക്കുകയോ സുശാന്തിന് നല്‍കുകയോ ചെയ്തതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗൗരവ് ആര്യ എന്ന ഡ്രഗ് ഡീലറുമായി റിയ നടത്തിയെന്നു പറയപ്പെടുന്ന ചാറ്റ് ദേശീയ മാധ്യമം പുറത്തു വിട്ടു. ഞാന്‍ ഇത്തരം കൂടിയ ലഹരികളെ കുറിച്ച് സംസാരിക്കുമ്പോഴും വല്ലപ്പോഴും മാത്രമേ ഞാന്‍ ഇതെല്ലാം ഉപയോഗിക്കാറുള്ളു. എംഡിഎംഎ ഒരിക്കല്‍ മാത്രമാണ് ഉപയോഗിച്ചത്. നിങ്ങളുടെ കയ്യില്‍ എംഡിഎം ഉണ്ടോ…
Read More » -
NEWS
നെഹ്‌റു-ഗാന്ധി കുടുംബത്തിൽ സംഭവിക്കുന്നത് എന്ത് ?സോണിയ -രാഹുൽ – പ്രിയങ്ക എന്നിവർ ഒരേ വഴിക്കോ ?
കോൺഗ്രസ്സ് പ്രവർത്തക സമിതിയും യോഗത്തിലെ ചൂടേറിയ ചർച്ചയുമൊക്കെ മാധ്യമങ്ങളിൽ വലിയ വാർത്തയാണ് .സോണിയ ഗാന്ധിക്കെതിരെ 23 നേതാക്കൾ എഴുതിയ കത്ത് പാർട്ടിക്കകത്തും യോഗത്തിലും വലിയ കോലാഹലം ഉണ്ടാക്കി .യോഗത്തിൽ സോണിയ ഗാന്ധിക്ക് അനുകൂലമായി സംസാരിച്ചവരിൽ പ്രമുഖൻ രാഹുൽ ഗാന്ധി തന്നെയായിരുന്നു .പ്രിയങ്കയും മൻമോഹൻ സിങ്ങും എ കെ ആന്റണിയും പ്രധാനമായും സോണിയക്ക് വേണ്ടി സംസാരിച്ചു . സോണിയ ഗാന്ധി ആശുപത്രി കിടക്കയിൽ ആയിരുന്നപ്പോൾ എതിർ ശബ്ദം ഉയർത്തി കത്തയച്ചതിനെ രാഹുൽ ചോദ്യം ചെയ്തു .കത്തയക്കുന്നത് രാജസ്ഥാനിൽ കോൺഗ്രസ്സ് ഒരു വലിയ പ്രതിസന്ധി നേരിടുമ്പോൾ ആയിരുന്നുവെന്നു കാര്യം രാഹുൽ ഓർമ്മിപ്പിച്ചു .കൂടെ നിന്നവർ എതിർശബ്ദം ഉയർത്തിയത് തന്നെ വേദനിപ്പിച്ചുവെന്നത് സോണിയ ഗാന്ധിയും ചൂണ്ടിക്കാട്ടി . എന്നാൽ നെഹ്‌റു-ഗാന്ധി കുടുംബത്തിനകത്ത് സംഭവിക്കുന്നത് എന്തായിരുന്നു ?ഏറെ കേട്ടിട്ടുള്ളതാണ് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലും തമ്മിലുള്ള അഭിപ്രായ വ്യത്യാസം .ഇതിനെ കോൺഗ്രസിലെ പഴയ തലമുറയും പുതു തലമുറയും തമ്മിലുള്ള അഭിപ്രായ വ്യത്യാസമായി…
Read More » -
NEWS
സെക്രട്ടറിയേറ്റിലെ തീ പിടുത്തം: അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഗവര്‍ണ്ണറെ കണ്ടു
തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിന്റെ എല്ലാ തെളിവുകളും നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് സെക്രട്ടറിയേറ്റില്‍ തീപിടുത്തം ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്ഭവനിലെത്തി ഗവര്‍ണ്ണറെ സ്ഥിതിഗതികള്‍ ധരിച്ചിപ്പച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളെ സംസ്ഥാന ഭരണത്തലവന്‍ എന്ന നിലയില്‍ ഈ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് വിശദമായ നിവേദനം ഗവര്‍ണ്ണര്‍ക്ക്്ു നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എം എല്‍ എ മാരായ വി എസ് ശിവകുമാര്‍, പി കെ ബഷീര്‍, വി ടി ബല്‍റാം എന്നിവരും പ്രതിപക്ഷനേതാവിനോടൊപ്പമുണ്ടായിരുന്നു. ഫയലിന് തങ്ങള്‍ തീവച്ചതാണെന്ന് പ്രോട്ടോക്കോള്‍ ഓഫീസര്‍ തന്നെ പറയുന്നു.സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട ഫയലുകള്‍ സെക്രട്ടറിയേറ്റില്‍ നടന്ന തീപിടുത്തത്തില്‍ നഷ്ടപ്പെട്ടത് തികച്ചും ദുരൂഹമാണെന്ന് ഗവര്‍ണ്ണറെ ധരിപ്പിച്ചതായി രമേശ് ചെന്നിത്തല പറഞ്ഞു. ഈ ഒരു സാഹചര്യം കേരളത്തില്‍ ഉണ്ടാകുന്നത് ആശാസ്യകരമല്ലന്ന് ഗവര്‍ണ്ണറെ ബോധ്യപ്പെടുത്തിയതായും അദ്ദേഹം സൂചിപ്പിച്ചു. സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും, എന്‍ ഐ എയും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കടന്ന് വരാന്‍ പോകുന്നുവെന്ന് കണ്ടുകൊണ്ടാണ്…
Read More » -
NEWS
നേതാക്കളുടെ കത്തിലൂടെയുള്ള പടയൊരുക്കത്തിന്റെ കാരണം തിരിച്ചറിഞ്ഞ് കോൺഗ്രസ്സ് ഹൈക്കമാൻഡ് ,ആ കാരണം ഇതാണ്
1990 കളുടെ അവസാനമുയർന്ന വിദേശ പൗര പ്രശ്‌നത്തിന് ശേഷം സോണിയ ഗാന്ധിക്കെതിരെ ഒരു ശബ്ദം കോൺഗ്രസിൽ നിന്നുയർന്നിട്ടില്ല .എന്നാൽ 23 മുതിർന്ന നേതാക്കൾ നേതൃത്വത്തിനെതിരെ കത്തെഴുതിയത് ഏവരെയും അമ്പരപ്പിച്ചു .അതിനൊരു കാരണമുണ്ട് .കൃത്യമായ കാരണം .അത് തിരിച്ചറിഞ്ഞിരിക്കുകയാണ് കോൺഗ്രസ് ഹൈക്കമാൻഡ് . കർണാടകയിലെ ഒരു രാജ്യസഭാ സീറ്റാണ് സോണിയ ഗാന്ധിക്കെതിരെയുള്ള കത്തിന് പിന്നിൽ എന്നാണ് വിലയിരുത്തൽ .കർണാടകയിലെ നാല് സീറ്റിൽ ഒന്നാണ് കോൺഗ്രസിന് ഉറപ്പുണ്ടായിരുന്നത് .ഈ സീറ്റിൽ മല്ലികാർജുന ഖാർഗെയെ നിർത്തിയതാണ് പൊടുന്നനെയുള്ള പ്രകോപനത്തിന് കാരണം എന്നാണ് വിലയിരുത്തൽ . സിറ്റിംഗ് എംപി രാജീവ് ഗൗഡക്കു പകരമാണ് മല്ലികാർജുന ഖാർഗെയ്ക്കു സീറ്റ് ലഭിച്ചത് .2014 -2019 കാലയളവിൽ ലോക്സഭയിൽ കോൺഗ്രസിനെ നയിച്ച മല്ലികാർജുന ഖാർഗെ ഏഴു തവണ ലോക്സഭാ എംപിയായിരുന്നു .ഖാർഗെയെ തെരഞ്ഞെടുത്തത് പലരുടെയും നെറ്റി ചുളിച്ചു . 2014 ലെ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം കോൺഗ്രസ്സ് പാർലമെന്റിൽ വളരെ ശ്രദ്ധിച്ചാണ് നേതാക്കളെ നിയമിക്കാറുള്ളത് .ദളിത് -മുസ്ലിം കോമ്പിനേഷൻ ആണ് ലോക്സഭയിലും…
Read More » -
TRENDING
ജാഗ്രതൈ, വാട്സ്ആപ്പ് സന്ദേശങ്ങളും ചിത്രങ്ങളും ചോരാം
ലോകമെമ്പാടുമുളള ജനങ്ങള്‍ വളരെയധികം ഉപയോഗിക്കുന്ന ഒരു സോാഷ്യല്‍ മീഡിയ ആപ്പാണ് വാട്ട്‌സ് ആപ്പ്. ഇന്ത്യയില്‍ ഈ ആപ്ലിക്കേഷന്റെ സേവനത്തിന് 400 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളാണുളളത്. അതുകൊണ്ട് തന്നെ ഈ ഉപയോക്താക്കളെ വാട്ട്‌സ് ആപ്പ് അക്കൗണ്ടുകള്‍ വഴി വലയില്‍ വീഴ്ത്താന്‍ ഇന്ത്യയിലുടനീളമുളള സ്‌കാമര്‍മാര്‍ ശ്രമിക്കുന്നുമുണ്ട്.അത്തരത്തിലുളള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ മഹാരാഷ്ട്രാ സൈബര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. വാട്ട്‌സ് ആപ്പിലൂടെ വ്യക്തികളെ ഹാക്കുചെയ്യുന്നതിനൊപ്പം, സ്‌കാമര്‍മാര്‍ ആ വ്യക്തിയുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലുളള മറ്റുള്ളവരെ കുടുക്കാനും പുതിയ തന്ത്രം ഉപയോഗിക്കുന്നു. തുടര്‍ന്ന് അവരില്‍ നിന്ന് പണം തട്ടിയെടുക്കുന്നതിന് ഒരു വ്യക്തിയുടെ സ്വകാര്യ സന്ദേശങ്ങളും ഫോട്ടോകളും ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നു. ഒരു പുതിയ വാട്ട്സ്ആപ്പ് അക്കൗണ്ട് സജ്ജീകരിക്കുമ്പോള്‍ ഉപയോക്താക്കള്‍ നല്‍കുന്ന വണ്‍ ടൈം വേരിഫിക്കേഷന്‍ കോഡ് ലഭിക്കുന്നത് ഹാക്കറുകളിലേക്കാണെന്നാണ് മഹാരാഷ്ട്ര സൈബര്‍ നല്‍കുന്ന നിര്‍ദേശം. ഈ ഹാക്കില്‍, സ്‌കാമര്‍മാര്‍ സാധാരണയായി ഒരു വ്യക്തിയുടെ ഫോണ്‍ നമ്പര്‍ വഴി ഒരു വാട്ട്സ്ആപ്പ് അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുന്നു. വിളിച്ചവര്‍ യഥാര്‍ത്ഥരാണെന്ന് വിശ്വസിച്ച്…
Read More » -
സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 454 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 391 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 163 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 152 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 150 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 24ന് മരണമടഞ്ഞ മലപ്പുറം വള്ളുവമ്പ്രം സ്വദേശി അബ്ദു റഹ്മാന്‍ (70), ആഗസ്റ്റ് 12ന് മരണമടഞ്ഞ വയനാട് നടവയല്‍ അവറാന്‍…
Read More » -
NEWS
സെക്രട്ടറിയേറ്റിൽ തീപിടുത്തം ,ഫയലുകൾ കത്തി നശിച്ചു ,അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം
തിരുവന്തപുരം സെക്രട്ടറിയേറ്റിൽ തീപിടുത്തം.നോർത്ത് സാൻഡ് വിച്ച് ബ്ളോക്കിലാണ് തീപെടുത്തം ഉണ്ടായത് .പൊതുഭരണ വകുപ്പ് പ്രവർത്തിക്കുന്നത് ഇവിടെയാണ് .ഏതാനും ഫയലുകളും കമ്പ്യൂട്ടറും കത്തി നശിച്ചതായാണ് സൂചന .ഫയർഫോഴ്‌സ് എത്തി തീയണച്ചു . ചീഫ് പ്രോട്ടോകോൾ ഓഫീസറുടെ ഓഫീസിലാണ് തീപിടുത്തം എന്നാണ് വിവരം .ഏതൊക്കെ ഫയൽ കത്തി നശിച്ചു എന്ന് അറിവായിട്ടില്ല .ഷോർട് സർക്യൂട്ട് ആണ് കാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ .രാഷ്ട്രീയമായി വലിയ പ്രാധാന്യം ഉള്ള മേഖല ആണിത് .ചീഫ് പ്രോട്ടോകോൾ ഓഫീസറുടെ ആസ്ഥാനവും ഇവിടെ തന്നെ .സ്വർണക്കടത്ത് കേസിൽ ദൃശ്യങ്ങളും ഫയലുകളും എൻഐഎ ആവശ്യപ്പെട്ടിരിക്കുന്നത് പ്രോട്ടോകോൾ ഓഫീസറോടാണ് . തീപിടുത്തത്തിൽ അസ്വാഭാവികത ഉണ്ടെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനും ആരോപിച്ചു .സ്വർണക്കടത്ത് സംബന്ധിച്ച തെളിവുകൾ നശിപ്പിക്കാൻ ആസൂത്രിതമായി ഉണ്ടാക്കിയ തീപിടുത്തമാണെന്നു ഇരുവരും ആരോപിച്ചു .സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ആവശ്യമുയർന്നു .
Read More » -
NEWS
ബാലഭാസ്‌കറിന്റെ അപകടമരണമല്ല, കൊലപാതകമാണ്, തനിക്ക് ചില പേരുകള്‍ പറയാനുണ്ട്: കലാഭവന്‍ സോബി
കൊച്ചി; വയലിനിസ്റ്റ് ബാലഭാസ്‌കര്‍ വിടപറഞ്ഞിട്ട് രണ്ട് വര്‍ഷമാകാന്‍ പോകുന്നെങ്കിലും മരണത്തിന് പിന്നിലെ ദുരൂഹതകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. കേസില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ മറ്റൊരുവെളിപ്പെടുത്തലുമായി നുണപരിശോധനയ്ക്ക് വിധേയനാക്കിയ കലാഭവന്‍ സോബി. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്ക് ചില പേരുകള്‍ പറയാനുണ്ടെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ഈ പേരുകള്‍ താന്‍ സിബിഐയോടും ക്രൈബ്രാഞ്ചിനോടും വെളിപ്പെടുത്തിയിട്ടില്ല, പകരം നുണപരിശോധനയിലൂടെ പുറത്തുവരട്ടെ എന്ന നിലപാടിലാണെന്ന് സോബി പറയുന്നു. അതേസമയം, പേരുകള്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥരോട് നിങ്ങള്‍ ബ്രെയിന്‍ മാപ്പ് ചെയ്‌തോളൂ അപ്പോള്‍ പേര് പറയാം എന്നായിരുന്നു സോബിയുടെ മറുപടി. നുണ പരിശോധന നടത്തുകയാണെഹ്കില്‍ അഭിഭാഷകന്റെ സാന്നിധ്യം വേണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. എലല്ലാ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാകാന്‍ തായ്യാറാണ് എന്ന വിവരം എഴുതി കൊടുത്തതാണ്. എന്നാല്‍ അന്വേഷണം ചിലര്‍ പറയുന്ന വഴിക്കാണ് നീങ്ങുന്നത്. സംഭവം നടന്നതുള്‍പ്പെടെയുളള കാര്യങ്ങളില്‍ വ്യക്തതയില്ലെന്ന് സിബിഐയോട് പറഞ്ഞിട്ടുണ്ട് അതിനാല്‍ ഇപ്പോള്‍ പേരുകള്‍ പറഞ്ഞാല്‍ എന്നോട് പലര്‍ക്കും വിരോധം ഉണ്ടാകും. എന്നാല്‍ ഉറക്കിക്കിടത്തി പറയുമ്പോള്‍ സത്യമാണെന്ന്…
Read More » -
NEWS
പെരിയ; നീതി ലഭിക്കാനുള്ള വാതില്‍ തുറന്നെന്ന് ഉമ്മന്‍ ചാണ്ടി
പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം എതിര്‍ത്തുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഡിവിഷന്‍ ബെഞ്ച് തള്ളുകയും കേസ് സിബിഐക്കു വിടാനുള്ള തടസങ്ങള്‍ നീങ്ങുകയും ചെയ്തതോടെ ഒന്നരവര്‍ഷത്തിനുശേഷം ശരത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബത്തിന് നീതി ലഭിക്കാനുള്ള വാതില്‍ തുറന്നുകിട്ടിെയന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാ്ണ്ടി. ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. ഈ കേസിലെ ഒന്നാം പ്രതിയും 14 പ്രതികളില്‍ ഭൂരിപക്ഷം പേരും സിപിഎമ്മുകാര്‍ ആയതിനാല്‍ കേസ് തേച്ചുമാച്ചുകളയാനുള്ള ശ്രമങ്ങള്‍ തുടക്കംമുതല്‍ പ്രകടമായിരുന്നു. പ്രതികളുടെ വാക്കുകള്‍ വേദവാക്യംപോലെ കരുതിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തയാറാക്കിയത് എന്നുവരെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. കേസ് സിബിഐക്കുവിട്ട ഹൈക്കോടതി വിധിക്കെതിരേ ഇടതുസര്‍ക്കാര്‍ തന്നെ രംഗത്തുവന്നത് രാഷ്ട്രീയാന്ധത ബാധിക്കാത്ത എല്ലാവരെയും വേദനിപ്പിച്ചു. മോദി സര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍മാരായിരുന്ന മനീന്ദര്‍ സിംഗ്, രഞ്ജിത് കുമാര്‍ എന്നിവരെ 86 ലക്ഷം രൂപ നല്കിയാണ് ഹൈക്കോടതിയില്‍ അണിനിരത്തിയത്. രണ്ടു ചെറുപ്പക്കാരെ നിഷ്ഠൂരമായി കൊന്നശേഷം അവര്‍ക്ക് നീതി കിട്ടുന്നതു തടയാന്‍ ചെലവഴിച്ചത് ജനങ്ങളുടെ നികുതിപ്പണമാണെന്ന് ഉമ്മന്‍ ചാണ്ടി…
Read More »