NEWS

പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയം തള്ളി ,പിണറായി പ്രസംഗിച്ചത് മൂന്നേമുക്കാൽ മണിക്കൂർ

പിണറായി സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ട് വന്ന അവിശ്വാസ പ്രമേയം വോട്ടിനിട്ട് തള്ളി .40 നെതിരെ 87 വോട്ട് ആണ് സർക്കാർ നേടിയത് .അഞ്ചു മണിക്കൂറായിരുന്നു ചർച്ച നിശ്ചയിച്ചിരുന്നത് എന്നാൽ ആരോപണ പ്രത്യാരോപണങ്ങൾ കടുത്തതോടെ പ്രമേയം വോട്ടിനിട്ടത് രാത്രി 9 20 ഓടെ .

കേരള നിയമസഭയിൽ ഒരംഗം നടത്തുന്ന ഏറ്റവും നീളമുള്ള പ്രസംഗം മുഖ്യമന്ത്രി പിണറായി വിജയന്റേതായി .മുഖ്യമന്ത്രിയുടെ പ്രസംഗം മൂന്നു മണിക്കൂർ പിന്നിട്ടപ്പോൾ പ്രതിപക്ഷം പ്രതിഷേധമുയർത്തി .എന്നാൽ വീണ്ടും മുക്കാൽ മണിക്കൂറോളം പ്രസംഗിച്ചാണ് മുഖ്യമന്ത്രി നിർത്തിയത് .

കേരള കോൺഗ്രസ് ജോസ് കെ മാണി പക്ഷത്തുള്ള റോഷി അഗസ്റ്റിൻ ,എൻ ജയരാജ് എന്നിവർ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു .ആരോപണ ശരങ്ങളിൽ കുടുങ്ങിയ കെ ടി ജലീൽ സഭയിൽ എത്തിയില്ല .

Back to top button
error: