കോൺഗ്രസ്സ് ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നു ,സിന്ധ്യയുടെ വെളിപ്പെടുത്തൽ
കോൺഗ്രസ്സ് തനിക്ക് ഉപമുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്ന് കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യ .എന്നാൽ കമൽ നാഥ് സർക്കാരിന്റെ ഭാവിയെ കുറിച്ച് തനിക്കന്നെ ബോധ്യം ഉണ്ടായിരുന്നു .അതിനാൽ അത് നിരസിച്ചു .സിന്ധ്യ മധ്യപ്രദേശിൽ ബിജെപി അംഗത്വ ക്യാമ്പിൽ പറഞ്ഞു .
തനിക്ക് ജനസേവനം ആണ് ഇഷ്ടം.അല്ലെങ്കിൽ ആ വാഗ്ദാനം സ്വീകരിച്ചേനെയെന്നും സിന്ധ്യ പറഞ്ഞു .കമൽനാഥിനെയും ദിഗ്വിജയ് സിങ്ങിനെയും സിന്ധ്യ പേരെടുത്ത് വിമർശിച്ചു .സിന്ധ്യ പാർട്ടി വിട്ടതോടെ കോൺഗ്രസ് രക്ഷപ്പെട്ടുവെന്നു ദിഗ്വിജയ് സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു .ഇതിനോട് പ്രതികരിക്കുകയായിരുന്നു സിന്ധ്യ .
അതേസമയം സിന്ധ്യയുടെ ആരോപണം കോൺഗ്രസ്സ് തള്ളി .അങ്ങിനെയൊരു വാഗ്ദാനം സിന്ധ്യക്ക് നൽകിയിട്ടില്ലെന്ന് കോൺഗ്രസ് മാധ്യമ വിഭാഗം തലവൻ നരേന്ദ്ര സലൂജ വ്യക്തമാക്കി .സിന്ധ്യയുടെ ലക്ഷ്യം മുഖ്യമന്ത്രി പദമാണെന്നും നരേന്ദ്ര സലൂജ പ്ററഞ്ഞു .