രാഹുലിന് വേണ്ടി കോൺഗ്രസ് നേതാവിന്റെ രക്തം കൊണ്ടെഴുതിയ കത്ത് സോണിയ ഗാന്ധിക്ക്

രാഹുൽ ഗാന്ധിയോട് നീതി ചെയ്യണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവിന്റെ രക്തത്തിൽ ചാലിച്ച കത്ത് .സോണിയ ഗാന്ധിക്കാണ് കത്ത് . ഡൽഹി കന്റോൺമെന്റ് ഏരിയയിലെ സന്ദീപ് തൻവാർ എന്ന കോൺഗ്രസ്സ് കൗൺസിലർ ആണ് രക്തം കൊണ്ട് കത്തെഴുതിയത് .

“തന്റെ രക്തവും വിയർപ്പും രാഹുൽ ഗാന്ധി പാർട്ടിക്ക് വേണ്ടിയാണു ചിലവഴിച്ചത് .മോശം കാലത്ത് ജനങ്ങളുടെ ശബ്ദം തെരുവിലും പാര്ലമെന്റിലും കേൾപ്പിച്ച നേതാവാണ് അദ്ദേഹം .രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാക്കിയില്ലെങ്കിൽ അതിന്റെ നഷ്ടം പാർട്ടിക്കാണ് “സന്ദീപ് തൻവാർ കത്തിൽ പറയുന്നു .

2019 ലെ പാർലമെൻറ് തെരഞ്ഞെടുപ്പിലെ കോൺഗ്രസ് പരാജയത്തെ തുടർന്നാണ് രാഹുൽ കോൺഗ്രസ് അധ്യക്ഷ പദം രാജി വച്ചത് .തുടർന്ന് താത്കാലിക അധ്യക്ഷയായി സോണിയ ചുമതലയേറ്റു .ഇന്ന് ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ സോണിയ രാജി വച്ചതോടെ രാഹുൽ ഗാന്ധിയെ അധ്യക്ഷനാക്കണം എന്ന ആവശ്യം ഉയരുന്നുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *