പിടിമുറുക്കി കസ്റ്റംസ്: അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യുന്നു
കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ ഏറ്റവും പുതുതായി പുറത്ത് വരുന്ന വാര്‍ത്ത ജനം ടി.വി കോര്‍-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് കൊച്ചി ആസ്ഥാനത്ത് ചോദ്യം ചെയ്യുന്നു എന്നതാണ്. സ്വപ്‌ന സുരേഷും അനില്‍ നമ്പ്യാരും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും, കേസിലുള്ള പങ്കിനെപ്പറ്റിയും ഇതോടെ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കഴിഞ്ഞ ദിവസമാണ് അനില്‍ നമ്പ്യാര്‍ക്ക് നോട്ടീസ് ലഭിച്ചത്.
സ്വര്‍ണക്കടത്ത് കേസ് പിടി കൂടി മണിക്കൂറുകള്‍ കഴിയും മുന്‍പ് സ്വപ്‌നയുടെ ഫോണിലേക്ക് വന്ന അനില്‍ നമ്പ്യാരുടെ കോളാണ് കേസില്‍ ഇരുവരേയും പരസ്പരം ബന്ധിപ്പിച്ച തെളിവായി മാറിയത്. ഇരുവരുടെയും സംസാരത്തിന്റെ രേഖകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. അനില്‍ നമ്പ്യാരെപ്പറ്റി സ്വപ്‌നയോട് ചോദിച്ചപ്പോള്‍ സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജിലാണെന്ന് പറയാന്‍ തന്നോട് നിര്‍ദേശിച്ചത് അനില്‍ നമ്പ്യാരാണെന്ന് സ്വപ്ന മൊഴി നല്‍കിയിരുന്നു.