NEWS

ആളെ പിടിക്കാൻ ബിജെപിയുടെ തന്ത്രം ,മുടക്കുന്നത് കോടികൾ ,കോൺഗ്രസും സിപിഐഎമ്മും പുറകിൽ  


ഇന്ന് സമൂഹത്തിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്നത് സമൂഹ മാധ്യമങ്ങൾ  ആണ്.അതിൽ തന്നെ ശരാശരി ഭാരതീയനെ ഏറെ സ്വാധീനിക്കുന്നത്  ഫേസ്ബുക് ആണ് .ഫേസ്ബുക് പേജിന്റെ പ്രൊമോഷനിലൂടെ സമൂഹ മാധ്യമത്തിൽ ഏറെ സ്വാധീനം ചെലുത്തുന്നത് ബിജെപി ആണെന്നാണ് കണക്കുകൾ പറയുന്നത് .പെയ്‌ഡ്‌ പ്രൊമോഷനിലൂടെ സമൂഹ മാധ്യമങ്ങളിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തുകയാണ് ബിജെപി .

ഫേസ്ബുക് പ്രൊമോഷന് ഏറ്റവും കൂടുതൽ പണം മുടക്കിയത് ബിജെപി ആണ്  .ഒന്നരക്കൊല്ലത്തിനിടയിൽ 4 .61 കോടി രൂപയാണ് പ്രൊമോഷന് വേണ്ടി ബിജെപി മുടക്കിയത് .2019 ഫെബ്രുവരി മുതൽ 2020 ഓഗസ്റ്റ് 24 വരെയുള്ള കണക്കാണിത് .കോൺഗ്രസ് മുടക്കിയതോ 1 .84 കോടി രൂപ മാത്രം .പരസ്യത്തിനായി പണം മുടക്കിയ പേജുകളിൽ ആദ്യ നാലെണ്ണം ബിജെപി ബന്ധം ഉള്ള പേജുകൾ ആണ് .ഇതിൽ മൂന്നെണ്ണത്തിന്റെയും വിലാസം ഡൽഹി ബിജെപി ആസ്ഥാനത്തിന്റേതാണ് .സി പി ഐ എം ആകട്ടെ ആദ്യ പത്തിൽ പോലുമില്ല .

Signature-ad

1 .39 കോടി രൂപയാണ് മൈ ഫസ്റ്റ് വോട്ട് ഫോർ മോഡി എന്ന പേജ് പരസ്യത്തിനായി ചിലവഴിച്ചത് .ഭാരത് കെ മൻ കി ബാത്ത് എന്ന പേജ് ചിലവഴിച്ചത് 2.24 കോടി രൂപയാണ് .നേഷൻ വിത്ത് നമോ എന്ന പേജ് ചിലവഴിച്ചിരിക്കുന്നത് 1 .28 കോടി രൂപയാണ് .ബിജെപി നേതാവ് ആർ കെ സിന്ഹയുമായി ബന്ധപ്പെട്ട അക്കൗണ്ട് ചിലവഴിച്ചത് 65 ലക്ഷം രൂപയാണ് .

മൊത്തം നോക്കിയാൽ ബിജെപി ചിലവഴിച്ചിരിക്കുന്നത് 10.1 കോടി രൂപയാണ് .ആദ്യ 10 പേജുകൾ ആകെ ചിലവഴിച്ചിരിക്കുന്നത് 15 .81  കോടി രൂപയാണ് .ആദ്യ പത്തിന്റെ മൊത്തം പരസ്യചിലവിന്റെ 64 ശതമാനവും ബിജെപി ചിലവഴിച്ചതാണ് .ആദ്യ പത്തിൽ ഉൾപ്പെടുന്ന മറ്റൊരു രാഷ്ട്രീയ പാർട്ടി ആം ആദ്മിയാണ് .69 ലക്ഷം രൂപയാണ് ആം ആദ്മി പാർട്ടി ചിലവഴിച്ചത് .വീഡിയോ അപ്ലിക്കേഷൻ പബ്ലിക് 1.24 കോടി രൂപ പരസ്യത്തിനായി ചിലവഴിച്ചു .ഡെയ്‌ലി ഹണ്ട് ചിലവഴിച്ചത് ഒരു കോടിയിലധികം രൂപയാണ് .പരസ്യത്തിനായി ഫ്ലിപ്കാർട് ചിലവഴിച്ചത് 86 .43 കോടി രൂപയാണ് .

Back to top button
error: