TRENDING

റിയയ്‌ക്കെതിരെ തുറന്നടിച്ച് സുശാന്തിന്റെ പിതാവ്; മരണത്തില്‍ പങ്കെന്ന് ആരോപണം

മുംബൈ: നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് പുരോഗമിക്കുന്നതിനിടയില്‍ ഓരോ ദിവസവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകാളാണ് പുറത്ത് വരുന്നത്. സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിക്ക് ലഹരിമരുന്ന് കടത്തുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ റിയയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് സുശാന്തിന്റെ പിതാവ് കെ.കെ സിങ്.

റിയ സുശാന്തിന്റെ കൊലയാളിയാണെന്നും തന്റെ മകന് റിയ വിഷം നല്‍കുകയായിരുന്നു വെന്നും പിതാവ് പറയുന്നു. അതിനാല്‍ റിയയെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്ത് ശിക്ഷ നല്‍കണമെന്ന് പിതാവ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് കളളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണത്തിന്റെ ബാഗമായി എന്‍ഫേഴ്‌സ്‌മെന്റ് ഡയറക്ടറേര്‌റ് ശേഖരിച്ച റിയയുടെ വാഡട്‌സാപ്പ് സന്ദേശങ്ങളില്‍ നിന്ന് ലഹരിമരുന്ന് ഉപയോഗത്തിന്റെ വിവരങ്ങള്‍ പുറത്ത് വന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാവരേയും എന്‍ബിസി ചോദ്യം ചെയ്ത് വരികയാണ്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: