Month: August 2020

  • LIFE

    സിനിമയ്ക്കല്ലാതെ വേറൊന്നിനും എന്നെ കൊള്ളില്ല- ജോജു ജോര്‍ജ്

    ഈ ലോകത്ത് പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്കൊരു സ്വപ്‌നമുണ്ടെങ്കില്‍ അത് കീഴടക്കാന്‍ ലോകം മുഴുവന്‍ കൂടെ നില്‍ക്കും എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ജോജു ജോര്‍ജ്. പക്ഷേ ഭാഗ്യത്തിനപ്പുറത്തേക്ക് നിരന്തര പരിശ്രമം എന്നൊരു ഘടകം കൂടി ജോജുവിന്റെ കാര്യത്തിലുണ്ട്. നീണ്ട 25 വര്‍ഷങ്ങള്‍ അയാള്‍ സിനിമയക്ക് വേണ്ടി മാത്രമ കഷ്ടപ്പെട്ടു. സിനിമ മാത്രം മുന്നില്‍ കണ്ട് മറ്റെല്ലാവരുടെയും മുന്നില്‍ പരിഹാസ്യനായി അയാള്‍ കഷ്ടപ്പെട്ടു. പക്ഷേ കാലം അയാള്‍ക്കായി കരുതി വെച്ചത് വലിയ സമ്മാനങ്ങളായിരുന്നു. ഒരു കാലത്ത് കണ്ട സ്വപ്‌നങ്ങളെല്ലാം അയാളിന്ന് നിറവേറ്റി. നടനും, നിര്‍മ്മാതാവുമായി മലയാ സിനിമയുടെ വിരിമാറില്‍ തലയുയര്‍ത്തി നെഞ്ച് വിരിച്ച് നടക്കുന്നു. അയാളുടെ ചിത്രങ്ങള്‍ക്ക് സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ തലത്തില്‍ അംഗീകരങ്ങള്‍ ലഭിക്കുന്നു. സധൈര്യം അയാളെ ചൂണ്ടിക്കാട്ടി നമുക്ക് പറയാം പൂര്‍ത്തികാരിക്കാന്‍ ഒരു സ്വപനം നിങ്ങള്‍ക്കുണ്ടെങ്കില്‍, അതിനു വേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ നിങ്ങളെ തേടി വിജയം ഒരിക്കല്‍ വരും. സ്‌കൂള്‍, കോളജ് കാലഘട്ടം മുതല്‍ സിനിമയായിരുന്നു ജോജുവിന്റെ ലോകം.…

    Read More »
  • TRENDING

    സിനിമ സൈറ്റല്‍ മോഷണം; കളവ് പോയത് രണ്ട് കോടിയുടെ മുതല്‍

    ചിറ്റൂര്‍: മുംബൈയിലേക്ക് ചൈനീസ് മൊബൈലുകളുമായി പോയ വാഹനം കൊളളയടിച്ചു. ബുധനാഴ്ച ആന്ധ്രപ്രജേശിലെ ചിറ്റൂരിലാണ് സംഭവം. രണ്ട് കോടിയോളം വിലവരുന്ന സ്മാര്‍ട്‌ഫോണുകളാണ് കൊളളയടിച്ചത്. വാഹനത്തിലെ ഡ്രൈവറെ കെട്ടിയിട്ട് മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പുറത്തേക്ക് എറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് ഡ്രൈവര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി വിവരം പറഞ്ഞപ്പോഴാണ് കൊളള പുറത്തറിഞ്ഞത്. ചൈനീസ് കമ്പനിയായ ഷഓമിയുടെ മൊബൈല്‍ നിര്‍മ്മാതാക്കളുടെ ശ്രീപെരുംപത്തൂരിലുളള ഉല്‍പ്പാദന യൂണിറ്റില്‍ നിന്ന് മുംബൈയിലേക്ക് മൊബൈലുകളുമായി പോവുകയായിരുന്ന വാഹനം അര്‍ധരാത്രി തമിഴ്‌നാട് -ആന്ധ്ര അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ മറ്റൊരു ലോറി വഴിയില്‍ തടയുകയായിരുന്നു. തുടര്‍ന്ന് ആ ലോറിയില്‍ എത്തിയവര്‍ ഡ്രൈവര്‍ ഇര്‍ഫാനെ മര്‍ദ്ദിച്ച് ഒരു രഹസ്യസങ്കേതത്തിലേക്ക് പോയി പിന്നീട് കണ്ടെയ്‌നര്‍ കൊളളയടിക്കുകയായിരുന്നു എന്ന് ഡ്രൈവര്‍ പറഞ്ഞു. വഴിയില്‍ ഉപേക്ഷിക്കപ്പെട്ട ഇര്‍ഫാന്‍ പിന്നീട് നാട്ടുകാരുടെ സഹായത്തോടെ പോലീസ് സ്‌റ്റേഷനില്‍ എത്തുകയായിരുന്നു. സംഭവത്തിന് ശേഷം പകല്‍ 11 മണിക്ക് നാരായവനത്തിനും പുത്തുരിനും ഇടയില്‍ ലോറി കണ്ടെത്തി. ശ്രീപെരുംപത്തൂരിലെ കമ്പനിപ്രതിനിധികള്‍എത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തിയതില്‍ നിന്ന് രണ്ട്‌കോടിയോളം രൂപയുടെ നഷ്ടം…

    Read More »
  • TRENDING

    പുല്‍വാമ ആക്രമണത്തിന്റെ സഹായി 23കാരി പെണ്‍കുട്ടി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എന്‍ഐഎ

    ജമ്മുകശ്മീര്‍: പുല്‍വാമ ആക്രമണം ലോകത്തെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു. രാജ്യത്തിന്റെ ധീര ജവാന്‍മാരെ നഷ്ടമായ ആ ദിനം ഒരു ഇന്ത്യക്കാരനും മറക്കില്ല. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന മറ്റൊരു വാര്‍ത്ത വീണ്ടും ഞെട്ടിക്കുന്നതാണ്. പുല്‍വാമ ആക്രമണത്തില്‍ ജയ്‌ഷെ ഭീകരര്‍ക്ക് സഹായിയായത് 23 കാരി പെണ്‍കുട്ടി എന്നാണ് എന്‍ഐഎ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. ഇന്‍ഷാ ജാന്‍ എന്ന പെണ്‍കുട്ടി. ആക്രമണത്തിന് പിന്നിലെ പ്രധാന സൂത്രധാരന്‍ മൊഹ്ദ്ഉമര്‍ ഫാറൂഖുമായി ഫോണിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ഇന്‍ഷ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് വിവരം. മാത്രമല്ല ഇരുവരും സംസാരിച്ച ഫോണ്‍ സംഭാഷണങ്ങളെ കുറിച്ചും എന്‍ഐഎയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ഇന്‍ഷയുടെ പിതാവ് താരിഖ് പിര്‍നും ഭീകരരുമായി ബന്ധമുണ്ടായിരുന്നു. മാത്രമല്ല ഭീകരരെ ഒന്നിലേറെ തവണ വീട്ടില്‍ പാര്‍പ്പിച്ചിട്ടുമുണ്ട്. അതേസമയം, പുല്‍വാമ കകേസില്‍ ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹര്‍ അടക്കം 19 പേരാണ് പ്രതികള്‍. 2019 ഫെബ്രുവരി 24നാണ് ജവാന്‍മാര്‍ സഞ്ചരിച്ച ബസിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാറിടിച്ച്…

    Read More »
  • LIFE

    കലാഭവന്‍ ആഗ്രഹിച്ചു പക്ഷേ വിധി സമ്മാനിച്ചത് ഓസ്‌കാര്‍- കോട്ടയം നസീര്‍

    ശബ്ദാനുകരണ കലയിലെ കിരീടം വെക്കാത്ത രാജാവാണ് മലയാളികള്‍ക്ക് കോട്ടയം നസീര്‍. മിമിക്രിയെ ഇത്രത്തോളം ജനകീയമാക്കുന്നതില്‍ വലിയ പങ്കു വഹിച്ച കലാകാരന്‍ കൂടിയാണദ്ദേഹം. ശബ്ദാനുകരണത്തില്‍ കോട്ടയം നസീറിന് മുന്നും പിന്നും എന്ന് രണ്ട് കാലഘട്ടമായി തന്നെ തരംതിരിക്കാം. അത്രത്തോളം സൂക്ഷമമായിട്ടാണ് കോട്ടയം നസീര്‍ ഓരോ താരത്തെയും അനുകരിക്കുന്നത്. മിമിക്രിയെന്നാല്‍ അമിതാനുകരണം എന്ന സ്ഥിരം ഫോര്‍മുലയില്‍ നിന്നും ഒട്ടും കൂട്ടിച്ചേര്‍ക്കലുകളില്ലാതെ താരങ്ങളുടെയും, രാഷ്ട്രീയ പ്രവര്‍ത്തകുടെയും ശബ്ദം അയാള്‍ അനുകരിച്ചു കൈയ്യടി നേടി. മിമിക്രിയിലേക്ക് കടന്നു വരുന്ന സമയത്ത് തനിക്ക് നേരിട്ട ഒരു അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് കോട്ടയം നസീര്‍. ഏതൊരു മിമിക്രി കലാകാരന്റെയും സ്വപ്‌നമായിരുന്നു കലാഭവനില്‍ എത്തിപ്പെടുകയെന്നത്. അതിനായിട്ടായിരുന്നു എല്ലാ മിമിക്രിക്കാരും ശ്രമിച്ചിരുന്നതും. കലാഭവന്റെ ജീവാത്മാവും പരമാത്മാവുമായ ആബേല്‍ അച്ചന് കോട്ടയം നസീര്‍ തനിക്കും കലാഭവനില്‍ ചേരാന്‍ താല്‍പര്യമുണ്ടെന്നറിയിച്ച് കത്തെഴുതുന്നു. കത്തിന് മറുപടിയായി എപ്പോഴെങ്കിലും എറണാകുളത്ത് വരുന്നുണ്ടെങ്കില്‍ കലാഭവനിലേക്ക് വരാനുള്ള അറിയിപ്പും ലഭിച്ചതോടെ കോട്ടയം നസീര്‍ കലാഭവനിലേക്ക് പുറപ്പെടുന്നു. പക്ഷേ അന്നേ ദിവസം ഇന്റര്‍വ്യു…

    Read More »
  • NEWS

    കുറ്റപത്രം നല്‍കിയില്ല; ഷംന കേസില്‍ പ്രതികള്‍ക്ക് ജാമ്യം

    കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതികള്‍ക്ക് ജാമ്യം. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഒന്നാം പ്രതി റഫീഖ് ഉള്‍പ്പെടെ നാല് പേര്‍ക്ക് ജാമ്യം അനുവദിച്ചത്. ഷംനയുടെ പരാതിയില്‍ അന്വേഷണം തുടങ്ങിയിട്ട് രണ്ട് മാസം പിന്നിട്ടു. എന്നിട്ടും പോലീസിന് കുറ്റപത്രം സമര്‍പ്പിക്കാനോ കൃത്യമായ തെളിവുകള്‍ കണ്ടെത്താനോ സാധാക്കാത്തതിനാലാണ് മുഖ്യപ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. അതേസമയം,കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് കണ്ടതിനാല്‍ അന്വേഷണം തുടരുകയാണെന്നും ഇതു കാരണമാണ് കുറ്റപത്രം വൈകുന്നതെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. റഫീഖിന് പുറമെ ബന്ധുക്കളായി അഭിനയിച്ച രണ്ടാം പ്രതി രമേശന്‍, മൂന്നാം പ്രതി ശരത്ത്,നാലാം പ്രതി അഷറഫ് എന്നിവരാണ് മറ്റ് ജാമ്യം ലഭിച്ചവര്‍. അതേസമയം, പ്രതികള്‍ക്ക് ജാമ്യം ലഭിച്ചെങ്കിലും മോഡലുകളെ ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും തട്ടിയതിന് ഇവര്‍ക്കെതിരെ മൂന്നു കേസുകള്‍ വേറെയുമുണ്ട്. ജാമ്യം ലഭിച്ചെങ്കിലും ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയില്ല.

    Read More »
  • TRENDING

    അച്ഛന്റെ മടക്കയാത്ര ഓർക്കാതെ ഞാനെങ്ങനെ ഓണത്തെ ഓർക്കും-ശോഭ സുരേന്ദ്രന്റെ ബ്ലോഗ്

    ഈ ഓണക്കാലത്ത് അച്ഛന്റെ ഓർമകളിൽ ബ്ലോഗെഴുത്തിലേക്കു കടക്കുകയാണ്. എനിക്കെന്നും ഓണക്കാലം തീഷ്ണമായ ഓർമ്മകളുടേതാണ്. നഷ്ടപ്പെട്ട കാലത്തിന്റെ ഓര്‍മകള്‍ തിരിച്ചു നല്‍കുന്നതുകൊണ്ടു കൂടിയാണല്ലോ ഓണം നമുക്കു പ്രിയപ്പെട്ടതാകുന്നത്‌. മാവേലി നാടുവാണ കാലത്തിന്റെ നന്‍മകള്‍ പ്രകീര്‍ത്തിച്ചു മതിവരില്ല ആർക്കും. പക്ഷേ, എവിടെ ആയിരുന്നാലും മലയാളിക്ക് കൈവിട്ടുകളയാന്‍ ആഗ്രഹിക്കാത്ത ഓണത്തിന്റെ ഓർമ്മകൾ ഇത്തവണ മുന്‍കാലങ്ങളിലെപ്പോലെ നമുക്കൊപ്പമില്ല. മാസങ്ങളായി നമുക്കു നഷ്ടപ്പെടുന്ന എല്ലാ ആഘോഷങ്ങളും കൊവിഡ്‌ മഹാമാരിയുടെ പിടിയില്‍ നിന്നു രക്ഷപ്പെട്ടിട്ടു തിരിച്ചുപിടിക്കണം നമുക്ക്‌; പൊന്നോണവും. ജീവിതത്തെ പിടിച്ചുലച്ച വലിയൊരു വിയോഗത്തിന്റെ ഓര്‍മകളുടെ വാര്‍ഷികം കൂടിയാണ്‌ എനിക്ക്‌ ഓണം; അമ്മയ്‌ക്കും സഹോദരങ്ങള്‍ക്കും അത്‌ അങ്ങനെ തന്നെയാണ്‌. അഛന്റെ വിയോഗം. മുപ്പത്തിമൂന്നു വര്‍ഷം മുമ്പ്‌ ചോതി ദിനത്തിലാണ്‌ എന്റെ ഉള്ളിലെ ഓണപ്പൂക്കളത്തില്‍ എന്നേക്കുമായി കണ്ണീര്‍ വീണത്‌. ആ വര്‍ഷവും അത്തത്തിനും ചിത്തിരയ്‌ക്കും മുറ്റത്തു പൂക്കളമിട്ടിരുന്നു. അര്‍ബുദത്തിന്റെ വേദനയില്‍ നിന്ന്‌ ആശുപത്രിവിട്ട്‌ അഛന്‍ തിരിച്ചുവരുമെന്നാണ്‌ കൗമാരക്കാരിയായ ഞാന്‍ പ്രതീക്ഷിച്ചത്‌. തൃശൂര്‍ അമലാ ആശുപത്രിയിലേക്കു പോകുമ്പോള്‍ എന്നെ കൂടെക്കൂട്ടാതിരുന്ന ചേച്ചിയും അമ്മയും…

    Read More »
  • ഇന്ന് 2476 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2476 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 215 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നുള്ള 193 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 180 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 63 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 13 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 22ന് മരണമടഞ്ഞ തിരുവനന്തപുരം പാലോട് സ്വദേശി തങ്കപ്പന്‍ ചെട്ടിയാര്‍ (80), കണ്ണൂര്‍…

    Read More »
  • NEWS

    സര്‍ക്കാരിന് തിരിച്ചടിയായി പെരിയ ഇരട്ടക്കൊല കേസ്‌

    പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം എതിര്‍ത്തുകൊണ്ടുളള സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തളളിയതോടെ സര്‍ക്കാരിന് നേരിട്ടത് വന്‍ തിരിച്ചടിയായിരുന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. എന്നാല്‍ പോലീസിന്റെ കുറ്റപത്രം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി ഇതുവരെ അംഗീകരിച്ചിട്ടില്ല. അതേസമയം, വാദം പൂര്‍ത്തിയായി 9 മാസത്തിന് ശേഷമാണ് കേസില്‍ ഹൈക്കോടതി വിധി പറഞ്ഞത്. സംഭവം നടന്ന് ഒമ്പത് മാസം പിന്നിട്ടിട്ടും വിധി പറയാത്ത ഹൈക്കോടതി നടപടി സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണെന്ന് കാണിച്ചു കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ കേസ് മറ്റൊരു ബെഞ്ചിന് വിടണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ തിങ്കളാഴ്ച പുതിയ ഹര്‍ജി നല്‍കിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയായിരുന്നു ഹൈക്കോടതിയുടെ വിധി. കഴിഞ്ഞ വര്‍ഷം നവംബര്‍ പതിനാറിനാണ് പെരിയ ഇരട്ടക്കൊലക്കേസ് സിബിഐയ്ക്ക് വിട്ടതിന് എതിരായ സര്‍ക്കാര്‍ അപ്പീലില്‍ വാദം പൂര്‍ത്തിയായത്. പക്ഷേ വാദം പൂര്‍ത്തിയായി ഒമ്പത് മാസം കഴിഞ്ഞെങ്കിലും ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് സി.ടി.രവികുമാറും അടങ്ങിയ ഡിവിഷന്‍ ബഞ്ച് കേസില്‍ വിധി പറഞ്ഞിരുന്നില്ല.…

    Read More »
  • NEWS

    സോണിയയുടെ ക്ഷണം നിരസിച്ച് മുഖ്യമന്ത്രി: ജെഇഇ നീറ്റ് പരീക്ഷ യോഗത്തില്‍ നിന്ന് പിണറായി വിജയന്‍ വിട്ടുനിന്നു

    കോവിഡ് പശ്ചാത്തലത്തില്‍ ജെഇഇ, നീറ്റ് പരീക്ഷകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രതിപക്ഷ നിരയിലുളള മന്ത്രിമാരുടെ യോഗം വിളിച്ചു. കോവിഡ് സാഹചര്യത്തില്‍ പരീക്ഷ നടത്തുന്നതിനെതിരെ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്നും രാഷ്ട്രീയ,സാമൂഹ്യ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും പ്രതിഷേധം ശക്തമായിരുന്നു അതിനിടെയാണ് യോഗം വിളിച്ചത്. പരീക്ഷ നീട്ടിവെക്കാന്‍ സുപ്രീംകോടതിയെ സമീപിക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നിര്‍ദേശിച്ചു. പ്രവേശന പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ഈ ആഴ്ച താന്‍ പ്രധാനമന്ത്രിക്കയച്ച കത്തിന്റെ വിശദാംശങ്ങളും മമത യോഗത്തില്‍ പങ്കുവെച്ചു. കോവിഡ് ഇപ്പോഴും ഭീഷണിയായി നിലനില്‍ക്കുകയാണെന്ന് ഹേമന്ത് സോറന്‍ അഭിപ്രായപ്പെട്ടു. ഗതാഗത സംവിധാനവും മറ്റും സാധാരണ നിലയിലായതിന് ശേഷമേ പരീക്ഷ നടത്താവൂവെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാരണം ജിഎസ്ടി വരുമാന നഷ്ടം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കേണ്ട കാര്യവും യോഗത്തിന്റെ അജണ്ടയാണ്. വ്യാഴാഴ്ച ജിഎസ്ടി കൗണ്‍സില്‍ യോഗം ചേരാനിരിക്കെ ഇക്കാര്യത്തില്‍ കൂട്ടായ നിലപാട് ആവിഷ്‌കരിക്കുന്നതിനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി നഷ്ടപരിഹാരം…

    Read More »
  • NEWS

    സ്പീക്കര്‍ പറഞ്ഞത് വാസ്തവ വിരുദ്ധം; 2005ല്‍ എടുത്തത് 5.30 മണിക്കൂറല്ല, 1.43 മണിക്കൂര്‍ മാത്രം: ഉമ്മന്‍ ചാണ്ടി

    അവിശ്വാസ ചര്‍ച്ചയ്ക്കു മറുപടി പറഞ്ഞ മുഖ്യമന്ത്രി കൂടുതല്‍ സമയം എടുത്തതിനെ ന്യായീകരിക്കാന്‍ തനിക്കെതിരേ അവാസ്തവമായ കാര്യങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ച സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്പീക്കര്‍ക്ക് കത്തുനല്കി. 2005-ലെ അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കു മറുപടി പറഞ്ഞ താന്‍ 5.30 മണിക്കൂര്‍ എടുത്തു എന്നാണ് സ്പീക്കര്‍ പറഞ്ഞത്. എന്നാല്‍, താന്‍ എടുത്ത സമയം 1 മണിക്കൂര്‍ 43 മിനിറ്റ്. അതില്‍ തന്നെ പകുതിയിലേറെ സമയം പ്രതിപക്ഷത്തു നിന്നുമുള്ള അംഗങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയാനായിരുന്നു. ഇത് സംബന്ധിച്ച എല്ലാ രേഖകളും സ്പീക്കറുടെ ഓഫീസില്‍ ഉണ്ടായിട്ടും സത്യത്തിന് വിരുദ്ധമായി സ്പീക്കര്‍ സഭയില്‍ പ്രസ്താവന നടത്തിയത് നിര്‍ഭാഗ്യകരമാണ്. 2005-ലെ അവിശ്വാസ പ്രമേയ ചര്‍ച്ച 3 ദിവസമായിരുന്നു. 9 മണിക്കൂര്‍ ചര്‍ച്ചയ്ക്ക് തീരുമാനിച്ചിരുന്നു എങ്കിലും ചര്‍ച്ച 25 മണിക്കൂര്‍ നീണ്ടു. ഗവണ്‍മെന്റിന് മറുപടി പറയാന്‍ അര്‍ഹതപ്പെട്ട സമയം 4.15 മണിക്കൂര്‍ ഉണ്ടായിരുന്നു. 10 മന്ത്രിമാര്‍ക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടിവന്നു. എന്നിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും എടുത്തത്…

    Read More »
Back to top button
error: