NEWS

നൂറിനപ്പുറം ഏഷ്യാനെറ്റ് ന്യൂസും ട്വൻറി ഫോറും ,അഞ്ചാം സ്ഥാനം നിലനിർത്തി ജനം ടിവി

ന്യൂസിൽ അപ്രമാദിത്യം ആവർത്തിച്ച് ഏഷ്യാനെറ്റ് ന്യൂസ് .180 പോയിന്റ് ആണ് വീക്ക് 33 ലെ  ബാർക്ക് റേറ്റിംഗിൽ ഏഷ്യാനെറ്റിന് സ്വന്തമായുള്ളത് .135 പോയിന്റോടെ 24 ന്യൂസ് രണ്ടാം സ്ഥാനം അരക്കിട്ടുറപ്പിച്ചു .മൂന്നാം സ്ഥാനം ഇത്തവണയും മനോരമ ന്യൂസിനാണ് .എന്നാൽ 100 കടക്കാൻ മനോരമക്ക് ആയില്ല .95 .6 പോയിന്റ് ആണ് മനോരമ നേടിയത് .നാലാം സ്ഥാനത്ത് പതിവ് പോലെ മാതൃഭൂമിയാണ് .72 .7 പോയിന്റ്  ആണ് മാതൃഭൂമിയുടെ റേറ്റിംഗ് .അഞ്ചാം സ്ഥാനത്ത് ജനം ടിവിയാണ് .55 .59 പോയിന്റാണ് ജനം ടിവിക്കുള്ളത്.

തുടർച്ചയായ ആഴ്ചകളിൽ ജനം ടി വി നടത്തുന്ന മുന്നേറ്റം ആണ് ഇപ്പോൾ ടെലിവിഷൻ രംഗത്തെ ചർച്ചാ വിഷയം .കേരളത്തിൽ 15 ശതമാനം മാത്രം വോട്ടുള്ള ബിജെപി പക്ഷത്താണ് ജനം ടി വി .എന്നാൽ മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് ചായ്‌വ് ഉള്ള ന്യൂസ് ചാനലുകളെക്കാൾ ബഹുദൂരം മുന്നിലാണ് ജനം ടി വി എന്നതാണ് ഏവരെയും അമ്പരപ്പിക്കുന്നത് .അഞ്ചാം സ്ഥാനത്ത് ഭദ്രമായി ജനം ടിവി നിലയുറപ്പിച്ചിരിക്കുകയാണ് .ചില ആഴ്ചകളിൽ മാതൃഭൂമിയെ മറികടന്നു നാലാം സ്ഥാനത്തും ജനം എത്താറുണ്ട് .

വിനോദ ചാനലുകളിലും ഏഷ്യാനെറ്റിന്റെ മേധാവിത്തം ആണ് .875 .58 പോയിന്റാണ് ഏഷ്യാനെറ്റ് മെയിൻ ചാനലിന് ഉള്ളത് .രണ്ടാം സ്ഥാനത്ത് സൂര്യ ടിവിയാണ് .327 പോയിന്റ് ആണ് സൂര്യയുടെ സമ്പാദ്യം .മൂന്നാം സ്ഥാനത്ത് ശ്രീകണ്ഠൻ നായരുടെ ഫ്ലവെർസ് ആണ് .294 .82 പോയിന്റ് ആണ് ഫ്ലവെർസിന് ലഭിച്ചത് .നാലാം സ്ഥാനത്ത് മഴവിൽ മനോരമയാണ് . 284 .61 പോയിന്റാണ് മഴവിൽ മനോരമക്ക് കിട്ടിയത് .അഞ്ചാം സ്ഥാനത്തുള്ള സീ കേരളം മുന്നേറ്റം നടത്തിയിട്ടുണ്ട് .265 .54 പോയിന്റ് ആണ് സീ കേരളത്തിന് ലഭിച്ചത് .

വരും നാളുകൾ ഓണത്തിന്റേതാണ് .മികച്ച സിനിമകൾക്കും പരിപാടികൾക്കും നല്ല റേറ്റിംഗ് ലഭിക്കും .അതിനുള്ള പണിപ്പുരയിലാണ് ചാനലുകൾ .ന്യൂസ് ചാനലുകൾ ആകട്ടെ സ്വർണക്കടത്ത് കേസ് അടക്കമുള്ളവ റിപ്പോർട്ട് ചെയ്ത് സജീവമായി രംഗത്തുണ്ട് .

Back to top button
error: