നടിമാരുടെ അശ്ലീല വീഡിയോയുമായി ഒടിടി സംഘം പിടിയില്‍; പാക് ബന്ധം അന്വേഷിക്കുന്നു
ഇന്റര്‍നെറ്റ് ഉപയോഗം കൂടിയത് പോലെ തന്നെ അതിന് പിന്നിലെ ചതിക്കുഴികളുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണ്. അതില്‍ അറിഞ്ഞും അറിയാതെയും പെട്ട് പോകുന്നതില്‍ കൂടുതലും സ്ത്രീകളുമാണ്. ഇപ്പോഴിതാ 22 രാജ്യങ്ങളിലായി അനധികൃതമായി ചിത്രീകരിച്ച പോണ്‍ വീഡിയോ കണ്ടന്റുകള്‍ പ്രചരിപ്പിക്കുന്നതിനായി മീഡിയ സര്‍വ്വീസ് തുടങ്ങിയവര്‍ പിടിയിലായ വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഒരു സോഫ്‌റ്റ്വെയര്‍ എഞ്ചിനിയര്‍ ഉള്‍പ്പെടെ രണ്ട് പേരാണ് മധ്യപ്രദേശ് പോലീസിന്റെ പിടിയിലായത്. 7 പേര്‍ ഒളിവിലാണ്. ഇവര്‍ക്കെതിരെ 2000ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ സെക്ഷന്‍ 66,67 പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
ഓവര്‍ ദ ടോപ്പ് (ഒടിടി) എന്ന് പേരിട്ടിരിക്കുന്ന സര്‍വ്വീസില്‍ മോഡലുകളേയും നടിമാരെയും ഉപയോഗിച്ചായിരുന്നു വീഡിയോ നിര്‍മ്മാണം. പാക്കിസ്ഥാന്‍കാരനായ ഹുസൈന്‍ അലി ആണ് മീഡിയ സര്‍വീസുകളുടെ സാങ്കേതിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. കുറ്റകൃത്യത്തില്‍ ഇദ്ദേഹത്തിന്റെ പങ്ക് പൊലീസ് ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ അലിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ല. പോണ്‍ ഉള്ളടക്കങ്ങള്‍ അടങ്ങിയ സിനിമയ്ക്കായി സൈനിയും സിങ്ങും വിതരണക്കാര്‍ക്ക് 5 ലക്ഷം രൂപ വരെ നല്‍കാറുണ്ടായിരുന്നു. ഒടിടി സര്‍വീസിന്റെ അടിസ്ഥാന സബ്സ്‌ക്രിപ്ഷന്‍ നിരക്ക് പ്രതിമാസം 249 രൂപയാണ്. കേവലം ഒരു വര്‍ഷത്തിനുള്ളില്‍ ഇത്തരത്തിലുള്ള 84 സിനിമകള്‍ അവര്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ പുറത്തിറക്കിയിട്ടുണ്ടെന്ന് ഇന്‍ഡോറിലെ സൈബര്‍ സെല്ലിലെ പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര സിങ് പറഞ്ഞു.
വെബ് സീരീസില്‍ കാസ്റ്റുചെയ്യുന്നതിന്റെ പേരില്‍ മോഡലുകളെ ആകര്‍ഷിക്കുകയും പോണ്‍ സിനിമകള്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. പിന്നീട്, അവര്‍ പോണ്‍ സിനിമകളുടെ വിതരണക്കാരായ, മുംബൈ ആസ്ഥാനമായുള്ള അശോക് സിങ്, വിജയാനന്ദ് പാണ്ഡെ എന്നിവര്‍ക്ക് വിഡിയോകള്‍ വില്‍ക്കാറുണ്ടായിരുന്നുവെന്നും സൈബര്‍ സെല്‍ എസ്പി പറഞ്ഞു. ഒടിടി പ്ലാറ്റ്ഫോമിലെ ഒരു വെബ് സീരീസില്‍ അഭിനയിക്കാന്‍ മൂന്ന് നടിമാര്‍ ഒപ്പിട്ടതായും അവരുടെ ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്തതായും മോഡല്‍ ഇന്‍ഡോര്‍ ആസ്ഥാനമായുള്ള സിറ്റി സൈബര്‍ സെല്ലില്‍ ജൂലൈ 25 ന് പരാതി ലഭിച്ചിരുന്നു. അങ്ങനെ നിരവധി സ്ത്രീകളാണ് പരാതിയുമായി മുമ്പോട്ട് വരുന്നത്.