LIFE

കരുതലിന്റെ കഥയുമായി ” മാസ്ക്ക് “

പ്രശസ്ത ചലച്ചിത്ര നടന്‍ ടോണിയെ കേന്ദ്ര കഥാപാത്രമാക്കി നിഷാദ് വലിയ വീട്ടിൽ,അസീസ് പാലക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം “മാസ്ക്ക് ” തൃപ്പൂണിത്തറയില്‍ ചിത്രീകരണം ആരംഭിച്ചു. പിച്ചു ആൻ്റ് കിച്ചു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അജ്മൽ ശ്രീകണ്ഠാപുരം നിർമ്മിക്കുന്ന ഈ ചിത്രത്തില്‍ അജ്മല്‍, പി പി രഞ്ജിത്ത് നെട്ടൂര്‍,ജിപ്സ ബീഗം,ബേബി ഫിര്‍സ തുടങ്ങിയവരും അഭിനയിക്കുന്നു.

മുഖത്തെ മാസ്ക്ക് കാണാം. എന്നാൽ, കാണാത്ത മാസ്ക്കുണ്ട് പലരുടേയും മനസ്സിന്. പറയുന്നത് ഒന്ന്,
പ്രവർത്തിക്കുന്നത് മറ്റൊന്ന്..മനുഷ്യൻ്റെ മനസിനിട്ട മാസ്ക്ക് അനാവരണം ചെയ്യുകയാണീ ഈ ചെറുചിത്രത്തിലൂടെ.
നിരവധി ഹിറ്റ് പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ ചന്ദ്രൻ രാമന്തളി തിരക്കഥ, സംഭാഷണമെഴുതുന്നു.സംഗീതം-മന്‍ജിത്ത് സുമന്‍.

“അബ്ക്കാരി” എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടൻ ടോണിയുടെ നൂറ്റിനാല്പതാമത്തെ ചിത്രമാണിത്. സൂപ്പർ സ്റ്റാറുകളുള്‍പ്പെടെ 125-ല്‍ പരം ചിത്രങ്ങളില്‍ വസ്ത്രാലങ്കാരം നിർവ്വഹിച്ച ആസീസ് പാലക്കാട് ആദ്യമായി സംവിധായകനാവുകയാണ് ഈ ചിത്രത്തിലൂടെ. ശ്രീനിവാസൻ കേന്ദ്ര കഥാപാത്രമായ ” 501 ഡെയ്സ്”എന്ന ചിത്രത്തിനു ശേഷം നിഷാദ് വലിയ വീട്ടിൽ സംവിധായകനാകുന്ന രണ്ടാമത്തെ ചിത്രമാണ് “മാസ്ക്ക്”. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രൂപേഷ് മുരുകന്‍,കല-കൃഷ്ണകുമാര്‍,മേക്കപ്പ്-ബിബില്‍ കൊടുങ്ങല്ലൂര്‍,വസ്ത്രലങ്കാരം-അസീസ് പാലക്കാട്,സ്റ്റില്‍സ്-ഡോണ്‍,പരസ്യക്കല-ഷാജി പാലോളി,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-വിനീഷ് മുടവത്തില്‍,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Back to top button
error: