NEWS

ചൈനയെ വിടാതെ ഇന്ത്യ ,ഉൽപ്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ കൂട്ടുന്നു

ഇന്ത്യൻ മണ്ണിലേക്ക് കടന്നുകയറാൻ ശ്രമിച്ച ചൈനക്ക് എതിരെ ഇന്ത്യയുടെ വാണിജ്യ യുദ്ധം .ഇരുപതോളം ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ കൂട്ടാനാണ് ഇന്ത്യ ആലോചിക്കുന്നത് .ലാപ്ടോപ്പ് ,കാമറ ,തുണി ഉൽപ്പന്നങ്ങൾ ,അലുമിനിയം ഉൽപ്പന്നങ്ങൾ തുടങ്ങിയവയുടെ തീരുവ കൂട്ടാനാണ് ആലോചന .

വാണിജ്യ മന്ത്രാലയത്തിന്റെ ശുപാർശ ഇപ്പോൾ ധനമന്ത്രാലയത്തിന്റെ പരിഗണനയിൽ ആണ് .ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഉടൻ ഇറങ്ങിയേക്കും .ചൈനയെ മാത്രം മുന്നിൽ കണ്ടല്ല തീരുവ കൂട്ടുന്നതെങ്കിലും ഏറെ ബാധിക്കുക ചൈനീസ് ഉല്പന്നങ്ങളെയാണ് .

Signature-ad

ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാർ ഉള്ള വിയറ്റ്നാം ,തായ്‌വാൻ എന്നീ രാജ്യങ്ങളിലൂടെ ചൈന ഇന്ത്യയിലേക്ക് വൻതോതിൽ ഉൽപ്പന്നങ്ങൾ കയറ്റി അയക്കുക ആണെന്ന് ആരോപണം ഉണ്ട് .ഈ അടുത്തായി ഈ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി കൂടിയിരുന്നു .

ലഡാക്കിലെ ചൈനയുടെ കടന്നു കയറ്റത്തെ തുടർന്ന് മോഡി സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ആണ് ചൈനക്ക് മേൽ ചുമത്തുന്നത് .നേരത്തെ ചൈനയുടെ ജനപ്രിയ ആപുകൾക്ക് ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു .ചൈന ആസ്ഥാനമായുള്ള കമ്പനികളിൽ നിന്നുള്ള നേരിട്ടുള്ള നിക്ഷേപത്തിന് മുൻ‌കൂർ അനുവാദം വാങ്ങണമെന്ന് ഇന്ത്യ നിശ്ചയിച്ചിരുന്നു .സർക്കാർ കരാറുകൾക്ക് ശ്രമിക്കുന്ന ചൈനീസ് കമ്പനികൾ മുൻകൂറ്റി രെജിസ്റ്റർ ചെയ്യുകയും വേണം .

Back to top button
error: