LIFE

തെറ്റായ വിവരങ്ങള്‍ നല്‍കി; ചൈനയില്‍ നിന്നുള്ള 2,500 യു ട്യൂബ് ചാനലുകള്‍ ഒഴിവാക്കി ഗൂഗിള്‍

ചൈനയില്‍ നിന്നുള്ള 2,500 യു ട്യൂബ് ചാനലുകള്‍ ഗൂഗിള്‍ ഒഴിവാക്കി. തെറ്റായ വിവരങ്ങള്‍
നല്‍കിയതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ നടപടി.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയ ചാനലുകളാണ് നീക്കംചെയ്തതെന്ന് ആല്‍ഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അറിയിച്ചു.

Signature-ad

രാഷ്ട്രീയേതര ഉള്ളടക്കങ്ങളുള്ള ചാനലുകളാണ് ഒഴിവാക്കിയവയിലേറെയും.
അതേസമയം, യുഎസിലെ ചൈനീസ് എംബസി ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്ന ആരോപണം ബെയ്ജിങ് നേരത്തെ നിഷേധിച്ചിരുന്നു.

Back to top button
error: