Month: July 2020
-
TRENDING
കോവിഡ് മണത്തറിയാം, ജർമൻ പഠനം
കോവിഡ് മണത്തറിയാം എന്ന് പഠനം. സ്വാബ് ടെസ്റ്റും ആന്റി ബോഡി ടെസ്റ്റും ഇല്ലാതെ തന്നെ കോവിഡ് മണത്തറിയാം എന്നാണ് പഠനം. ജർമൻ വെറ്റിറനറി സർവ്വകലാശാലയുടേതാണ് പഠനം. പരിശീലനം സിദ്ധിച്ച നായ്ക്കൾക്കാണ് കോവിഡ് മണത്തറിയാൻ സാധിക്കുന്നത്. ബ്ലൂംബെർഗ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ജർമൻ സൈന്യത്തിലെ 8 നായ്ക്കൾക്ക് ഇങ്ങനെ പരിശീലനം നൽകി. 1, 000 പേരെ നായ്ക്കൾക്ക് മുന്നിൽ കൊണ്ടു വന്നു മണപ്പിച്ചു. ഇതിൽ 94% കോവിഡ് രോഗികളെയും നായ്ക്കൾ മണത്തു കണ്ടെത്തി എന്ന് പഠനം പറയുന്നു. 1000 പേരുടെ ഉമിനീരാണ് നായ്ക്കളെ മണപ്പിച്ചത്. ഇതിൽ കോവിഡ് രോഗികളുടെ ഉമിനീരും ഉണ്ടായിരുന്നു. 94% കൃത്യത ആണ് നായ്ക്കൾക്ക് ഉണ്ടായതെന്നാണ് റിപ്പോർട്ട്. കൊറോണ രോഗികളുടെ ജൈവപരമായ പ്രക്രിയയിലെ മാറ്റമാണ് തിരിച്ചറിയപ്പെടുന്നത്. ഈ വ്യത്യാസം നായ്ക്കൾക്ക് മണത്തറിയാൻ പറ്റുമത്രേ. വിമാനത്താവളങ്ങളിലും അതിർത്തികളിലും മൈതാനങ്ങളിലും നായ്ക്കളുടെ സേവനം ഉപയോഗിക്കാനാകും. മനുഷ്യനേക്കാൾ 1000 ഇരട്ടി മണവ്യത്യാസം തിരിച്ചറിയാൻ നായ്ക്കൾക്ക് ആകുമത്രേ. പഠനത്തോട് ജർമൻ പട്ടാളവും സഹകരിച്ചിരുന്നു.
Read More » -
LIFE
ഏകദിന ലോക കപ്പിനു യോഗ്യത നേടാന്‍ സൂപ്പര്‍ ലീഗ് ചാംപ്യന്‍ഷിപ് പ്രഖ്യാപിച്ച് ഐ.സി.സി
2023 ല്‍ ഇന്ത്യ വേദിയാകുന്ന ലോക കപ്പിലേക്കുള്ള യോഗ്യതാ മത്സരങ്ങള്‍ക്ക് , ഇംഗ്ലണ്ട്-അയര്‍ലന്‍ഡ് ഏകദിന പരമ്പരയോടെ വ്യാഴാഴ്ച തുടക്കമാകും. 2022 മാര്‍ച്ചില്‍ ലീഗ് സമാപിക്കും. 2023 ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കുക. 13 ടീമുകളാണ് ടീമിൽ ഉണ്ടാകുക. ഓരോ ടീമും 3 മത്സരങ്ങളടങ്ങിയ 4 പരമ്പരകള്‍ വീതം സ്വന്തം നാട്ടിലും വിദേശത്തുമായി കളിക്കേണ്ടി വരും. ലോക കപ്പില്‍ പങ്കെടുക്കേണ്ട 10 ടീമുകളില്‍ എട്ടു ടീമുകളേയാണ് സൂപ്പര്‍ ലീഗിലൂടെ കണ്ടെത്തുക. ഇതില്‍ ആതിഥേയരായ ഇന്ത്യ നേരിട്ട് യോഗ്യത നേടും. പിന്നെയുള്ള രണ്ട് സ്ഥാനക്കാര്‍ക്കായി മറ്റൊരു യോഗ്യതാ റൗണ്ട് നടത്തും. സൂപ്പര്‍ ലീഗില്‍നിന്നു പുറത്താകുന്ന 5 ടീമുകളും 5 അസോസിയേറ്റ് രാജ്യങ്ങളും തമ്മിലാണ് ആ യോഗ്യതാ പോരാട്ടം. ഓരോ വിജയത്തിനും 10 പോയിൻ്റാണ് ലഭിക്കുക. സമനില ആയാല്‍ ഇരുടീമുകള്‍ക്കും അഞ്ചു പോയിന്റ് വീതം ലഭിക്കും. മത്സരം ഉപേക്ഷിച്ചാൽ പോയിന്റ് പങ്കുവെയ്ക്കും.
Read More » -
LIFE
47 ചൈനീസ് ആപ്പുകൾക്ക് കൂടി ഇന്ത്യയിൽ നിരോധനം
ചൈനയിൽ നിന്നുള്ള 47 അപ്പുകൾ കൂടി ഇന്ത്യ നിരോധിച്ചു. ഒരു മാസം മുമ്പ് 59 ആപ്പുകൾ നിരോധിച്ചതിനു പിന്നാലെയാണ് പുതിയ കേന്ദ്ര നടപടി. മുമ്പ് നിരോധിച്ച ആപ്പുകളുടെ ക്ലോൺ പോലെ പ്രവർത്തിക്കുന്ന അപ്പുകൾക്കാണ് നിരോധനം. ആലിബാബ അടക്കമുള്ള കമ്പനികളോട് ചേർന്ന് പ്രവർത്തിക്കുന്ന 250 ചൈനീസ് ബന്ധമുള്ള ആപ്പുകൾ കൂടി ഇന്ത്യ നിരീക്ഷിക്കുക ആണ്. ദേശ സുരക്ഷക്ക് ഭീഷണിയായ വ്യക്തി വിവരങ്ങൾ ചോർത്തുന്ന ആപ്പുകൾ ആണ് കേന്ദ്രത്തിന്റെ റഡാറിൽ. രാജ്യത്ത് ഏറ്റവും പ്രചാരമുള്ള ഗെയിം ആയ പബ്‌ജിയും കേന്ദ്ര നിരീക്ഷണത്തിൽ ആണെന്നാണ് വിവരം. നിരീക്ഷിക്കുന്ന ആപ്പുകൾ ഏതെങ്കിലും വിധത്തിൽ ദേശീയ സുരക്ഷക്ക് ഭീഷണി ഉയർത്തുന്നുണ്ടോ എന്നാണ് നിരീക്ഷിക്കുന്നത്. ഒപ്പം വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. സുരക്ഷ സംബന്ധിച്ച് കേന്ദ്രം വിവിധ ആപ്പുകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും ചില ആപ്പുകൾ വ്യക്തിവിവരങ്ങൾ പങ്കുവെക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നിരീക്ഷണം. ദക്ഷിണ കൊറിയൻ വീഡിയോ ഗെയിം കമ്പനി ബ്ലൂ ഹോളിന്റെ അനുബന്ധ സ്ഥാപനം ആണ് പബ്‌ജി…
Read More » -
NEWS
കെ ഫോണിലും ശിവശങ്കർ വക അഴിമതിയോ?
സംസ്ഥാന സർക്കാരിന്റെ കെ ഫോൺ പദ്ധതി കരാറിനെതിരെയും ആരോപണം ഉയരുന്നു. പദ്ധതിയുടെ കരാർ ബെൽ കൺസോർഷ്യത്തിനു നൽകിയത് ടെൻഡർ വിളിച്ചതിലും 49% കൂടിയ തുകക്കാണെന്നാണ് ആരോപണം. 1028 കോടി രൂപയ്ക്കാണ് ടെൻഡർ വിളിച്ചത്. എന്നാൽ 1531 കോടിക്കാണ് ടെൻഡർ നൽകിയത്. ഇത് എം ശിവശങ്കർ നേരിട്ട് ഇടപെട്ടാണ് എന്നാണ് ആരോപണം. മന്ത്രിസഭയുടെ തീരുമാനം പോലും കാക്കാതെയാണ് ശിവശങ്കർ കെ എസ് ഐ ടി ഐ എല്ലിന് നിർദേശം നൽകിയത് എന്നാണ് റിപ്പോർട്ട്. പാവപ്പെട്ടവർക്ക് സൗജന്യമായി ഇന്റർനെറ്റ് ലഭ്യമാക്കുന്ന പദ്ധതി പിണറായി സർക്കാരിന്റെ അഭിമാന പദ്ധതി എന്നാണ് അറിയപ്പെടുന്നത്. ടെൻഡറിൽ പങ്കെടുത്ത മൂന്ന് കൺസോർഷ്യങ്ങൾ 1548, 1729, 2853 കോടി രൂപ വീതമാണ് ക്വാട്ട് ചെയ്തത്. ഇതിൽ 1548 കോടി രൂപ ക്വാട്ട് ചെയ്ത ബെൽ കൺസോർഷ്യത്തിനു കരാർ നൽകാം എന്ന് കാണിച്ച് എം ശിവശങ്കർ പദ്ധതിയുടെ നോഡൽ ഏജൻസി കെ എസ് ഐ ടി ഐ എല്ലിന് കുറിപ്പയച്ചു. പദ്ധതി ചെലവ്…
Read More » -
LIFE
ഐശ്വര്യ റായ്ക്കും ആരാധ്യക്കും കോവിഡ് നെഗറ്റീവ്
ബോളിവുഡ് താരം ഐശ്വര്യ റായ്ക്കും മകൾ ആരാധ്യക്കും കോവിഡിൽ നിന്ന് രോഗമുക്തി. കോവിഡ് -19 ബാധയെ തുടർന്ന് ഇരുവരും ആശുപത്രി വിട്ടു. അതേസമയം കോവിഡ് ബാധിതരായ അമിതാഭ്ബച്ചനും അഭിഷേക് ബച്ചനും ആശുപത്രിയിൽ തന്നെ തുടരുകയാണ്. അഭിഷേക് ബച്ചൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യമറിയിച്ചത്. “എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി. കോവിഡ് പരിശോധന ഫലം നെഗറ്റീവ് ഇതിനെത്തുടർന്ന് ഐശ്വര്യം ആരാധ്യയും ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങി. ഞാനും പിതാവും ആശുപത്രിയിൽ തുടരും.” അഭിഷേക് ബച്ചൻ ട്വീറ്റ് ചെയ്തു. ജൂലൈ 11, 12 തീയതികളിൽ ആയാണ് അമിതാഭ്ബച്ചനെയും അഭിഷേക് ബച്ചനെയും ഐശ്വര്യ റായിയെയും ആരാധ്യയെയും കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുംബൈ നാനാവതി ആശുപത്രിയിൽ ആണ് ഇവർ ചികിത്സ തേടിയത്, എന്നാൽ അമിതാഭ്ബച്ചന്റെ ഭാര്യ ജയ ബച്ചന് കോവിഡ് നെഗറ്റീവ് ആയിരുന്നു. ബച്ചൻ കുടുംബത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇവരുടെ നാല് വീടുകൾ മുംബൈ കോർപ്പറേഷൻ അണുവിമുക്തമാക്കിയിരുന്നു.
Read More » -
TRENDING
പരീക്ഷണത്തിന് തയ്യാറായി ഇന്ത്യയും, ഓക്സ്ഫോർഡ് വാക്സിന്റെ അവസാന ഘട്ട പരീക്ഷണത്തിന് ഇന്ത്യയിൽ നിന്ന് അഞ്ച് കേന്ദ്രങ്ങൾ
അസ്ട്രാസെനെകെയുടെ കോവിഡ് പ്രതിരോധ വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന് ഇന്ത്യയിൽ നിന്ന് അഞ്ച് കേന്ദ്രങ്ങൾ. ബയോ ടെക്‌നോളജി വകുപ്പ് സെക്രട്ടറി രേണു സ്വരൂപ് അറിയിച്ചതാണ് ഇക്കാര്യം. ഹരിയാനയിലെ ഇൻഗ്ലെൻ ട്രസ്റ്റ് ഇന്റർനാഷണൽ, പൂനയിലെ കെഇഎം, ഹൈദരാബാദിലെ സൊസൈറ്റി ഫോർ ഹെൽത്ത് അലെയ്ഡ് റിസർച്ച്, ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമോളജി, തമിഴ്നാട് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് എന്നിവയാണ് പരീക്ഷണം നടത്തുന്ന 5 സ്ഥാപനങ്ങൾ. ഓരോ കേന്ദ്രത്തിലും നിരവധി സന്നദ്ധ പ്രവർത്തകരുടെയും പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെയും വലിയ ഡാറ്റാബേസ് ഉണ്ടായിരിക്കും.ആദ്യ രണ്ടു ഘട്ടങ്ങളുടെ പരീക്ഷണഫലങ്ങൾ ഈ മാസം ആദ്യം പ്രസിദ്ധീകരിച്ചിരുന്നു. ജൂലൈ 20നാണ് ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് 19 വാക്സിനെ കുറിച്ച് ശാസ്ത്രജ്ഞർ പ്രഖ്യാപിക്കുന്നത്. വാക്സിൻ സുരക്ഷിതമാണെന്നും ശരീരത്തിലുള്ള ശക്തമായ രോഗപ്രതിരോധ പ്രതികരണത്തിനു സഹായിക്കുമെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. മനുഷ്യരിൽ നടത്തിയ പരീക്ഷണത്തിന് ശേഷമായിരുന്നു ഈ പ്രഖ്യാപനം.
Read More » -
NEWS
കേരളത്തെ ഞെട്ടിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്, മൂന്ന് വർഷത്തിനിടയിൽ ഐ എസിൽ ചേർന്നത് 149 പേർ കൂടി
മൂന്ന് വർഷത്തിനിടയിൽ കേരളത്തിൽ നിന്ന് ഭീകര സംഘടനയിൽ ചേർന്നത് 149 പേരെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. 100 പേർ കുടുംബത്തോടെയാണ് പോയത്. ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ ഉള്ളതായി അറിയുന്നു. സംസ്ഥാനത്ത് നിന്നു ഇവരുമായി ബന്ധം പുലർത്തുന്നവർ നിരീക്ഷണത്തിൽ ആണ്. കാസർഗോഡ്, കണ്ണൂർ, വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി, കൊല്ലം, പാലക്കാട് ജില്ലകളിൽ നിന്നുള്ളവരാണ് ഈ 149 പേർ. മൂന്ന് വർഷങ്ങൾക്കുള്ളിലാണ് ഇവർ സംസ്ഥാനം വിട്ടത് എന്നാണ് വിവരം. ഇതിനു പുറമെ 32 പേരെ ഗൾഫ് രാജ്യങ്ങളിൽ പിടികൂടി തടവിലിട്ട ശേഷം നാട്ടിലേക്ക് തിരിച്ചയച്ചു. വായനാട്ടുകാരായ മൂന്ന് പേർ ഇറാനിലെത്തി തിരികെ വന്നു. ഐ എസ് താവളത്തിൽ എത്തിയ ഒരു യുവാവ് ദുരിതങ്ങൾ വിവരിച്ച് ടെലെഗ്രാമിൽ സന്ദേശം അയച്ചിരുന്നു കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഈ സന്ദേശം പിന്തുടരുക ആയിരുന്നു. എന്നാൽ ഈ യുവാവ് കൊല്ലപ്പെട്ടു എന്ന് പിന്നീട് അറിഞ്ഞു. കേരളത്തിലെ ഐ എസ് സാന്നിധ്യത്തെ കുറിച്ച് ഐക്യരാഷ്ട്ര സംഘടനാ…
Read More » -
കോവിഡ് 19 ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ
മറ്റു രാജ്യങ്ങളെ പോലെ ഇന്ത്യയെയും കോവിഡ് മഹാവ്യാധി വേട്ടയാടുകയാണ്. രോഗികളുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. അമേരിക്കയും ബ്രസീലും മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. എന്നാൽ കാര്യങ്ങൾ നിയന്ത്രണവിധേയമെന്നും ഇന്ത്യ കോവിഡിനെ മികച്ച രീതിയിൽ നേരിടുന്നുവെന്നുമാണ് കേന്ദ്രസർക്കാർ നിലപാട്. പക്ഷെ കേന്ദ്ര നിലപാടിനെ കാറ്റിൽ പറത്തുന്നതാണ് ഒരു മാസത്തെ രോഗ കണക്ക്. കഴിഞ്ഞ ആഴ്ച മുതൽ ഓരോ ദിവസവും 40, 000 രോഗികൾ വീതമാണ് ഇന്ത്യയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജൂലൈ 27 തിങ്കളാഴ്ച ഇത് 50, 000 കഴിയുകയും ചെയ്തു. ആ ദിവസം അമേരിക്കയിൽ രജിസ്റ്റർ ചെയ്തത് 55, 000വും.ബ്രസീലിൽ ആകട്ടെ ഇന്ത്യയിലേതിനേക്കാൾ പകുതി രോഗികൾ ആണ് ഉണ്ടായത്. ലോകത്തെ 10 കോവിഡ് തീവ്ര ബാധിത രാജ്യങ്ങളുടെ കണക്കെടുത്താൽ ഇന്ത്യയുടെ രോഗ വളർച്ച അതിവേഗം ആണെന്ന് മനസിലാകും. കോവിഡ് തീവ്ര ബാധിത രാജ്യങ്ങളിൽ 40 ദിവസം കൊണ്ടാണ് അമേരിക്കയിൽ രോഗബാധ ഇരട്ടിക്കുന്നത്. ബ്രസീലിൽ അത് 36 ദിവസം കൊണ്ടും. എന്നാൽ ഇന്ത്യയിൽ ഇപ്പോൾ 19…
Read More » -
NEWS
കോൺഗ്രസ് നിലനിൽക്കണമെന്ന് നരേന്ദ്രമോഡി പറയാൻ കാരണം? Watch video
ഒരു മുതിർന്ന മാധ്യമ പ്രവർത്തകനോട് 2002 ഡിസംബറിൽ നരേന്ദ്രമോഡി പറയുകയുണ്ടായി കോൺഗ്രസ് നിലനിൽക്കണമെന്ന്. ജനാധിപത്യത്തിൽ പരസ്പരം മത്സരിക്കാൻ രണ്ടു മുഖ്യധാരാ പാർട്ടികൾ എങ്കിലും വേണം എന്നായിരുന്നു നരേന്ദ്രമോഡി അന്ന് പറഞ്ഞത്. പക്ഷേ കാലം മറ്റൊരു കാര്യം കൂടി ചെയ്തു. അത് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്ക് കോൺഗ്രസിനെ കൊണ്ടുചെന്നെത്തിച്ചത് നരേന്ദ്ര മോഡി ആണെന്നതാണ്. ഒരു വർഷം മുമ്പ് നാം എല്ലാവരും ഇക്കാര്യം ചർച്ച ചെയ്തതാണ്. ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ പാർട്ടി ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേൽക്കുമോ എന്നതായിരുന്നു അത്. വർഷം ഒന്നു കഴിഞ്ഞു ഇപ്പോഴും അക്കാര്യത്തിൽ ഒരു വ്യക്തതയില്ല. 2014ൽ 44 സീറ്റ് മാത്രം നേടിയതിന്റെയും 2019ൽ 52 സീറ്റ് മാത്രം നേടിയതിന്റെയും ക്ഷീണത്തിൽ നിന്ന് കോൺഗ്രസിന് ഇതുവരെ ഉയർത്തെഴുന്നേൽക്കാൻ ആയിട്ടില്ല. ഏതൊരു രാഷ്ട്രീയ പാർട്ടിയും നിലനിൽക്കുന്നത് മൂന്നു തൂണുകളിന്മേലാണ്. നേതൃത്വം, സംഘടന, പ്രത്യയശാസ്ത്രം എന്നിവയാണ് ആ മൂന്ന് തൂണുകൾ. നേതൃപരമായി കോൺഗ്രസ് ഇന്ന് ആശയക്കുഴപ്പത്തിലാണ്. ആരാണ് നയിക്കുന്നത് എന്നതിന് വ്യക്തതയില്ല. ചരിത്രപരമായി…
Read More » -
NEWS
യുഎഇ കോൺസുലേറ്റ് സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിന് പിന്തുണയുമായി സിപിഎം പോളിറ്റ് ബ്യൂറോ.
ദില്ലി: യുഎഇ കോൺസുലേറ്റ് സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിന് പിന്തുണയുമായി സിപിഎം പോളിറ്റ് ബ്യൂറോ. കേസിന്റെ പേരിൽ കേരളത്തിലെ സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അസ്ഥിരപ്പെടുത്താൻ ശ്രമം നടക്കുകയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇതിനുള്ള കോൺഗ്രസിന്റെയും ബിജെപിയുടെയും ശ്രമത്തെ ജനം പരാജയപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊവിഡ് ഭീഷണി തുടരുന്നതിനിടെയും ഈ കേസ് ഉപയോഗിച്ച് സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കേന്ദ്ര ഏജൻസിയാണ് സ്വർണ്ണക്കടത്ത് വിഷയം അന്വേഷിക്കുന്നത്. അന്വേഷണത്തിൽ എല്ലാം തെളിയട്ടെ. കുറ്റക്കാരെയെല്ലാം നിയമത്തിനു മുമ്പിൽ കൊണ്ടുവരണം. പാർട്ടി ആർക്കും ക്ളീൻ ചിറ്റ് നല്കുന്നില്ല. എൻഐഎയ്ക്ക് ആരെക്കുറിച്ചും അന്വേഷിക്കാം. ഓഹരി കുംഭകോണം പോലെയല്ല സ്വർണ്ണക്കടത്ത്. അന്ന് അന്വേഷണത്തെ എതിർത്തതു കൊണ്ടാണ് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടതെന്നും യെച്ചൂരി പറഞ്ഞു.
Read More »