Month: July 2020

  • TRENDING

    സി.പി.എം. വർഗ്ഗീയ അജണ്ട നടപ്പാക്കി എന്നെ ക്രൂശിക്കുന്നു : ടി.എൻ. ഹരികുമാർ

    ബി.ജെ.പി. കൗൺസിലറും സ്റ്റേറ്റ് കമ്മിറ്റി മെമ്പറും ആയ ടി.എൻ. ഹരികുമാർ പ്രതികരിക്കുന്നു

    Read More »
  • NEWS

    കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ അന്താരാഷ്ട്ര യാത്രകൾക്കുള്ള നിരോധനം അനിശ്ചിതമായി തുടരാന്‍ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടന

    രാജ്യങ്ങൾ തങ്ങളുടെ അതിർത്തിക്കുള്ളിൽ കൊറോണ വൈറസ് വ്യാപനം ലഘൂകരിക്കാന്‍ കൂടുതല്‍ പരിശ്രമിക്കേണ്ടതുണ്ട്. ആരോഗ്യ നടപടികൾ കർശനമായി പാലിക്കുന്നതിലൂടെ മാത്രമേ മഹാമാരിയെ മറികടക്കാൻ ലോകത്തിന് കഴിയുകയുള്ളൂ എന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് പറയുന്നു. പല രാജ്യങ്ങളിലും വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു തുടങ്ങിയതോടെ യാത്രാനിയന്ത്രണങ്ങള്‍ വീണ്ടും ഏർപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. കൃത്യമായ ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ പാലിച്ച പ്രദേശങ്ങളില്‍ കോവിഡ് കേസുകളുടെ എണ്ണം കുറയുന്നുണ്ട്, പാലിക്കാത്ത സ്ഥലങ്ങളില്‍ കൂടുന്നുമുണ്ട്. കോവിഡിനെ ഫലപ്രദമായി കൈകാര്യം ചെയ്ത കാനഡ, ചൈന, ജർമ്മനി, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളെ അദ്ദേഹം പ്രശംസിച്ചു. യാത്രാനിരോധനം സുസ്ഥിരമല്ലെന്ന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര പ്രോഗ്രാം മേധാവി മൈക്ക് റയാനും വ്യക്തമാക്കി. ‘ഭാവിയിൽ ഓരോ രാജ്യങ്ങള്‍ക്കും അതിർത്തികൾ അടച്ചിടുകയെന്നത് അസാധ്യമായിതീരും. അതുകൊണ്ട് തന്നെ സമ്പദ്‌വ്യവസ്ഥകൾ തുറക്കണം, ആളുകൾ ജോലി ചെയ്യണം, വ്യാപാരം പുനരാരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെ ആഗോള മഹാമാരിയായി തുടര്‍ന്നും പരിഗണിക്കണോ എന്നത് പരിശോധിക്കാൻ യുഎൻ ആരോഗ്യ സമിതിയുടെ…

    Read More »
  • NEWS

    ജനവിരുദ്ധ സർക്കാരിനെതിരെ ജനകീയ അവിശ്വാസ പ്രമേയം ഇന്ന്; ഓൺലൈൻ പ്രതിഷേധവുമായി യുഡിഎഫ് യുവജന സംഘടനകൾ

    തിരുവനന്തപുരം : ജനവിരുദ്ധ സർക്കാരിനെതിരെ യുഡിഎഫ് യുവജന സംഘടനകളുടെ നേതൃത്വത്തിൽ ജനകീയ അവിശ്വാസ പ്രമേയം ഇന്ന് നടക്കും. ഒരു ലക്ഷം പേരെ അണിനിരത്തി കേരളത്തിന്റെ സമര ചരിത്രത്തിലെ ഏറ്റവും വലിയ ഓൺലൈൻ പ്രക്ഷോഭത്തിനാണ് യു.ഡി.വൈ.എഫ് ഇന്ന് നേതൃത്വം നൽകുന്നത്. കഴിഞ്ഞ 27 ന് നിയമസഭ സമ്മേളനം നടത്താൻ സർക്കാർ തീരുമാനിക്കുകയും അതെ ദിവസം അവിശ്വാസ പ്രമേയത്തിന് യു.ഡി.എഫ് നോട്ടീസ് നൽകുകയും ചെയ്തിരുന്നു.എന്നാൽ അവിശ്വാസ ചർച്ചകളിൽ ഭയന്ന് നിയമസഭ സമ്മേളനം ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിലാണ് യുവജന സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് സർക്കാരിനെതിരെ ജനകീയ അവിശ്വാസ പ്രമേയം നടത്തുന്നത്. ഈ ഒളിച്ചോട്ടത്തിനു കൊറോണയെ പോലും സർക്കാർ ആയുധമാക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി സ്വർണ്ണക്കടത്ത് പോലുള്ള രാജ്യദ്രോഹ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെട്ടതിന്റെ തെളിവുകൾ അനുദിനം പുറത്ത് വരുന്നു. മുഖ്യമന്ത്രിയുടെ ഏറ്റവും വലിയ വിശ്വസ്തനായ ഉദ്യോഗസ്ഥൻ സംശയനിഴലിൽ നിൽക്കുന്ന അതീവ ഗുരുതര സാഹചര്യം.പിഞ്ച് കുഞ്ഞുങ്ങൾ പീഡനത്തിനിരയാകുമ്പോൾ പ്രതികളെ രക്ഷിക്കാൻ വേണ്ടിയുള്ള സർക്കാർ…

    Read More »
  • TRENDING

    ഒടുവില്‍ ശിവശങ്കരന്‍ തലയൂരുന്നു…..? അറസ്റ്റ് നടന്നില്ല. ശിവശങ്കർ രക്ഷപെടുന്നു എന്ന് സൂചന

    കള്ളനെ കാവലേല്‍പ്പിച്ച കഥ കേട്ടിട്ടില്ലേ..? സാക്ഷാല്‍ എം.ശിവശങ്കരനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വരുമ്പോഴാണ് ഈ പഴഞ്ചൊല്ലിന് പ്രസക്തി കൂടുന്നത്. ആറു പതിറ്റാണ്ടിലധികം നീളുന്ന സഖാവ് പിണറായി വിജയന്റെ പൊതു പ്രവര്‍ത്തന ചരിത്രത്തിലെ വെണ്മയിലാണ് ഈ കഥാനായകന്‍ ചെളി തെറിപ്പിച്ചത്. ആരാണ് ഈ ശിവശങ്കരന്‍….? എം.ബി.എ ബിരുദധാരിയായി, റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലൂടെ ഔദ്യോഗിക ജീവിതമാരംഭിച്ച ശിവശങ്കരന് ഐ.എ.എസ് ലഭിച്ചത് 1995 ലാണ്. തുടര്‍ന്ന് വന്ന യു.ഡി.എഫ്, എല്‍.ഡി.എഫ് ഗവണ്‍മെന്റുകളുടെ കാലത്ത് സുപ്രധാന പദവികള്‍ അലങ്കരിച്ച ഇദ്ദേഹം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെയാണ് താക്കോല്‍ സ്ഥാനത്ത് അവരോധിക്കപ്പെട്ടത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഐ.ടി സെക്രട്ടറി എന്നീ രണ്ട് സുപ്രധാന പദവികള്‍……! കേരള ജനതയ്ക്ക് ശുഭപ്രതീക്ഷ നല്‍കി തുടര്‍ഭരണം എന്ന സ്വപ്‌നം സഫലമാകാനിരിക്കെയാണ് സ.പിണറായി വിജയന്‍ ഈ അഭിനവ കാമദേവന്റെ പേരില്‍ കേരള സമൂഹത്തില്‍ അപഹാസ്യനാകേണ്ടി വന്നത്. സുപ്രധാന പദവിയിലിരിക്കുന്ന ഏത് വ്യക്തിയും പെണ്ണിന്റെയും പിടക്കോഴിയുടേയും പിന്നാലെ പോയാല്‍ എന്തൊക്കെ അപചയമുണ്ടാകാം എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സാക്ഷാല്‍…

    Read More »
  • TRENDING

    കോക്ക്പിറ്റ് വിട്ട പൈലറ്റ് -സച്ചിൻ പൈലറ്റ്

    ഡൽഹി മാധ്യമങ്ങളിൽ നിങ്ങൾക്ക് ഒരു സുഹൃത്ത് എങ്കിലും ഉണ്ടോ? ഉണ്ടെങ്കിൽ അശോക് ഗെഹ്‌ലോട്ട് പോലും കൂടെ വേണ്ട. രാജസ്ഥാനിൽ ഇപ്പോൾ കേൾക്കുന്ന പുതിയൊരു മുദ്രാവാക്യം അതാണ്. അശോക് ഗെഹ്‌ലോട്ട് -സച്ചിൻ പൈലറ്റ് യുദ്ധത്തിൽ ഡൽഹി മാധ്യമങ്ങളുടെ ചർച്ച ശ്രദ്ധിച്ചാൽ ഒന്നറിയാം. അവരുടെ ആംഗിൾ ജൂനിയറിനെ ഇല്ലാതാക്കാൻ സീനിയർ നടത്തുന്ന ശ്രമങ്ങളെ കുറിച്ചാണ്. രാജസ്ഥാൻ ഉപമുഖ്യമന്ത്രി ആയിരുന്നു സച്ചിൻ പൈലറ്റ്. സാധാരണ രാജസ്ഥാനിൽ ഉപമുഖ്യമന്ത്രിമാർക്ക് ആഭ്യന്തരം നൽകും. എന്നാൽ സച്ചിന് നൽകിയത് പൊതുമരാമത്ത് ആണ്. എന്നാൽ തന്റെ വകുപ്പിൽ തന്നെ വലിയ പദ്ധതികൾ നേരിട്ട് നടപ്പാക്കാൻ അനുമതിയുമുണ്ടായിരുന്നില്ല. സർക്കാരിൽ സച്ചിൻ പൈലറ്റ് ഒരു കോ പൈലറ്റ് മാത്രമായിരുന്നു. കോക്ക്പിറ്റിന്റെ സർവ അധികാരവും ഗെഹ്ലോട്ടിനു ആയിരുന്നു. പരിണതപ്രജ്ഞനായ രാഷ്ട്രീയക്കാരൻ ആണ് ഗെഹ്‌ലോട്ട്. സച്ചിന് പ്രകോപനം സൃഷ്ടിച്ച് അദ്ധ്യേഹം ഒരു കുഴി കുഴിച്ചു. നിരാശയുടെ പടുകുഴിയിൽ വീണ സച്ചിൻ ആകട്ടെ ആഭ്യന്തര യുദ്ധം പ്രഖ്യാപിച്ച് ആ കുഴിയിൽ വീണു. സച്ചിനെ ഒഴിവാക്കേണ്ടത് ഗെഹ്‌ലോട്ടിന്റെ ആവശ്യം ആയിരുന്നു.…

    Read More »
  • ഇതാ ഒരു വഴികാട്ടി സർക്കുലർ, കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം ദഹിപ്പിക്കാമെന്ന് ആലപ്പുഴ രൂപത

    മാതൃകാ സർക്കുലറുമായി ആലപ്പുഴ രൂപത. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സെമിത്തേരികളിൽ ദഹിപ്പിക്കാൻ ആലപ്പുഴ രൂപത. ഇത് സംബന്ധിച്ച സർക്കുലർ രൂപത പുറത്തിറക്കി. ജില്ലാ കളക്ടർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരുടെ അഭ്യർത്ഥന പരിഗണിച്ചാണ് പുതിയ തീരുമാനമെന്ന് ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ രൂപത അംഗങ്ങൾക്ക് അയച്ച സർക്കുലറിൽ പറയുന്നു. നിലവിലെ സാഹചര്യത്തിൽ സാധാരണ രീതിയിലുള്ള സംസ്കാര കർമം സെമിത്തേരിയിൽ നടത്തുന്നത് പ്രയാസമാണ്. സർക്കാർ നടപടികൾക്ക് ശേഷം അതാത് ഇടവക സെമിത്തേരികളിൽ മൃതദേഹം ദഹിപ്പിക്കൽ വഴി സംസ്കരിക്കണമെന്നും ബിഷപ്പ് സർക്കുലറിൽ വ്യക്തമാക്കി. മൊബൈൽ ക്രിമേഷൻ യൂണിറ്റുകൾ ആണ് ഇതിനായി ഉപയോഗിക്കേണ്ടത്. സമീപ പ്രദേശത്ത് ദഹിപ്പിക്കൽ കേന്ദ്രങ്ങൾ ഉണ്ടെങ്കിൽ മൃതദേഹം അവിടെ ദഹിപ്പിച്ച് ഭസ്മം സെമിത്തേരിയിൽ എത്തിച്ച് അന്തിമോപചാരക്രമം പാലിച്ച് അടക്കം ചെയ്യണം. ഭസ്മം വീടുകളിൽ സൂക്ഷിക്കരുതെന്നും ഒഴുക്കി കളയരുതെന്നും ബിഷപ്പ് സർക്കുലറിൽ നിർദേശിക്കുന്നു. കോവിഡ് പ്രതിരോധത്തെ കുറിച്ച് ഇടവക അംഗങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തണമെന്നും സർക്കുലർ വ്യക്തമാക്കുന്നു.

    Read More »
  • TRENDING

    ആരോഗ്യപ്രവർത്തകരുടെ ആരോഗ്യം, മുരളി തുമ്മാരുകുടി പറയുന്നു

    കൊറോണ വൈറസ് രോഗം വരാതിരിക്കാൻ നമ്മൾ ആളുകളുമായുള്ള സന്പർക്കം പരമാവധി കുറച്ചിരിക്കുന്പോൾ, ഓരോ ദിവസവും ഡോക്ടർമാർ മുതൽ ക്ളീനിങ്ങ് സ്റ്റാഫ് വരെയുള്ള ആരോഗ്യ പ്രവർത്തകർ കൊറോണ വൈറസ് ബാധയുള്ളവരുമായി അറിഞ്ഞുകൊണ്ട് നേരിട്ട് ഇടപഴകുകയാണ്. സ്വാഭാവികമായും കൊറോണ വൈറസ് അവരെ കൂടുതലായി ബാധിക്കാനുള്ള സാധ്യതയുണ്ട്. ലോകമെന്പാടും ഇതുവരെ മൂവായിരത്തിലധികം ആരോഗ്യ പ്രവർത്തകർ കൊറോണ വൈറസ് രോഗം മൂലം മരിച്ചു എന്നാണ് ആംനെസ്റ്റി ഇന്റർനാഷനലിന്റെ കണക്ക്. മറ്റു സംസ്ഥാനങ്ങളിൽ ഡോക്ടർമാരുടെയും നേഴ്സുമാരുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും എത്ര പേരുടെ ജീവൻ നഷ്ടപ്പെട്ടു എന്ന കണക്കുകൾ ലഭ്യമല്ല. കേരളത്തിൽ ഇതുവരെ 435 ആരോഗ്യ പ്രവർത്തകർക്ക് രോഗബാധ ഉണ്ടായെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഭാഗ്യവശാൽ ആർക്കും ഇതുവരെ ജീവൻ നഷ്ടപ്പെട്ടിട്ടില്ല. ഈ സ്ഥിതി ഇനി എത്രനാൾ തുടരുമെന്ന് പറയാൻ പറ്റില്ല. കൊറോണക്കെതിരെയുള്ള പോരാട്ടത്തിലെ അടുത്ത വെല്ലുവിളി അതാണ്. നമ്മുടെ ആരോഗ്യ പ്രവർത്തകരെ പരമാവധി സംരക്ഷിക്കണം, അവർക്ക് രോഗം വന്നാൽ ഏറ്റവും നല്ല ചികിത്സാസൗകര്യങ്ങൾ ലഭ്യമാക്കണം, ജീവൻ നഷ്ടപ്പെട്ടാൽ നല്ല ഇൻഷുറൻസും…

    Read More »
  • NEWS

    അയോദ്ധ്യ ക്ഷേത്ര നിർമാണം കോൺഗ്രസിന് മുന്നിലെ മറ്റൊരു പ്രതിസന്ധി, റാവു കോൺഗ്രസിനെ രക്ഷിക്കുമോ?

    അയോദ്ധ്യ ക്ഷേത്ര നിർമാണം കോൺഗ്രസിന് മുന്നിലെ മറ്റൊരു പ്രതിസന്ധി, റാവു കോൺഗ്രസിനെ രക്ഷിക്കുമോ? കോൺഗ്രസ്‌ ആഭ്യന്തരമായി തന്നെ ഒരു തെറ്റുതിരുത്തലിന്റെ പാതയിൽ ആണ്. രണ്ട് തെരഞ്ഞെടുപ്പുകൾ തുടർച്ചയായി കൈവിട്ടത് പാർട്ടിയെ തെല്ലൊന്നുമല്ല ക്ഷീണിപ്പിച്ചിരിക്കുന്നത്. അയോധ്യ ക്ഷേത്ര നിർമാണമാണ് കോൺഗ്രസിന് മുന്നിലെ മറ്റൊരു പരീക്ഷണം. ക്ഷേത്ര നിർമാണത്തിന്റെ മുഴുവൻ ക്രെഡിറ്റും ബിജെപി കൊണ്ടു പോകുമോ എന്ന സന്ദേഹം പാർട്ടിക്കുണ്ട്. കഴിഞ്ഞയാഴ്ച ആണ് കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും പിവി നരസിംഹ റാവുവിനെ പുകഴ്ത്തിയത്. റാവു സർക്കാരിന്റെ ആദ്യ ബജറ്റിന്റെ 29ആം വാർഷികം ആഘോഷിക്കവേയാണ് കോൺഗ്രസ്‌ നേതാക്കൾ നരസിംഹ റാവുവിനെ പുകഴ്ത്തിയത്. അയോദ്ധ്യ ക്ഷേത്ര നിർമാണ ഘട്ടത്തിൽ വലിയൊരു ആശയക്കുഴപ്പം കോൺഗ്രസ്‌ നേരിടുന്നുണ്ട്. പാർട്ടിയിലെ ഒരു വിഭാഗം ഉദ്ധവ് താക്കറെയ്ക്കൊപ്പം രാഹുൽ ഗാന്ധി അയോദ്ധ്യ സന്ദർശിക്കണം എന്ന് ആവശ്യപ്പെടുന്നുണ്ട്. ഇല്ലെങ്കിൽ മുഴുവൻ ക്രെഡിറ്റും നരേന്ദ്രമോഡി കൊണ്ടു പോകുമെന്ന് ഇവർ വാദിക്കുന്നു. ബാബറി മസ്ജിദിന്റെ…

    Read More »
  • NEWS

    പ്ലസ് വൺ അപേക്ഷ ജൂലൈ 29 വൈകിട്ട് മുതൽ; സർട്ടിഫിക്കറ്റ് അപ്‍ലോഡ് ചെയ്യണ്ട; നിർദ്ദേശങ്ങൾ ഇവ

    തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് ജൂലൈ 29 വൈകിട്ട് അഞ്ചുമണി മുതൽ. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഏകജാലക അപേക്ഷയാണ്. https://www.hscap.kerala.gov.in/ എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പ്രവേശന നടപടികൾ ലളിതമാക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രവേശന മാർഗനിർദേശങ്ങൾ ഇന്നു പുറത്തിറക്കാനാണു ശ്രമം. അപേക്ഷയ്ക്കൊപ്പം വിദ്യാർഥികൾ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കും. അപേക്ഷാ ഫീസ് പ്രവേശന സമയത്ത് അടച്ചാൽ മതി. മുൻ വർഷങ്ങളിലെപ്പോലെ അപേക്ഷയുടെ പ്രിന്റൗട്ട് വെരിഫിക്കേഷനു വേണ്ടി സ്കൂളുകളിൽ സമർപ്പിക്കേണ്ടി വരില്ല. അപേക്ഷ സമർപ്പണത്തിനു ശേഷം മൊബൈൽ വൺ ടൈം പാസ്‌വേഡ് നൽകി കാൻഡിഡേറ്റ് ലോഗിൻ വാങ്ങണം. ഇതുവഴിയായിരിക്കും പിന്നീടുള്ള പ്രവർത്തനങ്ങൾ.

    Read More »
  • രോഗബാധിതർ ഒരു ലക്ഷം കടന്ന്‌ ആന്ധ്രയും കർണാടകയും

    കോവിഡ്‌ വ്യാപനം രൂക്ഷമായ ആന്ധ്രയിലും കർണാടകയിലും രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. കർണാടകയിൽ 24 മണിക്കൂറിനിടെ 5,324 പുതിയ രോഗികളാണ് ഉള്ളത്. 75 പേരാണ് മരിച്ചത്. ബംഗളൂരുവിൽ മാത്രം 1,470 പുതിയ രോഗികളാണ് ഉള്ളത്. ആന്ധ്രയിൽ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 6,051 പേർക്കാണ്. 49 പേർ കൂടി മരിച്ചു. ആകെ രോഗബാധിതർ 102,349ഉം മരണം 1090ഉം ആയി തമിഴ്‌നാട്ടിൽ ആകെ പോസിറ്റീവ് കേസുകൾ 2,20,716 ആയി. 24 മണിക്കൂറിനിടെ 6993 പോസിറ്റീവ് കേസുകളും 77 മരണവും റിപ്പോർട്ട് ചെയ്തു. ആകെ മരണം 3,571 ആയി. ചെന്നൈയിൽ മാത്രം 1,138 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 21 മരണവും റിപ്പോർട്ട് ചെയ്തു. ആകെ 95,857 കൊവിഡ് കേസുകളാണ് തമിഴ്‌നാട്ടിൽ സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ 7924 രോ​ഗികള്‍, 227 മരണം. ആകെ രോ​ഗികൾ 3.84 ലക്ഷം. മരണം 13883. തമിഴ്‌നാട്ടിൽ 6993 രോ​ഗികള്‍, 77 മരണം. ആകെ രോ​ഗികള്‍ 220716, മരണം 3571.…

    Read More »
Back to top button
error: