TRENDING

ജിനിൽ എത്തിയത് ദൈവദൂതനെപ്പോലെ, പാമ്പുകടിയേറ്റ കുഞ്ഞിന്റെ പിതാവിന് പറയാനുള്ളത്

കാസർകോട് : ക്വാറന്റൈനിൽ കഴിയവെ പാമ്പ് കടിയേറ്റ കുട്ടിയെ രക്ഷിച്ചത് സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ജിനിൽ മാത്യു. ജിനിൽ മാത്യുവിന്റെ ധൈര്യത്തെക്കുറിച്ച് തുറന്നുപറയുകയാണ് കുഞ്ഞിന്റെ പിതാവ് ജീവൻ. ആരും സഹായിക്കാൻ എത്തില്ലെന്ന് തോന്നിയപ്പോഴാണ് ദൈവദൂതനെപ്പോലെ ജിനിൽ തങ്ങളുടെ വീട്ടിലെത്തി കുഞ്ഞിനേയും കൊണ്ട് ആശുപത്രിയിലേക്ക് കുതിച്ചതെന്ന് ജീവൻ പറയുന്നു.

Signature-ad

കാസർഗോഡ് കാട് പാണത്തൂർ വട്ടക്കയത്താണ് സംഭവം. ക്വാറന്റൈനിൽ കഴിയവെയാണ് കുഞ്ഞിനെ പാമ്പ് കടിച്ചത്. ആളുകൾ മടിച്ചു മടിച്ചു നിന്നപ്പോൾ ജിനിൽ മാത്യുവാണ് ധൈര്യത്തോടെ കുഞ്ഞിനേയും കൊണ്ട് ആശുപത്രിയിലേക്ക് പോയത്. ജിനിൽ മാത്യുവിനെ അഭിനന്ദിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇപ്പോൾ ക്വാറന്റൈനിൽ കഴിയുന്ന ജിനിൽ മാത്യുവിന് പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചെത്തി നാടിന്റെ ഹൃദയമിടിപ്പ് ആയി മാറാൻ സാധിക്കും എന്ന് കോടിയേരി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

Back to top button
error: