Month: July 2020

  • NEWS

    പൊന്നിനു പൊന്നുവില, പവന് 40, 000

    കോവിഡ് കാലത്ത് സ്വർണ്ണ വില കുതിച്ചുയരുന്നു. ഗ്രാമിന് 35 രൂപ വർദ്ധിച്ച് 5000 രൂപയിൽ എത്തി. ഒരു പവൻ സ്വർണത്തിന് 40,000 രൂപയാണ് ഇപ്പോഴത്തെ നിരക്ക്. ഒരു വർഷത്തിനുള്ളിൽ പവന് പതിനായിരം രൂപയിൽ കൂടുതൽ വില ഉയർന്നു. 2005ൽ 5000 രൂപയായിരുന്നു പവന് വില. 2008ൽ അത് 10000 കടന്നു. 2019ൽ 25,000 കടന്നു. ഈ മാസം ഒന്നിന് പവന് 36, 160 രൂപ ആയിരുന്നു വില. ഒരു മാസത്തിനുള്ളിൽ പവന് ഉണ്ടായ വർധന 3840 രൂപയാണ്. രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ ഉണ്ടായ മുന്നേറ്റമാണ് വില കൂടാനുള്ള പ്രധാനകാരണം. അടുത്ത ആറുമാസം സ്വർണവിലയിൽ വർദ്ധനവ് ഉണ്ടാകും എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

    Read More »
  • NEWS

    ജന്മഭൂമി ലേഖനത്തിന് വിശദീകരണവുമായി എസ് ആർ പി, താൻ ആർഎസ്എസിൽ പ്രവർത്തിച്ചിട്ടുണ്ട്

    സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള ആർഎസ്എസിൽ പ്രവർത്തിച്ചിട്ടുണ്ട് എന്ന ജന്മഭൂമി ലേഖനത്തിൽ വിശദീകരണവുമായി എസ് ആർ പി. താൻ ആർഎസ്എസിൽ പ്രവർത്തിച്ചിട്ടുണ്ട് എന്നും പതിനാറാം വയസ്സിൽ ആർഎസ്എസ് വിട്ടു എന്നും അദ്ദേഹം പറയുന്നു. രണ്ടു വർഷം മാത്രമാണ് ആർഎസ്എസിൽ പ്രവർത്തിച്ചിരുന്നതെന്നും എസ് ആർ പി വിശദീകരിക്കുന്നു. 16 വയസിനു മുമ്പ് രണ്ടുവർഷം ആർഎസ്എസുമായി ബന്ധമുണ്ടായിരുന്നു. എന്നാൽ പതിനാറാം വയസ്സിൽ താൻ ഭൗതികവാദി ആയി. ദേശീയവാദത്തേക്കാൾ സാർവദേശീയതയാണ് നല്ലതെന്ന് മനസിലാക്കി. അങ്ങനെയാണ് കമ്മ്യൂണിസത്തിലേക്ക് തിരിയുന്നത്. സങ്കുചിതമായ ദേശീയ വാദത്തേക്കാൾ മനുഷ്യത്വം എന്ന വിശാല ആശയമാണ് തനിക്ക് ബോധ്യപ്പെട്ടതെന്നും രാമചന്ദ്രൻ പിള്ള വ്യക്തമാക്കി. അതുകൊണ്ടാണ് ആർഎസ്എസ് ബന്ധം ഉപേക്ഷിച്ച് പതിനെട്ടാം വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വം എടുത്തത്. കഴിഞ്ഞ 64 വർഷമായി താൻ പാർട്ടി അംഗമാണെന്നും എസ്ആർപി പറഞ്ഞു. രമേശ് ചെന്നിത്തല അല്ല സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ളയാണ് ആർഎസ്എസ് എന്ന് ബിജെപി മുഖപത്രം ജന്മഭൂമി ലേഖനത്തിൽ…

    Read More »
  • TRENDING

    സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ റിയാ ചക്രവർത്തി കുടുങ്ങുമോ? രണ്ടും കല്പിച്ച് സുഹൃത്ത് അങ്കിത

    സുശാന്ത് സിംഗ് രാജ്പുത്ത് ആത്മഹത്യ ചെയ്തതാണോ? ആണെങ്കിൽ എന്തു കൊണ്ട്? തന്നെ സുഹൃത്ത് റിയ പീഡിപ്പിക്കുന്നു എന്ന് അങ്കിതക്ക് സുശാന്ത് സന്ദേശം അയക്കാൻ കാരണമെന്ത്? വിഷാദത്തെ തുടർന്നാണ് സുശാന്ത് ആത്മഹത്യ ചെയ്തത് എന്ന് വിശ്വസിക്കാൻ വയ്യെന്നാണ് നടി അങ്കിത ലോഖണ്ടെ പറയുന്നത് . ഒരു സീരിയൽ സെറ്റിൽ വെച്ചാണ് അങ്കിതയും സുശാന്തും പ്രണയത്തിലാകുന്നത്. പിന്നീട് ഇവർ വേർപിരിഞ്ഞെങ്കിലും സുഹൃത്തുക്കളായി തുടരുകയായിരുന്നു. റിയക്കെതിരെ സുശാന്തിന്റെ കുടുംബം പരാതി നൽകിയതോടെ പരസ്യ പ്രതികരണവുമായി അങ്കിത രംഗത്ത് വരികയാണ്. “സുശാന്തിനെ എനിക്ക് വർഷങ്ങളായി അറിയാം. അദ്ദേഹത്തിന് ഒരു രോഗവുമില്ല. ഇതിനേക്കാൾ വലിയ പ്രശ്നങ്ങളിലൂടെ സുശാന്ത് കടന്നുപോയിട്ടുണ്ട്. അതെല്ലാം നേരിട്ട് മനസ്സിലാക്കിയ ഒരാൾ എന്ന നിലയ്ക്ക് ഉറപ്പിച്ചു പറയാനാകും അദ്ദേഹത്തിന് വിഷാദ രോഗം ഇല്ല. ജീവിതത്തെ എന്നും പ്രതീക്ഷയോടെ നോക്കി കാണുന്ന വ്യക്തിയായിരുന്നു സുശാന്ത്. ഒരുപാട് സ്വപ്നം കാണാറുണ്ട്. ഒരു ഡയറി ഉണ്ടായിരുന്നു അദ്ദേഹത്തിന്. അതിൽ അദ്ദേഹം ആഗ്രഹങ്ങൾ കുറിച്ചിട്ടിരുന്നു. അതെല്ലാം കുറച്ചു നാളുകൾക്കുള്ളിൽ തന്നെ നേടിയെടുത്തു.…

    Read More »
  • NEWS

    സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള ആർഎസ്എസ് ശിക്ഷക് ആയിരുന്നുവെന്ന് ജന്മഭൂമി

    സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് ആർ പി എന്നറിയപ്പെടുന്ന എസ് രാമചന്ദ്രൻപിള്ള ചെറുപ്പകാലത്ത് ആർഎസ്എസ് ശിക്ഷക് ആയിരുന്നു എന്ന് ജന്മഭൂമി ലേഖനം. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളിൽ മാന്യതയുള്ള ഒരു മുഖമാണ് എസ് ആർ പി. ആ മാന്യതയ്ക്ക് കാരണം അദ്ദേഹത്തിനുള്ള ആർഎസ്എസ് സംസ്കാരം ആണെന്നും ലേഖനത്തിൽ പറയുന്നു. ആർഎസ്എസ്.. ആർ ശങ്കറും എസ് ആർ പിയും എന്ന ലേഖനം എഴുതിയത് പി ശ്രീകുമാർ ആണ്. കായംകുളത്ത് ആർഎസ്എസ് ശാഖ നടത്തുന്നതിന്റെ ചുമതലക്കാരൻ ആയിരുന്നു എസ്ആർപി. ഹൈസ്കൂൾ വിദ്യാർഥിയായിരുന്നപ്പോഴാണ് എസ്ആർപി ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ പള്ളിമുക്ക് ശാഖയിലെ ആർഎസ്എസ് ഭാരവാഹി ആയത്. ശാഖയുടെ നടത്തിപ്പ് ചുമതലയുള്ള ശിക്ഷക് ആയിരുന്നു എസ്ആർപി. പിന്നീട് ഇദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി അടുക്കുകയും പ്രവർത്തനത്തിൽ സജീവമാകുകയും ചെയ്തുവെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. ലേഖനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കുറിച്ചും പരാമർശമുണ്ട്. രമേശ് ചെന്നിത്തല ആർഎസ്എസ് ആയിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ അച്ഛൻ രാമകൃഷ്ണൻ നായർ ആർഎസ്എസിനെ സ്നേഹിച്ചിരുന്നു എന്നാണ് ലേഖനം പറയുന്നത്.…

    Read More »
  • NEWS

    ശ്രേയാംസ്കുമാർ രാജ്യസഭയിലേക്ക്, എൽഡിഎഫിൽ ധാരണ

    എംവി ശ്രേയാംസ്കുമാർ എൽഡിഎഫിന്റെ രാജ്യസഭാ സ്ഥാനാർഥിയാകും. ഇക്കാര്യത്തിൽ സിപിഎമ്മിൽ തീരുമാനമായതായി വിവരം. അടുത്ത മുന്നണി യോഗത്തിൽ ചർച്ച ചെയ്ത ശേഷം ഔദ്യോഗികമായി തീരുമാനം പ്രഖ്യാപിക്കും. രാജ്യസഭാ സീറ്റ് എൽജെഡിക്ക് തന്നെ വേണമെന്ന് പാർട്ടി ആവശ്യപ്പെട്ടിരുന്നു. എം പി വീരേന്ദ്രകുമാർ മരിച്ചതിനെ തുടർന്ന് ഒഴിവുവന്ന സീറ്റ് നൽകാമെന്ന് സിപിഐഎമ്മും തത്വത്തിൽ പറഞ്ഞിരുന്നു. വിജ്ഞാപനം വന്നതോടെ അധികം വൈകാതെ തീരുമാനം പ്രഖ്യാപിക്കും. ഓഗസ്റ്റ് 10ന് എൽജെഡിയുടെ അടുത്ത സംസ്ഥാന സമിതി യോഗം ചേരും. അതേസമയം ദേശീയ നേതൃത്വത്തിന്റെ അനുവാദത്തോടെ രാജ്യസഭാസീറ്റ് പിടിച്ചെടുക്കാനുള്ള നീക്കം വർഗീസ് ജോർജും കൂട്ടരും നടത്തുന്നുണ്ട്.

    Read More »
  • TRENDING

    സ്ത്രീകളിലെ പി സി ഒ ഡിയെ പേടിക്കേണ്ട, പ്രതിവിധി ആയുർവേദത്തിൽ ഉണ്ട്

    പി സി ഒ ഡിയെ സ്ത്രീകൾ പേടിക്കണോ? ആയുർവേദ ഡോക്ടർ ഹസീന പുന്നപ്പാല പറയുന്നത് കേൾക്കൂ

    Read More »
  • NEWS

    എല്ലാം ആസൂത്രിതം, നെവിൻ മെറിനെ കൊന്നത് തീരുമാനിച്ചുറപ്പിച്ച് തന്നെ.. Watch video

    അമേരിക്കയിലെ മിയാമിയിൽ മലയാളി നഴ്സിനെ ഭർത്താവ് കുത്തിക്കൊന്നത് ആസൂത്രിതമായി തന്നെ. 28 വയസുകാരി മെറിൻ ജോയി ആണ് കൊല്ലപ്പെട്ടത്. മെറിനെ ആക്രമിക്കാൻ ഭർത്താവ് ഫിലിപ്പ് മാത്യു എന്ന നെവിൻ ബ്രോവാഡ് ഹെൽത്ത്‌ ആശുപത്രിക്കു പുറത്ത് 45 മിനുട്ടോളം കാത്തു നിൽക്കുന്ന സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. മെറിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച വ്യക്തിയെ ഫിലിപ് ഭീഷണിപ്പെടുത്തിയതിന്റെ തെളിവും പൊലീസിന് ലഭിച്ചു. ഈ യുവാവാണ് കാറിന്റെ ഫോട്ടോ എടുത്ത് പോലീസിനെ വിവരം അറിയിച്ചത്. തന്നെ ആക്രമിച്ചത് ഭർത്താവ് ആണെന്ന് മെറിൻ പറയുന്നതിന്റെ വീഡിയോ പോലീസിന്റെ കൈവശം ഉണ്ട്. ആക്രമണത്തിന് ശേഷം ഭർത്താവ് ഫിലിപ്പ് ആത്മഹത്യക്ക് ശ്രമിച്ചു. രണ്ടും കയ്യിലും ബാൻഡേജിട്ട നിലയിൽ ആണ് ഫിലിപ്പിനെ കോടതിയിൽ ഹാജരാക്കിയത്. ഫിലിപ്പിന് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് ഫിലിപ്പിന്റെ അഭിഭാഷകൻ പറയുന്നത്. പക്ഷെ പോലീസ് ആ വാദം അംഗീകരിച്ചിട്ടില്ല. കത്തിയും ചുറ്റികയും വാങ്ങി ഫിലിപ് ആശുപത്രിയിൽ എത്തിയത് കരുതിക്കൂട്ടി തന്നെയെന്ന് വ്യക്തമായിട്ടുണ്ട്. ആശുപത്രിയിലേക്ക്…

    Read More »
  • NEWS

    ഇന്ന് 506 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു,794 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 10,056 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 12,163,ഇന്ന് 24 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 16 പ്രദേശങ്ങളെ ഒഴിവാക്കി

    തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 506 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 70 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 59 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 55 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 34 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 28 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലയില്‍ ചികിത്സയിലായിരുന്ന ആലിക്കോയ (77), എറണാകുളം ജില്ലയില്‍ ചികിത്സയിലായിരുന്ന ബീപാത്തു (65) എന്നിവര്‍ മരണമടഞ്ഞു. ഇതോടെ 70…

    Read More »
  • NEWS

    സ്വർണക്കടത്ത് കേസ് :കസ്റ്റംസ് ഉദ്യോഗസ്ഥനെ മാറ്റിയത് ബിജെപിക്ക് താല്പര്യം ഉള്ള ജ്വല്ലറിക്ക് വേണ്ടിയോ -അഡ്വ ഹരീഷ് വാസുദേവൻ

    സ്വർണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് ബിജെപിക്ക് പങ്കുണ്ടോയെന്നു അഡ്വ ഹരീഷ് വാസുദേവൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് ഹരീഷ് ഈ ചോദ്യം ഉന്നയിച്ചത്. ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് – സ്വർണ്ണ കള്ളക്കടത്ത് കേസ് അന്വേഷിക്കുന്നത് കസ്റ്റംസ്. കേസന്വേഷത്തെ വഴി തിരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സ്വാധീനം ഉണ്ടായി എന്ന ആരോപണം വരുന്നു. “എന്നെ ആരും വിളിച്ചിട്ടില്ല” എന്ന് ജോയന്റ് കമ്മീഷണർ അനീഷ് രാജൻ പറയുന്നു. അനീഷ് രാജനെതിരെ BJP പ്രസിഡണ്ട് സുരേന്ദ്രൻ പരസ്യ പ്രസ്താവനയുമായി വരുന്നു. കസ്റ്റംസിന്റെ അന്വേഷണം പുരോഗമിക്കവേ പ്രിവന്റീവ് കമ്മീഷണർ സുമിത്ത്കുമാർ അറിയാതെ, അറിഞ്ഞെന്ന് വ്യാജമായി പറഞ്ഞു കസ്റ്റംസ് കമ്മീഷണർ പ്രധാന ഉദ്യോഗസ്ഥരെ ട്രാൻസ്ഫർ ചെയ്യുന്നു. കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു. സുമിത്ത്കുമാർ തന്റെ അതൃപ്തി കേന്ദ്രത്തെ അറിയിക്കുന്നു. ഉത്തരവ് തൽക്കാലം മരവിപ്പിക്കുന്നു. ജോയിന്റ് കമ്മീഷണർ അനീഷ് രാജൻ കസ്റ്റംസിലെ സത്യസന്ധരായ ഉദ്യോഗസ്ഥരിൽ ഒരാളാണ്. CPIM അനുഭാവിയുമാണ്. ഏത് ഉദ്യോഗസ്ഥർക്കാണ് രാഷ്ട്രീയ അനുഭാവം ഇല്ലാത്തത്? അത് പാടില്ലെന്ന് എവിടെയാണ്…

    Read More »
  • NEWS

    ചലച്ചിത്ര താരം അനിൽ മുരളി അന്തരിച്ചു

    ചലചിത്ര താരം അനിൽ മുരളി അന്തരിച്ചു 56 വയസ്സായിരുന്നു കരൾ രോഗത്തിന് ചികിത്സയിൽ ആയിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വില്ലനായും സ്വഭാവനടനായും തിളങ്ങാൻ കഴിഞ്ഞ നടനായിരുന്നു അനിൽ. മലയാളം തമിഴ് തെലുങ്ക് ഭാഷകളിലായി ഇരുന്നൂറോളം സിനിമകളിലാണ് അനിൽ അഭിനയിച്ചത്. മുരളീധരൻ നായരുടേയും ശ്രീകുമാരി അമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. ടിവി സീരിയലുകളിൽ അഭിനയിച്ചുതുടങ്ങിയ അനിൽ വിനയൻ സംവിധാനം ചെയ്ത കന്യാകുമാരിയിൽ ഒരു കവിത എന്ന സിനിമയിലൂടെയാണ് ആദ്യമായി സിനിമയിൽ അഭിനയിച്ചത് പിന്നാലെ ലെനിൻ രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികളിൽ വേഷമിട്ടു. കലാഭവൻ മണി നായകനായ വാൽക്കണ്ണാടി എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ലയൺ, ബാബകല്യാണി, വാൽക്കണ്ണാടി, പുത്തൻപണം, പോക്കിരിരാജ, ഡബിൾ ബാരൽ, റൺ ബേബി റൺ, അയാളും ഞാനും തമ്മിൽ, ഇയ്യോബിന്റെ പുസ്തകം, ജോസഫ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.

    Read More »
Back to top button
error: