NEWS

എല്ലാം ആസൂത്രിതം, നെവിൻ മെറിനെ കൊന്നത് തീരുമാനിച്ചുറപ്പിച്ച് തന്നെ.. Watch video

അമേരിക്കയിലെ മിയാമിയിൽ മലയാളി നഴ്സിനെ ഭർത്താവ് കുത്തിക്കൊന്നത് ആസൂത്രിതമായി തന്നെ. 28 വയസുകാരി മെറിൻ ജോയി ആണ് കൊല്ലപ്പെട്ടത്. മെറിനെ ആക്രമിക്കാൻ ഭർത്താവ് ഫിലിപ്പ് മാത്യു എന്ന നെവിൻ ബ്രോവാഡ് ഹെൽത്ത്‌ ആശുപത്രിക്കു പുറത്ത് 45 മിനുട്ടോളം കാത്തു നിൽക്കുന്ന സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. മെറിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച വ്യക്തിയെ ഫിലിപ് ഭീഷണിപ്പെടുത്തിയതിന്റെ തെളിവും പൊലീസിന് ലഭിച്ചു.

ഈ യുവാവാണ് കാറിന്റെ ഫോട്ടോ എടുത്ത് പോലീസിനെ വിവരം അറിയിച്ചത്. തന്നെ ആക്രമിച്ചത് ഭർത്താവ് ആണെന്ന് മെറിൻ പറയുന്നതിന്റെ വീഡിയോ പോലീസിന്റെ കൈവശം ഉണ്ട്. ആക്രമണത്തിന് ശേഷം ഭർത്താവ് ഫിലിപ്പ് ആത്മഹത്യക്ക് ശ്രമിച്ചു. രണ്ടും കയ്യിലും ബാൻഡേജിട്ട നിലയിൽ ആണ് ഫിലിപ്പിനെ കോടതിയിൽ ഹാജരാക്കിയത്.

ഫിലിപ്പിന് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് ഫിലിപ്പിന്റെ അഭിഭാഷകൻ പറയുന്നത്. പക്ഷെ പോലീസ് ആ വാദം അംഗീകരിച്ചിട്ടില്ല. കത്തിയും ചുറ്റികയും വാങ്ങി ഫിലിപ് ആശുപത്രിയിൽ എത്തിയത് കരുതിക്കൂട്ടി തന്നെയെന്ന് വ്യക്തമായിട്ടുണ്ട്.

ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ ആംബുലൻസിൽ വെച്ചാണ് മെറിൻ ഭർത്താവാണ് തന്നെ ആക്രമിച്ചതെന്ന് പോലീസിനോട് പറയുന്നത്. ആശുപത്രിയുടെ എമർജൻസി റൂമിനു മുന്നിൽ വച്ചാണ് മെറിന് കുത്തേൽക്കുന്നത്. പരുക്കുകൾ ഗുരുതരം ആയതിനാൽ മറ്റൊരു ആശുപാത്രിയിലേക്ക് കൊണ്ടു പോകേണ്ടി വന്നു.

ഷിഫ്റ്റ് കഴിഞ്ഞ് സഹപ്രവർത്തകരോട് യാത്ര പറഞ്ഞാണ് മെറിൻ ഇറങ്ങിയത്. വീട്ടിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോൾ പാർക്കിംഗ് ഏരിയയിൽ വച്ചാണ് മെറിൻ ആക്രമിക്കപ്പെട്ടത്. 17 തവണ ഭർത്താവ് മെറിനെ കുത്തി. ഒടുവിൽ ഫിലിപ് മെറിന്റെ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റുകയും ചെയ്തു.ഒടുവിൽ ഹോട്ടൽ മുറിയിൽ നിന്നാണ് ഫിലിപ്പിനെ അറസ്റ്റ് ചെയ്തത്.

Back to top button
error: