NEWS

ശ്രേയാംസ്കുമാർ രാജ്യസഭയിലേക്ക്, എൽഡിഎഫിൽ ധാരണ

എംവി ശ്രേയാംസ്കുമാർ എൽഡിഎഫിന്റെ രാജ്യസഭാ സ്ഥാനാർഥിയാകും. ഇക്കാര്യത്തിൽ സിപിഎമ്മിൽ തീരുമാനമായതായി വിവരം. അടുത്ത മുന്നണി യോഗത്തിൽ ചർച്ച ചെയ്ത ശേഷം ഔദ്യോഗികമായി തീരുമാനം പ്രഖ്യാപിക്കും.

രാജ്യസഭാ സീറ്റ് എൽജെഡിക്ക് തന്നെ വേണമെന്ന് പാർട്ടി ആവശ്യപ്പെട്ടിരുന്നു. എം പി വീരേന്ദ്രകുമാർ മരിച്ചതിനെ തുടർന്ന് ഒഴിവുവന്ന സീറ്റ് നൽകാമെന്ന് സിപിഐഎമ്മും തത്വത്തിൽ പറഞ്ഞിരുന്നു. വിജ്ഞാപനം വന്നതോടെ അധികം വൈകാതെ തീരുമാനം പ്രഖ്യാപിക്കും.

ഓഗസ്റ്റ് 10ന് എൽജെഡിയുടെ അടുത്ത സംസ്ഥാന സമിതി യോഗം ചേരും. അതേസമയം ദേശീയ നേതൃത്വത്തിന്റെ അനുവാദത്തോടെ രാജ്യസഭാസീറ്റ് പിടിച്ചെടുക്കാനുള്ള നീക്കം വർഗീസ് ജോർജും കൂട്ടരും നടത്തുന്നുണ്ട്.

Back to top button
error: