Month: July 2020

  • NEWS

    മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ് 19 സ്ഥിരീകരിച്ചു

    മകന് കൊവിഡ് 19 സ്ഥിരീകരിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ഔദ്യോഗിക വസതിയിലെ ജീവനക്കാരിൽ ഒരാൾക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിയുടെ മകന് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ജീവനക്കാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ തന്നെ മന്ത്രി ഉൾപ്പെടെ ഔദ്യോഗിക വസതിയിലെ എല്ലാവരും സ്വയം നിരീക്ഷണത്തിൽ ആയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ മന്ത്രിയടക്കമുള്ളവർക്ക് കൊവിഡ് ഫലം നെഗറ്റീവായിരുന്നു.

    Read More »
  • NEWS

    അധികാരമുറപ്പിക്കാനും അധികാരം പിടിക്കാനുമുള്ള രാഷ്ട്രീയ ആയുധമായി ശ്രീരാമനെ മാറ്റുന്നതിലാണ് ബിജെപി സർക്കാരുകളുടെ ശ്രദ്ധ :സിപിഐഎം

    ശ്രീരാമനെ രാഷ്ട്രീയ ആയുധമായി ബിജെപി ഉപയോഗിക്കുന്നുവെന്ന് സിപിഐഎം. ഫേസ്ബുക്ക് പോസ്റ്റിലാണ് ആരോപണം സിപിഐഎമ്മിന്റെ ഫേസ്സ്‌ബുക്ക്‌ പോസ്റ്റ്‌ – കേരളത്തിലെ തെരഞ്ഞെടുക്കപ്പട്ടതും നിയമസഭയിൽ ഭൂരിപക്ഷമുണ്ടായിരുന്നതുമായ ആദ്യ ജനകീയ സർക്കാരിനെ-ഇ എം എസ്‌ ഭരണത്തെ കേന്ദ്രസർക്കാർ 61 വർഷംമുമ്പ്‌ ഇതേദിവസമാണ്‌ പിരിച്ചുവിട്ടത്‌. കേന്ദ്രഭരണകക്ഷിയുടേതല്ലാത്ത സർക്കാരുകളെ വാഴിക്കില്ല എന്ന തീട്ടൂരമായിരുന്നു അന്ന്‌ കേന്ദ്രഭരണത്തിന്‌ ഉണ്ടായിരുന്നത്‌. എന്നാൽ, ഇന്ന്‌ അതിനപ്പുറം ആർഎസ്‌എസ്‌ നയിക്കുന്ന കേന്ദ്രസർക്കാർ വിളംബരം ചെയ്യുന്നത്‌, ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമാക്കാൻ തടസ്സംനിൽക്കുന്ന ഏതുമതത്തെയും സമുദായത്തെയും രാഷ്‌ട്രീയ പ്രസ്ഥാനത്തെയും പൗരന്മാരെയും സംസ്ഥാന ഭരണങ്ങളെയും ഇല്ലായ്‌മ ചെയ്യും എന്നാണ്‌. ഈ അക്രമാസക്ത രാഷ്‌ട്രീയത്തിനുവേണ്ടി ജനങ്ങളുടെ മനസ്സ്‌ പിടിച്ചെടുക്കാൻ ജനങ്ങളിൽ വലിയ വിഭാഗം ആരാധിക്കുന്ന ശ്രീരാമന്റെ പേര്‌ ഇതിന്‌ ഉപയോഗിക്കുന്നു. ശ്രീരാമന്റെ നിറം കാവിയല്ലെന്ന് ഏവർക്കുമറിയാം. എന്നാൽ, രാമനെ കാവിയിൽമുക്കി ഹിന്ദുത്വ കാർഡാക്കി കോവിഡ്-19 എന്ന മഹാമാരിയുടെ കാലത്തും കളിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സംഘപരിവാറും ജേഴ്‌സി അണിഞ്ഞിരിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് ആഗസ്‌ത്‌ അഞ്ചിന് രാമക്ഷേത്ര സമുച്ചയത്തിന് അയോധ്യയിൽ മോഡി തറക്കല്ലിടുന്നത്.…

    Read More »
  • NEWS

    തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ല,പുതുക്കിയ വോട്ടര്‍ പട്ടിക ആഗസ്റ്റില്‍

    തിരുവനന്തപുരം : കൊവിഡ് കാലത്ത് രാജ്യത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പെന്ന നിലയില്‍ കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിന് കൊവിഡ് പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിലായിരിക്കും പെരുമാറ്റച്ചട്ടവും മറ്റ് ക്രമീകരണങ്ങളും തയ്യാറാക്കുന്നത്. ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ തെരഞ്ഞെടുപ്പ് നടത്താനാണ് ശ്രമമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ വി. ഭാസ്‌ക്കരന്‍ അറിയിച്ചു. ഏഴ് ജില്ലകളില്‍ വീതം രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടത്തും. വോട്ടിംഗ് സമയം ഒരു മണിക്കൂര്‍ നീട്ടും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണി വരെ. നേരത്തെ ഇത് അഞ്ചു മണി വരെയായിരുന്നു. പ്രചാരണത്തിന് കര്‍ശന നിയന്ത്രണങ്ങൾ ഉണ്ടാകും. പൊതു സമ്മേളനങ്ങള്‍ക്ക് പകരം മാദ്ധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയിലൂടെയും നടത്തുന്ന പ്രചാരണത്തിനാകും മുന്‍തൂക്കം. രണ്ടോ മൂന്നോ പേര്‍ അടങ്ങുന്ന ചെറു സംഘങ്ങളായി വീടുകളിലെത്തി വോട്ട് ചോദിക്കാം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന 1.5 ലക്ഷം ജീവനക്കാര്‍ക്ക് മാസ്‌ക്കും കൈയുറകളും നല്‍കും. സാമൂഹിക അകലം പാലിച്ചാകും ബൂത്തിലെ ക്രമീകരണങ്ങള്‍. രാഷ്ട്രീയ പ്രതിനിധികളുടെ ഇരിപ്പിടങ്ങളും ഇങ്ങനെ ആയിരിക്കും. എല്ലാ ബൂത്തിലും ഉദ്യോഗസ്ഥര്‍ക്ക്…

    Read More »
  • സംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കോവിഡ്-19

    സംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്. (ഇന്നലെ ചില സാങ്കേതിക കാരണങ്ങളാല്‍ ഉച്ചവരെയുള്ള ഫലം മാത്രമേ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ) തിരുവനന്തപുരം, പാലക്കാട് കാസര്‍ഗോഡ് ജില്ലകളിലെ ഫലമായിരുന്നു ബാക്കിയായിരുന്നത്. ഇതുകൂടി ചേര്‍ത്ത് തിരുവനന്തപുരം ജില്ലയിലെ 320 പേര്‍ക്കും, എറണാകുളം ജില്ലയിലെ 132 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 130 പേര്‍ക്കും, വയനാട് ജില്ലയിലെ 124 പേര്‍ക്കും, കോട്ടയം ജില്ലയിലെ 89 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 84 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 83 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 75 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 60 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 59 പേര്‍ക്കും, കൊല്ലം ജില്ലയിലെ 53 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 52 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 35 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 14 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയില്‍ ചികിത്സയിലായിരുന്ന ബൈഹൈക്കി (59), ഏലിയാമ്മ (85), കൊല്ലം ജില്ലയില്‍…

    Read More »
  • NEWS

    വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കാവൂ: രമേശ് ചെന്നിത്തല

    തിരുവനന്തപുരം: കേന്ദ്ര മന്ത്രിസഭ പാസ്സാക്കിയ ദേശീയ വിദ്യാഭ്യാസ നയം വിശദമായ ചര്‍ച്ചകള്‍ നടത്തി ആശങ്കകള്‍ പരിഹരിച്ചു കൊണ്ടു മാത്രമേ നടപ്പാക്കാവൂ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയെ വര്‍ഗ്ഗീയവത്ക്കരിക്കുക എന്ന സംഘപരിവാര്‍ ലക്ഷ്യമാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന ആക്ഷേപവും ശക്തമാണ്. അത് അനുവദിക്കാന്‍ കഴിയുന്നതല്ല. 1986 ല്‍ രാജീവ് ഗാന്ധി മന്ത്രിസഭ അംഗീകരിച്ച നിലവിലുള്ള വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നര പതിറ്റാണ്ടായി രാജ്യത്ത് നിലനില്‍ക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തില്‍ അടിമുടി മാറ്റം വരുത്തുമ്പോള്‍ അത് പാര്‍ലമെന്റില്‍ ഉള്‍പ്പടെ സമഗ്രമായ ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷമാകണമായിരുന്നു.  പാര്‍ലമെന്റിനെ പൂര്‍ണ്ണമായി ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് രാജ്യത്തിന്റെ അടിസ്ഥാന ശിലകളെ ബാധിക്കുന്ന പരിഷ്‌ക്കാരം നടപ്പാക്കുന്നത് ജനാധിപത്യ സങ്കല്പങ്ങള്‍ക്ക് വിരുദ്ധമാണ്. വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍പ്പെടുന്ന വിഷയമായിട്ടു കൂടി സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് ചെവി കൊടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. ഇത് രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണ്. ആഴത്തിലുള്ള ആലോചനകള്‍ക്കും ഗഹനമായ ചര്‍ച്ചകള്‍ക്കും സൂക്ഷമായ വിലയിരുത്തലുകള്‍ക്കും ശേഷം വളരെ ശ്രദ്ധയോടെ…

    Read More »
  • NEWS

    കോടിയേരിയുടെ ആരോപണം ജനശ്രദ്ധതിരിക്കാന്‍:മുല്ലപ്പള്ളി

    അഴിമതി ആരോപണങ്ങളുടെ ശരശയ്യയില്‍ കിടക്കുന്ന മുഖ്യമന്ത്രിയെ രക്ഷപ്പെടുത്താനും സ്വര്‍ണ്ണക്കള്ളക്കടത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിന്നും ജനശ്രദ്ധതിരിക്കാനുമുള്ള വൃഥാ ശ്രമമാണ് സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ദേശാഭിമാനിയിലെ ലേഖനമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസിന്റെ മതേതര സിദ്ധാന്തങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്ന് സി.പി.എം കരുതണ്ട. സമാനമായ ആരോപണം ഒരാഴ്ച മുന്‍പ് കോടിയേരി ഉന്നയിച്ചെങ്കിലും കേരളീയ പൊതുസമൂഹം അത് അവജ്ഞയോടെ തള്ളിക്കളഞ്ഞു. കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമുണ്ടാക്കാമെന്ന കോടിയേരിയുടെ സൃഗാലബുദ്ധി നടക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ജനങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും ഒറ്റപ്പെട്ട ജനവിരുദ്ധ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്.അധികാരത്തിലേക്ക് മടങ്ങിവരാന്‍ സാധിക്കില്ലെന്ന തിരിച്ചറിവാണ് ലേഖനത്തിലുടനീളം. കമ്മ്യൂണിസം പ്രസംഗിക്കുകയും രഹസ്യമായി ശത്രുസംഹാര പൂജയും പൂമൂടലും യഥേഷ്ടം നടത്തുകയും ചെയ്യുന്നവരാണ് സി.പി.എം നേതാക്കളും അവരുടെ കുടുംബാംഗങ്ങളും. തീവ്രമതാധിഷ്ഠിത സംഘടനകളുമായി ഒളിഞ്ഞും തെളിഞ്ഞും രഹസ്യ ബാന്ധവത്തില്‍ ഏര്‍പ്പെട്ട പാര്‍ട്ടിയാണ് സി.പി.എം.അവസരവാദമാണ് സി.പി.എമ്മിന്റെ രാഷ്ട്രീയം. മതേതരവാദം വെറും കാപട്യം. സി.പി.എമ്മിന്റെ ആര്‍.എസ്.എസ് വിരോധം ഒട്ടും ആത്മാര്‍ത്ഥതയില്ലത്തതാണ്. ദീര്‍ഘകാലം ആര്‍.എസ്.എസിനും…

    Read More »
  • NEWS

    മന്ത്രി രവീന്ദ്രൻ മാസ്റ്റർ ആർ എസ് എസ് ആയിരുന്നത് അറിയില്ലേ, കോടിയേരിയോട് അനിൽ അക്കര

    കോൺഗ്രസിനുള്ളിലെ ആർ എസ് എസ് സർസംഘ് ചാലകായി രമേശ് ചെന്നിത്തല മാറിയെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്ക് മറുപടിയുമായി അനിൽ അക്കരെ എംഎൽഎ. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് മറുപടി. ഇപ്പോൾ പിണറായി മന്ത്രിസഭയിൽ ഉള്ള രവീന്ദ്രൻ മാഷ് ആർഎസ്എസ് ആയിരുന്നത് അറിയില്ലേ എന്നാണ് അനിൽ അക്കരെയുടെ ചോദ്യം. അനിൽ അക്കരെയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ – സത്യത്തിൽ കോടിയേരി താങ്കൾക്ക് രമേശ്‌ ചെന്നിത്തലയോട് കുശുമ്പാണോ? താങ്കളുടെ കുടുംബവും രമേശ്‌ ചെന്നിത്തലയുടെ കുടുംബവും ഒരുതാരതമ്യ പഠനം നടത്തിയാൽ അതെളുപ്പത്തിൽ ആർക്കും മനസ്സിലാകും. താങ്കളുടെ പാർട്ടിയുടെ പൂർവ്വകാല സമ്പർക്കവും Rss ബന്ധവുംമൊക്കെ നിരവധി തവണ ചർച്ച ചെയ്തുകഴിഞ്ഞതാണ്. താങ്കൾ sfi യുടെ സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോഴല്ലേ പട്ടാമ്പി കോളേജിൽ sfi നേതാവ് സൈതാലി കുത്തേറ്റ് മരിക്കുന്നത്. ആക്കേസിലെ പതിമൂന്നാം പ്രതിയായിരുന്ന ശങ്കരനാരായണനെന്ന rss കാരനെ താങ്കളും ചേർന്നല്ലേ കുന്നംകുളത്ത് നിന്ന് mla യാക്കിയത്? ഇപ്പോൾ പിണറായി മന്ത്രിസഭയിലുള്ള രവീന്ദ്രൻ മാഷ് Rss ആയിരുന്നതും…

    Read More »
  • LIFE

    ഡയലോഗുകൾ ഇല്ലാതെയും കാണികളെ ചിരിപ്പിച്ചു കയ്യടി നേടാം; 17 മിനിറ്റ് ദൈർഘ്യം ഉള്ള ‘വൺ നൈറ്റ്സ് ലവേഴ്‌സ്’ ഷോട്ട് ഫിലിം ശ്രദ്ധ നേടുന്നു

    കൊച്ചി: മറ്റ് ഹൃസ്വചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ അവതരണം കൊണ്ട് ശ്രദ്ധ നേടുകയാണ് ‘വൺ നൈറ്റ്സ് ലവേഴ്‌സ്’. പതിനേഴ്‌ മിനിറ്റ് ദൈർഖ്യമുള്ള ചിത്രത്തിൽ ഒറ്റ ഡയലോഗുമില്ല എന്നതാണ് പ്രത്യേകത. അഭിനയമികവും അതിന് ഒത്തു ചേർന്ന നിൽക്കുന്ന പശ്ചാത്തല സംഗീതവും രസകരമായ പ്രമേയവും കൊണ്ടാണ് കഥ മുന്നോട്ട് കൊണ്ട് പോകുന്നത്. ചിത്രത്തിന്റെ കഥയും, സംവിധാനവും, ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നത് രജിത് കുമാറാണ്. ആശയം അരവിന്ദ് എ ആർ. ഗായത്രി സുരേഷ്, സോണിയ ഗിരി, പി മണികണ്ഠൻ, അരവിന്ദ് എ ആർ, പോൾ ഡി ജോസഫ്, ആതിര പട്ടേൽ, സ്വേജോ ജോൺസൺ, വിവേക് ഇ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഛായാഗ്രഹണം ചിന്നു കുരുവിള. ഗായത്രി സുരേഷ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു. ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. വൺ നൈറ്റ്സ് ലവേഴ്‌സ് കാണുവാൻ : https://youtu.be/VJEqN5d_TfY

    Read More »
  • TRENDING

    മണിയറയിലെ അശോകനിലെ പൊളി ഗാനം

    രസകരമായ വരികളുമായി കേട്ടിരിക്കാൻ ഇമ്പമാർന്ന ഒരു അടിപൊളി ഗാനം… അതാണ് പിറന്നാൾ ദിനത്തിൽ പ്രിയ പ്രേക്ഷകർക്ക് ദുൽഖർ സൽമാൻ സമ്മാനിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ നിർമാതാവാകുന്ന മണിയറയിലെ അശോകനിലെ ദുൽഖറും ഗ്രിഗറിയും ചേർന്നാലപിച്ച ‘ഉണ്ണിമായ’ ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. നവാഗതനായ ഷംസു സായ്ബാ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഗ്രിഗറിയും അനുപമ പരമേശ്വരനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ശ്രീഹരി കെ നായരാണ്. ഷിയാസ് അമ്മദ്കോയയുടേതാണ് രസകരമായ വരികൾ. സിനിമയുടെ പ്രധാന മേഖലകളെല്ലാം കൈകാര്യം ചെയ്യുന്നത് പുതുമുഖങ്ങളാണ് എന്നതാണ് പ്രത്യേകത. മഗേഷ് ബോജിയുടെ കഥയെ ആസ്പദമാക്കി വിനീത് കൃഷ്ണൻ ആണ് തിരക്കഥ നിർവഹിച്ചിരിക്കുന്നത് .ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന സജാദ് കാക്കുവും സംഗീത സംവിധായകൻ ശ്രീഹരി കെ.നായർ തുടങ്ങിയവരും പുതുമുഖങ്ങളാണ്. സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ അപ്പു.എൻ.ഭട്ടതിരി ആണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ആതിര ദിൽജിത്ത് പി.ആർ.ഒ ആയും ഷുഹൈബ് എസ്.ബി.കെ സ്റ്റിൽ ഫോട്ടോഗ്രാഫറായും സിനിമയുടെ പിന്നണിയിലുണ്ട്.

    Read More »
  • NEWS

    മാസങ്ങളായി ശമ്പളമില്ല, പെരുന്നാൾ ദിനത്തിൽ ചന്ദ്രിക ജീവനക്കാർ പ്രതിഷേധത്തിൽ

    മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ശമ്പളം നൽകണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രികയിലെ ജീവനക്കാർ പ്രതിഷേധവുമായി രംഗത്ത്. മെയ് മാസത്തെ ശമ്പളം പോലും ജൂലൈ ആയിട്ടും നൽകാത്തതിനാൽ പ്രതിഷേധിക്കുന്നു എന്ന് പ്ലക്കാർഡുകൾ ഉയർത്തിക്കാട്ടിയാണ് പെരുന്നാൾ ദിനത്തിൽ ജീവനക്കാരുടെ പ്രതിഷേധം. പെരുന്നാളിന് മുമ്പ് ഒരു മാസത്തെ ശമ്പളം എല്ലാ യൂണിറ്റുകളിലും നൽകുമെന്ന് ലേബർ കമ്മീഷണർ നേതൃത്വം നൽകിയ ചർച്ചയിൽ ചന്ദ്രിക മാനേജ്മെന്റ് അറിയിച്ചിരുന്നു. എന്നാൽ അത് പാലിക്കപ്പെട്ടില്ല. കോഴിക്കോട് ചില ആൾക്കാർക്ക് മാത്രം ശമ്പളം ലഭിച്ചു. തിരുവനന്തപുരത്ത് ആർക്കും ശമ്പളം ലഭിച്ചിട്ടില്ലെന്നാണ് വിവരം. മാനേജ്മെന്റ് പ്രതിനിധികളെ ബന്ധപ്പെട്ട് ശമ്പളം ലഭ്യമാക്കാൻ ശ്രമം നടത്തിയെങ്കിലും നടന്നില്ല. അതിനാലാണ് പെരുന്നാൾ ദിനത്തിൽ പ്രതിഷേധം.

    Read More »
Back to top button
error: