• Breaking News

    ഭക്ഷ്യവിഷബാധ? വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച രണ്ടുപേർ മരണപ്പെട്ടു, സംശയത്തിന്റെ അടിസ്ഥാനത്തിൽ ഹോട്ടൽ പൂട്ടി, ശാസ്ത്രീയ പരിശോധനയ്ക്കു ശേഷമേ ഭക്ഷ്യവിഷബാധയാണോയെന്ന് സ്ഥിരീകരിക്കാവൂ- പോലീസ്

    തിരുവനന്തപുരം: നിലമേലിൽ ഇന്നലെ കുടുംബാംഗങ്ങളായ രണ്ടു പേരുടെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നെന്ന് സംശയം. ഇന്നലെ തിരുവനന്തപുരം വിഴിഞ്ഞത്തെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആറു പേരിൽ നാലു പേർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. പിന്നാലെ റഷീദാ ബീവി, മരുമകൻ ഷാജി എന്നിവർ മരണപ്പെടുകയായിരുന്നു. മരിച്ച ഇരുവരുടെയും മൃതദേഹങ്ങൾ തിരുവനന്തപുരം, പാരിപ്പള്ളി മെഡിക്കൽ കോളജുകളിലായി സൂക്ഷിച്ചിരിക്കുകയാണ്. ശാസ്ത്രീയ പരിശോധന നടത്തിയ ശേഷമേ ഭക്ഷ്യവിഷബാധയാണോ മരണകാരമെന്ന് സ്ഥിരീകരിക്കാൻ‌ കഴിയൂവെന്ന് പോലീസും ആരോഗ്യ വകുപ്പ് അധികൃതരും അറിയിച്ചു. സംശയത്തിന്റെ അടിസ്ഥാനത്തിൽ വിഴിഞ്ഞത്തെ ഹോട്ടൽ പോലീസ് പൂട്ടി. ഇന്നലെ രാത്രി 9 മണിയോടെയാണ് കുടുംബാംഗങ്ങൾ ഇവിടെയെത്തി ഭക്ഷണം കഴിച്ചത്. ഫുഡ് ആന്റ് സേഫ്റ്റി അധികൃതർ വൈകാതെ ഹോട്ടലിൽ പരിശോധന നടത്തും. ഉച്ചയ്ക്കു ശേഷം പ്രവർത്തിക്കുന്ന മത്സ്യവിഭവങ്ങൾ വിൽക്കുന്ന ഹോട്ടലാണ് ഇത്.

    Read More »
  • Breaking News

    ‘എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിനു കാരണം അവരാണ്; ജീവിക്കാൻ സമ്മതിക്കുന്നില്ല’ ; മുഖ്യമന്ത്രിയോട് കരഞ്ഞുകലങ്ങിയ കണ്ണുമായി നടി രേഖ രതീഷ്

    മുഖ്യമന്ത്രിയോട് താൻ അനുഭവിച്ച ഒരു വലിയ പ്രശ്നത്തിൽ ഇടപെടണമെന്ന അപേക്ഷയുമായി നടി രേഖ രതീഷ്. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് തൻ്റെ മാനസിക വികാരത്തെ കുറിച്ച് രേഖ മനസ്സു തുറന്നത്. ഏറെ നാളുകളായി തന്നെ മാനസികമായി തളർത്തുന്ന ഒരു കൂട്ടം യൂട്യൂബേഴ്സിനെക്കുറിച്ചാണ് നടി വളരെ അധികം വേദനയോടെ വീഡിയോയിൽ സംസാരിക്കുന്നത്. “പ്രിയപ്പെട്ട സർക്കാർ, പിണറായി വിജയൻ സാർ…. ഞാൻ രേഖ രതീഷ്. സീരിയൽ ഇൻഡസ്ട്രിയിൽ ആണ് ജോലി ചെയ്യുന്നത്. എനിക്കൊരു മകനുണ്ട്. 9 -ാം ക്ലാസ്സിൽ പഠിക്കുന്നു. കഴിഞ്ഞ 8-9 മാസങ്ങളായി ജോലിയില്ലാതെ ഫ്ലാറ്റിൽ കഴിയുകയാണ്. കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങളായി ഒരു കൂട്ടം യൂട്യൂബേഴ്സ് എൻ്റെ പിന്നാലെയുണ്ട്. എന്നെ മോശമായി ക്യാപ്ഷൻ കൊടുത്ത് ചിത്രീകരിക്കുകയും എന്നെ ജീവിക്കാൻ അനുവദിക്കാതെ ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്നു. എനിക്ക് ഈ മാനസിക സമ്മർദ്ദം സഹിക്കാൻ പറ്റുന്നില്ല. നമ്മുടെ കേരളത്തിൽ ഉള്ള കാര്യങ്ങൾ കൊണ്ട് ഒരുപാട് ജീവൻ പൊലിയുന്നുണ്ട്. ജീവിക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പെട്ട് മുന്നോട്ടു പോവാൻ ശ്രമിക്കുന്ന…

    Read More »
  • Breaking News

    ‘​ഇന്ത്യൻ പ്രധാനമന്ത്രി ഈ മാസം 25 ന് ഇസ്രയേലിലെത്തും’; നെതന്യാഹുവിന്റെ പ്രഖാപനം; ‘​ഇരുരാജ്യങ്ങളും തമ്മിലുള്ള സഖ്യം അതിശക്തം, മോദിയുടെ വരവിനെ ആവേശത്തോടെയാണ് നോക്കിക്കാണുന്നു ‘​

    ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 25, 26 തീയതികളിലായി ഇസ്രായേലിൽ ഔദ്യോഗിക സന്ദർശനം നടത്തും. സന്ദർശനവേളയിൽ ഇസ്രായേൽ പാർലമെന്‍റിനെ അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നാണ് വിവരം. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് മോദിയുടെ സന്ദർശന വിവരം ഔദ്യോഗികമായി ആദ്യം അറിയിച്ചത്. പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി നടത്തുന്ന രണ്ടാമത്തെ ഇസ്രായേൽ സന്ദർശനമാകും ഇത്. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം പശ്ചിമേഷ്യൻ സമാധാന ചർച്ചകളും സന്ദർശനത്തിൽ പ്രധാന വിഷയമാകുമെന്നാണ് കരുതപ്പെടുന്നത്. ഇസ്രായേലും ഇന്ത്യയും തമ്മിലുള്ള സഖ്യം അതിശക്തമാണെന്നും മോദിയുടെ വരവിനെ ആവേശത്തോടെയാണ് രാജ്യം നോക്കിക്കാണുന്നതെന്നും നെതന്യാഹു വ്യക്തമാക്കി. എന്നാൽ സന്ദർശനത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

    Read More »
  • Breaking News

    ഇന്നേയ്ക്ക് ഒൻപതു വർഷം; 2017 ഫെബ്രുവരി 17, കേരളം മറക്കാത്ത ദിനം, നടി ആക്രമിക്കപ്പെട്ടു; ഇതുവരെയുള്ള പോരാട്ടത്തിലൂടെ നീതി നടപ്പായോ? അവൾക്കൊപ്പം ക്യാമ്പെയിൻ സജീവമാക്കി ഡബ്യു സി സി

    കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടിട്ട് 9 വർഷം പൂർത്തിയാകുന്നതിൻ്റെ പശ്ചാത്തലത്തിൽ അവൾക്കൊപ്പം ക്യാമ്പെയിൻ സജീവമാക്കി വുമൺ ഇൻ സിനിമ കളക്ടീവ് കൂട്ടായ്മ. 2017 ഫെബ്രുവരി 17 ആയിരുന്നു കേരളം നടുങ്ങിയ സംഭവം. 9 വർഷം പിന്നിടുമ്പോഴും നീതി എത്രത്തോളം എന്ന ചോദ്യമുയർത്തിയാണ് ഡബ്യു സി സി അവൾക്കൊപ്പം ക്യാമ്പെയിൻ വീണ്ടും സജീവമാകുന്നത്. ഇതിൻ്റെ ഭാഗമായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ നാളെ വൈകിട്ട് 6 മണിക്ക് പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. അനീതിക്കെതിരെ പ്രതികരിച്ച് സധൈര്യം പോരാടിയ നടിയുടെ ഇനിയുള്ള പോരാട്ടത്തിനുള്ള ഐക്യദാർഢ്യം കൂടിയാണ് വുമൺ കളക്ടീവ് കൂട്ടായ്മ പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുട്ടിൻ്റെ മറ നീക്കി വെളിച്ചത്തിൻ്റെ തിരി തെളിക്കാൻ ഏവരും മുന്നോട്ട് വരണമെന്നും ഡബ്യു സിഐ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ‘2017 ഫെബ്രുവരി 17 ഏറ്റവും ഇരുണ്ട ദിവസമായെങ്കിലും, അതേ ദിവസമായിരുന്നു അവൾ സധൈര്യം അനീതിക്കെതിരെ പ്രതികരിച്ചത്. അവളുടെ പോരാട്ടത്തിനായി നമ്മൾ ഒരുമിച്ച് നിൽക്കുമെന്ന തീരുമാനത്തോടെയായിരുന്നു #അവൾക്കൊപ്പം എന്ന പ്രസ്ഥാനം പിറന്നത്. കഴിഞ്ഞ 9…

    Read More »
  • Breaking News

    ഏഴ് പാക് സൈനികരെ തടവിലാക്കി ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഭീഷണി, കസ്റ്റഡിയിലുള്ള ബലൂച് തടവുകാരെ എത്രയും വേ​ഗം വിട്ടയയ്ക്കണം, അല്ലെങ്കിൽ ഏഴാംദിവസം കസ്റ്റഡിയിലുള്ള സൈനീകരെ വധിക്കും, സൈനീകർ പിടിയിലായത് ഓപ്പറേഷൻ ഹെറോഫിന്റെ രണ്ടാം ഘട്ടത്തിൽ- ബിഎൽഎ

    ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ സുരക്ഷാ സേനയിലെ ഏഴ് അംഗങ്ങൾ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് വിഘടനവാദി സായുധ ഗ്രൂപ്പായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ). ഇവരെ വിട്ടുനൽകണമെങ്കിൽ പാക്കിസ്ഥാൻ ഭരണകൂടത്തിന്റെ കസ്റ്റഡിയിലുള്ള ബലൂച് തടവുകാരെ വിട്ടയക്കണമെന്നാണ് ഇവരുടെ ആവശ്യം. സർക്കാരിന് ഏഴ് ദിവസത്തെ സമയമാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. നിശ്ചിത സമയത്തിനകം ചർച്ചകൾ നടന്നില്ലെങ്കിൽ തടവിലാക്കപ്പെട്ടവരെ വധിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി. ബിഎൽഎയുടെ മാധ്യമ വിഭാഗമായ ‘ഹക്കൽ’ പുറത്തിറക്കിയ പ്രസ്താവനയിലും വീഡിയോ സന്ദേശത്തിലുമാണ് ബിഎൽഎ അന്ത്യശാസനം മുഴക്കിയത്. സമയപരിധി അവസാനിക്കാൻ ഇനി ആറ് ദിവസം കൂടി മാത്രമേ ബാക്കിയുള്ളൂ എന്നും അവർ അറിയിച്ചു. ഓപ്പറേഷൻ ഹെറോഫിന്റെ രണ്ടാം ഘട്ടത്തിലാണ് സൈനികരെ പിടികൂടിയതെന്നു ബലൂചിസ്ഥാൻ ലിബറേഷൻ ആർമി അവകാശപ്പെടുന്നു. അതേസമയം വിവിധ മേഖലകളിൽ നിന്നായി ആകെ 17 സുരക്ഷാ ഉദ്യോഗസ്ഥരെ പിടികൂടിയിരുന്നു. ഇതിൽ 10 പേർ ബലൂച് വംശജരും പ്രാദേശിക പൊലീസുമായി ബന്ധമുള്ളവരുമായതിനാൽ മുന്നറിയിപ്പ് നൽകി അവരെ വിട്ടയച്ചു. പ്രാദേശിക സാഹചര്യങ്ങളും ബലൂച് ജനതയുടെ താൽപര്യവും കണക്കിലെടുത്താണ് ഈ…

    Read More »
  • Breaking News

    വീട്ടിലെത്തി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം; ‘കോഴിക്കോട് സ്ഥാപിക്കുന്ന പ്രത്യേക അവയവദാന മെഡിക്കൽ കേന്ദ്രത്തിന് ആലിൻ്റെ പേര് നൽകും; കേരളം മറക്കില്ലൊരിക്കലും’

    പത്തനംതിട്ട: വാഹനാപകടത്തിൽ പരിക്കേൽക്കുകയും തുടർന്ന് മസ്തിഷ്ക മരണം സംഭവിക്കുകയും ചെയ്ത 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ്റെ വീട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശനം നടത്തി. കോഴിക്കോട് പുതുതായി സ്ഥാപിക്കുന്ന പ്രത്യേക അവയവദാന കേന്ദ്രത്തിന് ആലിൻ്റെ പേര് നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇന്നലെ രാത്രിയോടെയാണ് പൊന്നോമനയുടെ വേർപാടിന്റെ തീരാവേദനയിൽ കഴിയുന്ന മാതാപിതാക്കൾക്കും കുടുംബത്തിനും ആശ്വാസം പകരാൻ മുഖ്യമന്ത്രിയെത്തിയത്. ആലിനെ കേരളം ഒരിക്കലും മറക്കില്ലെന്നുറപ്പിച്ച പ്രഖ്യാപനം നടത്തിയാണ് മുഖ്യമന്ത്രി മടങ്ങിയത്. കോഴിക്കോട് പുതുതായി ആരംഭിക്കുന്ന പ്രത്യേക അവയവദാന മെഡിക്കൽ കേന്ദ്രത്തിന് ആലിൻ്റെ പേര് നൽകുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. മരണശേഷവും മറ്റുള്ളവർക്ക് ജീവൻ പകർന്നുനൽകിയ ആലിൻ്റെ സ്മരണ എന്നും നിലനിർത്താനുതകുന്നതാണ് ഈ സർക്കാർ തീരുമാനം. മല്ലപ്പള്ളിയുള്ള ആലിൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ നേരിൽ കണ്ട മുഖ്യമന്ത്രി ആശ്വാസവാക്കുകൾ അറിയിച്ചു. ആലിൻ്റെ കുടുംബത്തിൻ്റെ വലിയ മാതൃകയെ അഭിനന്ദിച്ച മുഖ്യമന്ത്രി, അവയവദാന രംഗത്തെ ഈ കേന്ദ്രം ആലിൻ്റെ പേരിൽ അറിയപ്പെടുന്നത് നാടിന് വലിയൊരു സന്ദേശമാകുമെന്നും കൂട്ടിച്ചേർത്തു. നേരത്തെ ഫേസ്ബുക്ക്…

    Read More »
  • Breaking News

    സൈനികരുടെ ഗ്രാമത്തില്‍ മാറ്റത്തിന്റെ കാറ്റോ? പഞ്ചാബിലെ യുവാക്കള്‍ സൈന്യത്തില്‍ നിന്ന് അകലുന്നത് എന്തുകൊണ്ട്? അഗ്നിപഥും യുവാക്കളുടെ വിദേശ കുടിയേറ്റവും തമ്മിലെന്ത്? ലുധിയാനയിലെ യൂണിവേഴ്‌സിറ്റിയുടെ സര്‍വേ ചൂണ്ടിക്കാട്ടുന്നത് പുതിയ സൂചനകളോ?

    ലുധിയാന: പഞ്ചാബിലെ ലുധിയാന ജില്ലയിലുള്ള നഥോവാള്‍ ഗ്രാമം. അവിടെയുള്ള രക്തസാക്ഷി സ്മാരകത്തിന് മുകളില്‍ ശീതകാലത്തെ ഉച്ചവെയില്‍ നിഴലുകള്‍ വീഴ്ത്തുന്നു. ഈ ഗ്രാമത്തില്‍ നിന്ന് യുദ്ധഭൂമിയിലേക്ക് പോയി തിരികെ വരാത്ത 16 സൈനികരുടെ ആ ശിലാഫലകത്തില്‍ കൊത്തിവച്ചിരിക്കുന്നു. കാലാകാലങ്ങളായി ‘ഫൗജിയാന്‍ ദ പിന്‍ഡ്’ അല്ലെങ്കില്‍ സൈനികരുടെ ഗ്രാമം എന്നാണ് അറിയപ്പെടുന്നത്. ഏകദേശം 1,400 വീടുകളുള്ള ഈ ഗ്രാമത്തില്‍, മിക്കവാറും എല്ലാ രണ്ടാമത്തെ വീട്ടിലും വിരമിച്ചവരോ നിലവില്‍ സേവനമനുഷ്ഠിക്കുന്നവരോ ആയ സൈനികരുണ്ട്. കാര്‍ഗില്‍ യുദ്ധസമയത്ത് ഈ ഗ്രാമത്തില്‍ നിന്നുള്ള നാല്‍പതിലധികംപേര്‍ സൈന്യത്തിലുണ്ടായിരുന്നു. രണ്ടുപേര്‍ വീരമൃത്യു വരിച്ചു. സ്മാരകത്തിനു സമീപം ഗ്രാമവാസികള്‍ ഒത്തുകൂടി വെയില്‍ കായുകയും വിശേഷങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്നു. സുദാഗറും അവര്‍ക്കൊപ്പം ചേരുന്നു. ഭാവി തലമുറയെ പ്രചോദിപ്പിക്കുന്നതിനായി രക്തസാക്ഷികളുടെ ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയ ഒരു മ്യൂസിയം നിര്‍മ്മിക്കുന്നതിനെക്കുറിച്ചാണ് അവര്‍ സംസാരിക്കുന്നത്. ഒപ്പം തന്നെ, ഗ്രാമത്തിലെ യുവാക്കള്‍ ഇപ്പോള്‍ സൈന്യത്തില്‍ ചേരുന്നത് കുറഞ്ഞു വരുന്നു എന്ന ഗൗരവകരമായ ചര്‍ച്ചയും അവിടെ നടക്കുന്നു. ‘പതിറ്റാണ്ടുകളായി ഒലിവ് പച്ച യൂണിഫോമായിരുന്നു…

    Read More »
  • Breaking News

    ആഞ്ഞടിച്ച് മണിശങ്കര്‍ അയ്യര്‍: കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കാരണം രാഹുല്‍ ഗാന്ധി; സ്തുതി പാടിയില്ലെങ്കില്‍ സോണിയ നിങ്ങളെ ‘ലൂസ് കാനണ്‍’ എന്നു വിളിക്കും; ഗാന്ധി കുടുംബം അരനൂറ്റാണ്ടിനിടെ നയാപൈസ പോലും അധ്വാനിച്ച് ഉണ്ടാക്കിയിട്ടില്ല; പിണറായിലെ ഇഷ്ടപ്പെടാന്‍ കാരണം ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട്

    ന്യൂഡല്‍ഹി: പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയാകുമെന്നു തുറന്നടിച്ചു വന്‍ വിവാദത്തിനു തിരികൊളുത്തിയ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ പിന്നോട്ടില്ല. കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്കു കാരണം രാഹുല്‍ ഗാന്ധിയാണെന്നും സോണിയാ ഗാന്ധി തനിക്കു സമയം നല്‍കിയില്ലെന്നും ടെലിഗ്രാഫിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. നേരത്തേ, സര്‍ദാര്‍ വല്ലഭായി പട്ടേലിനെപ്പോലുള്ളവര്‍ ഇരുന്ന കസേരയില്‍ ഇപ്പോള്‍ കെ.സി. വേണുഗോപാലിനെപ്പോലുള്ള റൗഡികളാണ് ഇരിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയെ ഉപേക്ഷിക്കുന്നത് അവര്‍ അവസരവാദികളായതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് ഇന്നുവരെ ഉണ്ടായിട്ടുള്ളതില്‍വെച്ചേറ്റവും മോശം ഓര്‍ഗനൈസിങ് സെക്രട്ടറിയാണ് വേണുഗോപാല്‍. ഗുണ്ടയെപ്പോലെ പെരുമാറുന്ന ഒരാളെ എങ്ങനെയാണ് 21-ാം നൂറ്റാണ്ടിലെ വല്ലഭ്ഭായ് പട്ടേലെന്ന് വിളിക്കാന്‍ കഴിയുകയെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ചോദിച്ചു. ഞാന്‍ അദ്ദേഹത്തെ ഒരു തവണ മാത്രമേ കണ്ടിട്ടുള്ളൂ. ഓസ്‌കാര്‍ ഫെര്‍ണാണ്ടസിനെയും അഹമ്മദ് പട്ടേലിനെയും പോലുള്ള, മര്യാദയുടെ പ്രതീകങ്ങളായ ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരെ ഞാന്‍ കണ്ടിട്ടുണ്ട്. 2019-ലെ തിരഞ്ഞെടുപ്പില്‍ മയിലാടുതുറൈ സീറ്റ് സ്റ്റാലിന് വിട്ടുകൊടുത്തതിന് ശേഷം, വിമാനത്തില്‍വെച്ച് രാഹുല്‍ ഗാന്ധി…

    Read More »
  • Breaking News

    മുഖ്യമന്ത്രിയുടെ പ്രകടനത്തില്‍ ജനവികാരം എങ്ങോട്ട്? മനോരമ ന്യൂസ് സര്‍വേ ഫലം പുറത്ത്; വിമര്‍ശനമുണ്ടെങ്കിലും രാഷ്ട്രീയ കണക്കുകളില്‍ പിണറായി വിജയന്റെ സാധ്യതകള്‍ ഇങ്ങനെ

    കൊച്ചി: മുഖ്യമന്ത്രിയുടെ പ്രകടനം വിലയിരുത്തി മനോരമ ന്യൂസ് പുറത്തുവിട്ട സര്‍വേയില്‍ മോശമെന്നു വിലയിരുത്തിയവര്‍ നേരിയ ഭൂരിപക്ഷം മാത്രം. 54.6 ശതമാനം ആളുകളാണ് മുഖ്യമന്ത്രിയുടെ പ്രകടനത്തോട് യോജിക്കുന്നില്ല എന്നാണു കണ്ടെത്തല്‍. 26.2ശതമാനം പേര്‍ മുഖ്യമന്ത്രിയുടെ പ്രകടനം മികച്ചത് എന്ന് അഭിപ്രായപ്പെട്ടു. ശരാശരിയെന്ന് അഭിപ്രായപ്പെട്ടത് 15.3 ശതമാനമാണ്. അഭിപ്രായമില്ലെന്ന് 3.9ശതമാനം ആളുകള്‍ രേഖപ്പെടുത്തി. എന്നാല്‍, മോശമെന്നു പറയുന്നവരുടെ വോട്ടുകള്‍ ബിജെപി, കോണ്‍ഗ്രസ് ബന്ധമുള്ളവരുടേതാകാനാണ് സാധ്യത. ഈ വോട്ടുകള്‍ അവരവര്‍ക്കായി ഭിന്നിച്ചുപോയാല്‍ പിണറായി തന്നെ വീണ്ടും ജയിച്ചു കയറുമെന്നു വ്യക്തം! ഫെബ്രുവരി ആദ്യവാരത്തെ സര്‍വേ ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ മുഖ്യമന്ത്രിയുടെ പ്രകടനം നല്ലതെന്ന് അഭിപ്രായപ്പെട്ടവരില്‍ നേരിയ കുറവുണ്ടായിട്ടുണ്ടെന്നാണു കണ്ടെത്തല്‍. ആദ്യവാരം 27ശതമാനം പേര്‍ നല്ലതെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഈവാരം അതില്‍ 0.8ശതമാനത്തിന്റെ കുറവുണ്ടായി. അതേസമയം മുഖ്യന്ത്രിയുടെ പ്രകടനം മോശം എന്ന് അഭിപ്രായപ്പെട്ടവരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തി. 53.1 ശതമാനമായിരുന്നത് 54.6ശതമാനമായി ഉയര്‍ന്നു എന്നും പറയുന്നു. ഇടതുസര്‍ക്കാര്‍ മാറണമെന്ന് ഫെബ്രുവരി രണ്ടാംവാരം സര്‍വേയില്‍ പങ്കെടുത്ത 58 ശതമാനം ആളുകളും…

    Read More »
  • Breaking News

    അമേരിക്കന്‍ സുരക്ഷയുടെ നെടുങ്കോട്ട! ആണവായുധങ്ങളോ രാസയുദ്ധങ്ങളോ ഭൂകമ്പമോ ഏശില്ല; ആര്‍ക്കും ചോര്‍ത്താനാവാത്ത ആശയവിനിമയം; നിര്‍മാണം കൂറ്റന്‍ സ്പ്രിംഗുകള്‍ക്ക് മുകളില്‍; ഷയാന്‍ മൗണ്ടന്‍ കോംപ്ലക്‌സ് ഭൂമിക്കടിയിലെ അതീവ രഹസ്യ നഗരം; സൈന്യം ഇവിടെ എന്തു ചെയ്യുന്നുന്നു എന്ന് ആര്‍ക്കുമറിയില്ല!

    ന്യൂയോര്‍ക്ക്: ആണവായുധങ്ങള്‍കൊണ്ടോ ഭൂകമ്പത്താലോ തകരാത്ത സങ്കേതം. ലോകത്തെ ഏറ്റവും സുരക്ഷിതവും കരുത്തുറ്റതുമായ അമേരിക്കന്‍ സൈനിക കേന്ദ്രത്തെക്കുറിച്ചു കേട്ടിട്ടുണ്ടോ? മനുഷ്യന്‍ ഇന്നേവരെ നിര്‍മിച്ചിട്ടുള്ളതില്‍വച്ച് ഏറ്റവും കടുപ്പമേറിയ നിര്‍മിതിയെന്ന് അറിയപ്പെടുന്ന, കൊളറാഡോ സ്പ്രിംഗ്‌സിന്റെ തെക്കുപടിഞ്ഞാറന്‍ മൂലയില്‍, 2,000 അടി താഴ്ചയിലുള്ള കടുപ്പമേറിയ ഗ്രാനൈറ്റ് പാറകള്‍ക്കുള്ളില്‍ നിര്‍മിച്ച ഷയാന്‍ മൗണ്ടന്‍ കോംപ്ലക്‌സാണിത്. ആര്‍മി കോര്‍പ്‌സ് ഓഫ് എഞ്ചിനീയേഴ്‌സ് ഖനനം ചെയ്ത് നിര്‍മ്മിക്കുകയും 1966-ല്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുകയും ചെയ്ത ഈ ‘ഭൂഗര്‍ഭ നഗരം’ യുഎസ് ദേശീയ സുരക്ഷയുടെ നെടുന്തൂണാണ്. സാങ്കേതികവും രഹസ്യാത്മകവുമായ നിരവധി പ്രവര്‍ത്തനങ്ങള്‍ ഇവിടം കേന്ദ്രമാക്കിയാണു നടക്കുന്നത്. 1962-ലെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിക്കാലത്താണ് ഈ സങ്കേതത്തിന്റെ പ്രാധാന്യം ഉറപ്പിക്കപ്പെട്ടത്. അമേരിക്കയും സോവിയറ്റ് യൂണിയനും ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ഘട്ടത്തില്‍ സുരക്ഷിതമായ ഒരു കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിന്റെ ആവശ്യം പ്രധാന മുന്‍ഗണനയായി മാറി. ദീര്‍ഘദൂര സോവിയറ്റ് ബോംബറുകളില്‍ നിന്നുള്ള പ്രതിരോധത്തിന് ഒരു വഴിത്തിരിവാകാനാണ് ഷയാന്‍ മൗണ്ടന്‍ രൂപകല്‍പന ചെയ്തത്. ഇന്ന്, ഇതിന്റെ പല യഥാര്‍ത്ഥ പ്രവര്‍ത്തനങ്ങളും പീറ്റേഴ്‌സണ്‍…

    Read More »
Back to top button
error: