-
Breaking News
സുരേഷ് ഗോപിയുടെ ആ മറ്റേ മോൻ ഞാനായിരിക്കും…എയിംസ് വരില്ലെന്ന് താൻ പറഞ്ഞത് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചു!! ഉമ്മൻ ചാണ്ടിയെ ഞാൻ രാഷ്ട്രീയമായി ഉപദ്രവിച്ചിട്ടില്ല, നല്ല ബന്ധമാണ് ഉണ്ടായിരുന്നത്- ഗണേഷ് കുമാർ
തിരുവനന്തപുരം∙ എയിംസ് കേരളത്തിൽ വരുമെന്ന അവകാശവാദത്തിനിടെ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി നടത്തിയ അധിക്ഷേപ പരാമർശം തന്നെക്കുറിച്ചാകാമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ. ‘കേരളത്തിൽ എയിംസ് വരും മറ്റേ മോനേ..’ എന്ന സുരേഷ് ഗോപിയുടെ വിവാദ പരാമർശത്തോടായിരുന്നു മന്ത്രിയുടെ പ്രതികരണം. എയിംസ് വരില്ലെന്ന് താൻ തിരുവനന്തപുരത്തു പറഞ്ഞത് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചെന്നും ഗണേഷ് കുമാർ പറഞ്ഞു. ‘‘ അന്നു സുരേഷ് ഗോപി എന്നെ കുറിച്ചാകാം, തിരുവനന്തപുരത്ത് പ്രസംഗിച്ചപ്പോൾ എയിംസ് വരില്ലെന്നു ഞാൻ പറഞ്ഞു. ഞാൻ പറഞ്ഞതല്ലേ ശരിയായത്. പക്ഷെ അതിനു മറുപടി ഞാനല്ല പറഞ്ഞത്… ജനങ്ങളാണ്. എയിംസ് വരില്ല മറ്റേ മോനേ എന്ന്. കുറേക്കാലമായി എയിംസിന്റെ പേര് പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ്. അദ്ദേഹത്തിന്റെ രീതി അനുസരിച്ച് പറയട്ടെ. അതിലൊന്നും പരാതിയില്ല’’– ഗണേഷ് കുമാർ പറഞ്ഞു. അതേപോലെ ഉമ്മൻ ചാണ്ടിയെ താൻ രാഷ്ട്രീയമായി ഉപദ്രവിച്ചിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. അവസാനകാലം വരെ ഉമ്മൻ ചാണ്ടിയുമായി നല്ല ബന്ധമായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു. ശബരിമല സ്വർണക്കൊള്ള തദ്ദേശ തിരഞ്ഞെടുപ്പിൽ…
Read More » -
Breaking News
കള്ളക്കേസ് തിരിഞ്ഞു കൊത്തും; ബിജെപിക്കും തിരിച്ചടി; കെജ്‌രിവാളിനെ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്ക് എതിരേ വകുപ്പുതല നടപടിക്ക് കോടതി നിര്‍ദേശം; ‘പ്രതിയെ മാപ്പുസാക്ഷിയാക്കി കൂടുതല്‍ പേരെ പ്രതികളാക്കുന്നത് ഭരണഘടനാ ലംഘനം; ഊഹാപോഹങ്ങളുടെ പേരില്‍ ഉണ്ടാക്കിയ കേസ്’
ന്യൂഡല്‍ഹി: സിബിഐയുടെ വിശ്വാസ്യതയ്ക്കു വീണ്ടും മങ്ങലേല്‍പ്പിച്ചു ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ കോടതിയുടെ നിരീക്ഷണങ്ങള്‍. മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരടക്കം 23 പ്രതികള്‍ക്കെതിരായ കേസ് ആണു തള്ളിയത്. കേവലം ഊഹാപോഹങ്ങളുടെ പേരില്‍ കേസെടുക്കാന്‍ കഴയില്ലെന്നും പ്രത്യേക ജഡ്ജി ജിതേന്ദ്ര സിംഗ് ഉത്തരവിട്ടു. കേസിനെ വ്യാപകമായി പ്രചാരണത്തിന് ഉപയോഗിച്ചാണ് ഡല്‍ഹി ഭരണം ബിജെപി പിടിച്ചെടുത്തത്. കേസില്‍ കേജ്‌രിവാള്‍ പുറത്തിറങ്ങുന്നത് അന്വേഷണ സംഘത്തിന്റെ നിഷ്പക്ഷതയില്‍ സംശയമുണ്ടാക്കുന്നതിനൊപ്പം ബിജെപിക്കും കനത്ത തിരിച്ചടിയാകും. ‘മദ്യനയത്തില്‍ വിശാലമായ ഗൂഢാലോചനയോ ക്രിമിനല്‍ ഉദ്ദേശമോ ഉണ്ടായിരുന്നില്ല. കേവലം ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു ഗൂഢാലോചന കഥ നിര്‍മ്മിക്കാനാണ് സിബിഐ ശ്രമിച്ചതെന്നും കേസ് നിലനില്‍ക്കില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു. അതുവഴി, 23 പ്രതികള്‍ക്കെതിരെയും പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി നിഗമനത്തിലെത്തി. മാപ്പുസാക്ഷികളുടെ മൊഴികളിലൂടെ കേസ് കെട്ടിപ്പടുത്തതിന് സിബിഐയെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ‘ഇത്തരം പെരുമാറ്റം അനുവദിച്ചാല്‍ അത് ഭരണഘടനാ തത്വങ്ങളുടെ ഗുരുതരമായ ലംഘനമാകും. ഒരു പ്രതിക്ക് മാപ്പ്…
Read More » -
Breaking News
പ്രീമിയം പരീക്ഷണങ്ങള്‍ തുടരുന്നു; അയ്യായിരം കൊടുത്താല്‍ പ്രത്യേക കൗണ്ടര്‍ നല്‍കാന്‍ ബെവ്‌കോ; സ്വകാര്യ കമ്പനിക്ക് യഥേഷ്ടം മദ്യം വില്‍ക്കാം; പരീക്ഷണ അടിസ്ഥാനത്തില്‍ നീക്കം
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രീമിയം ഷോപ്പുകളില്‍ പണം നല്‍കിയാല്‍ സ്വകാര്യ മദ്യ കമ്പനിയ്ക്ക് മദ്യത്തിന്റെ പരസ്യം നല്‍കി വില്‍പനയ്ക്കുള്ള പ്രത്യേക കൗണ്ടര്‍ സൗകര്യം അനുവദിക്കാനൊരുങ്ങി ബവ്‌കോ. ബ്രാന്‍ഡൊന്നിന് 5000 (അയ്യായിരം) രൂപ വീതം വാങ്ങി മൂന്ന് വര്‍ഷത്തേക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ കൗണ്ടര്‍ നല്‍കാന്‍ താല്‍പര്യപത്രം ക്ഷണിച്ചത്. സ്ഥലം അനുവദിക്കുന്നതിലൂടെ സര്‍ക്കാരിന്റെ ഉടമസ്ഥതതയിലുള്ള സ്ഥാപനത്തില്‍ സ്വകാര്യ കമ്പനികള്‍ക്ക് അവരുടെ ബ്രാന്‍ഡ് മദ്യം യഥേഷ്ടം വില്‍ക്കാന്‍ പ്രതിനിധിയെയും ചുമതലപ്പെടുത്താന്‍ കഴിയും. ബവ്‌കോ സ്വന്തം നിലയിലോ, വാടക നല്‍കിയോ പ്രവര്‍ത്തിപ്പിക്കുന്ന ഷോപ്പുകളില്‍ മൂന്ന് വര്‍ഷത്തേക്ക് സ്വകാര്യ കമ്പനി നല്‍കേണ്ടത് നാമ മാത്രമായ തുകയാണെന്നത് വലിയ വിമര്‍ശനങ്ങള്‍ ക്ഷണിച്ച് വരുത്തുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിലെ ഓരോ ഷോപ്പുകളിലായുള്ള പരീക്ഷണത്തിനാണ് ബവ്‌കോയുടെ തീരുമാനം. പ്രത്യേക കൗണ്ടര്‍ തിരിച്ച് നല്‍കുന്നതിലൂടെ മദ്യത്തിന്റെ സവിശേഷതകള്‍ പറഞ്ഞ് കൊടുക്കാന്‍ പ്രതിനിധിയെയും ചുമതലപ്പെടുത്താം. വിവിധ ബ്രാന്‍ഡുകള്‍ ഇത്തരത്തില്‍ തൊഴിലാളികളെ ചുമതലപ്പെടുത്തിയാല്‍ മദ്യം വാങ്ങാന്‍ എത്തുന്നവരെക്കാള്‍ കൂടുതല്‍ വില്‍പ്പനക്കാര്‍ കൗണ്ടറുകളിലുണ്ടായേക്കും. അങ്ങനെ സര്‍ക്കാരിന്റെ സ്ഥാപനത്തില്‍ പതിയെ പതിയെ സ്വകാര്യ…
Read More » -
Breaking News
പണി പാളിയതോടെ മന്ത്രിയെ വെളിപ്പിച്ച് സെൽഫിയെടുത്ത നഴ്സ്!! കുറഞ്ഞ മണിക്കൂറുകൾക്കുള്ളിൽ മന്ത്രിയോട് അത്രയും അടുപ്പം ഉണ്ടായി, അതുകൊണ്ടാണ് ഫോട്ടോ എടുത്തത്, മന്ത്രി അഭിനയിച്ചെന്നും നാടകം കളിച്ചെന്നുമുള്ള പ്രചാരണം മനുഷ്യത്വമില്ലായ്മ… മെഡിക്കൽ കോളജ് അധികൃതരോടു വിശദീകരണം തേടി മന്ത്രിയുടെ ഓഫിസ്, അന്വേഷണത്തിന് ഉത്തരവ്, നടപടി?
കണ്ണൂർ: പരിയാരം ഗവ. മെഡിക്കൽ കോളZജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജിനൊപ്പം സെൽഫി എടുത്ത സംഭവം വിവാദമായതോടെ വിശദീകരണവുമായി ആരോഗ്യപ്രവർത്തക പി.സി. സ്മിത. കുറഞ്ഞ മണിക്കൂറുകൾക്കുള്ളിൽ മന്ത്രിയോട് അത്രയും അടുപ്പം ഉണ്ടായെന്നും അതുകൊണ്ടാണ് ഫോട്ടോ എടുത്തതെന്നും സ്മിത സമൂഹമാധ്യമത്തിൽ കുറിച്ചു. അതുപോലെ മന്ത്രി അഭിനയിച്ചെന്നും നാടകം കളിച്ചെന്നുമുള്ള പ്രചാരണം മനുഷ്യത്വമില്ലായ്മയാണെന്നും സ്മിത പ്രതികരിച്ചു. മന്ത്രിയും ആരോഗ്യപ്രവർത്തകരും ചിരിച്ചുകൊണ്ടുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മന്ത്രിയുടെ ഓഫിസ് മെഡിക്കൽ കോളേജ് അധികൃതരോടു വിശദീകരണം തേടിയിരുന്നു. തുടർന്ന് ആശുപത്രി സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടു. ഇതോടെ ഫോട്ടൊയെടുത്ത ആരോഗ്യപ്രവർത്തകർക്കെതിരെ നടപടി വന്നേക്കുമെന്നാണ് സൂചന. അതേസമയം മന്ത്രിയെ ഇന്നു പുലർച്ചെ നാലിന് ഡിസ്ചാർജ് ചെയ്ത് തുടർചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കാർ മാർഗമാണ് യാത്ര. മന്ത്രിയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന ഇപ്പോഴും നടക്കുകയാണ്. 55 സിസിടിവി ക്യാമറകളാണുള്ളത്. സിസിടിവികളിൽ നിന്ന് മന്ത്രിയെ കയ്യേറ്റം ചെയ്യുന്ന ദൃശ്യം ഇതുവരെ ലഭിച്ചില്ലെന്നാണ്…
Read More » -
Breaking News
കണ്ണൂർ സിപിഎമ്മിൽ സ്ഥാനാർഥി തർക്കം? അഞ്ചുതവണ മത്സരിച്ചതല്ലേ നിർത്തിക്കോ… ശൈലജയെ വെട്ടാൻ തീരുമാനിച്ച് സംസ്ഥാന നേതൃത്വം, മട്ടന്നൂരല്ലെങ്കിൽ വേണ്ട- കെകെ ശൈലജ!! തളിപ്പറമ്പിൽ സുകന്യയോടും വിയോജിപ്പ്, നികേഷിനെ ഇറക്കണമെന്ന് എംവി ഗോവിന്ദൻ…
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി സാധ്യത ലിസ്റ്റിൽ കെകെ ശൈലജക്ക് അതൃപ്തിയെന്ന് സൂചന. കണ്ണൂരിലെ മട്ടന്നൂർ മണ്ഡലത്തിൽ മത്സരിക്കാൻ അവസരം ലഭിച്ചില്ലെങ്കിൽ തനിക്കു മത്സരിക്കാൻ താൽപ്പര്യമില്ലെന്ന നിലപാടിലാണ് കെകെ ശൈലജ. ഇക്കാര്യം സിപിഎം സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് അറിയുന്നത്. അതേസമയം, അഞ്ചുതവണ മത്സരിച്ച ശൈലജയെ വെട്ടാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. അതേസമയം മട്ടന്നൂരല്ലെങ്കിൽ ശൈലജയെ പേരാവൂരിൽ പരിഗണിക്കാനായിരുന്നു സാധ്യത. എന്നാൽ പേരാവൂരിൽ ഒരിക്കൽ സണ്ണി ജോസഫിനോടേറ്റ തോൽവിയുടെ കയ്പ്പ് മാറിയിട്ടില്ലാത്തതിനാൽ പേരാവൂർ വേണ്ട എന്ന നിലപാടിലാണ് കെകെ ശൈലജ. ഇതിനിടെ തളിപ്പറമ്പിൽ സുകന്യയുടെ പേരിനോടും പാർട്ടിയിൽ വിയോജിപ്പ് പുറത്തുവരുന്നുണ്ട്. സുകന്യയെ വെട്ടാനാണ് പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനം. തളിപ്പറമ്പിൽ എംവി ഗോവിന്ദന് താൽപര്യം എംവി നികേഷ് കുമാറിനെയാണെന്നാണ് റിപ്പോർട്ട്. നികേഷിനെ മത്സരിപ്പിക്കണമെന്ന നിലപാടിലാണ് എംവി ഗോവിന്ദൻ. അതേസമയം, സ്ഥാനാർത്ഥി സാധ്യതാ ലിസ്റ്റിനെ ചൊല്ലി കണ്ണൂരിൽ തർക്കം ഉടലെടുത്തിരിക്കുകയാണ്. ഇതിനാക്കം കൂട്ടാനെന്നവണ്ണം കാരായി രാജന്റെ സ്ഥാനാർഥിത്വ ചർച്ചകളും. കാരായി നിന്നാൽ മറ്റിടങ്ങളിൽ തിരിച്ചടി ആകുമോ…
Read More » -
Breaking News
മദ്യനയ അഴിമതിക്കേസില്‍ കുറ്റമുക്തനാക്കി കോടതി; പൊട്ടിക്കരഞ്ഞ് കെജ്‌രിവാള്‍; ഇനി വിചാരണ വേണ്ട; സിബിഐക്കും രൂക്ഷ വിമര്‍ശനം
ന്യൂഡല്‍ഹി: സിബിഐ റജിസ്റ്റര്‍ ചെയ്ത മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും മനീഷ് സിസോദിയ ഉള്‍പ്പെട്ട എഎപി നേതാക്കളെയും കുറ്റവിമുക്തരാക്കി കോടതി. ഡല്‍ഹി വിചാരണാക്കോടതിയുടേതാണ് വിധി. മദ്യനയം രൂപീകരിച്ചതില്‍ വിശാല ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഇവര്‍ ഇനി വിചാരണ നേരിടേണ്ടതില്ലെന്നും വ്യക്തമാക്കിയ കോടതി രൂക്ഷ വിമര്‍ശനമാണ് സിബിഐക്കെതിരെ ഉയര്‍ത്തുന്നത്. കേസിലെ 23 പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. അന്വേഷണത്തില്‍ വലിയ വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമാക്കിയ കോടതി വലിയ കുറ്റപത്രം നല്‍കിയത് കൊണ്ട് കാര്യമില്ലെന്നും ആരോപണം സാധൂകരിക്കാന്‍ തക്ക സാക്ഷിമൊഴികള്‍ ഇല്ലെന്നും ചൂണ്ടിക്കാട്ടി. കേജ്‌രിവാളിനെ പ്രതിചേര്‍ക്കാന്‍ ഒരു തെളിവും ഇല്ലെന്നും പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. വിധികേട്ട കേജ്‌രിവാള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. ഒരുതെറ്റും ചെയ്യാത്ത തന്നെ ആറുമാസം ജയിലില്‍ ഇട്ടുവെന്നും കള്ളനെന്ന് വ്യാപകമായി പ്രചരിപ്പിച്ചുവെന്നും കേജ്‌രിവാള്‍ പറഞ്ഞു. പ്രധാനമന്ത്രി നടത്തിയ ഗൂഢാലോചനയാണിതെന്ന് പറഞ്ഞ അദ്ദേഹം രാഷ്ട്രീയ എതിരാളികളെ ഇങ്ങനെയല്ല നേരിടേണ്ടതെന്നും തുറന്നടിച്ചു. #ArvindKejriwal, #ManishSisodia, #LiquorScamCase, #DelhiCourtVerdict,…
Read More » -
Breaking News
നാറ്റോ പിൻവാങ്ങിയതോടെ അഫ്ഗാനിൽ സമാധാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു!! താലിബാൻ ഭരണകൂടം പ്രവർത്തിക്കുന്നത് ഇന്ത്യയുടെ പ്രതിനിധിയെപ്പോലെ, ലോകമെമ്പാടുമുള്ള ഭീകരരെ അവിടെ ഒന്നിപ്പിച്ച് ഭീകരത കയറ്റുമതി ചെയ്യുകയാണ്, പാക് സൈന്യം കടൽ കടന്നുവന്നവരല്ല, രഹസ്യങ്ങൾ കൃത്യമായി അറിയുന്ന അയൽക്കാർ…ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി
ഇസ്ലാമാബാദ്: അഫ്ഗാൻ-പാക്കിസ്ഥാൻ സംഘർഷം യുദ്ധത്തിലേക്ക് നീങ്ങുന്നതിനു പിന്നാലെ ഇന്ത്യയ്ക്കെതിരെ രൂക്ഷവിമർശനവുമായി പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാക്കിസ്ഥാന്റെ ക്ഷമ നശിച്ചതായും തുറന്ന യുദ്ധം ആരംഭിച്ചതായും പ്രഖ്യാപിച്ച അദ്ദേഹം അഫ്ഗാനിസ്താനിലെ താലിബാൻ ഭരണകൂടം ഇന്ത്യയുടെ പ്രതിനിധിയേപ്പോലെ പ്രവർത്തിക്കുകയാണെന്നും ആരോപിച്ചു. 2020-ൽ നാറ്റോ സഖ്യം പിൻവാങ്ങിയതോടെ അഫ്ഗാനിസ്താനിൽ സമാധാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ രാജ്യത്തെ ഇന്ത്യയുടെ കോളനിയാക്കി താലിബാൻ മാറ്റുകയും ലോകമെമ്പാടുമുള്ള ഭീകരരെ അവിടെ ഒന്നിപ്പിച്ച് ഭീകരത കയറ്റുമതി ചെയ്യുകയുമാണ് ചെയ്യുന്നതെന്നും ആസിഫ് എക്സിൽ കുറിച്ചു. അതുപോലെ താലിബാൻ ഭരണകൂടം പൗരന്മാരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾ ലംഘിക്കുകയാണെന്നും ഇസ്ലാം മതം സ്ത്രീകൾക്ക് നൽകുന്ന അവകാശങ്ങൾ പോലും തട്ടിയെടുക്കുകയാണെന്നും ഖ്വാജ ആസിഫ്ആരോപിച്ചു. നയതന്ത്രത്തിലൂടെയും സൗഹൃദ രാജ്യങ്ങളുടെ ഇടപെടലിലൂടെയും ബന്ധം സാധാരണ നിലയിലാക്കാൻ പാക്കിസ്ഥാൻ പരമാവധി ശ്രമിച്ചു, എന്നാൽ ഇപ്പോൾ പാക്കിസ്ഥാനെ ലക്ഷ്യമിട്ട് അക്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാക്കിസ്ഥാൻ സൈന്യം കടൽ കടന്നുവന്നവരല്ലെന്നും താലിബാന്റെ രഹസ്യങ്ങൾ കൃത്യമായി അറിയാവുന്ന അയൽക്കാരാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.…
Read More »


