• Breaking News

    ഇറാൻ ആക്രമണം: ഖത്തറിൽ മലയാളിക്ക് പരിക്കേറ്റു; ഒമാനിൽ തകർന്ന എണ്ണക്കപ്പലിലുണ്ടായിരുന്ന രണ്ട് ഇന്ത്യക്കാരെ കാണാതായി; മൂന്ന് പേർക്ക് പരിക്ക്

    ദോഹ/ മസ്‌കത്ത്: ഖത്തറിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു മലയാളിക്ക് പരിക്ക്. തൃശൂർ വെങ്കിടങ്ങ് സ്വദേശി ഹിഷാമിനാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ ഹിഷാം അപകടനില തരണം ചെയ്തു. അതേസമയം, ഒമാനിലെ കസബിൽ ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ തകർന്ന എണ്ണക്കപ്പലിൽ ഉണ്ടായിരുന്ന രണ്ട് ഇന്ത്യക്കാരെ കാണാതായി. കപ്പലിന്റെ ക്യാപ്റ്റൻ ബിഹാർ സ്വദേശി ആശിഷ് കുമാർ, രാജസ്ഥാൻ സ്വദേശി ദിലീപ് സിങ് എന്നിവരെയാണ് കാണാതായത്. ഇവർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഞായറാഴ്ച ഉച്ചയോടെയാണ് കപ്പലിനുനേരെ ആക്രമണം ഉണ്ടായത്. പത്ത് ഇന്ത്യക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ടാങ്കർ വൃത്തിയാക്കാൻ വേണ്ടി കൊണ്ടുവന്ന സമയത്താണ് ആക്രമണം നടന്നത്. ആക്രമണത്തിൽ പരിക്കേറ്റവരിൽ മൂന്ന് ഇന്ത്യക്കാരുണ്ടെന്നും അവരുടെ നില ഗുരുതരമല്ല എന്നുമാണ് ഒടുവിൽ ലഭിക്കുന്ന വിവരം. കപ്പലിന്റെ എഞ്ചിൻ റൂമും ജീവനക്കാർ താമസിക്കുന്ന സ്ഥലവും ആക്രമണത്തിൽ കത്തിനശിച്ചു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

    Read More »
  • Breaking News

    ‘ഇറാന്റെ പുതിയ ഭരണ നേതൃത്വത്തിന് സംസാരിക്കാനുണ്ടെന്ന് പറഞ്ഞു; ഞാൻ സമ്മതിച്ചു; ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു‘: ട്രംപ്

    വാഷിങ്ടൺ: ഇറാന്റെ പുതിയ നേതൃത്വത്തിന് തന്നോട് സംസാരിക്കാൻ താൽപ്പര്യമുണ്ടെന്നും താൻ അത് സമ്മതിച്ചതായും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഞായറാഴ്ച പറഞ്ഞു. ദി അറ്റ്ലാന്റിക് മാഗസിനുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ താൻ ആരോടാണ് സംസാരിക്കുകയെന്നോ, അത് ഞായറാഴ്ചയോ തിങ്കളാഴ്ചയോ നടക്കുമോ എന്നൊന്നും ട്രംപ് വ്യക്തമാക്കിയിട്ടില്ല. അടുത്ത കാലത്ത് അമേരിക്കയുമായി ചർച്ചകളിൽ ഏർപ്പെട്ടിരുന്ന ചിലർ ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ‘അവർക്ക് സംസാരിക്കണം, ഞാൻ അതിന് സമ്മതിച്ചു. അതിനാൽ ഞാൻ അവരോട് സംസാരിക്കും. അവർ ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു. പ്രായോഗികവും എളുപ്പവുമായ കാര്യങ്ങൾ അവർ മുൻപേ ചെയ്യണമായിരുന്നു. അവർ വളരെ വൈകി.’ ഫ്‌ളോറിഡയിലെ തന്റെ വസതിയിൽ വെച്ച് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. അതേസമയം, ആയത്തുള്ള അലി ഖമനേയിയുടെ മരണത്തെത്തുടർന്ന് താനും, ജുഡീഷ്യറി തലവനും, ഗാർഡിയൻസ് കൗൺസിൽ അംഗവും ഉൾപ്പെട്ട ഒരു നേതൃസമിതി താൽക്കാലികമായി പരമോന്നത നേതാവിന്റെ ചുമതലകൾ ഏറ്റെടുത്തതായി ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയൻ പറഞ്ഞു.

    Read More »
  • Breaking News

    ഇറാൻ ആക്രമണം: മോദി യുഎഇ പ്രസിഡന്റിനെ വിളിച്ച് പിന്തുണ അറിയിച്ചു; ‘​ഈ പ്രയാസകരമായ സമയങ്ങളിൽ ഒപ്പം നിൽക്കുന്നു‘

    ന്യൂഡൽഹി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായിപ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ഗൾഫ് രാജ്യങ്ങൾക്ക് നേരെയുണ്ടായ ഇറാന്റെ ആക്രമണങ്ങളെ അദ്ദേഹം ശക്തമായി അപലപിച്ചു. ഞായറാഴ്ച രാത്രിയാണ് അദ്ദേഹം യുഎഇ പ്രസിഡന്റുമായി ബന്ധപ്പെട്ടത്. ഗൾഫ് രാജ്യത്ത് താമസിക്കുന്ന ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിന് യുഎഇ പ്രസിഡന്റിനോട് അദ്ദേഹം നന്ദി അറിയിച്ചു. സമാധാനം പുനഃസ്ഥാപിക്കുന്നതിനും പ്രാദേശിക സുരക്ഷയ്ക്കും ഇന്ത്യയുടെ പിന്തുണ അദ്ദേഹം അറിയിച്ചു. സമൂഹമാധ്യമമായ എക്സിലൂടെയും യുഎഇയ്ക്കുള്ള ഇന്ത്യയുടെ ഐക്യദാർ‍ഢ്യം മോദി രേഖപ്പെടുത്തി. “യുഎഇ പ്രസിഡന്റും എന്റെ സഹോദരനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി സംസാരിച്ചു. ഈ പ്രയാസകരമായ സമയങ്ങളിൽ ഇന്ത്യ യുഎഇക്ക് ഒപ്പം നിൽക്കുന്നു,” അദ്ദേഹം എക്സിൽ കുറിച്ചു.

    Read More »
  • Breaking News

    വന്നവർ വന്നവർ പാതിവഴിയിൽ തളർന്നു വീണു, ഇരട്ടച്ചങ്കന്റെ തോളിലേറി ഇന്ത്യ സെമി ഫൈനലിലേക്ക്… 50 ബോളിൽ 12 ഫോർ, 4 സിക്സ് ഉൾപെടെ സഞ്ജു 97*, ഇന്ത്യയ്ക്ക് 5 വിക്കറ്റ് ജയം-video

    കൊൽക്കത്ത: ടി20 ക്രിക്കറ്റ് ലോകകപ്പ് സെമിപ്രവേശത്തിന് വെസ്റ്റിൻഡീസിനെതിരേ മലയാളി താരം സഞ്ജു സാംസണിന്റെ തോളിലേറി ഇന്ത്യയ്ക്ക് 5 വിക്കറ്റ് ജയം. 50 ബോളിൽ 12 ഫോർ, 4 സിക്സ് ഉൾ‌പെടെ പുറത്താകാതെ താരം 97 റൺസെടുത്തു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ഇരുപത് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ട് നിർണായക വിക്കറ്റുകൾ നഷ്ടപ്പെട്ടു, 10 വീതം റൺസുകളെടുത്ത അഭിഷേക് ശർമയുടേയും ഇഷാൻ കിഷന്റേയും വിക്കറ്റുകളാണ് പവർപ്ലേ ഓവറുകളിൽ ഇന്ത്യയ്ക്ക് നഷ്‌ടമായത്. ടോസ് നേടിയ ഇന്ത്യ വിൻഡീസിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ഓപ്പണർമാർ മികച്ച തുടക്കം നൽകിയ വിൻഡീസ് ഇടയ്ക്കൊന്ന് പതറിയെങ്കിലും പിന്നീട് അർഷ്ദീപിനേയും മറ്റുബോളർമാരേയും കണക്കിന് പ്രഹരിക്കുകയായിരുന്നു. നാലോവറിൽ 43 റൺസാണ് അർഷ്ദീപ് വിട്ടുകൊടുത്തത്. ഓപ്പർണമാരായ ഷായ് ഹോപ്പ് (33 പന്തിൽ 32), റോസ്റ്റൺ ചേസ് (25 പന്തിൽ 40), വമ്പനടിക്ക് മുതിർന്ന ഷിംറോൺ ഹെറ്റ്‌മെയർ (12 പന്തിൽ 27), റൂൽർഫോഡ് (9…

    Read More »
  • Breaking News

    ഇറാൻ മിസൈൽ ആക്രമണത്തിൽ ​ഗൾഫിൽ നാല് മരണം, കനത്ത ജാ​ഗ്രതയിൽ ​യുഎഇ, സ്വകാര്യ- സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം, സ്കൂളുകൾ അടച്ചു, പരീക്ഷകൾ മാറ്റിവച്ചു

    അബുദാബി/കുവൈത്ത് സിറ്റി: ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഗൾഫിൽ നാല് മരണം. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), കുവൈത്ത് എന്നീ രാജ്യങ്ങളിലായാണ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വ്യോമാക്രമണത്തിൽ യുഎഇയിൽ മൂന്നുപേർ മരിച്ചു. മരിച്ചവർ പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളാണെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണങ്ങളിൽ ഇതുവരെ 58 പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാല് ജീവനക്കാർക്കും, സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും ജനവാസ മേഖലകളിലും മിസൈൽ അവശിഷ്ടങ്ങൾ വീണ് നിരവധി പേർക്ക് പരുക്കേറ്റു. കൂടാതെ കുവൈത്തിൽ ഒരാൾ കൊല്ലപ്പെടുകയും 32 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരെ കുവൈറ്റ് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അൽ യുസഫ് അൽ സബാ സന്ദർശിച്ചു. രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഇറാൻ- അമേരിക്ക- ഇസ്രയേൽ സംഘർഷം മൂർച്ഛിച്ചതോടെ അതീവ ജാഗ്രതയിലാണ് യുഎഇ. ഇറാൻറെ പ്രത്യാക്രമണം ഗൾഫ് രാജ്യങ്ങളിൽ കനത്തതോടെ യുഎഇ കടുത്ത സുരക്ഷാ മുൻകരുതലുകൾ പ്രഖ്യാപിച്ചു. മിസൈൽ ആക്രമണ ഭീഷണിയെത്തുടർന്ന്…

    Read More »
  • Breaking News

    ധ്യാൻ ശ്രീനിവാസനും ദേവനന്ദയും ഒന്നിക്കുന്ന ‘കല്യാണമരം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, ചിത്രം ഉ‌ടൻ തിയേറ്ററുകളിലേക്ക്

    കൊച്ചി: ധ്യാൻ ശ്രീനിവാസനും ദേവനന്ദയും ഒന്നിക്കുന്ന സംവിധായകൻ രാജേഷ് അമനകര ഒരുക്കിയ പുതിയ ചിത്രം ‘കല്യാണമരം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ചിത്രം ഈ മാസം തിയേറ്ററുകളിലെത്തും. മീരാ വാസുദേവ്, ആതിര പട്ടേല്‍, ദേവനന്ദ ജിബിന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്‍റെ ബാനറില്‍ രാജേഷ് അമനകര ഒരുക്കുന്ന ഫാമിലി എന്‍റര്‍ടെയ്നറാണ് ‘കല്യാണമരം’. നര്‍മത്തില്‍ ചാലിച്ച് കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ഈ ചിത്രം എല്ലാ പ്രേക്ഷകരെയും ഏറെ രസിപ്പിക്കുന്നതാണ്. പ്രശാന്ത് മുരളി, മനോജ് കെ.യു, പ്രബിൻ ബാലൻ, നസീർ കുത്തു പറമ്പ്, അമൽ രാജ് ദേവ്, ഓമനയമ്മ. തുടങ്ങിയവരും ചിത്രത്തിലുണ്ട്. നിർമ്മാതാവായ സജി കെ.ഏലിയാസും ചിത്രത്തിൽ ഒരു വേഷം ചെയ്യുന്നുണ്ട്. നിര്‍മ്മാണം- സജി കെ ഏലിയാസ്. ക്യാമറ – രജീഷ് രാമന്‍, കഥ- വിദ്യ രാജേഷ്, സംഭാഷണം- പ്രദീപ് കെ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി പട്ടിക്കര, കലാസംവിധാനം- സഹസ് ബാല, എഡിറ്റിംഗ്- രതിന്‍ രാധാകൃഷ്ണന്‍,…

    Read More »
  • Breaking News

    ‘ഇറാനിലെ പുരോഹിത സമൂഹത്തിന്റെ തലപ്പാവിനെ ആക്രമിക്കുന്നവർ അതേ തലപ്പാവ് നിങ്ങളുടെ ശവക്കച്ചയാകുമെന്ന് മനസിലാക്കണം’… ഒറ്റ ഡയലോ​ഗിൽ കാനഡയുടെ വിലക്ക്, ഇസ്ലാമതം പചരിപ്പിക്കാൻ എഐ സാങ്കേതിക വിദ്യ ഉപയോ​ഗപ്പെടുത്തണമെന്ന നിലപാടുള്ള ആയത്തുല്ല അലിറീസ അറാഫി ഇറാന്റെ അടുത്ത പരമോന്നത നേതാവ്?

    ടെഹ്റാൻ: ഇറാന്റെ താൽക്കാലിക നേതൃസമിതി അംഗമായി നിയമിതനായ ആയത്തുല്ല അലിറീസ അറാഫി മുതിർന്ന പുരോഹിതനും ഗാർഡിയൻ കൗൺസിൽ അംഗവും കൂടിയാണ്. ഇറാന്റെ സുപ്രീം ലീഡർ ആയിരുന്ന ഖമേനയിയുടെ മരണത്തിന് മണിക്കൂറുകൾക്കകം രാജ്യത്ത് ഭരണഘടനാപരമായ അടിയന്തര സംവിധാനങ്ങൾ സജീവമാക്കി ഇടക്കാല നേതൃത്വ കൗൺസിൽ രൂപീകരിച്ചതായി ഇറാൻ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. ഗാർഡിയൻ കൗൺസിലിലെ മുതിർന്ന മതപണ്ഡിതനും ദീർഘകാലം ഖമേനയിയുയുടെ അടുത്ത അനുയായിയുമായ അറാഫിയടക്കമുള്ള മൂന്നം​ഗ സംഘമാണ് പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതുവരെ ഖമേനയി വഹിച്ചിരുന്ന ചുമതലകൾ നിർവഹിക്കുക. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, ചീഫ് ജസ്റ്റിസ് ഘോലാം ഹുസൈൻ മൊഹ്സെനി ഇജെയ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. നേരത്തെ ഈ ചുമതലകൾ ആയത്തുല്ല അലി ഖമനയി മാത്രമാണ് വഹിച്ചിരുന്നത്. ഈ കൗൺസിൽ ഭരണഘടനയിലെ ആർട്ടിക്കിൾ 111 അനുസരിച്ച് സ്ഥിരം സുപ്രീം ലീഡറെ തെരഞ്ഞെടുക്കുന്നതുവരെ രാജ്യത്തിന്റെ പരമാധികാര ചുമതലകൾ നിർവഹിക്കും. ഭരണഘടനാ വ്യവസ്ഥപ്രകാരം സുപ്രീം ലീഡറുടെ മരണം, രാജി, അല്ലെങ്കിൽ അധികാരശൂന്യത സംഭവിക്കുന്ന സാഹചര്യത്തിൽ അസംബ്ലി…

    Read More »
  • Breaking News

    അമ്മയെ കാണാതെ അന്വേഷിച്ചെത്തിയ മകൻ കണ്ടത് ജീവനറ്റുകിടക്കുന്ന ബിജിയെ!! വാക്കുതർക്കത്തിനിടെ കഴുത്തിൽ കിടന്ന ഷാൾ കൊണ്ട് മുറുക്കി ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി, അരുംകൊല ഹോട്ടലിനുള്ളിൽവച്ച്

    കൊച്ചി: എറണാകുളം കീഴില്ലത്ത് ഭർത്താവ് ഭാര്യയെ കഴുത്തിൽ ഷാൾകൊണ്ടു മുറുക്കി കൊലപ്പെടുത്തി. കീഴില്ലം സ്വദേശിനി ബിജിമോൾ ആണ് മരിച്ചത്. സംഭവശേഷം മുങ്ങിയ ഭർത്താവ് ലൈജുവിനെ കണ്ടെത്താനായി കുറുപ്പുംപടി പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് 12:30 യോടെയാണ് സംഭവം. വഴക്കിനിടെ ഭാര്യയുടെ കഴുത്തിൽ കടന്ന് ഷോളെടുത്ത് ഭർത്താവ് ഹോട്ടലിൽ വച്ച് ഇവരെ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം ഇയാൾ ഇവിടെ നിന്ന് കടന്നുകളയുകയും ചെയ്തു. അല്പം കഴിഞ്ഞ് എത്തിയ മകനാണ് അമ്മ അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. ഉടൻതന്നെ റോഡിലിറങ്ങി മറ്റ് ആളുകളെ വിളിച്ചുവരുത്തി മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. ഇവർ തമ്മിൽ നേരത്തെയും വഴക്കുണ്ടായിരുന്നു എന്നാണ് അറിയുന്നത്

    Read More »
  • Breaking News

    ഈ കളിയിൽ ജയത്തിൽ കുറഞ്ഞ് ഒന്നും മതിയാകില്ല!! വിൻഡീസിന് ബാറ്റിങ്, സഞ്ജു തുടരും, ടീം പൊളിക്കാതെ ഇന്ത്യ

    കൊൽക്കത്ത: ടി20 ലോകകപ്പ് സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിലെ നിർണായക മത്സരത്തിൽ ഇന്ത്യക്കെതിരെ വെസ്റ്റ് ഇൻഡീസ് ആദ്യം ബാറ്റ് ചെയ്യും. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വിൻഡീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. അതേസമയം സിംബാബ്‌വെക്കെതിരെ കളിച്ച ടീമിൽ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസൺ തുടരും. ടോസ് ലഭിച്ചിരുന്നെങ്കിൽ ഫീൽഡ് ചെയ്യാനാണ് തീരുമാനിച്ചിരുന്നതെന്ന് വിൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ്പ് വ്യക്തമാക്കി. ഒരു മാറ്റവുമായിട്ടാണ് വിൻഡീസ് ഇറങ്ങുന്നത്. ബ്രൻഡൻ കിംഗിന് പകരം അകെയ്ൽ ഹൊസീൻ ടീമിലെത്തി. പ്ലേയിംഗ് ഇലവൻ- ഇന്ത്യ: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, തിലക് വർമ്മ, ശിവം ദുബെ, അക്‌സർ പട്ടേൽ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര. വെസ്റ്റ് ഇൻഡീസ്: ഷായ് ഹോപ്പ് (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), റോസ്റ്റൺ ചേസ്, ഷിംറോൺ ഹെറ്റ്മെയർ,…

    Read More »
  • Breaking News

    ‘ഒന്നെങ്കിൽ ട്രംപ് തന്നിഷ്ടം അവസാനിപ്പിക്കുക, പശ്ചിമേഷ്യയിലെ ആക്രമണങ്ങളിൽ നിന്നും പിന്തിരിയുക‘ : അമേരിക്കയിലെങ്ങും ജനരോക്ഷം ആളിപ്പടരുന്നു

    വാഷിംങ്ടൺ: ഇറാനെതിരായ അമേരിക്കൻ-ഇസ്രയേല്‍ ആക്രമണത്തിനെതിരെ തെരുവിലിറങ്ങി അമേരിക്കൻ ജനത. ടൈംസ് സ്‌ക്വയർ, വാഷിംങ്ടൺ, ചിക്കാഗോ, ബോസ്റ്റൺ, ന്യൂയോർക്ക്, ലോസ് അഞ്ചൽസ്, മിയാമി, മിനിയാ പൊളിസ്, അറ്റ്‌ലാന്റ തുടങ്ങി വിവിധ അമേരിക്കൻ നഗരങ്ങളിലാണ് ജനം പ്രതിഷേധമുയർത്തിയത്. നിരവധിയാളുകൾ അണിനിരന്നു. അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനിൽ നടത്തിയ ആക്രമണത്തിനെതിരെ മുദ്രാവാക്യവും പ്ലക് കാർഡുകളുമുയർത്തിയാണ് ആളുകൾ പ്രതിഷേധിച്ചത്. ആക്രമണങ്ങൾക്ക് പണം ചെലവഴിക്കുന്നതിന് പകരം അമേരിക്ക അത് വിദ്യാഭ്യാസ മേഖലയിലോ ആഭ്യന്തര വളർച്ചയ്‌ക്കോ വിനിയോഗിക്കണമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഭരണകൂടത്തിന്റെ അനുമതിയോടെ അല്ല ട്രംപിന്റെ നീക്കമെന്നും അദ്ദേഹം സ്വന്തം നിലയിലാണ് ഇതിനെല്ലാം ഇറങ്ങിപ്പുറപ്പെടുന്നതെന്നും പ്രതിഷേധക്കാർ ആരോപിച്ചു. യുഎസിന്റെ സൈനിക ഇടപെടലിനെ വിമർശിച്ച പ്രതിഷേധക്കാർ, രാജ്യത്തെ ഫാസിസ്റ്റ് ഭരണത്തിലേക്ക് നയിക്കാനാണ് ട്രംപിന്‍റെ നീക്കമെന്നും വിമർശിച്ചു. ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കണം, യുദ്ധം ഒന്നിനും പരിഹാരമല്ല, ട്രംപ് അധികാരത്തിൽനിന്ന് ഇറങ്ങണം, പശ്ചിമേഷ്യയിൽ ഇനിയുമൊരു അമേരിക്കൻ യുദ്ധം വേണ്ടതില്ല എന്നെല്ലാം എഴുതിയ പ്ലക്കാർഡുകളും സമരക്കാർ ഉയർത്തിപ്പിടിച്ചിരുന്നു. ഭരണസിരാകേന്ദ്രമായ വൈറ്റ് ഹൗസിന് സമിപവും പ്രതിഷേധക്കാർ തടിച്ച്…

    Read More »
Back to top button
error: