-
Breaking News
പാതിവില സ്‌കൂട്ടര്‍ തട്ടിപ്പ്: ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന് എതിരേ കേസ്; തുടര്‍ നടപടി വൈകാതെയെന്ന് പോലീസ്; ഒരാളില്‍നിന്ന് മാത്രം വാങ്ങിയത് 63,500 രൂപ
കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേസ്. പാതിവിലയ്ക്ക് ഇരുചക്ര വാഹനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 63,500 രൂപ തട്ടിയെടുത്തെന്ന പറവൂര്‍ സ്വദേശിനിയുടെ പരാതിയില്‍ തൃക്കാക്കര പോലീസാണ് കേസെടുത്തിട്ടുള്ളത്. പരാതിയെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും തുടര്‍ നടപടികള്‍ വൈകാതെയുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി. 2024ല്‍ ആണ് പകുതി വിലയ്ക്ക് ഇരുചക്ര വാഹനം എന്ന വാഗ്ദാനവുമായി രാധാകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന സൊസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷന്റെ (സൈന്‍) പ്രതിനിധിയായ ചെങ്ങമനാട് സ്വദേശി പരാതിക്കാരിയെ സമീപിക്കുന്നത്. സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ വനിതാ ശാക്തീകരണത്തിനു വേണ്ടി ഇരുചക്ര വാഹനം വാങ്ങുന്നതിന് 50% സാമ്പത്തിക സഹായം നല്‍കുമെന്നായിരുന്നു വാഗ്ദാനം. തുടര്‍ന്ന് നാട്ടിലെ പലരേയും പോലെ ഇവരും പണം നല്‍കി. 63,500 രൂപ നല്‍കിയതിന് രസീത് നല്‍കിയെന്നും ഇവര്‍ പറയുന്നു. രണ്ടു വര്‍ഷമായിട്ടും സ്‌കൂട്ടറോ പണമോ ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് പൊലീസിനെ സമീപിച്ചതെന്ന് പരാതിക്കാരി…
Read More » -
Breaking News
ആറാം ലോക കിരീടം ചൂടി ഇന്ത്യൻ കൗമാരപ്പട, ഇംഗ്ലണ്ടിന്റെ കിരീടമോഹം തകർത്തത് 100 റൺസിന്
ഹരാരെ: അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ വെെഭവ് സൂര്യവംശിയുടെ വെടിക്കെട്ട് സെഞ്ച്വറിയുടെ മികവിൽ ഇന്ത്യയ്ക്ക് ആറാം ലോകകിരീടം. ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്താണ് ഇന്ത്യൻ കൗമാരപ്പട ലോകകിരീടം ചൂടിയത്. മത്സരത്തിൽ 412 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 40.2 ഓവറിൽ 311 റൺസെടുത്ത് ഓൾഔട്ടായി. സെഞ്ചുറി നേടിയ കാലെബ് ഫാൽകോനറാണു മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. 67 പന്തുകൾ നേരിട്ട താരം 115 റൺസടിച്ചു പറത്തായി. ബെൻ ഡോകിൻസ് (56 പന്തിൽ 66), ബെൻ മേയസ് (28 പന്തിൽ 45), തോമസ് റ്യു (18 പന്തിൽ 31), ജെയിംസ് മിന്റോ (41 പന്തിൽ 28) എന്നിവർ മാത്രമാണ് പേരിനെങ്കിലും ഇംഗ്ലണ്ട് നിരയിൽ ചെറുത്തുനിൽപ് നടത്തിയത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഇന്ത്യൻ വണ്ടർ കിഡ് വൈഭവിന്റെ അപരാജിയ ഇന്നിങ്സിന്റെ പിൻബലത്തിൽ 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 411 റണ്‍സെടുത്തു. വൈഭവിന്റെ അതിവേഗ സെഞ്ചുറിയാണ് ഇന്ത്യയുടെ വമ്പൻ…
Read More » -
Breaking News
സമ്മര്‍ദമോ? പോയി പണി നോക്ക്; ഫൈനലില്‍ വൈഭവ് ഇറങ്ങിയത് കരുതിക്കൂട്ടി തന്നെ; റെക്കോഡുകള്‍ വരിവരിയായി പോക്കറ്റില്‍; ഫൈനലിലെ പ്രായം കുറഞ്ഞ സെഞ്ചുറിക്കാരന്‍
ന്യൂഡല്‍ഹി: അണ്ടര്‍ 19ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ കൗമാര പ്രതിഭ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിങ്. 55 പന്തില്‍ സെഞ്ചറി തികച്ച താരം അടുത്ത 16 പന്തില്‍ 150 റണ്‍സ് തികച്ചു. 80 പന്തില്‍ 175 റണ്‍സെടുത്താണ് വൈഭവ് പുറത്തായത്. 55 പന്തിലെ സെഞ്ചറിയോടെ അണ്ടര്‍ 19 ലോകകപ്പില്‍ രണ്ടാമത്തെ അതിവേഗ സെഞ്ചറിയും വൈഭവിന്റെ പേരിലായി. ഓസ്‌ട്രേലിയയുടെ വില്‍ മലജ്‌സുക് (51 പന്തില്‍) ആണ് ഒന്നാമത്. അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലെ ഏറ്റവും പ്രായംകുറഞ്ഞ സെഞ്ചറിക്കാരനും വൈഭവ് തന്നെ. ക്യാപ്റ്റന്‍ ആയുഷ് മാത്രെയെ ഇന്ത്യയ്ക്ക് തുടക്കിലേ നഷ്ടമായി. വൈഭവുമൊത്ത് 142 റണ്‍സിന്റെ കൂട്ട്‌കെട്ട് തീര്‍ത്ത ശേഷമാണ് മാത്രെ മടങ്ങിയത്. പിന്നാലെ സെമിയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ആരോണിനെയും ഇന്ത്യയ്ക്ക് നഷ്ടമായി. 11 പന്തില്‍ ഒന്‍പത് റണ്‍സെടുക്കാനേ ആരോണിന് ഫൈനലില്‍ കഴിഞ്ഞുള്ളൂ. ഫൈനല്‍ വരെയുള്ള യാത്രയില്‍ മൂന്ന് അര്‍ധസെഞ്ചറികള്‍ സ്വന്തമാക്കിയപ്പോഴും ഒന്നും നൂറിലെത്തിക്കാന്‍ വൈഭവിനു കഴിഞ്ഞില്ല. ഇതിന്റെ ക്ഷീണം ഫൈനലില്‍ തീര്‍ത്തു. ഫൈനലില്‍ 80…
Read More » -
Breaking News
കേരളത്തിന്റെ സില്‍വര്‍ലൈന്‍ വീണ്ടും പരിശോധിക്കാമെന്ന് അശ്വനി വൈഷ്ണവ്; ഭൂമി ഏറ്റെടുക്കല്‍ വലിയ പ്രശ്‌നം; ഡിപിആര്‍ നിരസിക്കാത്തത് ഗുണം ചെയ്യുമോ? വീണ്ടും ഹൈ സ്പീഡ് പ്രതീക്ഷ
ന്യൂഡല്‍ഹി: കേരളത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതി പരിശോധിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവാണ് രാജ്യസഭയില്‍ ഇക്കാര്യം അറിയിച്ചത്. വലിയ പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടെന്നും പദ്ധതി പ്രായോഗികമാണെന്ന് കരുതുന്നില്ലെന്നും പറഞ്ഞ അദ്ദേഹം സംസ്ഥാന സര്‍ക്കാരിന് ആവശ്യമെങ്കില്‍ ഒരിക്കല്‍ കൂടി പരിഗണിക്കാന്‍ തയാറാണെന്ന് സഭയെ അറിയിച്ചു. ഹൈ സ്പീഡ് പദ്ധതിയും പരിശോധിക്കാമെന്ന് പറഞ്ഞ മന്ത്രി, ഭൂമി ഏറ്റെടുക്കല്‍ വലിയ പ്രശ്‌നമാണെന്നും 14 ശതമാനം ഭൂമി മാത്രമാണ് ഏറ്റെടുക്കാന്‍ കഴിഞ്ഞതെന്നും ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പൂര്‍ണ പിന്തുണയുണ്ടെങ്കില്‍ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെയില്‍വേ വികസന പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സഹകരണം കുറവാണെന്ന് ആരോപിച്ച കേന്ദ്രമന്ത്രി ശബരിപാതയ്ക്ക് സംസ്ഥാനം ഭൂമി ഏറ്റെടുത്തത് റയില്‍വേയുടെ പ്രേരണ മൂലമാണെന്നും കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പാകാം കാരണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം ഭൂമി ആദ്യം ഏറ്റെടുക്കട്ടെയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ അഞ്ചര വര്‍ഷമായിട്ടും അംഗീകരിക്കാത്ത കേന്ദ്രസര്‍ക്കാര്‍ ആ ഡിപിആര്‍ നിരസിച്ചിട്ടുമുണ്ടായിരുന്നില്ല. 2013ലെ ഭൂമിയേറ്റെടുക്കല്‍ നിയമത്തിന്റെ…
Read More » -
Movie
ആശാൻ്റെ ഭാഗമായി മമ്മൂട്ടിയും; ഗംഭീര പ്രേക്ഷക പ്രതികരണം നേടി ജോൺ പോൾ ജോർജ് – ഇന്ദ്രൻസ് ചിത്രം
ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത “ആശാൻ” ഗംഭീര പ്രേക്ഷക പ്രതികരണം നേടി കുതിപ്പ് തുടരുന്നു. ഇപ്പോഴിതാ തൻ്റെ ശബ്ദത്തിലൂടെ ഈ ചിത്രത്തിൻ്റെ ഭാഗമായി മാറിയ മെഗാസ്റ്റാർ മമ്മൂട്ടിക്ക് നന്ദി പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ” ആശാൻ” ടീം. ചിത്രത്തിലെ ശബ്ദ സാന്നിധ്യമായ മമ്മൂട്ടി തന്നെയായിരുന്നു ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിൻ്റെ ട്രെയ്‌ലർ ലോഞ്ചും നിർവഹിച്ചത്. വളരെ വ്യത്യസ്തമായ, മലയാളികൾ ഇത് വരെ കാണാത്ത അത്ഭുതകരമായ ഒരു ചിത്രമായി “ആശാൻ” മാറുമെന്ന പ്രതീക്ഷ മമ്മൂട്ടി ആ ചടങ്ങിൽ പങ്ക് വെച്ചിരുന്നു. അദ്ദേഹത്തിൻ്റെ വാക്കുകളെ ശരി വെക്കും വിധം വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസയാണ് ഇപ്പൊൾ ചിത്രം നേടുന്നത്. കഴിഞ്ഞ ദിവസം ആഗോള റിലീസായെത്തിയ ചിത്രത്തിന് ഗംഭീര അഭിപ്രായങ്ങളും നിറഞ്ഞ സദസ്സുകളുമാണ് കേരളത്തിൽ ലഭിക്കുന്നത്. ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. ദുൽഖറിൻ്റെ വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജോൺ പോൾ ജോർജ്,…
Read More » -
Movie
അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം”; റിഷഭ് സാഹ്നി ഫസ്റ്റ് ലുക്ക് പുറത്ത്
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ‘നാഗബന്ധ’ത്തിലെ റിഷഭ് സാഹ്നിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. അബ്ദാലി എന്ന് പേരുള്ള കഥാപാത്രമായാണ് റിഷഭ് സാഹ്നി ഈ ചിത്രത്തിൽ വേഷമിടുന്നത്. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് സിനിമാസ്. സമ്മർ റിലീസായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ടീസർ മഹാശിവരാത്രി പ്രമാണിച്ചു ഫെബ്രുവരി 15 ന് റിലീസ് ചെയ്യും. ബോളിവുഡ് ചിത്രമായ ഫൈറ്ററിലൂടെ ശ്രദ്ധ നേടിയ താരമാണ് റിഷഭ് സാഹ്നി. കുപ്രസിദ്ധനായ അഫ്ഗാൻ സുൽത്താൻ അബ്ദാലിയുടെ വേഷം ആണ് അദ്ദേഹം നാഗബന്ധത്തിൽ ചെയ്യുന്നത്. 1750 കളുടെ പശ്ചാത്തലത്തിലുള്ള ഈ ചിത്രം അബ്ദാലിയുടെ ഇന്ത്യയിലെ അധിനിവേശത്തെ വിവരിക്കുന്നു. ക്ഷേത്രങ്ങൾ കൊള്ളയടിച്ചു കൊണ്ട്, വിശാലമായ സമ്പത്തു സ്വന്തമാക്കാനായി അദ്ദേഹം നടത്തിയ കുപ്രസിദ്ധമായ പ്രവർത്തനങ്ങളും ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. കൊടുങ്കാറ്റിൽ…
Read More » -
Breaking News
എല്ലാ പാർട്ടിയും കണക്കാ… മോദി തലസ്ഥാനത്ത് വന്നപ്പോൾ ഫ്ലക്സ് ബോർഡുകൾ വെച്ചതിൻറെ പിഴ ഈടാക്കിയോ? രാഹുൽ കൊച്ചിയിൽ വന്നപ്പോഴോ… എഫ്ഐആർ എവിടെ? തദ്ദേശ സെക്രട്ടറിമാർക്ക് നടപടിയെടുക്കാൻ പേടിയാണെങ്കിൽ പണി അവസാനിപ്പിച്ച് പോകണം, എല്ലാം വച്ചിട്ട് സ്വച്ഛ് ഭാരത്, നവകേരളം എന്നും പറഞ്ഞ് ഇങ്ങോട്ട് വന്നേക്കല്ല് … ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് അനധികൃത ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും നിറയുന്നതിനെരിതെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഇക്കാര്യത്തിൽ എല്ലാ പാർട്ടികളും ഒരു പോലെയാണെന്നു പറഞ്ഞ കോടതി എല്ലായിടത്തും പ്ലാസ്റ്റിക് ബോർഡുകളും കൊടികളും നിറഞ്ഞിരിക്കുകയാണെന്നും വിമർശിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിൻറെ ഭാഗമായി തിരുവനന്തപുരത്ത് വ്യാപകമായി അനധികൃത ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിലും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. തിരുവനന്തപുരത്ത് അനധികൃത ബോർഡുകൾ വെച്ചതിൻറെ പിഴ ഈടാക്കിയോ എന്ന് ചോദിച്ച കോടതി എഫ്ഐആർ ഹാജരാക്കാനും നിർദേശിച്ചു. അതുപോലെ കൊച്ചിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വന്നതിൻറെ ഭാഗമായി കുറെ ബോർഡുകൾ വെച്ചതിനെയും കോടതി വിമർശിച്ചു. അതിൻറെ പേരിൽ കേസെടുത്തോയെന്നും ചോദിച്ച കോടതി കേസെടുത്തെങ്കിൽ എഫ്ഐആർ ഹാജരാക്കാനും നിർദേശിച്ചു. കൊച്ചിയിൽ 248 അനധികൃത ബോർഡുകൾ ഇന്ന് മാത്രം കണ്ടെത്തിയെന്ന് കോർപ്പറേഷൻ കോടതിയെ അറിയിച്ചു. ഇത്രയധികം ബോർഡുകൾ നിറച്ചിട്ട് സ്വച്ഛ് ഭാരതും നവകേരളവും പറയാൻ വരരുതെന്നും കോടതി വിമർശിച്ചു. അനധികൃത ബോർഡുകൾ നിറയുമ്പോൾ നടപടിയെടുക്കാൻ തദ്ദേശ സെക്രട്ടറിമാർക്ക് പേടിയാണെങ്കിൽ പണി അവസാനിപ്പിച്ച് വീട്ടിൽ…
Read More » -
Breaking News
ഷുക്കൂര്‍ വക്കീലിന് സ്‌ട്രോക്ക്; ആസ്റ്റര്‍ മിംസില്‍ ചികിത്സയില്‍; പൊറുത്തു കൊടുത്തു പ്രാര്‍ഥിക്കണമെന്ന് സഹോദരന്‍
നടനും അഭിഭാഷകനുമായ സി. ഷുക്കൂർ സ്ട്രോക്കിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. ഷുക്കൂറിന്‍റെ സഹോദരൻ മുനീർ അൽവഫയാണ് ഈ വാർത്ത വെളിപ്പെടുത്തിയത്. പെട്ടെന്നുണ്ടായ സ്ട്രോക്ക് ആണെന്നും ദൈവത്തിന്‍റെ അനുഗ്രഹത്താൽ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും മുനീർ വ്യക്തമാക്കി. രതീഷ് ബാലകൃഷ്ണ പൊതുവാൾ കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ താരമാണ് ഷൂക്കൂർ. സഹോദരന്‍റെ കുറിപ്പ് ‘എന്റെ മൂത്ത സഹോദരൻ ഷുക്കൂർ വക്കീലിന് ജനുവരി 26ന് സ്ട്രോക്ക് ഉണ്ടായി. ഇപ്പോൾ അദ്ദേഹം കാസർഗോഡിലെ ആസ്റ്റർ മിംസിൽ ചികിത്സയിലാണ്. പടച്ചവന്‍റെ അനുഗ്രഹത്താൽ ഇപ്പോൾ അദ്ദേഹത്തിന്‍റെ നില മെച്ചപ്പെട്ടിട്ടുണ്ട്, സംസാരിക്കാനും ഭക്ഷണം കഴിക്കാനും കഴിയുന്നു ഇടത് വശത്ത് ചില ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ഫിസിയോതെറാപ്പിയും റിഹാബിലിറ്റേഷനും തുടരുകയാണ്. അദ്ദേഹത്തിന്‍റെ വേഗത്തിലുള്ള പൂർണ സുഖപ്രാപ്തിക്കായി എല്ലാവരുടെയും പ്രാർത്ഥനകൾ സ്നേഹപൂർവം അഭ്യർത്ഥിക്കുന്നു. നിങ്ങൾ എല്ലാവരും നൽകുന്ന സ്നേഹത്തിനും പ്രാർഥനകൾക്കും ഹൃദയം നിറഞ്ഞ നന്ദി. ഒരുപക്ഷേ അദ്ദേഹത്തിന്‍റെ വാക്കുകൾ കൊണ്ടോ പ്രവൃത്തികൊണ്ടോ…
Read More »

