-
Breaking News
സ്പാകളിൽ മിന്നൽ പരിശോധന, ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ കണ്ട് കസ്റ്റമർ ഇറങ്ങിയോടി, ഓടിയത് ആലപ്പുഴ പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥൻ? സ്പാ, വെൽനെസ് സെന്ററുകളിൽ ക്രോസ് മസാജ് അടക്കം നടക്കുന്നതായി ആരോഗ്യവകുപ്പ്, പലതും പ്രവർത്തിക്കുന്നത് ലൈസെൻസില്ലാതെ
തിരുവല്ല: നഗരത്തിലെ സ്പാ, വെൽനെസ് സെന്ററുകളിൽ ക്രോസ് മസാജ് അടക്കം നടക്കുന്നതായുള്ള കണ്ടെത്തലിനെ തുടർന്ന് ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന. കഴിഞ്ഞ ദിവസം അഞ്ചു സ്ഥാപനങ്ങളിലാണു പരിശോധന നടത്തിയത്. രാമൻചിറയിൽ യോഗ, സ്പാ ലൈസൻസുള്ള സ്ഥാപനത്തിൽ ഉദ്യോഗസ്ഥർ എത്തുമ്പോൾ ക്രോസ് മസാജ് നടക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിനിടെ ഉദ്യോഗസ്ഥരെ കണ്ട് കസ്റ്റമർ ഇറങ്ങിയോടി. ഇറങ്ങി ഓടിയ കസ്റ്റമർ പോലീസ് വകുപ്പിൽ ആലപ്പുഴയിൽ ജോലി ചെയ്യുകയാണെന്നു സൂചനയുണ്ട്. അനധികൃത സ്പാ അടച്ചുപൂട്ടാൻ കത്തു നൽകും. രാമൻചിറയിലെ മറ്റാെരു സലൂണിലും മസാജ് നടക്കുന്നതായി കണ്ടെത്തി. ഇവിടെ ലൈസൻസില്ലാതെയാണു പ്രവർത്തനം. മഞ്ഞാടിയിലെ മറ്റാെരു സ്പായും ലൈസൻസ് ഇല്ലാതെയാണു പ്രവർത്തിക്കുന്നത്. ഇവിടെ ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള പെൺകുട്ടികൾക്കു താമസിക്കാനുള്ള സൗകര്യമടക്കം നൽകിയിരുന്നു. മഞ്ഞാടിയിലെ മറ്റാെരു സ്പായും, മീന്തലക്കരയിലെ പീഡനം നടന്ന സ്പായും അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം സ്പാ ആക്രമണക്കേസിൽ ഒളിവിലായിരുന്ന മറ്റൊരു പ്രതി കൂടി പോലീസ് പിടിയിലായി. തിരുവല്ല ചുമത്ര സ്വദേശിയായ കോഴിക്കോട്ടുപറമ്പിൽ റൊക്കൻ…
Read More » -
Breaking News
ട്രംപിന്റെ പേര് പറഞ്ഞ് തർക്കം, അടുക്കളയിൽ നിൽക്കുകയായിരുന്ന മകളെ പിടിച്ചുവലിച്ചുകൊണ്ടുപോയി വെടിവച്ചുകൊന്നു, സംഭവ ദിവസം താൻ വീഞ്ഞ് കുടിച്ച് ലഹരിയിലായിരുന്നെന്ന് പിതാവിന്റെ കുറ്റസമ്മതം
ടെക്സസ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കുറിച്ചുണ്ടായ തർക്കം കലാശിച്ചത് ഒരു കൊലപാതകത്തിൽ. ടെക്സസിലാണ് ദാരുണ സംഭവം. തർക്കത്തിനിടെ ഇരുപത്തിമൂന്നുകാരിയായ ലൂസി ഹാരിസണെ പിതാവായ ക്രിസ് ഹാരിസൺ വെടിവെച്ച് കൊലപ്പെടുത്തി. ജനുവരി 10നാണ് സംഭവം നടന്നത്. നിലവിൽ കേസിൽ വിചാരണ നടന്നു വരികയാണ്. കാമുകനായ സാം ലിറ്റ്ലറിനൊപ്പം വീട്ടിലെത്തിയതായിരുന്നു ലൂസി. ലൂസിയും ക്രിസും തമ്മിൽ എപ്പോഴും തർക്കങ്ങൾ ഉണ്ടാവുമായിരുന്നു. പ്രധാനമായും ഡോണൾഡ് ട്രംപിനെയും ക്രിസ് കൈവശം വെച്ചിരിക്കുന്ന തോക്കുകളെ കുറിച്ചും പറഞ്ഞാണ് ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസവും തർക്കവും ഉണ്ടാകാറുള്ളതെന്ന് സാം പറയുന്നു. ജനുവരി 10ന് സാമും ലൂസിയും അവരുടെ ജോലിസ്ഥലത്തേക്ക് മടങ്ങിപ്പോകാൻ ഇരിക്കുകയായിരുന്നു. അന്നും ലൂസിയും ക്രിസും തമ്മിൽ തർക്കമുണ്ടായി. ഡൊണാൾഡ് ട്രംപിനെയും തോക്കിനെ കുറിച്ചുമായിരുന്നു ഇത്തവണയും തർക്കം. ക്രിസിന്റെ ചില പ്രതികരണങ്ങൾ ലൂസിയെ വല്ലാതെ വേദനിപ്പിച്ചെന്ന് സാം പറയുന്നു. ലൂസി കുറച്ച് സമയം റൂമിൽ തനിച്ചിരുന്നു. പിന്നീട് അടുക്കളയിലെത്തിയ ലൂസിയെ ക്രിസ് കൈയ്ക്കുപിടിച്ച് വലിച്ച് താഴെയുള്ള റൂമിലേക്ക് കൊണ്ടുപോയി. കുറച്ച്…
Read More » -
Breaking News
‘എന്തിനും തയ്യാർ’! ആണവപ്രതിരോധ ശേഷിയിൽ ഇന്ത്യ വൻ കുതിപ്പാണ് നടത്തിയിരിക്കുന്നതെന്ന് അന്തർദേശീയ റിപ്പോർട്ട്;മിസൈലുകളുടെ തയ്യാറെടുപ്പിലും വിന്യാസത്തിലും വരുത്തിയ പരിഷ്കാരങ്ങൾ രാജ്യത്തിന്റെ കരുത്ത് ഉയർത്തി
ന്യൂഡൽഹി: ഇന്ത്യയുടെ ആണവ പ്രതിരോധ ശേഷിയിൽ നിർണ്ണായകവും നിശബ്ദവുമായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നതായി സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സിപ്രി- SIPRI) ഏറ്റവും പുതിയ റിപ്പോർട്ട്. മിസൈലുകളുടെ തയ്യാറെടുപ്പിലും വിന്യാസത്തിലും വരുത്തിയ പരിഷ്കാരങ്ങൾ ഇന്ത്യയുടെ സൈനിക കരുത്ത് വർദ്ധിപ്പിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സമാധാനകാലത്തും മിസൈലുകൾ ആണവ പോർമുനകളുമായി ഘടിപ്പിച്ച് വിക്ഷേപണത്തിന് സജ്ജമാക്കി വെക്കുന്ന ‘കാനിസ്റ്ററൈസ്ഡ്’ (Canisterised) രീതിയിലേക്ക് ഇന്ത്യയുടെ സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡ് മാറിക്കഴിഞ്ഞു. ഇതിനു മുൻപ് പോർമുനകൾ പ്രത്യേകം സൂക്ഷിക്കുന്ന രീതിയായിരുന്നു പിന്തുടർന്നിരുന്നത്. അഗ്നി സീരീസിലെ അത്യാധുനിക മിസൈലുകളായ അഗ്നി-പി (Agni-P), എം.ഐ.ആർ.വി. (MIRV) ശേഷിയുള്ള അഗ്നി-5 എന്നിവയിലാണ് ‘കാനിസ്റ്ററൈസ്ഡ്’ സംവിധാനം പ്രധാനമായും ഉപയോഗിക്കുന്നത്. നിലവിൽ പാകിസ്താന് ഈ സംവിധാനമില്ല. അവർ ആണവ പോർമുനകളെ പ്രത്യേകമായാണ് സൂക്ഷിക്കുന്നത്. ഈ പുതിയ മാറ്റങ്ങൾ ഇന്ത്യയ്ക്ക് ‘ലോഞ്ച് ഓൺ വാണിങ്’ ശേഷി നൽകുന്നു. എപ്പോൾ വേണമെങ്കിലും ആക്രമിക്കാൻ സജ്ജമാണെന്ന മുന്നറിയിപ്പ് എതിരാളികൾക്ക് നൽകാൻ ഇതിലൂടെ സാധിക്കും. മിസൈലുകൾ സുരക്ഷിതമായ കാനിസ്റ്ററുകളിൽ സൂക്ഷിക്കുന്നതിലൂടെ അവ…
Read More » -
Breaking News
ഭർത്താവിനോടു പറഞ്ഞു, രക്ഷയില്ല… ആറുവർഷമായി ഭർതൃപിതാവ് ലൈംഗികമായി പീഡിപ്പിക്കുന്നു, പുറത്തുപറഞ്ഞാൽ മക്കളെ ഉപദ്രവിക്കുമെന്ന് ഭീഷണി, സ്കൂൾ ക്യാബിനിലും ലിഫ്റ്റിനു സമീപവും വച്ച് ഇയാൾ മോശമായി പെരുമാറി, എതിർത്തപ്പോൾ ശാരീരികമായി ഉപദ്രവിച്ചു,!! പരാതിയുമായി സ്കൂൾ പ്രിൻസിപ്പൽ
ബെംഗളൂരു: ബെംഗളൂരുവിലെ ആർടി നഗറിലുള്ള സ്വകാര്യ സ്കൂളിലെ പ്രിൻസിപ്പൽ, തന്റെ ഭർതൃപിതാവിനെതിരെ ലൈംഗിക പീഡനത്തിനും ശാരീരിക ഉപദ്രവത്തിനും പോലീസിൽ പരാതി നൽകി. കഴിഞ്ഞ ആറ് വർഷമായി താൻ ഭർതൃ പിതാവിൽ നിന്ന് പീഡനത്തിന് ഇരയാവുകയാണെന്നാണ് യുവതിയുടെ ആരോപണം. 2020 മുതലാണ് ഉപദ്രവം തുടങ്ങിയത്. തനിച്ചുള്ള സമയങ്ങളിൽ വീട്ടിൽ അതിക്രമിച്ചു കയറി ഭർതൃപിതാവ് മോശമായി പെരുമാറിയിരുന്നുവെന്ന് പരാതിയിൽ പറയുന്നു. അതേസമയം പുറത്തുപറഞ്ഞാൽ മക്കളെ ഉപദ്രവിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തും. ഭയം കാരണം ആദ്യം മൗനം പാലിച്ചെങ്കിലും പിന്നീട് ഭർത്താവിനോട് കാര്യം പറഞ്ഞു. കുടുംബത്തിലെ മുതിർന്നവർ ഇടപെട്ട് ഇയാളെ താക്കീത് ചെയ്തെങ്കിലും രക്ഷയില്ല. വീടിനു പുറമെ യുവതിയുടെ സ്കൂൾ ക്യാബിനിലും ലിഫ്റ്റിനു സമീപവും വച്ച് ഇയാൾ മോശമായി പെരുമാറി. അശ്ലീല പരാമർശങ്ങളുള്ള കത്തുകൾ നൽകുന്നതും പതിവാണ്. 2025 ഡിസംബർ 15ന് ലിഫ്റ്റിനു സമീപം വച്ച് ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ എതിർത്തതിന് യുവതിയുടെ വയറ്റിൽ ഇയാൾ ഇടിച്ചതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം…
Read More » -
Breaking News
കമ്യൂണിസ്റ്റുകൾ അധികാരത്തിലിരിക്കുന്നിടത്തെല്ലാം സാമ്പത്തിക രംഗം തകർന്നു, വ്യവസായ വളർച്ച കുത്തോട്ടുള്ള കേരളത്തിൽ 3500 കോടി മുതൽ മുടക്കിയ വ്യവസായ ഗ്രൂപ്പിന് സംസ്ഥാനം വിടേണ്ടി വന്നു, കിറ്റക്സിനെ പരോക്ഷമായി പരാമർശിച്ച് ധനമന്ത്രി, വ്യവസായത്തെ ആകർഷിക്കാൻ കേരളം ഒന്നും ചെയ്യുന്നില്ല, കുറ്റകൃത്യങ്ങളുടെ പട്ടികയിലും കേരളം രാജ്യത്ത് മുൻ നിരയിൽ, !! കേരള സർക്കാരിനെതിരെ ബജറ്റ് ചർച്ചയിൽ വിമർശന ശരം
ന്യൂഡൽഹി: പാർലമെൻറിൽ ബജറ്റ് ചർച്ചക്കുള്ള മറുപടിയിൽ കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. വ്യവസായ വളർച്ച കീഴോട്ടുള്ള കേരളത്തിൽ മൂവായിരത്തി അഞ്ഞൂറ് കോടി മുതൽ മുടക്കിയ വ്യവസായ ഗ്രൂപ്പിന് സംസ്ഥാനം വിടേണ്ടി വന്നുവെന്ന് നിർമ്മല സീതരാമൻ പറഞ്ഞു. ഇതിലൂടെ കിറ്റക്സ് ഗ്രൂപ്പിന്റെ പരാതിയാണ് ധനമന്ത്രി പരോക്ഷമായി സൂചിപ്പിച്ചത്.അതി രൂക്ഷ വിമർശനമാണ് നിർമ്മല സീതാരാമൻ മുഖ്യമന്ത്രി പിണറായി വിജയനും, സംസ്ഥാന സർക്കാരിനുമെതിരെ ബജറ്റ് ചർയിൽ ഉയർത്തിയത്. സംസ്ഥാനത്ത് വ്യവസായ മുരടിപ്പെന്നാണ് ധനമന്ത്രി പറഞ്ഞു വച്ചത്. സംസ്ഥാനത്തേയ്ക്ക് വ്യവസായത്തെ ആകർഷിക്കാൻ കേരളം ഒന്നും ചെയ്യുന്നില്ല. കുറ്റകൃത്യങ്ങളുടെ പട്ടികയിലും കേരളം രാജ്യത്ത് മുൻ നിരയിലെത്തിയതും ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ ഭരണത്തിലാണെന്നും നിർമ്മല സീതാരാമൻ കുറ്റപ്പെടുത്തി.ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ അതിന് തെളിവാണ്. 125 രാഷ്ട്രീയ കൊലപാതകങ്ങളാണ് കേരളത്തിൽ സംഭവിച്ചത്. പിന്നാക്ക വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളിലും കേരളം മുൻപിലാണെന്ന് കുറ്റപ്പെടുത്തി. ബജറ്റിൽ കേരളത്തിന് കിട്ടിയത് വെറും ആമയും തേങ്ങയുമാത്രമാണെന്ന സംസ്ഥാന സർക്കാരിൻറേതടക്കം…
Read More » -
Breaking News
‘തോമസിന്റെ മകനാണോടാ’… ചോദിച്ച് ആദ്യ അടി തലയ്ക്കിട്ട് ആദ്യ അടിയെന്ന് കൗമാരക്കാർ!!ഹെൽമറ്റിനും കൈയ്ക്കും അടിച്ചതു മൂലം തല മുതൽ താടിയെല്ല് വരെ അനക്കാൻ വയ്യാത്ത വേദനയാണ്’… ബൈക്കപകടത്തിൽ പരുക്കേറ്റ് കിടക്കുകയാണെന്നു കരുതി രക്ഷിക്കാനെത്തിയ മരട് സ്വദേശിക്കും മദ്യപന്മാരുടെ ക്രൂര മർദ്ദനം… മൂന്നുപേർ വധശ്രമത്തിന് അറസ്റ്റിൽ
കൊച്ചി: ‘‘ഇനി ആരൊക്കെ ചാകാൻ കിടന്നാലും എന്റെ ഭാഗത്തുനിന്ന് ആദ്യ പ്രതികരണം ഉണ്ടാവില്ല. അവർ തല്ലിയതു മാത്രമല്ല, പത്തു മിനിറ്റോളം കുറെയേറെ പേർ ഇതു കണ്ടു നിൽക്കുകയായിരുന്നു. ഒരാളു പോലും ഇടപെടുകയോ പിടിച്ചു മാറ്റുകയോ ചെയ്തില്ല എന്നതാണ് എന്നെ കൂടുതൽ വേദനിപ്പിക്കുന്നത്, അവർ ഹെൽമറ്റിനും കൈയ്ക്കും അടിച്ചതു മൂലം തല മുതൽ താടിയെല്ല് വരെ അനക്കാൻ വയ്യാത്ത വേദനയാണ്…’’ സംഭവം ഇങ്ങനെ-ചൊവ്വാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. നെട്ടൂർ നോർത്ത് പാലമിറങ്ങി ബൈക്കിൽ വരുന്നതിനിടെയാണ് ഒരാൾ റോഡിന്റെ നടുക്ക് കിടക്കുന്നതും രണ്ടു പേർ കരഞ്ഞുകൊണ്ട് അടുത്തിരിക്കുന്നതും മരട് സ്വദേശിയായ യുവാവും ഭാര്യയും കാണുന്നത്. ‘‘അപകടമാണെന്നു കരുതി ഞാൻ വണ്ടി നിർത്തി ഓടിച്ചെന്നു. വീട്ടിലേക്കു അഞ്ചു മിനിറ്റ് നടക്കാനേ ദൂരമുള്ളൂ എന്നതിനാൽ ഭാര്യയോട് വീട്ടിലേക്ക് പൊയ്ക്കൊള്ളാനും പറഞ്ഞിട്ടാണ് ചെന്നത്. അയാൾ അനക്കമില്ലാതെ കിടക്കുകയാണ്. ഞാൻ ഓടിച്ചെന്ന് അടുത്തുള്ള കടയിൽനിന്ന് ഒരു പാത്രത്തിൽ വെള്ളം വാങ്ങി ഇയാൾക്ക് കൊടുത്തിട്ട് പാത്രം അടുത്തിരുന്ന ആളിനു കൊടുത്തു. അപ്പോഴേക്കും…
Read More » -
Breaking News
കോടിയേരി ജീവിച്ചിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുന്ന അനേകം സഖാക്കളിൽ ഒരാളാണ് ഈയുള്ളവനും…പാർട്ടിയിലേക്ക് തിരിച്ചു വരികയെന്നത് എന്റെ ഏറ്റവും വലിയ ജീവിതാഭിലാഷമായിരുന്നു… മരിക്കുമ്പോൾ ചെങ്കൊടി പുതപ്പിനടിയിൽ കിടക്കണം എന്ന ആഗ്രഹവും കൊണ്ട് മാത്രമാണ് ഇത്രേം കാലം ഞാൻ കാത്തിരുന്നത്… ഞാൻ ഈ പാർട്ടിയിൽ അംഗത്വം ലഭിക്കാൻ അർഹനല്ലേ….അതിന് മാത്രം ഞാൻ ചെയ്ത തെറ്റെന്താണ്?….
പാലക്കാട്: സിപിഎമ്മിൽനിന്നും പുറത്താക്കി ഇത്രവർഷം കഴിഞ്ഞിട്ടും തിരിച്ചെടുക്കാൻ വൈകുന്നത് എന്തുകൊണ്ടെന്ന ചോദ്യവുമായി മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പഴ്സനൽ അസിസ്റ്റന്റായിരുന്ന എ. സുരേഷ്. മലമ്പുഴ നിയോജകമണ്ഡലത്തിൽ സ്ഥാനാർഥിയായി മത്സരിക്കാൻ എ. സുരേഷിനെ കോൺഗ്രസ് നേതൃത്വം സമീപിച്ച കാര്യം സ്ഥിരീകരിച്ച സുരേഷ് തീരുമാനമൊന്നും എടുത്തില്ലെന്നാണു കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇതിനു പിന്നാലെയാണ് സിപിഎമ്മിൽനിന്നും തന്നെ പുറത്താക്കിയ വിഷയത്തെ കുറിച്ച് ഫെയ്സ്ബുക് പോസ്റ്റിലൂടെ പ്രതികരിച്ചത്. പോസ്റ്റിനൊപ്പം പാർട്ടിയിൽനിന്നും തന്നെ പുറത്താക്കിയ കത്തിന്റെ ചിത്രവും സുരേഷ് ചേർത്തിട്ടുണ്ട്. പാർട്ടിയിലേക്ക് തിരിച്ചു വരികയെന്നത് തന്റെ ആഗ്രഹമാണെന്നും അംഗത്വം നൽകിയാൽ എനിക്ക് നാളെ ഒരു പഞ്ചായത്ത് മെംബർ പോലും ആവേണ്ട. പക്ഷേ പാർട്ടി അംഗത്വം എന്നത് ഒരു പാർട്ടി കുടുംബത്തിൽ നിന്നുള്ളവർക്ക് എത്രമാത്രം വലുതാണ് എന്ന് എന്നെ പോലെ ഉള്ളവർക്ക് ചിലപ്പോൾ ഉൾക്കൊള്ളാൻ കഴിയുമെന്നും സുരേഷ് കുമാർ പറയുന്നു. അതേസമയം തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയാകുമെന്നതിനോടു നേരിട്ടു പ്രതികരിച്ചിട്ടില്ലെങ്കിലും നാളെ മുതൽ എനിക്കില്ലാത്ത കുറ്റങ്ങൾ ഉണ്ടാവില്ല ഞാൻ അതൊക്കെ സ്വീകരിക്കാൻ തയാറാണെന്നും…
Read More » -
Breaking News
‘തമിഴ്നാട്ടിൽ ഡിഎംകെ ഒറ്റയ്ക്ക് സർക്കാർ രൂപവത്കരിക്കും രാഹുൽ ഗാന്ധിയുമായി സഹോദരതുല്യമായ അടുപ്പമാണുള്ളത്; ഡിഎംകെ.-കോൺഗ്രസ് സഖ്യം ശക്തം, എൻഡിഎ ഡബിൾ എഞ്ചിനല്ല ഡബ്ബ എഞ്ചിൻ’-എം.കെ. സ്റ്റാലിൻ
ചെന്നൈ: ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ഡിഎംകെ ഒറ്റയ്ക്ക് സർക്കാർ രൂപവത്കരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സഖ്യകക്ഷികൾക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടയിലും 2026ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിൽ മത്സരിക്കുമെന്നും രാഹുൽ ഗാന്ധിയുമായി സഹോദരതുല്യമായ അടുപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കോൺഗ്രസുമായി അധികാരം പങ്കുവെക്കുമോ എന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല. ഡിഎംകെ സ്വന്തമായി സർക്കാർ രൂപവത്കരിക്കുമെന്നും 2021നെ അപേക്ഷിച്ച് കൂടുതൽ മുന്നേറ്റം നടത്തുമെന്നും പാർട്ടിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “തമിഴ്നാട്ടിൽ ഡിഎംകെ.-കോൺഗ്രസ് സഖ്യം ശക്തമാണ്. തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കും. നിലവിൽ അധികാരം പങ്കുവെക്കുന്നതിനെക്കുറിച്ച് തർക്കമില്ല,” സ്റ്റാലിൻ പറഞ്ഞു. ബിജെപിക്കെതിരെ ശക്തമായ ആക്രമണം അഴിച്ചുവിട്ട സ്റ്റാലിൻ, ഡബിൾ എൻജിൻ അല്ല മറിച്ച് ഡബ്ബ എൻജിനാണെന്ന് പരിഹസിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎ നുണകളും വെറുപ്പും വർഗീയ സംഘർഷവും പ്രചരിപ്പിക്കണമെന്ന് സ്റ്റാലിൻ ആരോപിച്ചു. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുമായി അകൽച്ച വർധിപ്പിക്കാൻ എൻഡിഎ ബോധപൂർവം ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഇത്തരം ഭിന്നിപ്പ് രാഷ്ട്രീയത്തിന് സംസ്ഥാനത്ത് സ്ഥാനമില്ലെന്നും സ്റ്റാലിൻ…
Read More » -
Breaking News
‘നിങ്ങൾ ഇന്ത്യയെ വിറ്റു, പ്രധാനമന്ത്രിയുടെ കണ്ണിൽ ഭയം നിഴലിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കൈകൾ കെട്ടിവെച്ചിരിക്കുകയാണ്;അമേരിക്കയ്ക്ക് ലോകശക്തിയായി നിലനിൽക്കാൻ ഇന്ത്യൻ ഡാറ്റ അനിവാര്യം’ ഇന്ത്യ-യുഎസ് കരാറിനെതിരെ രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഇന്ത്യ-യുഎസ് കരാറിനെതിരെ ലോക്സഭയിൽ കേന്ദ്രത്തെയും പ്രധാനമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ട്രംപിനു മുമ്പിൽ കേന്ദ്രം കീഴടങ്ങിയെന്നും ഇന്ത്യയെ അമേരിക്ക തുല്യരായി കാണണമെന്നും രാഹുൽ ഗാന്ധി ലോക്സഭയിൽ പറഞ്ഞു. അമേരിക്കയ്ക്ക് ലോകശക്തിയായി നിലനിൽക്കാൻ ഇന്ത്യൻ ഡാറ്റ അനിവാര്യമാണ്. ഡാറ്റ വേണമെങ്കിൽ ഇന്ത്യക്കാരെ തുല്യരായി കാണണമെന്ന് ട്രംപിനോട് പറയണം. അമേരിക്ക കർഷകരെ സംരക്ഷിക്കുന്നതുപോലെ ഞങ്ങളും കർഷകരെ സംരക്ഷിക്കുമെന്ന് ട്രംപിനോട് പറയണം, രാഹുൽ പറഞ്ഞു. നിങ്ങളൊരു വ്യാപാരക്കരാർ ഉണ്ടാക്കിയിരിക്കുന്നു. ‘നിങ്ങൾ ഇന്ത്യയെ വിട്ട്. നമ്മുടെ അമ്മയെയാണ് നിങ്ങൾ വിട്ടത്. നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ?’, രാഹുൽ ഗാന്ധി സഭയിൽ ചോദിച്ചു. എന്തുകൊണ്ട് ഇന്ത്യ-യുഎസ് വ്യാപാരക്കരാർ ഉണ്ടാക്കി ഇന്ത്യയുടെ കാർഷിക രംഗം പൂർണമായി തുറന്നുകൊടുക്കുന്നത്? ഇന്ത്യയുടെ പ്രവർത്തന സുരക്ഷ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള കരാറിന് പ്രധാനമന്ത്രി വഴങ്ങിയത് എന്തുകൊണ്ട്? എപ്സ്റ്റീൻ ഫയലുകളാണ് ഇത്തരത്തിൽ ഒരു കരാറിന് പിന്നിലെന്നും രാഹുൽ ആരോപിച്ചു. പ്രധാനമന്ത്രിയുടെ കണ്ണിൽ ഭയം നിഴലിക്കുന്നു. അതിൻ്റെ കൈകൾ കെട്ടിവെച്ചിരിക്കുകയാണ്. എപ്സ്റ്റീൻ കേസിൽ മൂന്ന്…
Read More » -
Breaking News
യുദ്ധത്തിന് ഇറങ്ങണമെന്നു ഭയന്ന് വലിയ വിഭാഗം രാജ്യംവിട്ടു; ഫാക്ടറികളിലും കൃഷിസ്ഥലത്തും ആളില്ല; തൊഴിലാളികള്‍ക്കായി ഇന്ത്യയിലേക്ക് തിരിഞ്ഞ് റഷ്യ; ഏജന്‍സികളുമായി ചര്‍ച്ചകള്‍ തുടങ്ങി
മോസ്കോ/ന്യൂഡല്‍ഹി: ഉക്രെയ്നുമായുള്ള യുദ്ധത്തെത്തുടര്‍ന്ന് കടുത്ത തൊഴിലാളി ക്ഷാമം നേരിടുന്ന റഷ്യ, തങ്ങളുടെ വ്യവസായ-നിര്‍മ്മാണ മേഖലകളിലെ വിടവ് നികത്താന്‍ ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളെ തേടുന്നു. ലക്ഷക്കണക്കിന് ആളുകള്‍ യുദ്ധമുഖത്തേക്ക് നിയോഗിക്കപ്പെട്ടതും വലിയൊരു വിഭാഗം രാജ്യം വിട്ടുപോയതും റഷ്യന്‍ സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ചിരിക്കുകയാണ്. യുദ്ധം ആരംഭിച്ചതിനുശേഷം റഷ്യയിലെ തൊഴിലില്ലായ്മ നിരക്ക് റെക്കോര്‍ഡ് കുറവിലാണെങ്കിലും, ഫാക്ടറികളിലും കൃഷിസ്ഥലങ്ങളിലും നിര്‍മ്മാണ മേഖലയിലും ജോലി ചെയ്യാന്‍ ആളില്ലാത്ത അവസ്ഥയാണ്. നേരത്തെ മധ്യേഷ്യന്‍ രാജ്യങ്ങളായ ഉസ്ബെക്കിസ്ഥാന്, താജിക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെയാണ് റഷ്യ പ്രധാനമായും ആശ്രയിച്ചിരുന്നത്. എന്നാല്‍ റഷ്യന്‍ കറന്‍സിയായ റൂബിളിന്റെ മൂല്യത്തകര്‍ച്ചയും സുരക്ഷാ പ്രശ്നങ്ങളും കാരണം അവര്‍ റഷ്യയിലേക്ക് വരുന്നത് കുറഞ്ഞു. ഈ സാഹചര്യത്തിലാണ് റഷ്യന്‍ കമ്പനികള്‍ വന്‍തോതില്‍ ഇന്ത്യന്‍ തൊഴിലാളികളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത്. പ്രത്യേകിച്ചും നിര്‍മ്മാണം, ടെക്സ്റ്റൈല്‍സ്, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളില്‍ ഇന്ത്യക്കാരുടെ സേവനം റഷ്യ തേടുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഏജന്‍സികളുമായി റഷ്യന്‍ തൊഴിലുടമകള്‍ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. എങ്കിലും, ഇതില്‍ വലിയൊരു വെല്ലുവിളി നിലനില്‍ക്കുന്നുണ്ട്.…
Read More »