• Breaking News

    ഇന്ത്യ മികച്ച സ്‌കോറിലേക്ക്; വെടിക്കെട്ട് പ്രകടനത്തിലൂടെ സഞ്ജു; തകര്‍പ്പന്‍ അടിയുമായി ഇഷാന്‍; സ്‌കോര്‍ 150 കടന്നു മുന്നോട്ട്

    ട്വന്റി 20 ലോകകപ്പില്‍ നമീബിയയ്ക്ക് എതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. ലോകകപ്പിലെ ആദ്യ മത്സരം കളിച്ച സഞ്ജു എട്ടു പന്തില്‍ 22 റണ്‍സെടുത്ത് പുറത്തായി. അവസാന നാലു പന്തില്‍ മൂന്നു സിക്‌സറും ഒരു ബൗണ്ടറിയും നേടിയ ശേഷമാണ് സഞ്ജു പുറത്തായത്. ബെന്‍ ഷിക്കോംഗോയുടെ പന്തില്‍ ലൗറന്‍ സ്റ്റീന്‍കാമ്പാണ് ക്യാച്ചെടുത്തത്. 15 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 168നു നാലു വിക്കറ്റ് എന്ന നിലയിലാണ്. ഹര്‍ദിക് പാണ്ഡ്യയും ശിവം ദുബെയുമാണ് ക്രീസില്‍. പതിയെ തുടങ്ങിയ ഇഷാന്‍ കിഷന്‍ പിന്നീട് ആക്രമിച്ചു കളിച്ചു. 20 പന്തില്‍ നിന്ന് ഇഷാന്‍ അര്‍ധ സെഞ്ചറി തികച്ചത്. 5 ഫോറും നാലു സിക്‌സറും സഹിതമാണ് ഇഷാന്‍ അര്‍ധ സെഞ്ചറി തികച്ചത്. തകര്‍പ്പനടി തുടര്‍ന്ന ഇഷാന്റെ ഇന്നിങ്‌സ് 61 റണ്‍സില്‍ അവസാനിച്ചു. 24 പന്തില്‍ നിന്നാണ് ഇഷാന്റെ സ്‌കോറിങ്. ഗെര്‍ഹാര്‍ഡ് ഇറാസ്മസിന്റെ പന്തില്‍ ബെന്‍ ഷിക്കോംഗോയാണ് ഇഷാനെ പുറത്താക്കിയത്. പിന്നീട് വന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് 12 റണ്‍സ്…

    Read More »
  • Breaking News

    പിടിമുറുക്കി നമീബിയ!! 134 റൺസിനിടെ ഇന്ത്യയ്ക്ക് നഷ്ടമായത് 4 വിക്കറ്റുകൾ, സഞ്ജു (22), ഇഷാൻ (61), ക്യാപ്റ്റൻ (12), തിലക് (25) പുറത്ത്

    ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിൽ ഹാട്രിക് സിക്സർ തൂക്കി മലയാളി താരം സഞ്ജു സാംസൺ. നമീബിയയ്‌ക്കെതിരായ മത്സരത്തിലെ ആദ്യ ഓവറിന്റെ അവസാന പന്തിലാണ് സഞ്ജു സിക്‌സറടിച്ചത്. സഞ്ജു നേരിട്ട നാലാം പന്തായിരുന്നു ഇത്. ആദ്യ മൂന്നു പന്തുകളിലും താരത്തിന് റണ്ണൊന്നും നേടാനായില്ല. തൊട്ടടുത്ത ഓവറിൽ നേരിട്ട ആദ്യ രണ്ടു പന്തും സഞ്ജു സിക്സടിച്ചതോടെ ഹാട്രിക് സിക്‌സായി. അടുത്ത പന്തിൽ ഒരു ബൗണ്ടറിയും നേടി. തൊട്ടടുത്ത പന്ത് വീണ്ടും സിക്സർ തൂക്കാൻ ശ്രമിച്ച സഞ്ജു പുറത്തായി. 8 പന്തിൽ മൂന്നു സിക്സും ഒരു ബൗണ്ടറിയും സഹിതം 22 റൺസാണ് സഞ്ജുവിന്റെ അക്കൗണ്ടിൽ ചേർത്തത്. അതേസമയം വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഇഷാൻ കിഷൻ 24 പന്തിൽ ആറ് ഫോറും 5 സിക്സറുമടക്കം 61 റൺസെടുത്ത് പുറത്തായി. 22 റൺസെടുത്ത തിലക് വർമയും 12 റൺസെടുത്ത ക്യാപ്റ്റൻ സൂര്യകുമാറും പുറത്തായി. ടോസ് നേടിയ നമീബിയ ക്യാപ്റ്റൻ ജെറാർഡ് ഇറാസ്മസ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായരുന്നു. ഓപ്പണർ അഭിഷേക്…

    Read More »
  • Movie

    ഫാമിലി എന്റെർറ്റൈനെർ “സുഖമാണോ സുഖമാണ്” ന്റെ പ്രീ റിലീസ് ടീസർ റിലീസായി, ചിത്രം നാളെ മുതൽ തിയേറ്ററുകളിൽ

    അരുണ്‍ ലാല്‍ രാമചന്ദ്രൻ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സുഖമാണോ സുഖമാണ് ചിത്രത്തിന്റെ പ്രീ റിലീസ് ടീസർ റിലീസായി. ചിത്രം നാളെ മുതൽ ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും. മാത്യു തോമസ്, ദേവികാ സഞ്ജയ്, ജഗദീഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫാമിലി എന്റെർറ്റൈനെറിന്റെ നിർമ്മാണം ലൂസിഫര്‍ സര്‍ക്കസിന്റെ ബാനറില്‍ ഗൗരവ് ചനാനയാണ്. സുഖമാണോ സുഖമാണ് ചിത്രത്തിന്റെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സ്ഫടികം ജോര്‍ജ്, കുടശ്ശനാട് കനകം, നോബി മാര്‍ക്കോസ്, അഖില്‍ കവലയൂര്‍, മണിക്കുട്ടന്‍, ജിബിന്‍ ഗോപിനാഥ്, അബിന്‍ ബിനോ, തബ റീമ, ഗായത്രി മയൂര, സന്ധ്യാ മനോജ് എന്നിവരാണ് .ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്. ചിത്രത്തിന്റെ ഓവര്‍സീസ് വിതരണാവകാശം പ്ലോട്ട് പിക്‌ചേഴ്‌സിനാണ്. ലൂസിഫര്‍ മ്യൂസിക്കിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ്. സുഖമാണോ സുഖമാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. ഡി ഓ പി : ടോബിന്‍ തോമസ്, എഡിറ്റര്‍ : അപ്പു ഭട്ടതിരി, മ്യൂസിക് : നിപിന്‍ ബെസെന്റ്, കോ പ്രൊഡ്യൂസര്‍: ഗരിമ വോഹ്ര,അസ്സോസിയേറ്റ് പ്രൊഡ്യൂസര്‍ :…

    Read More »
  • Breaking News

    ദേശീയ പണിമുടക്ക് മറ്റൊരു കേരള ബന്ദ് മാത്രമായി ഒതുങ്ങിയെന്നത് ഖേദകരമായ ഒരു വൈരുദ്ധ്യം, ലോകവും ഇന്ത്യയുടെ മറ്റു ഭാഗങ്ങളും തള്ളിക്കളഞ്ഞ കാലഹരണപ്പെട്ട സമരരീതികൾ പിന്തുടർന്നുകൊണ്ട്, ആധുനികവും നിക്ഷേപക സൗഹൃദവുമായ ഒരു ലക്ഷ്യസ്ഥാനമായി മാറാൻ നമുക്ക് കഴിയില്ല…അത് എന്റെ പാർട്ടിയാണെങ്കിൽ പോലും- ശശി തരൂർ

    ദേശീയ പണിമുടക്കിനെ വിമർശിച്ച് ശശി തരൂർ എംപിയുടെ ഫേസ്ബുക്ക് പോസ്റ്ര്. ഭാരത് ബന്ദ് കേരള ബന്ദ് മാത്രമായി ഒതുങ്ങിയെന്നത് ഖേദകരമായ വൈരുധ്യം. ഇന്ത്യയുടെ മറ്റു ഭാഗങ്ങൾ നിർബന്ധിത തടസപ്പെടുത്തലുകൾക്ക് അപ്പുറത്തേക്ക് വളർന്നു. സംഘടിത ന്യൂനപക്ഷം നടത്തുന്ന അതിക്രമം ഇപ്പോഴും കേരളത്തെ ബന്ദിയാകുന്നുവെന്നും അദ്ദേഹം വിമർശിച്ചു. പ്രതിഷേധിക്കാനുള്ള അവകാശത്തെയും വിയോജിപ്പ് പറയാനുള്ള അവകാശത്തെയും പിന്തുണയ്ക്കുന്നു. വ്യവസായങ്ങളെ കേരളത്തിൽ നിന്ന് അകറ്റിയത് തീവ്രമായ യൂണിയൻ പ്രവർത്തനം. നിർബന്ധിതമായി ഷട്ടറുകൾ താഴ്ത്തുന്നതും, പൗരന്മാരെ വീടുകളിൽ ബന്ദിയാക്കുന്നതും പഴഞ്ചൻ രീതി. ക്രിയാത്മകമായ വിയോജിപ്പുകൾ കൊണ്ട് നമുക്ക് ഇതിനെ മാറ്റിസ്ഥാപിക്കാവുന്നതേയുള്ളൂ. എൻ്റെ സ്വന്തം പാർട്ടി ഉൾപ്പെട്ടിരിക്കുമ്പോൾ പോലും, പണിമുടക്കാനുള്ള അവകാശത്തിൽ മറ്റുള്ളവരെക്കൊണ്ട് നിർബന്ധിതമായി പണിമുടക്കിക്കാനുള്ള അവകാശം ഉൾപ്പെടുന്നില്ലെന്ന് ഞാൻ കാലങ്ങളായി വാദിക്കുന്നതാണ്. ദൈനംദിന ജീവിതവും വ്യാപാരവും ഗതാഗതവും തടസ്സപ്പെടുത്തി ഒരു സംസ്ഥാനത്തെ സ്തംഭിപ്പിക്കുന്നത് സാധാരണക്കാരന്റെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്- ശശി തരൂർ കുറിച്ചു. ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: ഇന്നത്തെ “ഭാരത് ബന്ദ്” യഥാർത്ഥത്തിൽ മറ്റൊരു…

    Read More »
  • Movie

    പാൻ ഇന്ത്യൻ സിനിമയിലെ വമ്പൻ ശക്തികൾ ഒന്നിക്കുന്നു! റോക്കിംഗ് സ്റ്റാർ യാഷിന്റെ ‘ടോക്സിക്’ ഉത്തരേന്ത്യയിലും നേപ്പാളിലും വിതരണത്തിനെത്തിക്കാൻ അനിൽ തഡാനിയുടെ AA ഫിലിംസ്

    റിലീസിന് മുൻപേ ആഗോള തലത്തിലും പ്രാദേശിക തലത്തിലും സിനിമാവിപണിയിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ‘ടോക്സിക്: എ ഫെയറിടെയ്ൽ ഫോർ ഗ്രൗൺ അപ്സ്’, ഇന്ത്യൻ സിനിമാ ഭൂപടത്തിൽ തങ്ങളുടെ സ്വാധീനം ഉറപ്പിച്ചുകൊണ്ട് ഇതാ മറ്റൊരു നിർണ്ണായക നീക്കം കൂടി നടത്തിയിരിക്കുന്നു. ചിത്രത്തിന്റെ പാൻ-ഇന്ത്യൻ സ്വപ്നങ്ങൾക്ക് കരുത്തേറിക്കൊണ്ട്, ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വിതരണ കമ്പനികളിലൊന്നായ AA ഫിലിംസ് ‘ടോക്സിക്’ സിനിമയുടെ ഉത്തരേന്ത്യയിലെയും നേപ്പാളിലെയും തിയറ്റർ വിതരണാവകാശം സ്വന്തമാക്കി. ഇതോടെ ദക്ഷിണേന്ത്യക്ക് പുറത്തും ചിത്രത്തിന്റെ സാന്നിധ്യം ശക്തമാവുകയാണ്. ഇന്ത്യൻ സിനിമയുടെ ചരിത്രം മാറ്റിക്കുറിച്ച ‘കെ.ജി.എഫ് 1’, ‘കെ.ജി.എഫ് 2’ എന്നീ ചിത്രങ്ങളുടെ വിജയകരമായ വിതരണത്തിന് ശേഷം അനിൽ തഡാനിയും യാഷും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ കൂട്ടുകെട്ടിനുണ്ട്. വിശ്വാസവും പാരമ്പര്യവും മികച്ച സിനിമാ കാഴ്ചപ്പാടും കൈമുതലായുള്ള ഈ പങ്കാളിത്തം ‘ടോക്സിക്’ സിനിമയെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് ഉറപ്പാണ്. റോക്കിംഗ് സ്റ്റാർ യാഷും അനിൽ തഡാനിയും തമ്മിലുള്ള ഈ ബന്ധം മുൻകാല വിജയങ്ങളിൽ അധിഷ്ഠിതമാണ്. ‘കെ.ജി.എഫ്’ മുതൽ ആരംഭിച്ച…

    Read More »
  • NEWS

    നാനി – ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് 2026 ഓഗസ്റ്റ് 21 ന്

    തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസി’ന്റെ പുത്തൻ റിലീസ് തീയതി പുറത്ത്. 2026 ഓഗസ്റ്റ് 21 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. നേരത്തെ മാർച്ച് അവസാന വാരമാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ ചിത്രത്തിന്റെ ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ, പുതിയ തീയതിയിലേക്ക് റിലീസ് നീട്ടുകയായിരുന്നു. ‘ദസറ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ദസറയുടെ നിർമ്മാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ജേഴ്സി, ഗാങ് ലീഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. അടുത്തിടെ അനിരുദ്ധിന്റെ സംഗീതത്തിൽ ചിത്രത്തിലെ നാനിയുടെ ഇൻട്രോ ഗാനം ഹൈദരാബാദിലെ വമ്പൻ സെറ്റിൽ ഒരുക്കിയിരുന്നു. വിജയ് ചിത്രം ജന നായകനിൽ പ്രവർത്തിച്ച നൃത്തസംവിധായകൻ സുധൻ മാസ്റ്റർ…

    Read More »
  • Breaking News

    നെടുമങ്ങാട് GHSSൽ രാവിലെയെത്തിയ എട്ട് അധ്യാപകരെ സമരാനുകൂലികൾ പൂ‌ട്ടിയിട്ടു, അധ്യാപകർക്ക് പുറത്തിറങ്ങാനായത് വൈകുന്നേരം നാലുമണിയോടെ, കോഴിക്കോട് സ്കൂളിൽ കയറി അധ്യാപകരേയും വിദ്യാർഥികളേയും ഇറക്കിവിട്ട് ​ഗേറ്റ് പൂട്ടി കൊടിയുംനാട്ടി മുദ്രാവാക്യം വിളിച്ചു!! ഡയസ്നോൺ പ്രഖ്യാപിച്ചതിനാൽ ശമ്പളം മുടങ്ങുമെന്ന് കരുതി എത്തിയതെന്ന് അധ്യാപകർ

    കോഴിക്കോട്: ദേശീയ പണിമുടക്കിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് സമരാനുകൂലികൾ. നെടുമങ്ങാട് GHSS ൽ അധ്യാപകരെ പൂട്ടിയിട്ടു. രാവിലെ സ്കൂളിൽ എത്തിയ എട്ട് അധ്യാപകരെയാണ് സമരാനുകൂലികൾ പൂട്ടിയിട്ടത്. സ്കൂളിലെ മെയിൻ ഗേറ്റ് പൂട്ടിയതിനാൽ. പുറകുവശത്തെ വാതിലിലൂടെയാണ് അധ്യാപകർ അകത്ത് കയറിയത്. ഇതോടെ സമരാനുകൂലികൾ പുറകുവശത്തെ ഗേറ്റും പൂട്ടുകയായിരുന്നു. പിന്നീട് വൈകിട്ട് നാല് മണിയോടെയാണ് അധ്യാപകർക്ക് പുറത്തിറങ്ങാനായത്. അതേസമയം അധ്യാപകർ ഓഫീസ് തുറക്കുകയോ ഹാജർ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. കോഴിക്കോട് സ്കൂളിൽ കയറി അധ്യാപകരെയും വിദ്യാർഥികളെയും സിഐടിയു പ്രവർത്തകർ പുറത്താക്കി. കോഴിക്കോട് കോയറോഡ് ജി.എം. യുപിഎസ് സ്കൂളിലാണ് സംഭവം. ഇവിടെ രാവിലെ സ്കൂളിലെത്തിയ അധ്യാപകരേയും വിദ്യാർഥികളെയുമാണ് സംഘടിച്ചെത്തിയ സമരക്കാർ പുറത്താക്കിയത്. ശേഷം സ്കൂളിന്റെ രണ്ടു ഗേറ്റും പൂട്ടി കൊടികൾ നാട്ടി മുദ്രാവാക്യം വിളിച്ചു സമരക്കാർ പ്രതിഷേധം ആരംഭിച്ചു. തുടർന്ന് സ്കൂളിൽ കയറാനാവാതെ അധ്യാപകർ റോഡിൽ നിലയുറപ്പിച്ചു. ഡയസ്നോൺ പ്രഖ്യാപിച്ചതിനാൽ ശമ്പളം മുടങ്ങുമെന്ന് കരുതിയാണ് ജോലിക്കെത്തിയതെന്നാണ് അധ്യാപകർ പറയുന്നു. വിദ്യാഭ്യാസ വകുപ്പിൽ വിവരം അറിയിച്ചതായും അവർ പറഞ്ഞു.

    Read More »
  • Breaking News

    പ്രതിപക്ഷ നേതാവ് നേതാവ് പുതുയു​ഗ യാത്ര നടത്താൻ പാ‌ടില്ല… പക്ഷെ ഏരിയ സെക്രട്ടറിയുടെ കെട്ടിടത്തിന് മുന്നിലൂടെ പോകുന്ന റോഡ് നല്ല വ‍‍ൃത്തിയായി ടാറിട്ടോണം, പൊടിശല്യം ഒഴിവാക്കാൻ ടാറിങ്, കടകളെല്ലാം അടഞ്ഞുകിടക്കുന്നതിനാലുള്ള സൗകര്യം കണക്കിലെടുത്ത് ഇന്ന് നടത്തിയത്, നിർത്തിവെക്കാൻ നിർദേശം നൽകി- സിപിഎം ഏരിയ സെക്രട്ടറി

    തൊടുപുഴ: കരിമണ്ണൂരിൽ പണിമുടക്ക് ദിവസം സിപിഎം ഏരിയ സെക്രട്ടറിയുടെ കെട്ടിടത്തിനു മുന്നിൽ തക‍ൃതിയായ ടാറിങ്. കരിമണ്ണൂർ സിപിഎം ഏരിയ സെക്രട്ടറി പി.പി. സുമേഷിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനു മുന്നിലാണ് തൊഴിലാളികൾ പണിമുടക്ക് വകവെക്കാതെ ടാറിങ് ജോലികളിൽ ഏർപ്പെട്ടത്. പണിമുടക്ക് സമരത്തിനു നേതൃത്വം നൽകുന്ന പാർട്ടിയുടെ നേതാവിന്റെ കെട്ടിടത്തിനു മുന്നിൽ ഏരിയ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ജോലികൾ നടന്നത് വിവാദമായിട്ടുണ്ട്. കെട്ടിടത്തിനു സമീപമുള്ള ഹോട്ടലിലെ മാലിന്യകുഴി നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ പൊടിശല്യം ഒഴിവാക്കാനാണ് ടാറിങ് നടത്തുന്നതെന്നാണ് സുമേഷിന്റെ പ്രതികരണം. പണിമുടക്ക് ദിവസം കടകളെല്ലാം അടഞ്ഞുകിടക്കുന്നതിനാലുള്ള സൗകര്യം കണക്കിലെടുത്താണ് വ്യാഴാഴ്ച ടാറിങ് നടത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംഭവം വിവാദമായതോടെ ജോലികൾ നിർത്തിവയ്ക്കാൻ താൻ തൊഴിലാളികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുമേഷ് പറഞ്ഞു. അതേസമയം പണിമുടക്ക് ദിവസം വാഹനവുമായി പോയവരേയും, സ്കൂൾ കുട്ടികളേയുമെല്ലാം പണിമുടക്ക് അനുകൂലികൾ തടഞ്ഞിരുന്നു. ദേശീയ പണിമുടക്കിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടും പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ പുതുയുഗ യാത്ര തുടരുന്നതിനെ വിമർശിച്ച് സിപിഎം രം​ഗത്തെത്തിയിരുന്നു.…

    Read More »
  • Breaking News

    ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറിനുള്ള നടപടികൾ അന്തിമഘട്ടത്തിലേയ്ക്ക്; 114 റഫാൽ യുദ്ധ വിമാനങ്ങൾ വാങ്ങുന്നതിന് അനുമതി കിട്ടി

    ദില്ലി: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറിന് അനുമതിയായി. ഫ്രാൻസിൽ നിന്ന് 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിൻ്റെ അധ്യക്ഷതയിൽ ചേർന്ന് അക്വിസിഷൻ കൗൺസിലാണ് അംഗീകാരം നൽകിയത്. ഫ്രഞ്ച് പ്രസിഡൻറിൻ്റെ സന്ദർശനത്തിന് മുൻപാണ് ഈ നിർണ്ണായക നീക്കം. 3.25 ലക്ഷം കോടി രൂപയുടെ കരാറിന് പ്രതിരോധ വകുപ്പ് സെക്രട്ടറിയുടെ സമിതി നേരത്തെ അനുമതി നൽകിയിരുന്നു. വ്യോമസേനയ്ക്ക് 36 റഫാൽ വിമാനങ്ങൾ ഇന്ത്യ വാങ്ങിയിരുന്നു. നാവിക സേനയ്ക്ക് 26 വിമാനങ്ങൾക്കുള്ള കരാറും നൽകി. ഇത് കൂടാതെ 114 വിമാനങ്ങൾ കൂടി വാങ്ങാനാണ് ഇന്ത്യയുടെ നീക്കം . ഈ കരാർ ഫലമണിയുന്നതോടെ ഇന്ത്യൻ വ്യോമശേഷി മറ്റൊരു തലത്തിലേക്ക് ഉയരും. പുതിയ കരാർ പ്രകാരം ഇരുപത് വിമാനങ്ങൾ ഫ്രാൻസ് നിർമ്മിച്ച് ഇന്ത്യയ്ക്ക് നൽകും. ബാക്കിയുള്ള വിമാനങ്ങൾ ഇന്ത്യയിലാകും നിർമ്മിക്കുക. 2021-ൽ ഒപ്പിട്ട 83 വിമാനങ്ങളുടെ കരാറനുസരിച്ച് 2024 ഫെബ്രുവരിയിൽ തന്നെ വിമാനങ്ങൾ നൽകി തുടങ്ങേണ്ടതായിരുന്നു. എന്നാൽ എൻജിൻ വിതരണം,…

    Read More »
  • Breaking News

    ‘ബ്രാൻഡിക്ക് പേരു നല്കൂ, നേടൂ 10,000 രൂപ’- ആ പരസ്യം ഞങ്ങൾ നല്കിയിട്ടില്ല, അങ്ങനെയൊരു മദ്യവും നിർമ്മിക്കുന്നുമില്ല’- ബെവ്കോ ഹൈക്കോടതിയിൽ

    കൊച്ചി: പുതുതായി നിർമ്മിക്കുന്ന ബ്രാണ്ടിക്ക് പൊതുജനങ്ങളിൽ നിന്നും പേരും ലോഗോയും തേടിയുള്ള പരസ്യത്തിന് ഹൈക്കോടതിയിൽ വിമർശനം ഉന്നയിച്ചതിന് വിശദീകരണവുമായി ബെവ്‌കോ. പരസ്യം നൽകിയത് തങ്ങളല്ലെന്നും മദ്യ ഉൽപ്പാദനത്തിൽ ഏർപ്പെടുത്തിയിട്ടില്ലെന്നുമാണ് വിശദീകരണം. അതിനാല് തന്നെ പുതിയ ബ്രാന് ഡിന് പേരിടാനുള്ള മത്സരം ഉദിക്കുന്നില്ലെന്ന് ഹൈക്കോടതിയില് സമര് പ്പിച്ച സത്യവാങ്മൂലത്തില് ബെവ്കോ വ്യക്തമാക്കി. മദ്യബ്രാൻ്റിൻ്റെ പേര് നിർദേശിക്കാനും ലോഗോ തയ്യാറാക്കാനും സംഘടിപ്പിച്ച നടപടിയിൽ സർക്കാർ ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. സർക്കാർ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് സർക്കാർ നടപടി. പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസിൽ നിന്നും പുറത്തിറക്കുന്ന ബ്രാൻഡിക്ക് ഉചിതമായ പേര് ലോഗോയും ക്ഷണിച്ചിരുന്നു സർക്കാർ പരസ്യം. ബ്രാൻഡിക്ക് ഏറ്റവും മികച്ച പേര് നിർദ്ദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനം നൽകുമെന്നായിരുന്നു പരസ്യപ്പെടുത്തിയത്. പാലക്കാട് മേനോന്പാറയിലുള്ള മലബാർ ഡിസ്റ്റിലറീസിൽ നിന്നും നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യൻ നിർമ്മിത ബ്രാന്ഡിക്ക് പേരിൻ്റെ ലോഗോയും നിർദ്ദേശിക്കാനുള്ള അവസരമാണ് അതിലൂടെ പൊതുജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. ജനുവരി ഏഴിനായിരുന്നു പേര് ലോഗോയും സമർപ്പിക്കാനുള്ള അവസാന തീയ്യതി.…

    Read More »
Back to top button
error: