Lead NewsNEWSVIDEO

എൽഡിഎഫ് വിടുമെന്ന് മാണി സി കാപ്പൻ, യുഡിഎഫ് ഘടകകക്ഷിയാകും

എൽഡിഎഫ് വിടുമെന്ന് പാലാ എംഎൽഎ മാണി സി കാപ്പൻ. യുഡിഎഫ് ഘടകകക്ഷി ആകുമെന്നും മാണി സി കാപ്പൻ വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കോട്ടയം എത്തുന്നതിനുമുമ്പ് ഒരു തീരുമാനം വേണം. പ്രഫുൽ പട്ടേലുമായുള്ള കൂടിക്കാഴ്ചക്കുശേഷം വൈകുന്നേരം തന്നെ തീരുമാനം വ്യക്തമാക്കും.

മന്ത്രി എ കെ ശശീന്ദ്രനെതിരെ പരിഹാസവും മാണി സി കാപ്പൻ ഉന്നയിച്ചു. ശശീന്ദ്രൻ പാറപോലെ എൽഡിഎഫിൽ ഉറച്ചു നിന്നോട്ടെ എന്നായിരുന്നു പ്രതികരണം.

Back to top button
error: