ബിജെപി നേതാവും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരൻ സാമ്പത്തിക തട്ടിപ്പിൽ അഞ്ചാം പ്രതി .ആറന്മുള സ്വദേശിയിൽ നിന്ന് 28 .75 ലക്ഷം തട്ടിച്ചെന്ന പരാതിയിൽ ആണ് കേസ് .കുമ്മനത്തിന്റെ മുൻ പി എ പ്രവീൺ ആണ് കേസിലെ ഒന്നാം പ്രതി .ആറന്മുള പോലീസ് ആണ് കേസ് എടുത്തിരിക്കുന്നത് .
പേപ്പർ കോട്ടൺ മിക്സ് കമ്പനിയിൽ പങ്കാളിയാക്കാം എന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങുകയായിരുന്നുവെന്നു പരാതിക്കാരൻ ഹരികൃഷ്ണൻ പറയുന്നു .എന്നാൽ പിന്നീട് നടപടിയുണ്ടായില്ല .പല തവണ പരാതിപ്പെട്ടിട്ടും ഫലം ഉണ്ടായില്ലെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു .മധ്യസ്ഥ ചർച്ചകൾ നടന്നെങ്കിലും പല തവണയായി നാലര ലക്ഷം രൂപ മാത്രമാണ് നൽകിയത് എന്നും പരാതിക്കാരൻ വ്യക്തമാക്കുന്നു .
പത്തനംതിട്ട എസ്പിയ്ക്ക് നൽകിയ പരാതി ഡിവൈഎസ്പിയ്ക്ക് കൈമാറുക ആയിരുന്നു .തുടർന്ന് പ്രാഥമിക അന്വേഷണം നടത്തിയതിനു ശേഷമാണ് കേസ് രെജിസ്റ്റർ ചെയ്തത് .406 ,420 വകുപ്പുകൾ പ്രകാരം ആണ് കേസ് .കുമ്മനവും പ്രവീണും അടക്കം ഒമ്പത് പേരാണ് പ്രതികൾ .