Tech

    • നെറ്റ്ഫ്ലിക്സിന് പിന്നാലെ പാസ്‍വേഡ് ഷെയറിങ്ങിനെതിരേ ഹോട്ട്സ്റ്റാറും! മറ്റുള്ളവര്‍ക്ക് പാസ്‍വേഡ് കൈമാറിയാല്‍ കടുത്ത നടപടി

      നെറ്റ്ഫ്ലിക്സിന് പിന്നാലെ പാസ്‍വേഡ് ഷെയറിങ്ങിനെതിരെ ഡിസ്നി + ഹോട്ട്സ്റ്റാർ രംഗത്ത്. കമ്പനി അടുത്തിടെ കനേഡിയൻ സബ്സ്ക്രൈബർമാരുടെ കരാറിൽ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് ഉപഭോക്താക്കള്‍ക്ക് ഇമെയിൽ അയച്ചിരുന്നു. നവംബർ ഒന്നു മുതൽ അക്കൗണ്ട് ഷെയറിങ്ങുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‌‍ നടപ്പിലാക്കുന്നത് ഉൾപ്പെടെയുള്ള പുതിയ നയം നടപ്പാക്കുന്നതിനൊപ്പം പുതിയ വ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തുകയാണെന്നാണ് കമ്പനി ഇമെയിലിലൂടെ അറിയിച്ചത്. കൂടുതൽ വിശദാംശങ്ങൾ കമ്പനി നല്കിയിട്ടില്ലെങ്കിലും അക്കൗണ്ടുകൾ പങ്കിടുന്ന രീതിക്കെതിരെ കർശനമായ നിയമങ്ങൾ നടപ്പിലാക്കുമെന്ന് മെയിലിൽ ചൂണ്ടിക്കാട്ടിച്ചിട്ടുണ്ട്. ഡിസ്നിയുടെ ഹെൽപ്പ് സെന്ററും ഇക്കാര്യം ചൂണ്ടിക്കാട്ടി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഉപയോക്താക്കൾ പാസ്‌വേഡുകൾ പങ്കിടുന്നുണ്ടോ എന്ന് ഡിസ്നിയ്ക്ക് കണ്ടെത്താനാകും. കനേഡിയൻ സബ്‌സ്‌ക്രൈബർ കരാറിലെ “അക്കൗണ്ട് പങ്കിടൽ” എന്ന പേരിൽ പുതിയതായി അപ്‌ഡേറ്റ് ചെയ്‌ത വിഭാഗത്തിൽ, വരിക്കാരായ ഉപയോക്താക്കളുടെ അക്കൗണ്ടുകൾ നിരീക്ഷിക്കുമെന്ന് കമ്പനി പറയുന്നുണ്ട്. എന്തെങ്കിലും തരത്തിലുള്ള ലംഘനങ്ങൾ കണ്ടെത്തിയാൽ, അക്കൗണ്ട് പരിമിതപ്പെടുത്തുകയോ പൂർണ്ണമായും അവസാനിപ്പിക്കുകയോ ചെയ്യും. ഈ മാറ്റങ്ങളെല്ലാം നവംബർ ഒന്നാം തീയ്യതി മുതൽ കാനഡയിലുടനീളം പ്രാബല്യത്തിൽ വരും. ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ്…

      Read More »
    • നിങ്ങളുടെ ഐഫോൺ 15ന് ഈ പ്രശ്നമുണ്ടോ? പരിഹാരമുണ്ടെന്ന് ഉറപ്പുമായി ആപ്പിൾ

      ഐഫോൺ 15-ന്റെ ഹീറ്റിങ് പ്രശ്നങ്ങൾ അടുത്ത അപ്ഡേറ്റിൽ പരിഹരിക്കുമെന്ന ഉറപ്പുമായി കമ്പനി. ആപ്പിൾ ആദ്യമായി അവതരിപ്പിച്ച അതിന്റെ ടൈറ്റാനിയം ബോഡി മൂലമാണ് ഫോൺ ഹീറ്റാകുന്നതെന്ന ആരോപണം ഉയർ‍ന്നിരുന്നു. എന്നാൽ ഫോൺ ഹീറ്റാകുന്നതിന് കാരണമാകുന്നത് ഐഒഎസ് 17 ലെ ഒരു ബഗാണെന്നാണ് കമ്പനി പറയുന്നത്. സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് ഐഒഎസ് 17-ൽ കണ്ടെത്തിയ ബഗ് പരിഹരിക്കുമെന്നും ഹീറ്റിങ് പ്രശ്‌നം പരിഹരിക്കാൻ സഹായിക്കുമെന്നുമാണ് ആപ്പിൾ പറയുന്നത്. ഐഫോൺ 15 പ്രോയ്ക്ക് ടൈറ്റാനിയം ബോഡി ഉള്ളതിനാൽ, ഉപയോക്താവിന്റെ ചർമ്മത്തിൽ നിന്നുള്ള എണ്ണ താൽക്കാലികമായി ഉപകരണത്തിന്റെ “നിറം മാറ്റാൻ” സാധ്യതയുണ്ടെന്ന് നേരത്തെ ആപ്പിൾ പറഞ്ഞിരുന്നു. എന്നിരുന്നാലും, ഈ മാറ്റം പഴയപടിയാക്കാവുന്നതാണെന്നും കമ്പനി പറയുന്നുണ്ട്. ഐഫോൺ 15 പ്രോ, 15 പ്രോ മാക്സ് എന്നീ മോഡലുകൾ ആദ്യമായി സ്വന്തമാക്കിയവരിൽ ചിലരാണ് ഫോൺ അമിതമായി ചൂടാകുന്നുവെന്ന പരാതിയുമായി രംഗത്തെത്തിയത്. ഉപയോഗിക്കുമ്പോഴും ചാർജ് ചെയ്യുമ്പോഴും ഫോൺ ഹീറ്റാകുന്നുവെന്നാണ് പറയുന്നത്. ലക്ഷങ്ങൾ നൽകി വാങ്ങിയ ഐഫോണുകൾ ഇത്തരം അനുഭവങ്ങൾ നല്കുന്നത് പലരെയും അസംതൃപ്തരാക്കിയിട്ടുണ്ട്. ആപ്പിൾ…

      Read More »
    • പുതിയ അപ്ഡേറ്റുമായി വാട്ട്സാപ്പ്! വന്നത് കിടിലൻ ഫീച്ചർ, വരാനിരിക്കുന്നത് അതിലും കിടിലൻ; നിലവിൽ ആൻഡ്രോയിഡ് പതിപ്പിൽ ലഭ്യം

      പുതിയ അപ്ഡേറ്റുമായി വാട്ട്സാപ്പ് എത്തി. നിലവിൽ ആൻഡ്രോയിഡ് പതിപ്പിൽ പുതിയ അപ്‍ഡേറ്റുകൾ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ചിത്രങ്ങൾ, വീഡിയോകൾ, ജിഫുകൾ എന്നിവയ്ക്ക് പെട്ടെന്ന് മറുപടി നൽകാനാവുന്ന അപ്ഡേറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. ഉടനെ തന്നെ ഇത് രാജ്യാന്തര തലത്തിലുള്ള എല്ലാ വാട്ട്സാപ്പ് ഉപയോക്താക്കൾക്കും ലഭ്യമാകുമെന്നാണ് സൂചന. വിഡിയോയും ചിത്രവും സ്ക്രീനിലെ കാഴ്ചയിലിരിക്കുമ്പോൾ തന്നെ ഉടനടി റിപ്ലൈ അറിയിക്കാൻ ഈ അപ്ഡേറ്റിനുശേഷം സാധിക്കും. മെസെജിങ്ങിലെ തടസം ഒഴിവാക്കുകയാണ് ലക്ഷ്യം. കൂടാതെ വാട്ട്സാപ്പ് ചാനലിലെ വെരിഫൈഡ് അക്കൗണ്ടുകളിലെ പച്ച ചെക്ക് മാർക് ഉടനെ നീലയാക്കും. വാട്ട്‌സാപ്പ് സ്റ്റാറ്റസുകളുടെ സമയപരിധി തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും കൊണ്ടുവരുന്നുവെന്നു റിപ്പോർട്ടുകളുണ്ട്. 24 മണിക്കൂറും പരമാവധി രണ്ട് ആഴ്ചയും വരെ തിരഞ്ഞെടുക്കാം. പണമിടപാട് നടത്താനുള്ള അപ്ഡേറ്റ് വാട്ട്സാപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. രാജ്യത്ത് നിന്നുള്ള വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മെറ്റയുടെ പുതിയ നീക്കം. നേരത്തെ തന്നെ വാട്ട്സാപ്പിൽ പേയ്മെന്റ് സംവിധാനം നിലവിലുണ്ട്. പുതിയ അപ്ഡേറ്റിലൂടെ വാട്ട്സാപ്പ് ബിസിനസ് അക്കൗണ്ടുകൾക്ക് അവർ നല്കുന്ന സേവനങ്ങൾക്കുള്ള തുക വാട്ട്സാപ്പ് ചാറ്റ്…

      Read More »
    • ഗൂഗിൾ മാപ്പ് വഴി തെറ്റിക്കുമ്പോൾ… കേരളാ പൊലീസിന് പറയാനുള്ളത്…

      കൊച്ചി: ഗൂഗിൾ മാപ്പ് പിന്തുടർന്ന് കാർ അപകടത്തിൽപ്പെട്ട് യുവ ഡോക്ടർമാർ അപകടത്തിൽപ്പെട്ട് മരിച്ചതിന് പിന്നാലെ ഗൂഗിൾ മാപ്പ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഓർമ്മിപ്പിച്ച് കേരള പൊലീസ്. ഗൂഗിൾ മാപ്പിനും വഴി തെറ്റുന്നതിന്റെ തെളിവാണ് മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്ത് അപകടത്തിൽപ്പെടുന്ന വാർത്തകൾ. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയുള്ള അപകടങ്ങൾ കൂടുതലും മൺസൂൺ കാലങ്ങളിലാണ്. മുൻപ് മൈൽ കുറ്റികൾ നോക്കിയും മറ്റ് അടയാളങ്ങൾ പിന്തുടർന്നും വഴി ചോദിച്ചുമായിരുന്നു യാത്രകൾ. ആധുനികകാലത്ത് ഡ്രൈവിങ്ങിന് ഏറെ സഹായകരമാണ് ഗൂഗിൾ മാപ്പ്. എന്നാൽ, പരിചിതമല്ലാത്ത വഴികളിലൂടെ മാപ്പ് നോക്കി സഞ്ചരിക്കുന്നത് ചിലപ്പോഴെങ്കിലും അപകടം സൃഷ്ടിക്കുന്നുണ്ട്. ഗൂഗിൾ മാപ്പ് ഉപയോഗിച്ച് സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട വസ്തുതകൾ വെള്ളപ്പൊക്കം, പേമാരി തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ നേരിടുന്ന അവസരങ്ങളിൽ പലപ്പോഴും റോഡ് ഗതാഗതം തിരിച്ചുവിടാറുണ്ട്. ഇത് ഗൂഗിൾ മാപ്പ് പറഞ്ഞു തന്നെന്നു വരില്ല. മൺസൂൺ കാലങ്ങളിൽ, ട്രാഫിക് കുറവുള്ള റോഡുകളെ ഗൂഗിൾ മാപ്പ് അൽഗോരിതം എളുപ്പം എത്തുന്ന വഴിയായി നമ്മളെ നയിക്കാറുണ്ട്. എന്നാൽ തിരക്ക്…

      Read More »
    • ഇനി മുതൽ ഫോണിൽ ഭൂകമ്പ മുന്നറിയിപ്പ് ലഭിക്കും! ഇന്ത്യയിലെ ആൻഡ്രോയിഡ് ഫോണുകളിലാണ് നിലവിൽ ഈ സംവിധാനം ലഭ്യം

      സൻഫ്രാൻസിസ്കോ: ഇനി മുതൽ ഫോണിൽ ഭൂകമ്പ മുന്നറിയിപ്പ് ലഭിക്കും. ഇന്ത്യയിലെ ആൻഡ്രോയിഡ് ഫോണുകളിലാണ് നിലവിൽ ഈ സംവിധാനം ലഭ്യമാകുന്നത്. ഫോണിലെ സെൻസറുകൾ ഉപയോ​ഗിച്ച് പ്രവർത്തിക്കുന്ന പുതിയ സംവിധാനം എൻഡിഎംഎ (നാഷനൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി), എൻഎസ്‌സി (നാഷനൽ സീസ്മോളജി സെന്റർ) എന്നിവയുമായി സഹകരിച്ചാണ് വികസിപ്പിച്ച് എടുത്തിരിക്കുന്നത്. കൂടാതെ ഭൂകമ്പ സാധ്യതയുള്ള മേഖലകളിൽ പ്രാദേശിക ഭാഷകളിൽ ഫോണിൽ മുന്നറിയിപ്പ് സന്ദേശം ലഭിക്കും. റിക്ടർ സ്കെയിലിൽ 4.5 നു മുകളിൽ തീവ്രതയുള്ള ഭൂകമ്പ സമയത്ത് ഫോണിൽ ജാ​ഗ്രതാ നിർദേശം ലഭിക്കും. കൂടാതെ സുരക്ഷയ്ക്കായി എന്താണ് ചെയ്യേണ്ടതെന്ന നിർദേശവും സ്ക്രീനിൽ പ്രത്യക്ഷപ്പെടും. ഫോൺ സൈലന്റ് മോഡിലാണെങ്കിലും ഉച്ചത്തിലുള്ള ശബ്ദവും സുരക്ഷാ നടപടികൾക്കുള്ള നിർദേശവും ഫോണിലൂടെ ലഭിക്കും. സെറ്റിങ്സിലെ സേഫ്റ്റി ആന്റ് എമർജൻസി ഓപ്ഷനിൽ നിന്ന് എർത്ത്ക്വെയ്ക് അലർട്സ് ഓൺ ചെയ്താൽ ഈ മുന്നറിയിപ്പ് സംവിധാനം പ്രവർത്തനക്ഷമമാക്കാം. ഭൂകമ്പ തരംഗങ്ങൾ ഭൂമിയിലൂടെ പ്രചരിക്കുന്നതിനേക്കാൾ വളരെ വേഗത്തിൽ ഇന്റർനെറ്റ് സിഗ്നലുകളിലൂടെ സഞ്ചരിക്കും. അതുകൊണ്ട് തന്നെ ശക്തമായ കുലുക്കത്തിന് ഏതാനും…

      Read More »
    • ചരിത്രംകുറിച്ച ഇന്ത്യയുടെ ചന്ദ്രയാന്‍-3 ദൗത്യത്തിന്‍റെ വിജയം ആഘോഷിക്കാന്‍ മഹാക്വിസുമായി ഐഎസ്ആര്‍ഒ

      ബെംഗളൂരു: ചരിത്രംകുറിച്ച ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യത്തിൻറെ വിജയം ആഘോഷിക്കാൻ മഹാക്വിസുമായി ഐഎസ്ആർഒ. ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് ആണ് ചരിത്രവിജയം ആഘോഷിക്കാൻ ഇന്ത്യക്കാരെ ചന്ദ്രയാൻ-3 മഹാക്വിസ്സിൽ പങ്കെടുക്കാൻ ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യ ചന്ദ്രനിലെത്തിയെന്നും ഇന്ത്യക്കാർക്കായുള്ള ഐഎസ്ആർഒ ചെയർമാൻറെ പ്രത്യേക സന്ദേശമിതാ എന്ന തലക്കെട്ടോടെയാണ് ഇതുസംബന്ധിച്ച വീഡിയോ ഐഎസ്ആർഒ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ഒന്നിച്ച് ചരിത്ര ദൗത്യ വിജയം ആഘോഷിക്കാമെന്നും ഐഎസ്ആർഒ കുറിച്ചു. ക്വിസ്സിൽ മികച്ച പ്രകടനം നടത്തുന്ന വ്യക്തിക്ക് ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസാണ് ലഭിക്കുക. ചന്ദ്രയാൻ-3 മഹാക്വിസ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ MyGov.in എന്ന വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്തശേഷം വെബ് സൈറ്റിലൂടെ തന്നെ നേരിട്ട് മത്സരത്തിൽ പങ്കെടുക്കാം. ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട പത്തു ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. 300 സെക്കൻഡിനുള്ളിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയിരിക്കണം. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കുണ്ടാകില്ല. ക്വിസ്സ് മത്സരത്തിൽ പങ്കെടുക്കുന്നവർക്കെല്ലാം MyGov പോർട്ടലിൽനിന്നും സർട്ടിഫിക്കറ്റും ലഭിക്കും. ക്വിസ്സിൽ പങ്കെടുത്ത് 24മണിക്കൂറിനുള്ളിൽ ഇമെയിലായിട്ടായിരിക്കും സർട്ടിഫിക്കറ്റ് ലഭിക്കുക. രജിസ്റ്റർ ചെയ്തശേഷം…

      Read More »
    • ഗൂഗിൾ പേയില്‍ കാണുന്ന ലോൺ അംഗീകൃതമോ? കേരള പൊലീസ് പറയുന്നത് ഇങ്ങനെ

      തിരുവനന്തപുരം: ഗൂഗിൾ പേ ആപ്ലിക്കേഷനില്‍ കാണുന്ന ലോൺ അംഗീകൃതം ആണോയെന്ന ചോദ്യത്തിന് മറുപടിയുമായി കേരള പൊലീസ്. വായ്പാ ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് റിസർവ് ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ, സുരക്ഷിതവുമായ വെബ്സൈറ്റും മേൽവിലാസവും ഉണ്ടോയെന്ന് പരിശോധിക്കണം. ഓൺലൈൻ വായ്പകൾ പരമാവധി ഒഴിവാക്കണം. എടുക്കുന്നെങ്കിൽ ഏജൻസിയുടെ കൃത്യമായ വിവരങ്ങൾ നൽകിയിട്ടുള്ളതും ക്രെഡിറ്റ് ഹിസ്റ്ററി മികച്ചതുമായ ആപ്പുകൾ തിരഞ്ഞെടുക്കണമെന്നും പൊലീസ് മറുപടി നൽകി. ഓണ്‍ലൈൻ ലോണ്‍ ആപ്പുകള്‍ സംബന്ധിച്ച തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്സാപ്പ് നമ്പർ സംവിധാനം നിലവിൽ വന്നിട്ടുണ്ട്.  94 97 98 09 00 എന്ന നമ്പറിൽ 24 മണിക്കൂറും പൊലീസിനെ വാട്സാപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. സാമ്പത്തികകുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സൈബർ പോലീസിന്റെ ഹെൽപ് ലൈൻ ആയ 1930 ലും ഏതു സമയത്തും…

      Read More »
    • ആന്‍ഡ്രോയ്‌ഡ് ഉപയോക്‌താക്കളെ ഞെട്ടിച്ച് ബീപ് ശബ്‌ദത്തോടെ ഇന്ന് ഫോണിൽ എത്തിയ ആ സന്ദേശം എന്തായിരുന്നു ?

      ദില്ലി: സ്‌മാർട്ട് ഫോണിലേക്ക് ഉയർന്ന ബീപ് ശബ്‌ദത്തോടെ ഒരു എമർജൻസി മെസേജ് ലഭിച്ചതിൻറെ ഞെട്ടലിലാണ് പലരും. ഇന്ന് ഉച്ചയ്‌ക്ക് 12.19 ഓടെയായിരുന്നു പലരുടേയും മൊബൈൽ ഫോമിലേക്ക് അപ്രതീക്ഷിത സന്ദേശം എത്തിയത്. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവാതെ പലരും തുറന്നുനോക്കിയപ്പോഴാണ് കേന്ദ്ര സർക്കാർ അയച്ച മുന്നറിയിപ്പ് സന്ദേശമാണ് എന്ന് വ്യക്തമായത്. എന്താണ് ഇത്തരത്തിലൊരു സന്ദേശം മൊബൈൽ ഫോണുകളിലേക്ക് പറന്നെത്താൻ കാരണം. വളരെ നിർണായകമായ എർജൻസി അലർട്ട് എന്ന ശീർഷകത്തോടെയാണ് എമർജൻസി മേസേജ് പലരുടെയും ആൻഡ്രോയിഡ് ഫോണിലേക്ക് എത്തിയത്. ‘കേന്ദ്ര സർക്കാരിന് കീഴിലുള്ള ടെലി കമ്മ്യൂണിക്കേഷൻ മന്ത്രാലയം സെൽ ബ്രോഡ്‌കോസ്റ്റിംഗ് സിസ്റ്റം വഴി അയച്ച സാംപിൾ പരീക്ഷണ മെസേജാണിത്. മെസേജ് കിട്ടിയവർ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല, മെസേജ് അവഗണിക്കുക. ദേശീയ ദുരന്തനിവാരണ അതോറിറ്റി രാജ്യാമെമ്പാടും മുന്നറിയിപ്പ് നൽകാനുള്ള സംവിധാനം പരീക്ഷിക്കുന്നതിൻറെ ഭാഗമായാണ് ഈ സന്ദേശം അയച്ചിരിക്കുന്നത്. മുന്നറിയിപ്പുകൾ കൃത്യസമയത്ത് ആളുകളിൽ എത്തിക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് ഈ സന്ദേശം’ എന്നും മെസേജിൽ വിശദീകരിക്കുന്നു.…

      Read More »
    • 5ജി ഫോണുമായി നോക്കിയ; വിലയും പ്രത്യേകതകളും ഇങ്ങനെ

      ദില്ലി: പുതിയ സ്മാർട്ട്ഫോണുമായി 5ജി സ്മാർട്ട്ഫോൺ ശ്രേണി വിപുലികരിക്കാൻ ഒരുങ്ങി നോക്കിയ. സെപ്തംബർ 11നായിരിക്കും ഈ 5ജി ഫോൺ അവതരിപ്പിക്കുക. ഇതിന്റെ മുന്നോടിയായി സെപ്തംബർ രണ്ടിന് കമ്പനി ഒരു ടീസർ വീഡിയോ പുറത്തിറക്കിയിരുന്നു. എക്സ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴിയാണ് ഇന്ത്യയിൽ പുതിയ നോക്കിയ 5ജി ഫോൺ ലോഞ്ച് ചെയ്യുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. വരാനിരിക്കുന്ന സ്മാർട്ട്‌ഫോൺ മിഡ് റേഞ്ച് സെഗ്‌മെന്റിൽ അരങ്ങേറുമെന്നാണ് പ്രതീക്ഷ. G42 5G എന്നായിരിക്കും ഫോണിൻറെ പേര് എന്നാണ് വിവരം. അടുത്തിടെയാണ് കമ്പനി യുഎസിൽ നോക്കിയ C210 നൊപ്പം നോക്കിയ G310 5ജിയും പുറത്തിറക്കിയത്. വരാനിരിക്കുന്ന സ്മാർട്ട്‌ഫോൺ പെർപ്പിൾ, ഗ്രേ കളറുകളിലാണ് എത്തുക. ഇത് ആമസോണിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. നോക്കിയ G42 5G നേരത്തെ യൂറോപ്പിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതിന് ഏതാണ്ട് 199 യൂറോ അതായത് ഇന്ത്യൻ രൂപ 20,800 ആണ് പ്രതീക്ഷിക്കുന്ന വില. 6GB RAM + 128GB സ്റ്റോറേജ് പതിപ്പിനാണ് ഈ വില. കഴിഞ്ഞ മാസമാണ് നോക്കിയ G310…

      Read More »
    • ഇനി ദിവസങ്ങൾ മാത്രം ആപ്പിൾ ഐഫോൺ 15 ഉടനെത്തും

      കാത്തിരിപ്പിന് അവസാനമാകുന്നു. ആപ്പിൾ ഐഫോൺ 15 എത്താൻ ഇനി എട്ടു ദിവസങ്ങൾ കൂടിയേയുള്ളൂ. സെപ്തംബർ 12ന് ഇന്ത്യൻ സമയം രാത്രി 10:30നാണ് ലോഞ്ചിങ് നടക്കുന്നത്. ലോഞ്ചിങ്ങിന് മുന്നോടിയായി പല തരത്തിലുള്ള കിംവദന്തികളും പുറത്തു വരുന്നുണ്ട്. ഫോണിന്റെ പ്രാരംഭ വില 66,096.44 രൂപയായിരിക്കും എന്ന് സൂചനയുണ്ട്. ഐഫോൺ 14 സീരീസിന്റെ കഴിഞ്ഞ വർഷത്തെ വിലകൾ കണക്കിലെടുക്കുമ്പോൾ, വില 79,900 രൂപയിൽ ആരംഭിക്കുമെന്നും പറയപ്പെടുന്നു. ഐഫോൺ 13 മുതൽ സ്റ്റാൻഡേർഡ് മോഡലിന്റെ വില ആപ്പിൾ നിലനിർത്തിയിട്ടുണ്ട്. എന്നാൽ വിലയിൽ നേരിയ വർധനയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. എന്നിരുന്നാലും, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല. ഐഫോൺ 15 ന്റെ കളർ ഓപ്ഷനുകൾ നേരത്തെ ഓൺലൈനിൽ വന്നു തുടങ്ങിയിരുന്നു. ഷാസിക്കായി ഒരു പുതിയ മെറ്റീരിയൽ ഉപയോഗിക്കുന്നതിനാൽ ഈ ഹാൻഡ്‌സെറ്റുകൾ ഭാരം കുറഞ്ഞതായിരിക്കുമെന്ന് സൂചനയുണ്ട്. പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച് ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിവ ഗോൾഡ്, ഡീപ് പർപ്പിൾ എന്നീ…

      Read More »
    Back to top button
    error: