Tech
-
ഗൂഗിള്‍ പേ ഹിംഗ്ലീഷില്‍; ആളെ കൂട്ടാനുള്ള പുതിയ തന്ത്രം
ഗൂഗിളിന്റെ ഡിജിറ്റൽ പേയ്‌മെന്റ് ആപ്പായ ഗൂഗിൾ പേ ഒരു പുതിയ ഭാഷ അവതരിപ്പിച്ചു – ഹിംഗ്ലീഷ്. ഇതോടെ, ഗൂഗിൾ പേ ഇപ്പോൾ ഹിന്ദി, ഇംഗ്ലീഷ്, കന്നഡ, തമിഴ് എന്നിവയുൾപ്പെടെ ഒമ്പത് ഭാഷകളിൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഈ പ്രത്യേകത ഗൂഗിള്‍ പേയുടെ ഐഒഎസ് ആന്‍ഡ്രോയ്‍ഡ് പതിപ്പില്‍ ലഭ്യമാണ് ചുരുക്കത്തിൽ, ഹിന്ദിയും ഇംഗ്ലീഷും ചേർന്നതാണ് ഹിംഗ്ലീഷ്. അതായത് ഇംഗ്ലീഷില്‍ എഴുതിയ ഹിന്ദിയിലായിരിക്കും ഐക്കണുകള്‍. പുതുതലമുറയെ പ്രത്യേകിച്ച് മില്ലേനിയല്‍സിനെ ആകര്‍ഷിക്കാനാണ് ഈ മാറ്റം എന്നാണ് ടെക് വൃത്തങ്ങള്‍ പറയുന്നു. അതുവഴി അതിന്റെ ഉപയോക്തൃ അടിത്തറ വർദ്ധിക്കാന്‍ സാധിക്കുമെന്ന് ഗൂഗിള്‍ ഇന്ത്യ പ്രതീക്ഷിക്കുന്നു. ഡിജിറ്റൽ പേയ്‌മെന്റ് ആപ്പിൽ ഹിംഗ്ലീഷ് ഭാഷ ഉൾപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുമെന്ന് ഗൂഗിൾ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ഗൂഗിൾ പേയിൽ ഹിംഗ്ലീഷ് ഭാഷ പ്രവർത്തനക്ഷമമാക്കാൻ, ഉപയോക്താക്കൾ ആപ്പിന്റെ സെറ്റിംഗില്‍ പോയി ‘വ്യക്തിഗത വിവരങ്ങൾ’ ക്ലിക്ക് ചെയ്യണം, അതിന് താഴെയായി അവർ ഭാഷാ വിഭാഗം കണ്ടെത്തും. ഭാഷാ വിഭാഗം തുറന്ന ശേഷം,…
Read More » -
സെര്‍ച്ച് എഞ്ചിന്‍ തുടങ്ങാന്‍ ആപ്പിള്‍; ഗൂഗിളിനെ വിഴുങ്ങുമോ ?
സ്വന്തം സെര്‍ച്ച് എഞ്ചിനുമായി ആപ്പിള്‍ എത്തുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഗൂഗിള്‍ ഏതാണ്ട് 90 ശതമാനത്തോളം കൈയ്യടക്കി വച്ചിരിക്കുന്ന സെര്‍ച്ച് ബിസിനസിലേക്ക് മറ്റൊരു വന്‍ ശക്തിയുടെ കടന്നുവരവ് ഏത് രീതിയില്‍ മാറ്റം ഉണ്ടാക്കും എന്നത് ടെക് ലോകത്ത് ഇതിനകം ചര്‍ച്ചയായി കഴിഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം, ആപ്പിൾ പുതിയ ഉപയോക്തൃ കേന്ദ്രീകൃത സെര്‍ച്ച് എഞ്ചിന്‍ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആപ്പിള്‍ ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സിലാകും ഇത്. എന്നിരുന്നാലും, സെർച്ച് എഞ്ചിൻ പ്രവർത്തനക്ഷമമാകുന്നതിന് 2023 ജനുവരി വരെ കാത്തിരിക്കേണ്ടിവരും എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഡബ്യൂഡബ്യൂഡിസി 2023- (WWDC2023) ൽ ആപ്പിൾ നടത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പ്രഖ്യാപനങ്ങളുടെ പട്ടികയില്‍ ടെക് ബ്ലോഗർ റോബർട്ട് സ്‌കോബിൾ സെര്‍ച്ച് എഞ്ചിന്‍റെ കാര്യം എടുത്തു പറയുന്നുണ്ട്. ആപ്പിള്‍ സെര്‍ച്ച് എഞ്ചിന്‍ എന്ന കിംവദന്തി പുതിയതല്ല, ഒരു സെർച്ച് എഞ്ചിൻ ആരംഭിക്കുന്നത് സംബന്ധിച്ച് ആപ്പിൾ ഒന്നിലധികം തവണ കാര്യങ്ങള്‍ ഗൗരവമായി ചിന്തിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. Rumor: Apple to announce new search…
Read More » -
വോയ്സ് ഓവര്‍ 5G അവതരിപ്പിച്ചു; ആദ്യം കിട്ടുക ഏത് ഫോണില്‍ ?
5G-യിലൂടെ ഫോൺ കോളുകൾ ചെയ്യാനും സ്വീകരിക്കാനുമുള്ള കഴിവ് പ്രഖ്യാപിച്ച് ടി മൊബൈല്‍. വോയ്‌സ് ഓവർ 5G എന്നാണ് ഈ സാങ്കേതിക വിദ്യ അറിയപ്പെടുന്നത് (VoNR അല്ലെങ്കിൽ വോയ്‌സ് ഓവർ ന്യൂ റേഡിയോ എന്നും അറിയപ്പെടും). ഇപ്പോൾ അമേരിക്കയിലെ പോർട്ട്‌ലാൻഡ്, ഒറിഗോൺ, യൂട്ടായിലെ സാൾട്ട് ലേക്ക് സിറ്റി എന്നിവിടങ്ങളില്‍ ടി-മൊബൈൽ ഈ സേവനം ലഭ്യമാക്കുന്നുണ്ട്. ഈ വർഷം യുഎസിലുടനീളം കൂടുതൽ മേഖലകളിലേക്ക് വോയ്‌സ് ഓവർ 5G വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട്. ടി മൊബൈലില്‍ സാംസങ്ങ് ഗ്യാലക്സി എസ് 21 ഉള്ള ഉപഭോക്താക്കൾക്ക് ഇതിനകം ഓവർ ന്യൂ റേഡിയോ പ്രയോജനപ്പെടുത്താം. അപ്‌ഡേറ്റിലൂടെ എസ്22 സീരീസ് പിന്തുണയ്‌ക്കും എന്നാണ് ടി-മൊബൈല്‍ പറയുന്നത്. നിലവിലെ 5ജി സ്‌മാർട്ട്‌ഫോണുകൾക്ക് ഇപ്പോള്‍ വോയ്‌സ് ഓവർ 5G സാങ്കേതിക വിദ്യ ലഭിക്കില്ല. ഇപ്പോള്‍ 4G എല്‍ടിഇയെയാണ് ആശ്രയിക്കുന്നത്. അതിനാൽ 5G അനുഭവത്തെ പൂര്‍ണ്ണമായും ഉള്‍കൊള്ളാന്‍ അതിന് സാധിക്കില്ല. VoNR-ലേക്ക് കണക്‌റ്റ് ചെയ്‌തിരിക്കുന്ന ഉപഭോക്താക്കൾക്ക് വേഗത്തിലുള്ള കോൾ സജ്ജീകരണ സമയം ലഭിക്കുമെന്നും, കോളുകൾക്ക് മറുപടി…
Read More » -
ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളിലെ വ്യാജ റിവ്യൂകള്‍ പണിയാകുന്നു; ശക്തമായ നടപടി വരുന്നു
ദില്ലി: ഓൺലൈൻ പ്ലാറ്റ്ഫോമുകളില്‍ ഷോപ്പിംഗ് നടത്തുന്നവരെ പലപ്പോഴും കുഴിയില്‍ ചാടിക്കുന്നതാണ് വ്യാജ റിവ്യൂകള്‍. പലപ്പോഴും ഏതെങ്കിലും ഉത്പന്നത്തിന് ലഭിക്കുന്ന ഇത്തരം വ്യാജ റിവ്യൂകളില്‍ വഞ്ചിതരാകുന്നവര് ഏറെയാണ്. ഇത്തരം റിവ്യൂകളെ നേരിടാന്‍ പുതിയ സംവിധാനം ഒരുക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രം. വ്യാജ റിവ്യൂകള്‍ തടയുന്ന മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിന് മുന്നോടിയായി സ്റ്റാൻഡേർഡ്സ് കൗൺസിൽ ഓഫ് ഇന്ത്യയുമായി സഹകരിച്ച് ഉപഭോക്തൃ കാര്യ വകുപ്പ് തയ്യാറാക്കിയ കണക്കുകളും വ്യാജ റിവ്യൂകള്‍ വലിയ സ്വധീനം ഉണ്ടാക്കുന്ന എന്നതിലേക്കാണ് വെളിച്ചം വീശുന്നത്. യൂറോപ്യന്‍ യൂണിയന്‍ സംവിധാനങ്ങള്‍ നടത്തിയ പരിശോധനയില്‍ മുന്‍ നിരയിലെ ഓണ്‍ലൈന്‍ ഇ-കോമേഴ്സ് സൈറ്റുകളില്‍ 55% വെബ്‌സൈറ്റുകളില്‍ ട്രേഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന റിവ്യൂകള്‍ ഉണ്ടെന്നാണ് 2022 ജനുവരിയിലെ വിവരങ്ങള്‍ പറയുന്നത്. ഇതിന്‍റെ വിശദാംശങ്ങള്‍ കേന്ദ്ര ഉപഭോക്തൃ കാര്യ വകുപ്പ് പങ്കുവച്ചിട്ടുണ്ട്.
Read More » -
റെഡ്മി നോട്ട് 11 ടി സീരീസ് എത്തുന്നു
ചൈനയിൽ റെഡ്മി നോട്ട് 11 ടി സീരീസിന്റെ ലോഞ്ചിംഗ് തീയതി അടുത്തിടെയാണ് ഷവോമി പ്രഖ്യാപിച്ചത്. റെഡ്മി നോട്ട് 11 ടി, റെഡ്മി നോട്ട് 11 ടി പ്രോ എന്നിവ മെയ് 24 ന് ചൈനീസ് പ്രാദേശിക സമയം വൈകുന്നേരം 07:00 മണിക്ക് പുറത്തിറക്കും എന്നാണ് ഷവോമി പ്രഖ്യാപിച്ചിരിക്കുന്നത്. ഏറ്റവും പുതിയ വെയ്‌ബോ പോസ്റ്റിൽ, ഷവോമി റെഡ്മി നോട്ട് 11ടി പ്രോ+ ന്‍റെ ലോഞ്ച് മെയ് 24 നടക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചടങ്ങിൽ ഷവോമി റെഡ്മി ബഡ്സ് 4 പ്രോയും അവതരിപ്പിക്കും. റെഡ്മി നോട്ട് 11ടി പ്ലസിന്‍റെ നിരവധി സവിശേഷതകളും ഷവോമി പങ്കുവെച്ചിട്ടുണ്ട്. കമ്പനിയുടെ ഔദ്യോഗിക വെയ്‌ബോ പേജ് അനുസരിച്ച്, ഷവോമി റെഡ്മി നോട്ട് 11ടി പ്രോ+ 144Hz പുതുക്കൽ നിരക്കുള്ള എല്‍സിഡി സ്‌ക്രീനുമായി എത്തുമെന്നാണ് വിവരം. ഡിസ്‌പ്ലേയ്ക്ക് 20.5:9 വീക്ഷണാനുപാതമാണ് ഉണ്ടായിരിക്കുക, ഡിസി ഡിമ്മിംഗ്, ഡോൾബി വിഷൻ പിന്തുണ എന്നിവയും ഈ ഫോണിന് ഉണ്ടായിരിക്കും. ഷവോമി റെഡ്മി നോട്ട് 11ടി പ്രോ+ല്‍ എന്‍എഫ്സി,…
Read More » -
മഴക്കാലമാണ്, മൊബൈഫോൺ മഴ നനയാതെയും വെള്ളം കയറാതെയും സൂക്ഷിക്കുക; വെള്ളം കയറിയാലുടൻ ഒരു പാത്രത്തില്‍ കുറച്ച് അരി എടുത്തു അതില്‍ ഫോണ്‍ പൂഴ്ത്തി വയ്ക്കുക
സ്മാർട്ട് ഫോൺ ഇല്ലാത്തവരായി ആരുമില്ല.വന്‍ വില കൊടുത്ത് വാങ്ങുന്ന സ്മാര്‍ട്ട് ഫോണില്‍ വെള്ളത്തിൽ വീണാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. അല്ലെങ്കില്‍ ഒന്ന് മഴ നനഞ്ഞാല്‍… എന്തായാലും വാട്ടര്‍ പ്രൂഫ് ഫോണല്ലെങ്കില്‍ പണി കിട്ടിയത് തന്നെ. അത് കൊണ്ട് തന്നെ നൂതന സൗകര്യങ്ങളുള്ള സ്മാര്‍ട്ട് ഫോണുകളില്‍ വെള്ളം കയറിയാല്‍ ഉടനെ ചെയ്യേണ്ട കാര്യങ്ങള്‍ മനസിലാക്കുക. 1.വെള്ളത്തില്‍ വീണ ഫോണ്‍ ഉടന്‍ ഓണാക്കരുത്, അത് ഓഫാക്കി വയ്ക്കുക, ഫോണ്‍ പ്രവര്‍ത്തന ക്ഷമമാണെങ്കില്‍ പോലും നേരിട്ട് അത് പ്രവര്‍ത്തിപ്പിക്കരുത്. 2. ഫോണ്‍ കുലുക്കുകയോ ബട്ടണുകള്‍ അമര്‍ത്തുകയോ ചെയ്യരുത്. 3. സിം, മൈക്രോ എസ്ഡി കാർഡ്, ബാറ്ററി (നീക്കം ചെയ്യാന്‍ സാധിക്കുന്നതെങ്കില്‍) നീക്കം ചെയ്യുക. ഫോണ്‍ ഓഫ് ചെയ്ത ശേഷം മാത്രം ഇത് ചെയ്യുക.ഫോണിന്റെ അകത്ത് വെള്ളം കയറിയിട്ടുണ്ടോ എന്നറിയാൻ ഫോണിന്റെ ബാറ്ററി പരിശോധിക്കുക.ബാറ്ററിയുടെ ചാർജിംഗ് പിന്നിനു അടുത്തായി ഒട്ടിച്ചിരിയ്ക്കുന്ന വെള്ള നിറത്തിലുള്ള സ്റ്റിക്കര്‍ പിങ്കോ ചുവപ്പോ നിറം ആയിട്ടുണ്ടാവും. ഇതു നോക്കി വെള്ളം അവിടെയെത്തിയിട്ടുണ്ടന്ന് മനസ്സിലാക്കാം.…
Read More » -
ആന്‍ഡ്രോയ്ഡ് 13 ബീറ്റ 2 ഇറങ്ങി; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ
ആന്‍ഡ്രോയ്ഡ് 13 ബീറ്റ 2 ഗൂഗിള്‍ (Android 13 beta 2) പ്രഖ്യാപിച്ചു. ഗൂഗിള്‍ ഡെവലപേര്‍സ് കോണ്‍ഫ്രന്‍സായ ഗൂഗിള്‍ ഐഒ 2022 (I/O 2022) യിലാണ് പുതിയ മൊബൈല്‍ ഒഎസ് ബീറ്റ, ഗൂഗിള്‍ പ്രഖ്യാപിച്ചത്. പിക്സല്‍ ഫോണുകളില്‍ ആന്‍ഡ്രോയ്ഡ് 13 ബീറ്റ 2 ഉടന്‍ എത്തിയേക്കും. പുതിയ ബീറ്റ പതിപ്പുകളില്‍ ചില മാറ്റങ്ങള്‍ ആന്‍ഡ്രോയ്ഡ് ബീറ്റ പതിപ്പില്‍ ഉണ്ടെന്നാണ് ഗൂഗിള്‍ വ്യക്തമാക്കുന്നത്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ബീറ്റ വെബ്‌സൈറ്റില്‍നിന്നു പിക്‌സല്‍ ഉപഭോക്താക്കള്‍ക്ക് ബീറ്റ പതിപ്പ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. മറ്റ് ചില കമ്പനികളുടെ മുന്‍നിര ഫോണുകളിലും ആന്‍ഡ്രോയിഡ് 13 ബീറ്റ ലഭ്യമാക്കും. റിയല്‍മി ജിടി2 പ്രോ, വണ്‍പ്ലസ് 10 പ്രോ തുടങ്ങിയവയില്‍ ആന്‍ഡ്രോയ്ഡ് 13 ബീറ്റ 2 ലഭിക്കും. ഔദ്യോഗിക പുറത്തിറങ്ങലിന്‍റെ അവസാന ഘട്ടത്തിലാണ് ആന്‍ഡ്രോയ്ഡ് 13. ഇതിന്‍റെ തുടര്‍ച്ചയായ ഉപയോഗത്തിലൂടെ ന്യൂനതകള്‍ കണ്ടെത്താനും, പുതിയ അപ്ഡേഷനുകള്‍ നടത്താനുമാണ് ഡെവലപ്പര്‍മാര്‍ക്ക് ഗൂഗിള്‍ ബീറ്റ പതിപ്പ് ലഭ്യമാക്കുന്നത്. ബീറ്റ ടെസ്റ്റ് കഴിഞ്ഞതിന് ശേഷമേ ഓഎസിന്റെ അന്തിമ…
Read More » -
വാട്‌സാപ്പിലെ ഇമോജി റിയാക്ഷൻ ഉപയോക്താക്കളിലേക്ക്
വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേറ്റിനൊപ്പം പുതിയ ഇമോജി റിയാക്ഷന്‍ ഫീച്ചര്‍ എല്ലാവരിലേക്കും എത്തിയിരിക്കുകയാണ്. ആന്‍ഡ്രോയിഡിലും, ഐഓഎസിലും വെബ് പതിപ്പുകളിലുമെല്ലാം ഈ സൗകര്യം ലഭ്യമാണ്. ഫെയ്‌സ്ബുക്ക് മെസഞ്ചറിലും, ഇന്‍സ്റ്റാഗ്രാമിലുമെല്ലാം നേരത്തെ തന്നെ ഇമോജി റിയാക്ഷന്‍ ഫീച്ചര്‍ ലഭ്യമാണ്. വാട്‌സാപ്പില്‍ ലഭിക്കുന്ന ഓരോ സന്ദേശത്തിനോടും ഇമോജിയിലൂടെ പ്രതികരിക്കാന്‍ പുതിയ സൗകര്യത്തിലൂടെ സാധിക്കും. ആറ് ഇമോജികളാണ് റിയാക്ഷനുകള്‍ക്ക് വേണ്ടി തിരഞ്ഞെടുക്കാനാവുക. വാട്‌സാപ്പ് ചാറ്റില്‍ വരുന്ന സന്ദേശങ്ങള്‍ക്ക് മുകളില്‍ ലോങ് പ്രസ് ചെയ്താല്‍ ഇമോജികള്‍ പ്രത്യക്ഷപ്പെടും. ഇതില്‍ ഒന്ന് തിരഞ്ഞെടുത്താല്‍ റിയാക്ഷന്‍ അയക്കാം. നിലവില്‍ ഒരു സന്ദേശത്തിന് ഒന്നിലധികം ഇമോജി റിയാക്ഷനുകള്‍ ഒരേസമയം അയക്കാന്‍ സാധിക്കില്ല. താമസിയാതെ തന്നെ സ്റ്റിക്കര്‍ റിയാക്ഷനുകളും ജിഫ് റിയാക്ഷനുകളും വാട്‌സാപ്പ് അവതരിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവ ബീറ്റാ പതിപ്പുകളില്‍ പരീക്ഷിക്കുന്നുണ്ടെന്നാണ് വിവരം. സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ക്കും ഇമോജി റിയാക്ഷനുകള്‍ നല്‍കാനുള്ള സൗകര്യവും വാട്‌സാപ്പ് പരീക്ഷിക്കുന്നുണ്ട്.
Read More » -
ഇനി അഡ്മിന്‍ ഡിലീറ്റ് ചെയ്യും; ഗ്രൂപ്പില്‍ 512 പേരെ വരെ ചേര്‍ക്കാം
അംഗങ്ങളുടെ കടുംകൈകൾ നിസ്സഹായരായി നോക്കിനിന്ന വാട്സാപ് അഡ്മിൻമാരുടെ കാലം കഴിയുന്നു. കുഴപ്പം പിടിച്ച സന്ദേശങ്ങൾ നീക്കം ചെയ്യാനുള്ള അധികാരം അഡ്മിനു നൽകി വാട്സാപ് അടിമുടി മാറുകയാണ്. ഗ്രൂപ്പ് അംഗങ്ങളുടെ പരമാവധി എണ്ണം ഇപ്പോഴത്തേതിന്റെ ഇരട്ടിയാകും. പുതിയ അപ്ഡേറ്റ് വരുന്നതോടെ വേണമെങ്കിൽ ഒരു സിനിമ മുഴുവൻ വാട്സാപ്പിലൂടെ അയയ്ക്കാം. ഉപയോക്താക്കൾ കാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സൗകര്യങ്ങൾ വരുന്ന ആഴ്ചകളിൽ വിവിധ ഘട്ടങ്ങളിലായി ലഭ്യമാക്കും. ഓരോ സന്ദേശത്തിനും ഇമോജികൾ വഴി, സന്ദേശത്തിനുള്ളിൽ തന്നെ പ്രതികരിക്കാവുന്ന ‘ഇമോജി റിയാക്‌ഷൻസ്’ ആണ് ഏറ്റവും ഒടുവിലത്തെ അപ്ഡേറ്റിൽ ലഭ്യമാക്കിയിട്ടുള്ള സൗകര്യം. ഇതിനു പുറമേ പുതുതായി വാട്സാപ് പ്രഖ്യാപിച്ചിരിക്കുന്ന അപ്ഡേറ്റുകൾ ഇവയാണ്. ഒരു ഗ്രൂപ്പിൽ 256 അംഗങ്ങൾ എന്നത് 512 ആയി വർധിക്കും. ബിസിനസുകളെയും വിവിധ സ്ഥാപനങ്ങളെയും സഹായിക്കാനാണിത്. 256 പേർ എന്ന പരിധി മൂലം ഒരേ സ്ഥാപനം ഒന്നിലേറെ ഗ്രൂപ്പുകൾ സൃഷ്ടിക്കേണ്ട സ്ഥിതിയുണ്ടായിരുന്നു. ഗ്രൂപ്പിലെ അംഗങ്ങൾ വേണ്ടാത്തതെന്തെങ്കിലും പോസ്റ്റ് ചെയ്താൽ അതു ഡിലീറ്റ് ചെയ്യാൻ അഡ്മിൻ അംഗത്തിന്റെ കാലുപിടിക്കേണ്ട…
Read More » -
എന്‍ട്രി ഫീയും ഇന്‍സ്റ്റാളേഷന്‍ ചാര്‍ജുകളും ഒഴിവാക്കി ജിയോ ഫൈബര്‍
ന്യൂഡല്‍ഹി: പോസ്റ്റ്പെയ്ഡ് ജിയോ ഫൈബര്‍ കണക്ഷനുകള്‍ എടുക്കുന്ന പുതിയ ഉപഭോക്താക്കള്‍ക്കുള്ള എന്‍ട്രി ഫീയും ഇന്‍സ്റ്റാളേഷന്‍ ചാര്‍ജുകളും ഒഴിവാക്കി ടെലികോം ഓപ്പറേറ്റര്‍ ജിയോ. ജിയോ ഫൈബര്‍ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്കായി കമ്പനി പ്രതിമാസ പ്ലാനുകള്‍ അവതരിപ്പിച്ചു. ആറ് വിനോദ ആപ്പുകളിലേക്കുള്ള ആക്സസ് ലഭിക്കുന്നതിന് കുറഞ്ഞ മൂല്യമുള്ള പ്ലാനുകളുടെ വരിക്കാര്‍ക്ക് 100 രൂപ നല്‍കാനുള്ള ഓപ്ഷന്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ജിയോഫൈബര്‍ പോസ്റ്റ്പെയ്ഡ് കണക്ഷന്‍ തിരഞ്ഞെടുക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് 10,000 രൂപ വിലയുള്ള ഇന്റര്‍നെറ്റ് ബോക്സ്, സെറ്റ്-ടോപ്പ് ബോക്സ്, ഇന്‍സ്റ്റാലേഷന്‍ എന്നിവ സൗജന്യമായി ലഭിക്കുമെന്ന് ജിയോ പ്രസ്താവനയില്‍ പറഞ്ഞു. പുതിയ പ്ലാനുകള്‍ക്ക് കീഴില്‍, പ്രതിമാസം 399 രൂപയും 699 രൂപയും വിലയുള്ള ഇന്റര്‍നെറ്റ് പ്ലാനുകളുടെ വരിക്കാര്‍ക്ക് 100 രൂപ അധികമായി നല്‍കി ആറ് വിനോദ ആപ്പുകളിലേക്കും 200 രൂപ അധികമായി നല്‍കി 14 ആപ്പുകളിലേക്കും പ്രവേശനം നേടാനുള്ള ഓപ്ഷന്‍ ജിയോ നല്‍കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ത്രൈമാസ അടിസ്ഥാനത്തില്‍ പണമടയ്ക്കാനുള്ള ഓപ്ഷന്‍ നല്‍കിക്കൊണ്ട് കമ്പനി പോസ്റ്റ്‌പെയ്ഡ് പ്ലാനുകളില്‍ ഇളവ് വരുത്തി.
Read More »