TechTRENDING

ആന്‍ഡ്രോയ്ഡ് 13 ബീറ്റ 2 ഇറങ്ങി; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

ന്‍ഡ്രോയ്ഡ് 13 ബീറ്റ 2 ഗൂഗിള്‍ (Android 13 beta 2) പ്രഖ്യാപിച്ചു. ഗൂഗിള്‍ ഡെവലപേര്‍സ് കോണ്‍ഫ്രന്‍സായ ഗൂഗിള്‍ ഐഒ 2022 (I/O 2022) യിലാണ് പുതിയ മൊബൈല്‍ ഒഎസ് ബീറ്റ, ഗൂഗിള്‍ പ്രഖ്യാപിച്ചത്. പിക്സല്‍ ഫോണുകളില്‍ ആന്‍ഡ്രോയ്ഡ് 13 ബീറ്റ 2 ഉടന്‍ എത്തിയേക്കും. പുതിയ ബീറ്റ പതിപ്പുകളില്‍ ചില മാറ്റങ്ങള്‍ ആന്‍ഡ്രോയ്ഡ് ബീറ്റ പതിപ്പില്‍ ഉണ്ടെന്നാണ് ഗൂഗിള്‍ വ്യക്തമാക്കുന്നത്.

ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ബീറ്റ വെബ്‌സൈറ്റില്‍നിന്നു പിക്‌സല്‍ ഉപഭോക്താക്കള്‍ക്ക് ബീറ്റ പതിപ്പ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. മറ്റ് ചില കമ്പനികളുടെ മുന്‍നിര ഫോണുകളിലും ആന്‍ഡ്രോയിഡ് 13 ബീറ്റ ലഭ്യമാക്കും. റിയല്‍മി ജിടി2 പ്രോ, വണ്‍പ്ലസ് 10 പ്രോ തുടങ്ങിയവയില്‍ ആന്‍ഡ്രോയ്ഡ് 13 ബീറ്റ 2 ലഭിക്കും.

ഔദ്യോഗിക പുറത്തിറങ്ങലിന്‍റെ അവസാന ഘട്ടത്തിലാണ് ആന്‍ഡ്രോയ്ഡ് 13. ഇതിന്‍റെ തുടര്‍ച്ചയായ ഉപയോഗത്തിലൂടെ ന്യൂനതകള്‍ കണ്ടെത്താനും, പുതിയ അപ്ഡേഷനുകള്‍ നടത്താനുമാണ് ഡെവലപ്പര്‍മാര്‍ക്ക് ഗൂഗിള്‍ ബീറ്റ പതിപ്പ് ലഭ്യമാക്കുന്നത്. ബീറ്റ ടെസ്റ്റ് കഴിഞ്ഞതിന് ശേഷമേ ഓഎസിന്റെ അന്തിമ പതിപ്പ് അവതരിപ്പിക്കുകയുള്ളൂ.

ആപ്പ് നോട്ടിഫിക്കേഷന്‍ നിയന്ത്രിക്കുന്ന പുതിയ സെറ്റിംഗോടെയാണ് ആന്‍ഡ്രോയ്ഡ് പുതിയ പതിപ്പ് ഇറങ്ങുക എന്നാണ് വിവരം. പെയറിംഗ് പെര്‍മിഷനില്‍ വലിയ വ്യത്യാസങ്ങള്‍ ഗൂഗിള്‍ പുതിയ സംവിധാനം ആന്‍ഡ്രോയ്ഡ് പുതിയ പതിപ്പില്‍ ലഭ്യമാണ്. സ്വകാര്യത സംരക്ഷിച്ചുകൊണ്ടുള്ള ഫോട്ടോ പിക്കര്‍, എച്ച്ഡിആര്‍ വീഡിയോ സപ്പോര്‍ട്ട് എന്നിവയും ആന്‍ഡ്രോയ്ഡ് 13 ല്‍ ഉണ്ടാകും.

മെച്ചപ്പെട്ട മെറ്റീരിയല്‍ യു ഡിസൈന്‍ ലാഗ്വേജാണ് ആന്‍ഡ്രോയിഡ് 13-ലുള്ളത്. തീമുകള്‍ക്കനുസരിച്ച് ഐക്കണുകളുടെ നിറം ക്രമീകരിക്കാന്‍ ഇതില്‍ സൗകര്യമുണ്ടാവും.ടാബ് ലെറ്റുകള്‍ക്കും, ഫോള്‍ഡബിള്‍ ഫോണുകള്‍ക്ക് വേണ്ടിയും ഉള്ള പലവിധ പരിഷ്‌കാരങ്ങള്‍ ആന്‍ഡ്രോയിഡ് 13-ലുണ്ട്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: