NEWSTech

മഴക്കാലമാണ്, മൊബൈഫോൺ മഴ നനയാതെയും വെള്ളം കയറാതെയും സൂക്ഷിക്കുക; വെള്ളം കയറിയാലുടൻ ഒരു പാത്രത്തില്‍ കുറച്ച് അരി എടുത്തു അതില്‍ ഫോണ്‍ പൂഴ്ത്തി വയ്ക്കുക

സ്മാർട്ട് ഫോൺ ഇല്ലാത്തവരായി ആരുമില്ല.വന്‍ വില കൊടുത്ത് വാങ്ങുന്ന സ്മാര്‍ട്ട്‌ ഫോണില്‍ വെള്ളത്തിൽ വീണാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. അല്ലെങ്കില്‍ ഒന്ന് മഴ നനഞ്ഞാല്‍…
എന്തായാലും വാട്ടര്‍ പ്രൂഫ്‌ ഫോണല്ലെങ്കില്‍ പണി കിട്ടിയത് തന്നെ. അത് കൊണ്ട് തന്നെ നൂതന സൗകര്യങ്ങളുള്ള സ്മാര്‍ട്ട് ഫോണുകളില്‍ വെള്ളം കയറിയാല്‍ ഉടനെ ചെയ്യേണ്ട കാര്യങ്ങള്‍ മനസിലാക്കുക.

1.വെള്ളത്തില്‍ വീണ ഫോണ്‍ ഉടന്‍ ഓണാക്കരുത്, അത് ഓഫാക്കി വയ്ക്കുക, ഫോണ്‍ പ്രവര്‍ത്തന ക്ഷമമാണെങ്കില്‍ പോലും നേരിട്ട് അത് പ്രവര്‍‍ത്തിപ്പിക്കരുത്.

2. ഫോണ്‍ കുലുക്കുകയോ ബട്ടണുകള്‍ അമര്‍ത്തുകയോ ചെയ്യരുത്.

3. സിം, മൈക്രോ എസ്ഡി കാർഡ്, ബാറ്ററി (നീക്കം ചെയ്യാന്‍ സാധിക്കുന്നതെങ്കില്‍) നീക്കം ചെയ്യുക. ഫോണ്‍ ഓഫ് ചെയ്ത ശേഷം മാത്രം ഇത് ചെയ്യുക.ഫോണിന്റെ അകത്ത് വെള്ളം കയറിയിട്ടുണ്ടോ എന്നറിയാൻ ഫോണിന്റെ ബാറ്ററി പരിശോധിക്കുക.ബാറ്ററിയുടെ ചാർജിംഗ് പിന്നിനു അടുത്തായി ഒട്ടിച്ചിരിയ്ക്കുന്ന വെള്ള നിറത്തിലുള്ള സ്റ്റിക്കര്‍ പിങ്കോ ചുവപ്പോ നിറം ആയിട്ടുണ്ടാവും. ഇതു നോക്കി വെള്ളം അവിടെയെത്തിയിട്ടുണ്ടന്ന് മനസ്സിലാക്കാം.

4. വെള്ളം കളയാന്‍ ഫോണിന്‍റെ ചാർജർ പോയിന്റിലേക്കോ മറ്റ് ഭാഗങ്ങളിലോ ഊതരുത്. ഉള്ളില്‍ ജലം ഉണ്ടെങ്കില്‍ അത് പടരാനേ ഇത് കാരണമാകൂ.

5.  ഉണങ്ങിയ തുണിയോ, പേപ്പറോ ഉപയോഗിച്ച് ഫോണിലെ ജലാംശം തുടയ്ക്കുക

6. ഡ്രയർ, മൈക്രോവേവ് എന്നിവ ഉപയോഗിച്ച് ഫോൺ ചൂടാക്കാന്‍ ശ്രമിക്കരുത്, ചൂട് വെള്ളത്തില്‍ വീണാല്‍ ഫ്രീസറിലും വയ്ക്കരുത്.

7. വളരെ ആഴത്തില്‍ മുങ്ങിയ ഫോണ്‍ ആണെങ്കില്‍ വാക്വം ഉപയോഗിച്ച് ഫോണിന്റെ വിടവുകളിൽ നിന്നും ജലാംശം കളയാവുന്നത്, ഇത് ശ്രദ്ധയോടെ വേണം.

8. നനവില്ലാത്ത സ്ഥലത്ത് ഫോണ്‍ വച്ച് ഉണക്കാവുന്നതാണ്. ഏറ്റവും നല്ല മാർഗം ഒരു പാത്രത്തില്‍ കുറച്ച് അരി എടുത്തു അതില്‍ ഫോണ്‍ പൂഴ്ത്തി വയ്ക്കുക. ഫോണിലെ വെള്ളം മുഴുവന്‍ അരി വലിച്ചെടുക്കാന്‍ വേണ്ടിയാണിത്.
ഫോണ്‍ ഉണക്കാന്‍ ഒരിയ്ക്കലും ഫാനിനു ചുവട്ടില്‍ വയ്ക്കരുത് എന്ന് വിദഗ്ദര്‍ പറയുന്നു. അത് ഫോണില്‍ പൊടി കയറാന്‍ കാരണമാവും.

9. ഒരു ദിവസം നന്നായി ഉണക്കിയ ശേഷം സിം അടക്കം ഇട്ട് ഓണാകുന്നുണ്ടോ, പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് നോക്കാം. പൂര്‍ണമായും വെള്ളത്തിന്റെ നനവ് പോയി എന്ന് തോന്നിയാലും 24 മണിക്കൂറിനു ശേഷം മാത്രമേ ഫോണ്‍ സ്വിച് ഓണ്‍ചെയ്യാവൂ. ഓണ്‍ ആവുന്നില്ലെങ്കില്‍ ബാറ്ററി ചാര്‍ജ് ചെയ്തു നോക്കുക. പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ഉടന്‍ തന്നെ അടുത്തുള്ള മൊബൈല്‍ ടെക്നീഷ്യനെ സമീപിക്കാം.

10. ഫോണ്‍ ഓണായാല്‍ ഓഡിയോ, ക്യാമറ, ചാര്‍ജിംഗ് സംവിധാനം ഇവയെല്ലാം കൃത്യമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പുവരുത്തുക.

ഇടിമിന്നലുണ്ടാകമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് അപകടരമാണോ…?

ഇ​ടി​മി​ന്ന​ൽ ഉ​ണ്ടാ​കു​മ്പോ​ൾ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ചാ​ൽ പൊ​ട്ടി​ത്തെ​റി​ക്കു​മെ​ന്നും മ​റ്റു​മാ​ണ് പൊ​തു​ധാ​ര​ണ.
എ​ന്നാ​ൽ ഇ​ടി​വെ​ട്ടു​മ്പോ​ഴും മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി പ​റ​യു​ന്നു.
ഇ​ടി​മി​ന്ന​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട മി​ഥ്യ​ധാ​ര​ണ​ക​ൾ മനസ്സിലാക്കുക.

മി​ഥ്യ​ധാ​ര​ണ​ക​ൾ

1. ഇ​ടി​മി​ന്ന​ൽ ഉ​ണ്ടാ​കു​മ്പോ​ൾ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്ക​രു​ത്.
2. ഒ​രു സ്ഥ​ല​ത്ത് ഒ​രി​ക്ക​ൽ മാ​ത്ര​മേ ഇ​ടി​മി​ന്ന​ൽ വീ​ഴൂ.
3. മി​ന്ന​ലേ​റ്റ ആ​ളു​ടെ ശ​രീ​ര​ത്തി​ൽ വൈ​ദ്യു​തി ഉ​ണ്ടാ​കും.
4. ഇ​ടി​മി​ന്ന​ൽ സ​മ​യ​ത്ത് വീ​ടി​നു പു​റ​ത്താ​ണെ​ങ്കി​ൽ മ​ര​ച്ചു​വ​ട്ടി​ൽ അ​ഭ​യം തേ​ട​ണം

വ​സ്തു​ത

1. മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കാം. എ​ന്നാ​ൽ ഇ​ടി​മി​ന്ന​ൽ ഉ​ള്ള​പ്പോ​ൾ ചാ​ർ​ജ് ചെ​യ്തു​കൊ​ണ്ട് മൊ​ബൈ​ൽ ഉ​പ​യോ​ഗ​ക്ക​രു​ത്.
2. ലാ​ന്‍റ് ഫോ​ണും മ​റ്റ് വൈ​ദ്യു​തഉ​പ​ക​ര​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ക്ക​രു​ത്.
3. ഇ​ടി​മി​ന്ന​ൽ ഒ​രേ സ്ഥ​ല​ത്തു​ത​ന്നെ ആ​വ​ർ​ത്തി​ച്ച് ഉ​ണ്ടാ​വാ​റു​ണ്ട്.
4. മ​നു​ഷ്യ​ശ​രീ​ര​ത്തി​ന് വൈ​ദ്യു​തി സൂ​ക്ഷി​ച്ചു​വ​യ്ക്കാ​നു​ള്ള ക​ഴി​വി​ല്ല. അ​തി​നാ​ൽ മി​ന്ന​ലേ​റ്റ ആ​ളു​ടെ ശ​രീ​ര​ത്തി​ൽ വൈ​ദ്യു​തി ഉ​ണ്ടാ​കി​ല്ല.
5. ഇ​ടി​മി​ന്ന​ൽ സ​മ​യ​ത്ത് യാ​തൊ​രു കാ​ര​ണ​വ​ശാ​ലും മ​ര​ച്ചു​വ​ട്ടി​ൽ നി​ൽ​ക്ക​രു​ത്. അത് അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കും.

Back to top button
error: