Tech

    • ഔദാര്യമല്ല, ഗാഡ്ജറ്റ് റിപ്പയറിങ് ഇനി അവകാശം

      സ്മാര്‍ട്ട്‌ഫോണുകള്‍ മുതല്‍ ലാപ്‌ടോപ്പുകള്‍ വരെയുള്ള ഡിവൈസുകളും മറ്റും വാങ്ങുന്ന യൂസേഴ്‌സ് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് കൃത്യമായ സര്‍വീസിന്റെയും റിപ്പയറിങ്ങിന്റെയും അഭാവം. കമ്പനികള്‍ നേരിട്ട് നടത്തുന്നതോ അല്ലെങ്കില്‍ അംഗീകൃതമായി പ്രവര്‍ത്തിക്കുന്ന സര്‍വീസ് സെന്ററുകളില്‍ നല്‍കിയാല്‍ സര്‍വീസിന് മാത്രം ഉയര്‍ന്ന തുക നല്‍കേണ്ടി വരുന്നു. ഇനി പുറത്ത് നിന്നും ശരിയാക്കാമെന്ന് കരുതിയാല്‍ കമ്പനികളുടെ വാറന്റി ഭീഷണിയും ഒപ്പം വരും. സര്‍വീസില്‍ മാത്രമല്ല, പാര്‍ട്‌സിനും മറ്റും ഉയര്‍ന്ന നിരക്ക് ഈടാക്കുകയും ചെയ്യും. പലപ്പോഴും പ്രവര്‍ത്തനം നിലച്ച അല്ലെങ്കില്‍ ശേഷി കുറഞ്ഞ പാര്‍ട്‌സ് റിപ്പയര്‍ ചെയ്യാതെ മാറ്റി സ്ഥാപിക്കുന്നതും പുതിയ ഡിവൈസ് വാങ്ങുന്നതാണ് നല്ലതെന്ന രീതിയില്‍ ഉപയോക്താക്കളെ നിര്‍ബന്ധിക്കുന്നതും കാണാം. കാര്‍ നിര്‍മാതാക്കള്‍ സര്‍വീസും റിപ്പയറിങും ഓഫര്‍ ചെയ്യുന്ന രീതിയില്‍ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ പലപ്പോഴും റിപ്പയറിങ് ഓപ്ഷനുകള്‍ നല്‍കുന്നില്ല. ഈ രീതിയ്ക്കാണ് മാറ്റം വരാന്‍ പോകുന്നത്. ഒരു പക്ഷെ മൊത്തം സാങ്കേതിക മേഖലയുടെ വില്‍പ്പനാനന്തര സേവന രീതികളിലും മാറ്റം വരാന്‍ പുതിയ നീക്കം…

      Read More »
    • ‘കുട്ടി’ കാഴ്ചക്കാരുടെ പിന്‍തുണയില്‍ യൂട്യൂബിനെ അട്ടിമറിച്ച് ടിക്‌ടോക്

      ന്യൂയോര്‍ക്ക്: കുട്ടികളും കൗമാരക്കാരും യൂട്യൂബില്‍ ചിലവഴിക്കുന്നതിനെക്കാള്‍ സമയം ടിക് ടോക്കിൽ വീഡിയോകൾ കാണുന്നതിനാണ് ചിലവഴിക്കുന്നത് എന്ന് കണക്കുകള്‍. 2021ലെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 2020 ജൂൺ മുതലാണ് യൂട്യൂബും, ടിക്ടോക്കും ഉപയോഗിക്കുന്ന 4 മുതൽ 18 വയസ്സ് വരെ പ്രായമുള്ള ആളുകൾ പ്രതിദിന ശരാശരി മിനിറ്റുകളുടെ അടിസ്ഥാനത്തിൽ ടിക് ടോക്ക് യൂട്യൂബിനെ മറികടക്കാന്‍ തുടങ്ങിയത് എന്നാണ് കണക്കുകള്‍ പറയുന്നത്. ആ മാസമാണ് ആദ്യമായി ടിക്ടോക്ക് യൂട്യൂബിനെ മറികടന്നത്. ടിക്ടോക്കില്‍ ഈ വയസില്‍ ഉള്ള ഒരു വ്യക്തി പ്രതിദിനം ശരാശരി 82 മിനിറ്റും യൂട്യൂബിൽ പ്രതിദിനം ശരാശരി 75 മിനിറ്റും ചിലവഴിക്കുന്നു എന്നാണ് കണക്ക്. 2020 ജൂണ്‍ മുതല്‍ ഈ ആധിപത്യം ടിക്ടോക് തുടരുകയാണ്. 2021 ഡിസംബറിലെ കണക്ക് പ്രകാരം കുട്ടികളും കൗമാരക്കാരും പ്രതിദിനം ശരാശരി 91 മിനിറ്റ് ടിക്ടോക്ക് വീഡിയോകള്‍ കാണുന്നുണ്ട് എന്നാണ് കണക്ക്. ആഗോളാടിസ്ഥാനത്തിൽ യൂട്യൂബ് കാണാൻ ചെലവഴിക്കുന്നത് പ്രതിദിനം 56 മിനിറ്റ് മാത്രമാണ്. രക്ഷാകർതൃ നിരീക്ഷണത്തിനായി അക്കൗണ്ടുകളുള്ള 400,000…

      Read More »
    • ഇനി വോയിസും സ്റ്റാറ്റസാക്കാം; വരുന്നു പുത്തന്‍ മാറ്റങ്ങളുമായി വാട്ട്‌സ്ആപ്പ് അപ്‌ഡേഷന്‍

      ന്യൂയോര്‍ക്ക്: ഉപഭോക്താക്കള്‍ ഏറെ ആഗ്രഹിച്ചിരുന്നൊരു മാറ്റം അടക്കം നിരവധി സവിശേഷതകളുമായി വാട്ട്‌സ്ആപ്പ് അപ്‌ഡേഷന്‍ വരുന്നതായി റിപ്പോര്‍ട്ട്. കൃത്യമായ ഇടവേളകളില്‍ കൊണ്ടുവരുന്ന അപ്‌ഡേഷനുകളാണ് മെറ്റ കോര്‍പറേറ്റ്‌സിന്റെ വാട്ട്‌സ്ആപ്പിനെ ജനപ്രിയമാക്കി നില നിര്‍ത്തുന്നത്. ആ പ്രതീക്ഷ ഇത്തവണയും തെറ്റില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഏറ്റവും ജനപ്രിയ വാട്ട്‌സ്ആപ്പ് ഫീച്ചറുകളില്‍ ഒന്നാണ് വാട്ട്സ്ആപ്പ് സ്റ്റാറ്റസ്. ഇന്‍സ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകളില്‍ നമ്മള്‍ കാണുന്ന സ്റ്റോറീസ് ഫീച്ചറിന്റെ പതിപ്പ് തന്നെയാണ് വാട്ട്‌സ്ആപ്പ് സ്റ്റാറ്റസും. ചിത്രങ്ങള്‍, വീഡിയോകള്‍, ടെക്സ്റ്റ് അപ്ഡേറ്റുകള്‍ എന്നിവയെല്ലാം വാട്ട്‌സ്ആപ്പ് സ്റ്റാറ്റസില്‍ നമുക്ക് പങ്കുവയ്ക്കാം. എന്നാല്‍ വോയ്സ് നോട്ടുകള്‍ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്ഡേറ്റുകളില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചിരുന്നില്ല. ഈ കാര്യത്തില്‍ വാട്ട്‌സ്ആപ്പ് ഉടന്‍ തീരുമാനം എടുക്കും എന്നാണ് റിപ്പോര്‍ട്ട്. ഓരോ നിമിഷത്തിന്റെയും മൂഡനുസരിച്ച് വികാരം മറ്റുള്ളവരെ അറിയിക്കാനും എന്തും ഏതും വാട്ട്‌സ്ആപ്പ് സ്റ്റാറ്റസാക്കാനും വെമ്പുന്ന പുതിയകാലഘട്ടത്തിലെ ഒരു വിഭാഗത്തിന് ഏറെ സന്തോഷം പകരുന്ന വാര്‍ത്തയാണിത്. വോയ്സ് നോട്ട് സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ അല്ലെങ്കില്‍ ‘വോയ്സ് സ്റ്റാറ്റസ്’ ഉപയോക്താക്കള്‍ക്ക് വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് വോയ്സ്…

      Read More »
    • സ്മാര്‍ട്ട്ഫോണ്‍ ക്യാമറകള്‍ കടുത്ത വെല്ലുവിളി; എസ്.എല്‍.ആര്‍. ക്യാമറകള്‍ ഇറക്കുന്നത് അവസാനിപ്പിക്കാന്‍ നിക്കോണ്‍

      ടോക്കിയോ: സിംഗിള്‍ ലെന്‍സ് റിഫ്‌ളെക്‌സ് (എസ്.എല്‍.ആര്‍.) ക്യാമറകള്‍ ഇറക്കുന്നത് അവസാനിപ്പിക്കാന്‍ നിക്കോണ്‍. സ്മാര്‍ട്ട്ഫോണ്‍ ക്യാമറകളില്‍ നിന്നുള്ള കടുത്ത മത്സരമാണ് ഇത്തരം ഒരു ചിന്തയിലേക്ക് ജാപ്പനീസ് ക്യാമറ നിര്‍മ്മാതാക്കളെ നയിച്ചത് എന്നാണ് വിവരം. നിക്കോണ്‍ ഡിജിറ്റല്‍ ഫോട്ടോഗ്രാഫി രംഗത്ത് പുതിയ പരീക്ഷണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട് പറയുന്നത്. കൂടുതല്‍ നൂതന ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ പിന്‍ബലത്തില്‍ മുഖ്യധാരാ ഉല്‍പ്പന്നങ്ങളായി മാറിയ മിറര്‍ലെസ് ക്യാമറകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. നിക്കോണിന്റെ എസ്എല്‍ആറുകളും മിറര്‍ലെസ്സ് ക്യാമറകളും പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരാണ് വ്യാപകമായി ഉപയോഗിക്കുന്നത്. ഏകദേശം 60 വര്‍ഷമായി നിക്കോണ്‍ ക്യാമറ രംഗത്തെ പ്രധാന പേരാണ്. സ്മാര്‍ട്ട്ഫോണ്‍ ക്യാമറ സാങ്കേതികവിദ്യയുടെ വളര്‍ച്ച കാരണം, ക്യാമറ കമ്പനികള്‍ വില്‍പ്പനയില്‍ വലിയ ഇടിവാണ് അടുത്തകാലത്ത് ഉണ്ടായിരിക്കുന്നത്. ക്യാമറ നിര്‍മ്മാതാവ് 2020 ജൂണ്‍ മുതല്‍ അതിന്റെ മുന്‍നിര ക്യാമറയായ ഡി6 ന് ശേഷം ഡിഎസ്എല്‍ആര്‍ ക്യാമറ ഇറക്കിയിട്ടില്ല. കമ്പനി അതിന്റെ Z-സീരീസില്‍ മിറര്‍ലെസ് ക്യാമറകള്‍ അവതരിപ്പിക്കുന്നുണ്ട്. നിക്കോണ്‍ ഇസഡ്…

      Read More »
    • മൊബൈല്‍ ഫോണ്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമം: നത്തിങ് ഫോണ്‍ എത്തി, സവിശേഷതകള്‍ ഇതാ…

      ലണ്ടന്‍: മൊബൈല്‍ ഫോണ്‍ ആരാധകരുടെ ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവില്‍ നത്തിങ് തങ്ങളുടെ ആദ്യ സ്മാര്‍ട്ട് ഫോണ്‍ നത്തിങ് ഫോണ്‍ 1 പുറത്തിറക്കി. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം 8.30-ന് നടന്ന ചടങ്ങില്‍ നത്തിങ് സ്ഥാപകന്‍ കാള്‍ പെയ് ആണ് ഫോണ്‍ പുറത്തിറക്കിയത്. വമ്പന്‍ പ്രത്യേകതകളോടെയാണ് ഫോണ്‍ പുറത്തിറക്കിയതെന്നാണ് നിര്‍മാതാക്കളുടെ വാദം. 31,999 രൂപ മുതലാണ് ഇന്ത്യയിലെ വില. 8, 12 ജിബി റാം ഫോണുകളാണ് പുറത്തിറക്കിയത്. 128/256 യുഎഫ്എസ് സ്റ്റോറേജ് വേരിയന്റുകളിലും ഫോണ്‍ ലഭ്യമാകും. പിന്നില്‍ 50 മെഗാപിക്സലിന്റെ ഡ്യുവല്‍ ക്യാമറകളാണ് എടുത്തുപറയേണ്ട പ്രധാന പ്രത്യേകത. 16 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറ. 50 മെഗാപിക്സല്‍ സോണി ഐഎംഎക്സ് 766 ആണ് സെന്‍സര്‍. 50 മെഗാപിക്സല്‍ സാംസങ് ജെഎന്‍1 അള്‍ട്രാവൈഡ് സെന്‍സറാണ് മറ്റൊരു പ്രത്യേകത . 6.55 ഇഞ്ച് അമോലെഡ് ഡിസ്പ്ലെയുമായി എത്തുന്ന നത്തിങ് ഫോണ്‍ വണ്ണിന് 120 ഹെര്‍ട്സിന്റെ റിഫ്രഷ് റേറ്റ് വരുന്നുണ്ട്. സ്നാപ്ഡ്രാഗണ്‍ 778 ജി പ്ലസ് ചിപ്സെറ്റാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.…

      Read More »
    • ഫൈവ് ജി സ്പെക്ട്രം ലേലം: കൊമ്പുകോർക്കുന്നത് നാല് കമ്പനികൾ, സർപ്രൈസ് എൻട്രിയുമായി അദാനി കമ്പനി

      ദില്ലി : രാജ്യത്ത് നടക്കുന്ന ഫൈവ് ജി സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കാൻ ഇന്നലെ സമയം അവസാനിക്കുന്നതുവരെ അപേക്ഷ സമർപ്പിച്ചത് നാല് കമ്പനികൾ മാത്രം. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, എന്നിവയ്ക്കുപുറമെ ഒരു കമ്പനി കൂടി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഈ കമ്പനി ഏതെന്ന് വ്യക്തമല്ലെങ്കിലും ഇത് അദാനി ഗ്രൂപ്പിന്റെ ഒരു കമ്പനിയാണ് എന്നാണ് റിപ്പോർട്ട്. ഏഷ്യയിലെ അതിസമ്പന്നരിൽ ഒന്നാമനായ ഗൗതം അദാനിയും 5 ജി സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കുന്നതായി ഇന്നാണ് വാർത്ത വന്നത് . അദാനി ഗ്രൂപ്പും ടെലികോം രംഗത്തേക്ക് കടക്കുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. നിലവിലെ ടെലികോം കമ്പനികൾക്ക് വലിയ വെല്ലുവിളിയായിരിക്കും അദാനി   ഗ്രൂപ്പിന്റെ കടന്നുവരവ് എന്ന കാര്യത്തിൽ തർക്കമില്ല. 5 ജി സ്പെക്ട്രം ലേലത്തിന് പങ്കെടുക്കുന്നതിനുള്ള താൽപര്യപത്രം ഗ്രൂപ്പ് ജൂലൈ 8ന് സമർപ്പിച്ചു. ഇന്നലെയായിരുന്നു ഇതിനുള്ള അവസാന തീയതി. അദാനി ഗ്രൂപ്പിലെ ഏത് സ്ഥാപനമാണ് അപേക്ഷ സമർപ്പിച്ചത് എന്ന കാര്യം വ്യക്തമല്ല. ഇതേക്കുറിച്ച് ഇതുവരെ അദാനി…

      Read More »
    • ‘ലോക്ക്ഡൗണ്‍ മോഡ്’ സുരക്ഷാ ഫീച്ചറുമായി ആപ്പിള്‍

      സന്‍ഫ്രാന്‍സിസ്കോ:  സ്പൈ വെയറുകളില്‍ നിന്നും ഉപയോക്താക്കള്‍ക്ക് സുരക്ഷ നല്‍കുന്ന ‘ലോക്ക്ഡൗണ്‍ മോഡ്’ സുരക്ഷ ഫീച്ചര്‍ ആപ്പിള്‍ പ്രഖ്യാപിച്ചു. ഐഫോണ്‍, മാക് തുടങ്ങിയ ആപ്പിളിന്‍റെ എല്ലാ ഉപകരണങ്ങളിലും ഇത് ലഭ്യമാക്കും എന്നാണ് ആപ്പിള്‍ പറയുന്നത്. ഈ സെറ്റിംഗിലൂടെ ഉപയോക്താവ് അറിയാതെ ഫോണില്‍ ഒരു വിധത്തിലുള്ള പ്രവര്‍ത്തനങ്ങളും നടക്കില്ല. കഴിഞ്ഞ വര്‍ഷം ലോകത്തിലെമ്പാടും വലിയ വാര്‍ത്തയായ പെഗാസസ് സ്പൈ വെയര്‍ പ്രശ്നമാണ് ഇത്തരത്തില്‍ ഒരു അപ്ഡേറ്റിലേക്ക് ആപ്പിളിനെ നയിച്ചത്. ഇസ്രയേലി സ്‌പൈവെയര്‍ സ്ഥാപനമായ എന്‍എസ്ഒ ഗ്രൂപ്പ് വികസിപ്പിച്ച പെഗാസസ് എന്ന സ്‌പൈവെയര്‍ ഉപയോഗിച്ച് സാമൂഹ്യ പ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, പ്രമുഖ വ്യക്തികള്‍ എന്നിവരെ നിരീക്ഷിച്ചതായി വാര്‍ത്ത വന്നിരുന്നു. 150 ഓളം രാജ്യങ്ങളില്‍ പെഗാസസ് ഉപയോഗിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലും ആപ്പിളിന്റെ ഐഫോണുകളിലും പെഗാസസ് നുഴഞ്ഞു കയറുകയുണ്ടായി. സുരക്ഷയുടെ കാര്യത്തില്‍ ഏറെ പരസ്യം ചെയ്യുന്ന ആപ്പിളിന് ഈ വെളിപ്പെടുത്തല്‍ ഒരു തിരിച്ചടി തന്നെയായിരുന്നു. ഇതിനാല്‍ കൂടിയാണ് ‘ലോക്ക്ഡൗണ്‍ മോഡ്’  പുറത്തിറക്കുന്നതെന്ന് പറയാം. പെഗാസസ് ഫോണുകളിലെ സന്ദേശങ്ങള്‍,…

      Read More »
    • റെഡ്മി കെ50i 5ജി ഈ മാസം വിപണിയിലെത്തിയേക്കും

      റെഡ്മീ കെ50i 5ജി ആമസോണിൽ ലഭ്യമായി തുടങ്ങും. ജൂലൈ 20നാണ് ഫോൺ ലോഞ്ച് ചെയ്യുന്നത്. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി റെഡ്മീ കെ50i 5ജിയുടെ ഇന്ത്യയിലെ വിലയെക്കുറിച്ചുള്ള വിശദാംശങ്ങളും പുറത്തുവിട്ടിട്ടുണ്ട്. റെഡ്മി സ്‌മാർട്ട്‌ഫോൺ ആദ്യമായി അവതരിപ്പിച്ച റെഡ്മി നോട്ട് 11 ടി പ്രോയുടെ റീബ്രാൻഡഡ് പതിപ്പായിരിക്കും ഇതെന്ന സൂചനയുമുണ്ട്. റെഡ്മി ഹാൻഡ്‌സെറ്റ് ഇന്ത്യയിൽ രണ്ട് വേരിയന്റുകളിലും മൂന്ന് കളർ ഓപ്ഷനുകളിലും ലഭ്യമാകുമെന്ന സൂചനകൾ നേരത്തെയുണ്ടായിരുന്നു. റെഡ്മീ കെ50 i 5ജിയ്ക്കായി ആമസോൺ നിലവിൽ ഒരു പേജാരംഭിച്ചിട്ടുണ്ട്. കൂടാതെ പങ്കെടുക്കുന്നവർക്ക് സമ്മാനങ്ങൾ നേടാൻ അവരമൊരുക്കുന്ന രീതിയിൽ ഒരു മത്സരവും നടത്തുന്നുണ്ട്.ഫോണിനെ കുറിച്ചുള്ള സൂചനകൾ നൽകു്നന ചെറിയ വീഡിയോ ക്ലിപ്പുകൾ ഒഴികെ, ഫോണിന്റെ വിൽപ്പന തീയതിയെക്കുറിച്ചോ ലഭ്യതയെക്കുറിച്ചോ ഈ പേജ് ഒരു വിവരവും നൽകുന്നില്ല. ജൂലൈ 23, 24 തീയതികളിൽ നടക്കാനിരിക്കുന്ന 2022 ആമസോൺ പ്രൈം ഡേ സെയിൽ സമയത്ത് ഫോൺ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. സ്മാർട്ട്‌ഫോണിന്റെ വില വളരെ അധികമായിരിക്കുമെന്നും വിലയിരുത്തലുകൾ ഉണ്ട്. ഈയിടയ്ക്ക് സ്മാർട്ട്‌ഫോണിന്റെ…

      Read More »
    • പനി ഉണ്ടോ, വരാനുള്ള ലക്ഷണമുണ്ടോ ? നിങ്ങളുടെ വാച്ച് പറഞ്ഞ് തന്നാലോ? ആപ്പിളിന്റെ വാച്ച് 8 പ്രത്യേകതകള്‍ അറിയാം

      സന്‍ഫ്രാന്‍സിസ്കോ: ഉപയോക്താവിന് പനി ഉണ്ടോ, വരാനുള്ള ലക്ഷണമുണ്ടോ എന്ന് നിങ്ങളുടെ വാച്ച് പറഞ്ഞ് തന്നാലോ?. ആപ്പിളിന്റെ വരാനിരിക്കുന്ന വാച്ച് 8 സ്മാർട്ട് വാച്ച് സീരീസിന് ഈ പ്രത്യേകതയുണ്ടെന്നാണ് പുതിയ വാര്‍ത്ത. ആപ്പിൾ അനലിസ്റ്റും ബ്ലൂംബെർഗിന്റെ ടെക് റിപ്പോര്‍ട്ടറുമായ മാർക്ക് ഗുർമാനാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഏറ്റവും പുതിയ വാച്ച് സീരീസ് 8 ശരീര താപനിലയിലെ വർദ്ധനവ് നിരീക്ഷിക്കാനുള്ള സെന്‍സര്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിലെ റീഡിംഗ് അന്തിമ വിധിയായി കാണരുത്. എന്നാല്‍ ആപ്പിളിന്റെ സ്മാർട്ട് വാച്ചിന് അസാധാരണമായ എന്തെങ്കിലും താപവ്യത്യാസം കണ്ടെത്തിയാൽ ഡോക്ടറോട് സംസാരിക്കാനോ തെർമോമീറ്റർ ഉപയോഗിക്കാനോ ഇത് അവസരം നല്‍കും. അതേ സമയം ആപ്പിളിന്‍റെ വിലകുറഞ്ഞ വാച്ച് ആപ്പിള്‍ വാച്ച് എസ്ഇ 2022-ൽ ബോഡി ടെമ്പറേച്ചർ സെൻസർ ഉണ്ടാകില്ലെന്ന് റിപ്പോർട്ട് എടുത്തുകാണിക്കുന്നു. പ്രോസസ്സിംഗ് പവറിന്റെ കാര്യത്തിൽ, ഏറ്റവും പുതിയ മോഡലുകൾക്ക് എസ്8 എന്ന് പേരിട്ടിരിക്കുന്ന ഒരു പുതിയ പ്രൊപ്രൈറ്ററി ചിപ്‌സെറ്റ് ലഭിക്കുമെന്ന് റിപ്പോർട്ട് പറയുന്നത്. എന്നിരുന്നാലും വാച്ച് 7…

      Read More »
    • നീ എപ്പോഴും ഓണ്‍ലൈനിലാണല്ലോ…? ആ ചൊറിയന്‍ ചോദ്യത്തില്‍നിന്ന് രക്ഷപ്പെടാം, മാറ്റവുമായി വാട്ട്‌സ്ആപ്പ്

      ഇനി മുതൽ നിങ്ങൾ ഓൺലൈനിൽ ഉണ്ടെങ്കിൽ മറ്റുള്ളവർക്ക് അറിയാൻ കഴിയില്ല. ഓൺലൈൻ സ്റ്റാറ്റസ് ഹൈഡ് ചെയ്യാനുള്ള ഓപ്ഷനുമായി വാട്ട്സ്ആപ്പ്. പുതിയ അപ്‌ഡേറ്റിൽ ഇത് ലഭ്യമാക്കുമെന്നാണ് സൂചന. ചില ബീറ്റാ ടെസ്റ്ററുകൾക്കായി മെറ്റായുടെ ഉടമസ്ഥതയിലുള്ള കമ്പനി മെസെജ് ഡീലിറ്റ് ചെയ്യാനുള്ള സമയ പരിധി അപ്‌ഡേറ്റ് ചെയ്യുന്നതായി റിപ്പോർട്ടുണ്ട്. ഗൂഗിൾ പ്ലേ ബീറ്റ പ്രോഗ്രാം വഴി ലഭ്യമായ ആൻഡ്രോയിഡ് ബീറ്റ 2.22.15.8-നുള്ള വാട്ട്‌സ്ആപ്പിൽ ഈ സവിശേഷത കണ്ടെത്തിയിരുന്നു.കൂടാതെ വിൻഡോസ് ബീറ്റയിൽ പൂർണ്ണമായും പ്രവർത്തനക്ഷമമായ കൺടെക്സ്റ്റ് മെനു വാട്ട്‌സ്ആപ്പ് പുറത്തിറക്കുമെന്നും പറയപ്പെടുന്നു. വാട്ട്‌സ്ആപ്പ് ഫീച്ചറുകൾ ട്രാക്കർ വാബെറ്റ്ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച്, തിരഞ്ഞെടുത്ത കോൺടാക്റ്റുകളിൽ നിന്ന് ഓൺലൈൻ സ്റ്റാറ്റസ് ഹൈഡ് ചെയ്യാനുള്ള സെറ്റിങ്സ് മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് വികസിപ്പിക്കുന്നുണ്ട്. വാട്ട്‌സ്ആപ്പ് പ്രൈവസി സെറ്റിംഗ്‌സിൽ നിന്ന് തന്നെ ഓൺലൈനിൽ ഉപയോക്താവിനെ ആർക്കൊക്കെ കാണാനാകുമെന്ന് തിരഞ്ഞെടുക്കാൻ ഈ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കും. പുതിയ സ്വകാര്യത ക്രമീകരണ ഫീച്ചർ കാണിക്കുന്ന ഒരു സ്ക്രീൻഷോട്ട് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഓപ്‌ഷൻ ഡവലപ്പ് ചെയ്യുകയാണെന്നാണ്…

      Read More »
    Back to top button
    error: