Tech

    • രണ്ട് വർഷം കൊണ്ട് ഷവോമി ഇന്ത്യയിലെത്തിച്ചത് 7 ദശലക്ഷം 5ജി സ്മാർട്ട്‌ഫോണുകൾ

      ഇന്ത്യയിൽ ഒന്നിലധികം നികുതി വെട്ടിപ്പ് ആരോപണങ്ങൾ നേരിടുന്ന ചൈനീസ് സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഷവോമി രണ്ട് വർഷം കൊണ്ട് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തത് 7 ദശലക്ഷത്തിലധികം 5 ജി സ്‌മാർട്ട്‌ഫോണുകൾ. 2020 മെയ് മുതൽ 2022 ജൂൺ വരെ 7 ദശലക്ഷത്തിലധികം 5 ജി സ്‌മാർട്ട്‌ഫോണുകൾ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്‌തെന്ന്  ഷവോമി കമ്പനിയാണ് അറിയിച്ചത്. ഉപഭോക്താക്കളുടെ താൽപ്പര്യത്തിന്റെ തെളിവാണ് ഇതെന്ന് ഷവോമി കമ്പനി ട്വീറ്റ് ചെയ്തു. രാജ്യത്ത് വരാനിരിക്കുന്ന 5 ജി യുഗത്തിലേക്കുള്ള മാറ്റാതെ അതിവേഗം സ്വീകരിക്കയാണ് ഇന്ത്യ എന്നും കമ്പനിയുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിൽ നന്ദി ഉണ്ടെന്നും കമ്പനി ട്വീറ്റിൽ പറയുന്നു. 2022 ലെ രണ്ടാം പാദത്തിൽ ഇന്ത്യയിലേക്കുള്ള 5 ജി സ്‌മാർട്ട്‌ഫോണുകളുടെ കയറ്റുമതിയിൽ രണ്ടാം സ്ഥാനമായിരുന്നു ഷവോമിക്ക് ഉണ്ടായിരുന്നത്. 2022 ഏപ്രിലിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഷവോമി ഗ്രൂപ്പിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഷവോമി ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 5,555 കോടിയിലധികം രൂപ പിടിച്ചെടുത്തു.കമ്പനിയുടെ ഗ്ലോബൽ വൈസ് പ്രസിഡന്റ്…

      Read More »
    • ചാര്‍ജറിന് ഇനി പണം മുടക്കണം; ഇന്ത്യയിലും റെഡ്മി ഫോണിനൊപ്പം ചാര്‍ജറില്ല

      വിലക്കുറവില്‍ അത്യാധുനിക സൗകര്യങ്ങളുമായി വിപണിയില്‍ സ്വീകാര്യത നേടിയ ബ്രാന്‍ഡാണ് ഷാവോമിയും ഷാവോമിയുടെ സബ്-ബ്രാന്‍ഡായ റെഡ്മിയും. ഫോണുകള്‍ക്കൊപ്പം പവര്‍ അഡാപ്റ്ററുകളും കേബിളും കമ്പനി നല്‍കുന്നുണ്ട്. ഫാസ്റ്റ് ചാര്‍ജറുകളും ഈ രീതിയില്‍ ഫോണുകള്‍ക്കൊപ്പം ലഭ്യമാണ്. എന്നാല്‍ റെഡ്മിയും വിപണിയിലെ ട്രെന്‍ഡ് അനുകരിക്കാനുള്ള നീക്കത്തിലണ്. ഇതുപ്രകാരം, റെഡ്മി ഫോണുകള്‍ക്കൊപ്പം ചാര്‍ജറും കേബിളും നല്‍കുന്നത് അവസാനിപ്പിക്കും. ഫോണുകള്‍ വാങ്ങുന്നവര്‍ പ്രത്യേകം ചാര്‍ജര്‍ വാങ്ങേണ്ടി വരും. റെഡ്മി ഇന്ന് പുറത്തിറക്കാന്‍ പോവുന്ന പുതിയ റെഡ്മി നോട്ട് 11എസ്ഇ സ്മാര്‍ട്ഫോണിനൊപ്പം ചാര്‍ജര്‍ അഡാപ്റ്റര്‍ ഉണ്ടാവില്ല എന്നാണ് വെബ്സൈറ്റില്‍ നല്‍കിയ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. എംഐ.കോം വെബ്സൈറ്റില്‍ നല്‍കിയ വിവരങ്ങളില്‍ ‘പാക്കേജ് കണ്ടന്റ്സ്’ വിഭാഗത്തില്‍ ഫോണിനൊപ്പം യുഎസ്ബി സി കണക്ടര്‍, സിം ഇജക്ടര്‍, ഒരു കേയ്സ്, അനുബന്ധ കടലാസുകള്‍ എന്നിവയാണ് ഉള്ളത്. ജിഎസ്എം അരിനയാണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഷാവോമി ഇത് ആദ്യമായല്ല ചാര്‍ജര്‍ ഒഴിവാക്കുന്നത്. എന്നാല്‍ ചാര്‍ജര്‍ ഇല്ലാതെ ഇന്ത്യയില്‍ ഇറങ്ങുന്ന റെഡ്മി ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യ ഫോണ്‍ ആണിത്.…

      Read More »
    • ഇന്ത്യയില്‍ 5ജി സേവനം ഉടന്‍; തീയതി പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രി

      ദില്ലി: രാജ്യത്ത് ഒക്ടോബർ 12ന് 5ജി സേവനം നൽകി തുടങ്ങുമെന്ന്  എന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. തുടര്‍ന്ന് രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് 5ജി സേവനം വ്യാപിപ്പിക്കുമെന്നും കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് വ്യാഴാഴ്ച പറഞ്ഞു. “5G സേവനങ്ങൾ അതിവേഗം വ്യാപിപ്പിക്കാനാണ് പദ്ധതിയിടുകയാണ്, ടെലികോം ഓപ്പറേറ്റർമാർ അതിനായി പ്രവർത്തിക്കുകയും ഒരുക്കങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഒക്ടോബർ 12-നകം 5ജി സേവനങ്ങൾ സമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, തുടർന്ന് നഗരങ്ങളിലും പട്ടണങ്ങളിലും കൂടുതൽ വ്യാപിപ്പിക്കും” ടെലികോം മന്ത്രി പറഞ്ഞു. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും 5ജി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. “ഇത് താങ്ങാനാവുന്ന വിലയിൽ ലഭ്യമാകും എന്നത് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കും.നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പോലെ 5ജി എത്തിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കും” കേന്ദ്രമന്ത്രി പറഞ്ഞു. ഭാരതി എയർടെൽ, റിലയൻസ് ജിയോ, അദാനി ഡാറ്റ നെറ്റ്‌വർക്കുകൾ, വോഡഫോൺ ഐഡിയ എന്നിവ അടുത്തിടെ നടത്തിയ ലേലത്തിൽ നേടിയ സ്പെക്‌ട്രത്തിന്‍റെ വിലയുടെ ഭാഗമായ…

      Read More »
    • കഴിക്കാന്‍ നാല് എ ഫോര്‍ ദോശ ആയാലോ? മാവ് നിറയ്ക്കൂ, എണ്ണം നിശ്ചയിക്കൂ, പ്രിന്റ് അമര്‍ത്തൂ… ചൂടന്‍ എ ഫോര്‍ ദോശ റെഡി; വിപണിയില്‍ തരംഗമാകാന്‍ ദോശ പ്രിന്റര്‍

      ദക്ഷിണേന്ത്യക്കാരുടെ പ്രിയപ്പെട്ട വിഭവമാണ് ദോശ. ആരോഗ്യദ്രമായ ഭക്ഷണം എന്ന നിലയില്‍ കാലങ്ങളായി നമ്മുടെ പ്രഭാതങ്ങളെ രുചിയും മണവും നിറച്ചതാക്കിമാറ്റി ദോശ അടുക്കള ഭരിച്ചുവരുന്നു. മാവു തയാറാണെങ്കില്‍ ഏറ്റവും എളുപ്പത്തില്‍ കൊച്ചുകുട്ടികള്‍ക്കുമുതല്‍ ആര്‍ക്കും ഉണ്ടാക്കാവുന്ന വിഭവം എന്ന നിലയിലും ദോശ ഏവരുടെയും ആദ്യ പട്ടികയില്‍ ഇടം പിടിക്കാറുണ്ട്. എന്നാല്‍ കാലം മാറിയതിനൊത്ത് ജീവിതരീതികളും മാറി. ടെക്‌നോളജിയുടെ കൈകള്‍ അടുക്കളയിലും ഇന്ന് സജീവമാണ്. തിരക്കേറിയ ജീവിതത്തില്‍ ദോശചുടുന്നതുപോലും ഒരു പണിയാണ്. എന്നാല്‍ ഈ പ്രശ്‌നത്തിനുള്ള പരിഹാരവും ടെക്‌നോളജി വിപണിയില്‍ എത്തിച്ചുകഴിഞ്ഞു. നല്ല ചൂടന്‍ ദോശ പേപ്പര്‍ കനത്തില്‍ ചുട്ടെടുത്തുതരുന്ന ദോശ പ്രിന്റര്‍ ആണ് ഈ പുത്തന്‍ താരം. അരച്ചുവച്ച മാവെടുത്ത് ഒഴിച്ചുകൊടുത്ത്, എത്ര ദോശ വേണമെന്ന എണ്ണവും, അതിന്റെ കട്ടിയും എല്ലാം സെറ്റ് ചെയ്തുവച്ചാല്‍ പിന്നെ അതിന് അനുസരിച്ച് നല്ല ചൂടന്‍ മൊരിഞ്ഞ ദോശകള്‍ തനിയെ വരികയായി. പ്രിന്റര്‍ പരുവത്തിലുള്ള മെഷീന്‍ ആയതുകൊണ്ട് തന്നെ എ- ഫോര്‍ പേപ്പര്‍ പോലെയാണ് ഇതില്‍ നിന്ന് ദോശ…

      Read More »
    • ഖത്തറിലും ഗൂഗ്ള്‍ പേ വരുന്നു; ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് സെന്‍ട്രല്‍ ബാങ്ക്

      ദോഹ: മൊബൈല്‍ പേയ്‍മെന്റ് സംവിധാനമായ ഗൂഗ്ള്‍ പേ സേവനം ഔദ്യോഗികമായി ആരംഭിക്കാന്‍ ഖത്തറിലെ ബാങ്കുകള്‍ തയ്യാറാണെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ആവശ്യമായ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഗൂഗ്ള്‍ പേ സേവനത്തിന് രാജ്യത്ത് തുടക്കമാവുന്നത്. ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് വേദിയാവാന്‍ ഖത്തര്‍ ഒരുങ്ങവെ പുതിയ പേയ്‍മെന്റ് സൗകര്യം ഏറെ പ്രയോജനപ്രദമായി മാറുമെന്നാണ് പ്രതീക്ഷ. മറ്റ് അന്താരാഷ്‍ട്ര പേയ്‍മെന്റ് സംവിധാനങ്ങളായ ആപ്പിള്‍ പേയും സാംസ്ങ് പേയും പോലുള്ളവ നിലവില്‍ ഖത്തറില്‍ സ്വീകരിക്കുന്നുണ്ട്. ഇക്കൂട്ടത്തിലേക്കാണ് ഗൂഗ്ള്‍ പേ കൂടി എത്തുന്നത്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഗൂഗ്ള്‍ വാലറ്റ് ആപ്ലിക്കേഷന്‍ തുറന്നോ അല്ലെങ്കില്‍ ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‍തോ ഗൂഗ്ള്‍ പേ സേവനം ഉപയോഗിക്കാം. ആദ്യ ഉപയോഗത്തിന് മുമ്പ് ബാങ്ക് കാര്‍ഡുകള്‍ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യണം. ശേഷം ഗൂഗ്ള്‍ പേ സ്വീകരിക്കുന്ന എല്ലായിടങ്ങളിലും സുരക്ഷിതമായി പണം കൈമാറാന്‍ ഗൂഗ്ള്‍ പേ ഉപയോഗിക്കാം. ഉപഭോക്താക്കള്‍ക്കായി ഗൂഗ്ള്‍ പേ സേവനം ആരംഭിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്ന് ക്യു.എന്‍.ബി ഗ്രൂപ്പ്…

      Read More »
    • ‘ആപ്പിള്‍’ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക; മുന്നറിയിപ്പ്

      ദോഹ: ഐഫോണ്‍ ഉള്‍പ്പെടെയുള്ള ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പുമായി ഖത്തറിലെ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി. ആപ്പിള്‍ ഉകരണങ്ങള്‍ ഏറ്റവും പുതിയ ഐഒഎസ് വേര്‍ഷനായ 15.6.1ലേക്ക് അപ്ഡേറ്റ് ചെയ്‍ത് സുരക്ഷാ പ്രശ്നങ്ങള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ആപ്പിള്‍ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഗുരുതരമായ ചില സുരക്ഷാ വീഴ്‍ചകള്‍ അടുത്തിട കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്തരമൊരു അറിയിപ്പ്. توصي الوكالة الوطنية للأمن السيبراني بتحديث الأنظمة المستخدمة في أجهزة Apple لنسخة IOS 15.6.1، تجنبًا لأي مخاطر أمنية أو تهديدات محتملة وذلك عقب اكتشاف ثغرات خطيرة في نظام أبل بحسب الشركة#الوكالة_الوطنية_للأمن_السيبراني pic.twitter.com/OCjZI7mE9c — الوكالة الوطنية للأمن السيبراني (@NcsaQatar) August 20, 2022 ‘ഐഫോണുകള്‍, ഐപാഡുകള്‍, മാക്കുകള്‍ എന്നിവയില്‍ ഗുരുതരമായ സുരക്ഷാ പ്രശ്നം കണ്ടെത്തിയെന്നും സൈബര്‍ ആക്രമങ്ങളുണ്ടായാല്‍ ഈ ഉപകരണങ്ങളുടെ പൂര്‍ണ നിയന്ത്രണം ഹാക്കര്‍മാര്‍ക്ക് ലഭ്യമാവുമെന്നും’ കഴിഞ്ഞയാഴ്‍ച പുറത്തിറക്കിയ അറിയിപ്പില്‍ ആപ്പിള്‍ പറഞ്ഞിരുന്നു.…

      Read More »
    • മകന്റെ ചിത്രം പകര്‍ത്തിയ പിതാവിന് ഗൂഗിള്‍ കൊടുത്തത് വല്ലാത്തപണി; സകല അക്കൗണ്ടുകള്‍ക്കും ഡേറ്റകള്‍ക്കും പൂട്ടിട്ടു

      സാന്‍ഫ്രാന്‍സിസ്‌കോ: യന്ത്രങ്ങളെ എല്ലാത്തിനും ആശ്രയിക്കുന്ന ഇക്കാലത്ത്, ചിത്രങ്ങള്‍ പരിശോധിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്താല്‍ ഗൂഗിള്‍ നടത്തിയൊരു ഫോണ്‍ പരിശോധന യുവാവിനെ പെടുത്തിയത് ഊരാക്കുടുക്കില്‍. സാന്‍ഫ്രാന്‍സിസ്‌കോ സ്വദേശിക്കാണ് സ്വന്തം മകന്റെ ചിത്രം ചികിത്സാ ആവശ്യത്തിനായി പകര്‍ത്തിയതിന് ഗൂഗിള്‍ വിലക്ക് കല്‍പ്പിച്ചത്. 2021 ഫെബ്രുവരിയിലാണ് സംഭവങ്ങളുടെ തുടക്കം. കോവിഡ് മൂലം പുറത്തിറങ്ങാന്‍ നിയന്ത്രണമുള്ള സമയത്താണ് മാര്‍ക്ക് എന്ന യുവാവിന്റെ കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ അണുബാധയുള്ളതായി കണ്ടത്തിയത്. തുടര്‍ന്ന് അത്യാഹിതവിഭാഗത്തിലെ നഴ്സിനെ വിളിച്ച് കാര്യംപറഞ്ഞു. രോഗബാധയുടെ ചിത്രമെടുത്ത് ഡോക്ടര്‍ക്ക് അയയ്ക്കാനാണ് അവര്‍ നിര്‍ദേശിച്ചത്. ഉടന്‍തന്നെ മാര്‍ക്കിന്റെ ഫോണില്‍ ഭാര്യ, മകന്റെ ജനനേന്ദ്രിയ ഭാഗത്തെ അണുബാധ വ്യക്തമാകുംവിധം അടുത്തു നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തി ഡോക്ടര്‍ക്ക് അയച്ചു. അണുബാധയുള്ള ഭാഗം കൃത്യമായി കാണുംവിധം ക്യാമറയ്ക്കു നേരെ കുട്ടിയെ പിടിച്ച മാര്‍ക്കിന്റെ കയ്യും ചിത്രത്തിലുണ്ടായിരുന്നു. അയച്ചുകൊടുത്ത ചിത്രം പരിശോധിച്ച് ഡോക്ടര്‍ മരുന്നുകള്‍ കുറിച്ചുനല്‍കുകയും ചെയ്തു. ഗൂഗിളിനെകാര്യമായി ആശ്രയിച്ചിരുന്ന മാര്‍ക്ക്, തന്റെ ഫോണ്‍ ഗൂഗിള്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്നു. ഗൂഗിള്‍ കലണ്ടര്‍, ഫോട്ടോസ് എന്നിവയിലേക്കെല്ലാം…

      Read More »
    • ആശ്വാസം… യുപിഐ സേവനങ്ങള്‍ക്ക് പണം ഈടാക്കില്ല

      ഡല്‍ഹി: യുപിഐ സേവനങ്ങള്‍ക്ക് പണം ഈടാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. അത്തരം ആലോചനകള്‍ ഇല്ലെന്ന് ധനമന്ത്രാലയം അറിയിച്ചു. ഡിജിറ്റല്‍ പണം ഇടപാടുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാണ് സര്‍ക്കാര്‍ നിലപാട്. ഡിജിറ്റല്‍ പണമിടപാട് നടത്തുമ്പോള്‍ ഉണ്ടാകുന്ന കമ്പനികളുടെ ചെലവ് മറ്റു മാര്‍ഗങ്ങളിലൂടെ പരിഹരിക്കണം. യു.പി.ഐ. ഇടപാടുകള്‍ക്ക് അധിക പണം ഈടാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വിശദീകരണം. യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി നടത്തുന്ന പേയ്മെന്റുകള്‍ക്ക് ചാര്‍ജ് ഈടാക്കാനുള്ള ആലോചനയിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗൂഗിള്‍ പേ, ഫോണ്‍പേ തുടങ്ങിയ യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ചുമത്താനുള്ള സാധ്യതയെക്കുറിച്ച് ആര്‍ബിഐ ഓഹരി ഉടമകളില്‍ നിന്ന് ഫീഡ്ബാക്ക് തേടിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പേയ്മെന്റ് സംവിധാനങ്ങളിലെ ചാര്‍ജുകളെക്കുറിച്ചുള്ള നയങ്ങള്‍ രൂപപ്പെടുത്താനും യുപിഐ, ഐഎംപിഎസ് (ഇമ്മീഡിയറ്റ് പേയ്മെന്റ് സേവനം), എന്‍ഇഎഫ്ടി (നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍) പോലുള്ള വിവിധ പേയ്മെന്റ് സേവനങ്ങള്‍ക്ക് ചാര്‍ജുകള്‍ ഈടാക്കാന്‍ ഉള്ള നിയമങ്ങള്‍ ശക്തമാക്കാനും ആര്‍ബിഐ ലക്ഷ്യമിടുന്നെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ആര്‍ട്ടിജിഎസ് (റിയല്‍-ടൈം ഗ്രോസ് സെറ്റില്‍മെന്റ്), ഡെബിറ്റ് കാര്‍ഡുകള്‍,…

      Read More »
    • മൊബൈലിനും മറ്റ് ഉപകരണങ്ങള്‍ക്കും ഒറ്റ ചാര്‍ജര്‍ മതി; നിര്‍ദേശം മുന്നോട്ടുവച്ച് കേന്ദ്രം

      ന്യൂഡല്‍ഹി: ഇലക്ട്രോണിക് മാലിന്യം കൂടുന്നത് തടയാന്‍ നിര്‍ദേശം മുന്നോട്ടുവച്ച് കേന്ദ്രം. മൊബൈല്‍ ഫോണുകള്‍ക്കും മറ്റ് പോര്‍ട്ടബിള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും പൊതു ചാര്‍ജര്‍ അല്ലെങ്കില്‍ ചാര്‍ജിങ് പോര്‍ട്ട് മതിയെന്നാണ് നിര്‍ദേശം. യൂറോപ്യന്‍ യൂണിയന്‍ നേരത്തെ മുന്നോട്ടുവച്ചതിനു സമാന നിര്‍ദേശമാണ് കേന്ദ്രവും ഇപ്പോള്‍ ഉയര്‍ത്തുന്നത്. സ്മാര്‍ട്ട്ഫോണ്‍ കമ്പനികളും കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയവും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ കേന്ദ്രം ഇക്കാര്യം ഉന്നയിച്ചു. ഓരോ തവണ പുതിയ ഇലക്ട്രോണിക് ഉപകരണം വാങ്ങുമ്പോഴും അതിനനുസരിച്ചുള്ള ചാര്‍ജറുകളും വാങ്ങേണ്ടി വരുന്നുണ്ട്. മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് തുടങ്ങിയവയില്‍ ഉപകരണങ്ങളില്‍ ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ടുകള്‍ മാത്രമാക്കി ഏകീകരിച്ചാല്‍ മാലിനത്തിന്റെ അളവ് കുറയ്ക്കാം. കൂടാതെ ഉപഭോക്താക്കള്‍ക്ക് പണവും ലാഭിക്കാം. ഇതിനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്.

      Read More »
    • ഒരുപിടി സവിശേഷതകളുമായി വിവോ വി25 പ്രോ ഇന്ത്യന്‍ വിപണിയില്‍

      തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണായ വിവോ വി25 പ്രോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് വിവോ. 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലെ, 12 ജിബി റാമും 8 ജിബി വരെ വികസിപ്പിക്കാവുന്ന വെര്‍ച്വല്‍ റാം ഫീച്ചറും ഉള്‍പ്പെടെ ഒട്ടേറെ സവിശേഷതകളുമായാണ് വി.25 പ്രോയുടെ വരവ്. ബയോണിക് കൂളിങ് സിസ്റ്റമാണ് എടുത്തുപറയാവുന്ന മറ്റൊരു സവിശേഷത. സുസ്ഥിരമായ കൂളിങ് വഴി മികച്ച പ്രകടനം നടത്താന്‍ ഈ സംവിധാനം ഫോണിനെ സഹായിക്കുന്നു. നിറം മാറുന്ന വിധമുള്ള എജി ഗ്ലാസ് ഡിസൈനുമായി സെയിലിങ് ബ്ലൂവിലാണ് ഫോണ്‍ എത്തുന്നത്. സൂര്യപ്രകാശം പതിക്കുന്നതനുസരിച്ച് ആകാശനീലയില്‍നിന്ന് സീബ്ലൂവിലേക്ക് മാറും എന്നതാണ് ഡിെൈസനിങ്ങിലുള്ള മറ്റൊരു സവിശേഷത. സ്‌പെസിഫിക്കേഷന്‍സ് ഒക്ടാകോര്‍ മീഡിയടെക് ഡൈമന്‍സിറ്റി 1300 എസ്ഒസിയുടെ കരുത്തിലാണ് വി.25 പ്രോയുടെ പ്രവര്‍ത്തനം. 2376 x 1080 പിക്‌സല്‍ റെസല്യൂഷനും 19.8:9 ആസ്പക്റ്റ് റേഷ്യോ ഉള്ള 6.56 ഇഞ്ച് ഫുള്‍ എച്ച്.ഡി.+ അമോലെഡ് ഡിസ്പ്ലെയുമായിട്ടാണ് വി.25 വരുന്നത്. 8ജിബി/12 ജിബി റാമും 128 ജിബി /256…

      Read More »
    Back to top button
    error: