Tech
-
എസ്ബിഐ അക്കൗണ്ടില്ലാതെ യോനോ മൊബൈൽ ആപ്പിൽ യുപിഐ ഫീച്ചറുകൾ ഉപയോഗിക്കാം; എങ്ങനെ ?
മുംബൈ: ഡിജിറ്റൽ ബാങ്കിംഗ് ആപ്ലിക്കേഷന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ ഏതൊരു ബാങ്ക് ഉപഭോക്താവിനെയും യുപിഐ പേയ്‌മെന്റുകൾക്കായി യോനോ ആപ്പ് ഉപയോഗിക്കാൻ അനുവദിച്ചിട്ടുണ്ട്. അതായത്, യോനോ മൊബൈൽ ആപ്പിൽ യുപിഐ ഫീച്ചറുകൾ ഉപയോഗിക്കുന്നതിന് നിങ്ങൾക്ക് എസ്ബിഐ അക്കൗണ്ട് ആവശ്യമില്ല എന്നർത്ഥം. ‘യോനോ ഫോർ എവരി ഇന്ത്യൻ’ എന്നതാണ് എസ്ബിഐ മുന്നോട്ട് വെക്കുന്ന ആശയം. യോനോയുടെ പുതിയ പതിപ്പിൽ സ്‌കാൻ ചെയ്‌ത് പണമടയ്ക്കുക, കോൺടാക്‌റ്റുകൾ വഴി പണമടയ്‌ക്കുക, പണം അഭ്യർത്ഥിക്കുക തുടങ്ങിയ യുപിഐ ഫീച്ചറുകളിലേക്ക് ആക്‌സസ് ഉണ്ടായിരിക്കുമെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്. എസ്ബിഐ അക്കൗണ്ട് ഉടമകൾ അല്ലാത്തവർക്ക് യുപിഐ പേയ്‌മെന്റുകൾക്കായി എസ്ബിഐ യോനോ എങ്ങനെ ഉപയോഗിക്കാം എസ്ബിഐ യോനോ മൊബൈൽ ബാങ്കിംഗ് ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ഐഫോൺ ആപ്പ് സ്റ്റോറിലും ലഭ്യമാണ്. ആപ്പ് ഡൗൺലോഡ് ചെയ്തുകഴിഞ്ഞാൽ, ‘ന്യൂ ടു എസ്ബിഐ’ എന്ന ഓപ്‌ഷൻ ഉണ്ട്. അതിനു താഴെയായി ‘രജിസ്റ്റർ നൗ’ എന്ന ഓപ്‌ഷൻ ഉണ്ട്. എസ്ബിഐ…
Read More » -
ഇനി വാട്സാപ്പിൽ ഫോൺ നമ്പർ മറച്ചുവയ്ക്കാം
സ്വകാര്യതയുടെ ഭാഗമായി ഫോണ്‍ നമ്ബര്‍ മറച്ചുവെയ്ക്കാൻ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് മെസേജിങ് ആപ്പായ വാട്സ്‌ആപ്പ്. ഫോണ്‍ നമ്ബര്‍ പ്രൈവസി എന്ന പേരിലുള്ള ഫീച്ചര്‍ ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഒരേ പോലെ പ്രയോജനപ്പെടുത്താൻ കഴിയുന്നതാണ്. പുതിയ ബീറ്റ അപ്ഡേറ്റ് ഇൻസ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് ഈ ഫീച്ചര്‍ ഉപയോഗിക്കാൻ കഴിയും. കമ്മ്യൂണിറ്റി അനൗണ്‍സ്മെന്റ് ഗ്രൂപ്പ് ഇൻഫോയിലാണ് ഈ ഓപ്ഷൻ നല്‍കിയിരിക്കുന്നത്. പലപ്പോഴും കമ്മ്യൂണിറ്റിയില്‍ പരിചയമില്ലാത്ത നിരവധിപ്പേര്‍ അംഗങ്ങളായി ഉണ്ടാവും. ഈ സാഹചര്യത്തില്‍ സ്വകാര്യത സംരക്ഷിക്കാൻ ഈ ഫീച്ചര്‍ വഴി സാധിക്കും. എന്നാല്‍ ഈ ഫീച്ചര്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍ക്ക് മാത്രമേ പ്രയോജനപ്പെടുത്താൻ കഴിയൂ. അഡ്മിൻമാര്‍ക്ക് ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താൻ കഴിയില്ല. അവരുടെ നമ്ബര്‍ എപ്പോഴും കാണാൻ സാധിക്കുന്ന വിധമാണ് ക്രമീകരണം. വരും ദിവസങ്ങളില്‍ ഈ ഫീച്ചര്‍ എല്ലാവരിലേക്കും എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read More » -
അമ്പോ എന്തൊരു വളര്‍ച്ചാണിത്? ദിവസങ്ങള്‍കൊണ്ട് ‘ത്രഡ്സി’ന് 10 കോടി ഉപഭോക്താക്കള്‍
ഇന്‍സ്റ്റാഗ്രാമിന്റെ പുതിയ ആപ്ലിക്കേഷനായ ‘ത്രഡ്സില്‍’ ഒരാഴ്ചയ്ക്കുള്ളില്‍ 10 കോടിയിലേറെ ഉപഭോക്താക്കളെത്തി. കമ്പനി മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ചരിത്രത്തില്‍ ഇത്രവേഗം വളര്‍ച്ചയാര്‍ജ്ജിക്കുന്ന ആദ്യ ആപ്പ് എന്ന റെക്കോര്‍ഡ് ത്രെഡ്സിന് സ്വന്തമായി. നേരത്തെ ചുരുങ്ങിയ സമയം കൊണ്ട് 10 കോടി ഉപഭോക്താക്കള്‍ കടന്ന റെക്കോര്‍ഡ് ചാറ്റ് ജിപിടിയ്ക്ക് ലഭിച്ചിരുന്നു എന്നാല്‍ രണ്ട് മാസമെടുത്താണ് ചാറ്റ് ജിപിടി ഈ നേട്ടം കൈവരിച്ചത്. ‘ട്വിറ്റര്‍ കില്ലര്‍’ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ത്രെഡ്സ് കഴിഞ്ഞയാഴ്ചയാണ് 100 രാജ്യങ്ങളില്‍ സേവനം ആരംഭിച്ചത്. പുറത്തിറക്കി ആദ്യ ഏഴ് മണിക്കൂറില്‍ തന്നെ ഒരു കോടി ഉപഭോക്താക്കളെ ത്രെഡ്സിന് ലഭിച്ചിരുന്നു. വെള്ളിയാഴ്ച തന്നെ 7 കോടിയിലേറെ പേര്‍ ത്രെഡ്സില്‍ സൈന്‍അപ്പ് ചെയ്തതായി സക്കര്‍ജബര്‍ഗ് പ്രഖ്യാപിച്ചു. ട്വിറ്ററിനെ വെല്ലുവിളിച്ചുകൊണ്ട് അതേ മാതൃകയില്‍ തന്നെയാണ് ത്രെഡ്സ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. കിം കര്‍ദാഷിയന്‍, കൈലി ജെന്നര്‍ ഉള്‍പ്പടെയുള്ള വമ്പന്‍ സോഷ്യല്‍ മീഡിയാ സെലിബ്രിട്ടികളും നെറ്റ്ഫ്ളിക്സ്, സ്പോട്ടിഫൈ, ആപ്പിള്‍ ഉള്‍പ്പടെയുള്ള ബ്രാന്‍ഡുകളും ത്രെഡ്സിലെത്തിയിട്ടുണ്ട്.
Read More » -
രാജ്യത്ത് ദിവസേന നടക്കുന്നത് കോടികളുടെ യുപിഐ ഇടപാടുകൾ; യുപിഐ വഴി പണമിടപാട് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
യുപിഐ വഴിയുള്ള പണമിടപാടുകൾ ഏറെ സജീവമാണിന്ന്. ഡിജിറ്റലൈസേഷന്റെ ഭാഗമായി ഏറ്റവും സ്വീകാര്യതയുള്ള പേയ്മെന്റ് രീതിയുമാണിത് ദിവസേന കോടികളുടെ യുപിഐ ഇടപാടുകളാണ് രാജ്യത്ത് നടക്കുന്നത്. മാത്രമല്ല, ഇടപാടുകൾ കൂടുന്നതിനൊപ്പം, യുപിഐ തട്ടിപ്പുകേസുകളും കൂടുന്നുണ്ട്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വികസിപ്പിച്ച ഉടനടി പേയ്‌മെന്റ് സംവിധാനമാണ് യുപിഐ. ചല കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതമായിത്തന്നെ യുപിഐ വഴി പണമിടപാടുകൾ നടത്താവുന്നതാണ്. യുപിഐ വഴി പണമിടപാട് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതൊക്കെയാണെന്നറിയാം യുപിഐ പിൻ സുരക്ഷിതമായിരിക്കണം: ഇടപാടുകൾ നടത്താൻ യുപിഐ പിൻ അത്യാവശ്യഘടകമാണ്. അതുകൊണ്ടുതന്നെ യുപിഐ രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ട്. പിൻ ആരുമായും ഷെയർ ചെയ്യാൻ പാടില്ല.. ജനനത്തീയതിയോ , എളുപ്പത്തിൽ കണ്ടുപിടിക്കാവുന്ന നമ്പറുകളോ പോലുള്ളവ പിൻ നമ്പറായി ഉപയോഗിക്കരുത്. ഔദ്യോഗിക യുപിഐ ആപ്പുകൾ; ഇടപാടുകൾക്ക് ബാങ്കുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതോ, അംഗീകൃത പേയ്‌മെന്റ് സേവന ദാതാക്കളോ നൽകുന്ന ഔദ്യോഗിക യുപിഐ ആപ്പുകൾ മാത്രം ഉപയോഗിക്കുക. ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് ആധികാരികത പരിശോധിച്ചുറപ്പുവരുത്തുക. പണം സ്വീകരിക്കുന്നയാളുടെ വിവരങ്ങൾ…
Read More » -
ഉയർന്ന പെൻഷന് അപേക്ഷിക്കാത്തവരുടെ ശ്രദ്ധയ്ക്ക്…
ദില്ലി: എംപ്ലോയീസ് പെൻഷൻ സ്കീമിന് (ഇപിഎസ്) കീഴിൽ ഉയർന്ന പെൻഷൻ അപേക്ഷിക്കാനുള്ള സമയപരിധി അവസാനിക്കാൻ ഇനി 4 ദിവസം മാത്രം. ജൂൺ 26 വരെയായിരുന്നു നേരത്തെ അനുവദിച്ചിരുന്ന സമയപരിധി.പിന്നീട് ഇത് ജൂലൈ 11 വരെ നീട്ടുകയായിരുന്നു. ജീവനക്കാർക്ക് സംയുക്ത അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന അവസരണമാണ് ഇതെന്ന് ഇപിഎഫ്ഒ വ്യക്തമാക്കിയിട്ടുണ്ട്. കെവൈസി അപ്‌ഡേറ്റ് ചെയ്യുന്നതിലോ, സംയുക്ത ഓപ്ഷൻ നൽകുന്നതിലോ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നവർ ഉടൻ തന്നെ EPFiGMS -ൽ പരാതി നൽകണം. നാല് തവണയായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഇപിഎഫ്ഒ നീട്ടുന്നത്. അതിനാൽ ഇനി ഒരിക്കൽ കൂടി നീട്ടിവെക്കൽ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. നേരത്തെ ഉയർന്ന ഇപിഎസ് പെൻഷന് അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 3 ആയിരുന്നു. എന്നാൽ യോഗ്യതയുള്ള ജീവനക്കാർക്ക് എങ്ങനെ അപേക്ഷിക്കാം എന്നത് സംബന്ധിച്ച സർക്കുലറുകൾ പുറപ്പെടുവിക്കാൻ ഇപിഎഫ്ഒ കാലതാമസം വരുത്തിയതിനാൽ. സമയപരിധി 2023 മെയ് 3 വരെ നീട്ടുകയായിരുന്നു. പിന്നീട്, സമയപരിധി വീണ്ടും 2023 ജൂൺ…
Read More » -
ചില എടിഎം കാർഡ് തട്ടിപ്പുകൾ അറിഞ്ഞിരിക്കാം; പണം നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കാം
ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലും എടിഎം കാർഡ് തട്ടിപ്പുകൾ ഇന്ന് വ്യാപകമാണ്. എടിഎം കാർഡുകളിലേക്ക് അനധികൃതമായി പ്രവേശനം നേടാനും അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനും തട്ടിപ്പുകാർ വിവിധ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നുണ്ട്, എടിഎം കാർഡുകളുടെ എണ്ണവും ഉപയോഗവും കൂടിയ ഈ കാലത്ത് എടിഎം കാർഡ് തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന ഒരു പ്രശ്നമാണ്, എടിഎം കാർഡും കാർഡ് ഉപയോഗവും വളരെയധികം ശ്രദ്ധ നൽകേണ്ട ഒന്നാണ്. നിങ്ങളുടെ എടിഎം കാർഡും പിൻ നമ്പറും ആർക്കെങ്കിലും ലഭിച്ചാൽ, അവർക്ക് അത് ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനോ ഓൺലൈനിൽ വാങ്ങലുകൾ നടത്താനോ കഴിയും. ഇത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കും. ഒരു വ്യക്തി എടിഎം ഉപയോഗിക്കുമ്പോൾ അതിന്റെ പിൻ തട്ടിപ്പുകാർ നിരീക്ഷിക്കുകയോ രേഖപ്പെടുത്തുകയോ ചെയ്യുന്ന അത്തരത്തിലുള്ള ഒന്നാണ് ഷോൾഡർ സർഫിംഗ്. അതായത് അടുത്ത നിന്നും ഒളിഞ്ഞു നോക്കിയോ ടിഎമ്മിൽ ചെറിയ ക്യാമറകൾ സ്ഥാപിക്കുക വഴിയോ അവർ ഇത് ചെയ്തേക്കാം. മറ്റ് ചില എടിഎം കാർഡ് തട്ടിപ്പുകൾ ഇതാ:…
Read More » -
എടിഎമ്മിൽനിന്ന് പണം പിൻവലിക്കാൻ ഇനി കാർഡ് വേണ്ട! പുതിയ ഫീച്ചറുമായി എസ്‌ബിഐ
മുംബൈ: കാർഡ്‌ലെസ് ക്യാഷ് പിൻവലിക്കൽ സേവനം ആരംഭിച്ച് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിന്റെ 68-ാം സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചത്. ഉപഭോക്താക്കൾക്ക് ഇനി മുതൽ ഏത് ബാങ്കിന്റെയും ഐസിസിഡബ്ല്യു സേവനമുള്ള എടിഎമ്മുകളിൽ നിന്ന് തടസ്സമില്ലാതെ പണം പിൻവലിക്കാം. എടിഎം സ്‌ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന സിംഗിൾ യൂസ് ഡൈനാമിക് ക്യുആർ കോഡിലൂടെ ഇടപാടുകൾ പ്രോസസ്സ് ചെയ്യും. കൂടാതെ, ഉപയോക്താക്കൾക്ക് അവരുടെ യുപിഐ ആപ്ലിക്കേഷനിൽ ലഭ്യമായ സ്കാൻ, പേ ഫീച്ചർ ഉപയോഗിച്ച് പണം പിൻവലിക്കാൻ സൗകര്യമുണ്ട്. ഇന്ത്യയിലെ ഏതൊരു ബാങ്ക് ഉപഭോക്താവിനും യുപിഐ പേയ്‌മെന്റ് സിസ്റ്റം ആക്‌സസ് ചെയ്യാനും യോനോ മൊബൈൽ ആപ്ലിക്കേഷൻ വഴി പണം അഭ്യർത്ഥിക്കാനും കഴിയും. ഓരോ ഇന്ത്യക്കാരനും സാമ്പത്തിക സ്വാതന്ത്ര്യവും ആശ്വാസവും നൽകുന്ന ആധുനിക ഡിജിറ്റൽ ബാങ്കിംഗ് ഉൽപ്പന്നങ്ങൾ നൽകാൻ എസ്ബിഐ പ്രതിജ്ഞാബദ്ധമാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയർമാൻ ദിനേശ് ഖര ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു, ഉപയോക്താക്കളുടെ ആവശ്യങ്ങൾ…
Read More » -
വാട്‌സ്‌ആപ്പ് സര്‍ക്കാര്‍ നിരീക്ഷണത്തില്‍, മെസ്സേജുകള്‍ നിരീക്ഷിക്കുന്നു, കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നു… വൈറലായ സന്ദേശം വ്യാജം
ദില്ലി: നാളെ മുതൽ വാട്സ്ആപ്പിനും വാട്സ്ആപ്പ് കോൾസിനും പുതിയ നിയമങ്ങള്‍ നടപ്പാകുന്നതായി സാമൂഹ്യമാധ്യമങ്ങളിലുള്ള പ്രചാരണം ആളുകളെ പൊല്ലാപ്പിലാക്കിയിരിക്കുകയാണ്. മെസ്സേജുകള്‍ ഗവണ്‍മെന്‍റ് നിരീക്ഷിക്കുന്നതായും കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതായും പ്രചാരണത്തില്‍ പറയുന്നത്. വാട്‌സ്‌ആപ്പ് മാത്രമല്ല, ഫേസ്‌ബുക്കും ട്വിറ്ററും ഇൻസ്റ്റഗ്രാമും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷണത്തിലാണ് എന്നുമാണ് വൈറല്‍ സന്ദേശം അവകാശപ്പെടുന്നത്. പ്രധാനമായും വാട്‌സ്‌ആപ്പിലാണ് ഈ സന്ദേശം പ്രചരിക്കുന്നത്. സന്ദേശത്തില്‍ സംശയം ഉന്നയിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ് എന്നതാണ് സത്യം. ‘നാളെ മുതൽ വാട്സ്ആപ്പിനും വാട്സ്ആപ്പ് കോൾസിനും നടപ്പിലാവുന്ന പുതിയ നിയമങ്ങൾ, Tʜʀᴇᴇ ʙʟᴜᴇ ✓✓✓ = നിങ്ങളുടെ മെസ്സേജ് ഗവൺമെന്റ് കണ്ടു, എല്ലാ കോളുകളും റെക്കോർഡ് ചെയ്യും…. എന്ന രീതിയിലാണ് വാട്സാപ്പിലെ പ്രചാരണം. വൈറല്‍ സന്ദേശത്തില്‍ വാട്‌സ്‌ആപ്പിലെ ടിക് മാര്‍ക്കുകളെ കുറിച്ച് പറയുന്ന ഭാഗത്തിലെ പൊള്ളത്തരങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ പൊളിഞ്ഞതാണ്. അന്താരാഷ്‌ട്ര മാധ്യമമായ ബിബിസിയുടെ വാര്‍ത്ത എന്ന പേരിലാണ് അന്ന് ഈ സന്ദേശം പ്രചരിച്ചിരുന്നത്. വസ്‌തുതകള്‍ 2019…
Read More » -
1000 പിഴ അടച്ചിട്ടും പാൻ ആധാർ ലിങ്ക് ചെയ്യാൻ സാധിക്കുന്നില്ലേ ? കാരണം ഇതാണ്
പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂൺ 30ന് അവസാനിച്ചിരിക്കുകയാണ്. മുൻ സന്ദർഭങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ സമയപരിധി നീട്ടിനൽകിയിട്ടുമില്ല. അതുകൊണ്ടുതന്നെ പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്തവരുടെ പാൻകാർഡുകൾ 2023 ജൂലൈ 1 മുതൽ പ്രവർത്തനരഹിതമാകുന്നതുകൊണ്ടുള്ള ബുദ്ധിമുട്ടുകളും ലിങ്ക് ചെയ്യാത്തവർ നേരിടേണ്ടിവരും. എന്നാൽ പിഴതുകയായ 1000 രൂപ ഫീസ് അടച്ചിട്ടും ഇതുവരെ പാൻ ആധാറുമായി ബന്ധിപ്പിക്കാൻ കഴിയാത്തവരുമുണ്ട്. ഇക്കാര്യത്തിൽ പരാതി ഉയർന്നതോടെ വിശദീകരണവുമായി ആദായ നികുതിവകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്. ഫീസ് അടച്ചിട്ടും പാൻ ആധാറുമായി ബന്ധിപ്പിക്കാനാകാത്തവർക്ക് പ്രത്യേക പരിഗണന നൽകുമെന്ന് അറിയിപ്പ് നൽകുകയാണ് ആദായ നികുതിവകുപ്പ്. ചില പാൻ ഉടമകൾക്ക് ഫീസ് അടച്ചതിന് ശേഷം ആധാർ – പാൻ ലിങ്ക് ചെയ്യുന്നതിനുള്ള ചലാൻ ഡൗൺലോഡ് ചെയ്യുന്നതിൽ ബുദ്ധിമുട്ടുകൾ നേരിട്ടതായയും ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നു. ആധാർ-പാൻ ലിങ്കിംഗിനായി ഫീസ് അടച്ചതിന് ശേഷം ചലാൻ ഡൗൺലോഡ് ചെയ്യുന്നതിൽ പാൻ ഉടമകൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്ന സന്ദർഭങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ചലാൻ പേയ്‌മെന്റിന്റെ സ്റ്റാറ്റസ് ‘ഇ-പേ ടാക്‌സിൽ’ ലോഗിൻ ചെയ്തതിന്…
Read More » -
സൗജന്യ എഐ സ്കിൽ പ്രോഗ്രാമുമായി മൈക്രോസോഫ്റ്റ്
കൊച്ചി: സൗജന്യ എഐ സ്കിൽ പ്രോഗ്രാമുമായി മൈക്രോസോഫ്റ്റ്. ലോകമെമ്പാടുമുള്ളവർക്ക് എഐയെ കുറിച്ച് പഠിക്കാൻ സഹായിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തുടക്കവുമായി മൈക്രോസോഫ്റ്റ് എത്തുന്നത്. ലിങ്ക്ഡ്ഇൻ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത പുതിയ സൗജന്യ കോഴ്‌സ് വർക്കും ഇതിൽ ഉൾപ്പെടുന്നുണ്ട്. മൈക്രോസോഫ്റ്റും ലിങ്ക്ഡ്ഇന്നും ചേർന്നാണ് ഇതിന്റെ പ്രവർത്തനങ്ങൾ നടത്തുന്നത്. എഐ പഠനം പൂർത്തിയാക്കുന്നവർക്ക് കരിയർ എസൻഷ്യൽ സർട്ടിഫിക്കറ്റ് ലഭിക്കും. ജനറേറ്റീവ് എഐയിൽ പ്രൊഫഷണൽ സർട്ടിഫിക്കറ്റ് ആഗ്രഹിക്കുന്ന ആളുകൾക്ക് ഇത് സഹായകരമാകും. ആഗോളതലത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ എഐ ടാലന്റ് പൂൾ ഇന്ത്യയുടെതാണെന്ന് നാസ്കോം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഏകദേശം 420,000 പ്രൊഫഷണലുകളുടെ നിലവിലെ ടാലന്റ് ബേസ് കണക്കിലെടുക്കുമ്പോൾ, ഇന്ത്യയിലെ AI/ML ബിഗ് ഡാറ്റ അനലിറ്റിക്‌സ് ടെക് പ്രതിഭകളുടെ ആവശ്യവും ലഭ്യതയും തമ്മിൽ നല്ല അന്തരമുണ്ടെന്ന് മനസിലാകും. പുതിയ പ്രവർത്തന രീതി സൃഷ്ടിക്കാൻ എഐ തയ്യാറാണെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. ഇതിന്റെ ഭാഗമായി പുതിയ കാമ്പയിൻ കമ്പനി പ്ലാൻ ചെയ്യുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ടയർ II, III സിറ്റികളിൽ…
Read More »