ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ സഞ്ജു സാംസണിന്റെ (108) സെഞ്ചുറി കരുത്തില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 45.5 ഓവറില്‍ 218ന് എല്ലാവും പുറത്തായി.
നാല് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിംഗാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.81 റണ്‍സ് നേടിയ ടോണി ഡി സോര്‍സിയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍.
സെഞ്ചുറിയുമായി മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യന്‍ ബാറ്റിംഗിന്റെ നട്ടെല്ലായത്. 114 പന്തില്‍ ആറ് ഫോറും മൂന്ന് സിക്സും സഹിതം സഞ്ജു 108 റണ്‍സെടുത്തു. പതിവില്‍ നിന്ന് വ്യത്യസ്തനായി മൂന്നാം നമ്ബറിലാണ് സഞ്ജു ഇന്നലെ ക്രീസിലെത്തിയത്.
കന്നി രാജ്യാന്തര സെഞ്ചുറിയാണ് സഞ്ജു സാംസണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ പേരിലാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ചുറി തികയ്ക്കുന്ന ആദ്യ കേരള താരമെന്ന നേട്ടം ഇതോടെ സഞ്ജുവിനായി. ടീം ഇന്ത്യയെ ഒറ്റയ്ക്ക് മികച്ച സ്കോറിലേക്ക് എത്തിച്ച ശേഷമാണ് താരം മടങ്ങിയത്.