ദുബായ്: ഐപിഎല്‍ മിനി താരലേലത്തില്‍ നിലവില്‍ ഏറ്റവുമധികം പണം വാരിയ ഇന്ത്യൻ താരമായി ഹര്‍ഷല്‍ പട്ടേല്‍. 11.75 കോടിക്ക് പഞ്ചാബ് കിംഗ്സാണ് മുൻ ആര്‍സിബി താരത്തെ സ്വന്തമാക്കിയത്.
10.75 കോടി രൂപക്ക് മുൻപ് ആര്‍സിബിയിലെത്തിയ ഹര്‍ഷലിനെയാണ് പഞ്ചാബ് അതിനും മുകളില്‍ തുക മുടക്കി ടീമിന്റെ ഭാഗമാക്കിയത്. കഴിഞ്ഞ സീസണില്‍ അമ്ബേ പരാജയമായതോടെയാണ് ഹര്‍ഷലിനെ ആര്‍സിബി ഒഴിവാക്കിയത്.
ദേശീയ ടീമിലും അരങ്ങേറിയ താരം നിറം മങ്ങിയതോടെ അവിടെ നിന്നും പുറത്തായിരുന്നു.അതേസമയം ഇതുവരെ പൂര്‍ത്തിയായ ലേലത്തില്‍ ഒരു താരത്തെ മാത്രമാണ് സഞ്ജുവിന്റെ രാജസ്ഥാൻ റോയല്‍സ് സ്വന്തമാക്കിയത്. വിൻഡീസിന്റെ കൂറ്റൻ അടിക്കാരൻ റോവ്മാൻ പവലിനെയാണ് രാജസ്ഥാൻ 7.40 കോടി മുടക്കി തട്ടകത്തിലെത്തിച്ചത്.
രണ്ടുകോടി അടിസ്ഥാന വിലയുണ്ടായിരുന്ന പവലിനായി കൊല്‍ക്കത്തയും രംഗത്തുണ്ടായിരുന്നു.