ജയ്പൂർ: ഒരു മറുപടിയായിരുന്നു അത്. വിമര്‍ശകര്‍ക്കും തന്നെ ടീമില്‍ നിന്ന് തഴഞ്ഞവര്‍ക്കെല്ലാവര്‍ക്കുമുള്ള മറുപടി.ദക്ഷിണാഫ്രിക്കയിലെ ബോളണ്ട് പാര്‍ക്കില്‍ സഞ്ജു സാംസണിന്റെ സെഞ്ചുറിയ്ക്ക് അങ്ങനെ പല മാനങ്ങളുമുണ്ട്.
രാജ്യത്തിനായുള്ള കന്നി സെഞ്ചുറി മാത്രമായിരുന്നില്ല. വര്‍ഷങ്ങളായി തുടരുന്ന അവഗണനകള്‍ക്കും കളിയാക്കലുകള്‍ക്കും സഞ്ജു ബാറ്റ് കൊണ്ട് ഉത്തരം നല്‍കി. അത് കൃത്യവും വ്യക്തവുമായിരുന്നു.
സെഞ്ചുറിയ്ക്ക് പിന്നാലെ ഐപിഎല്‍ ടീമായ രാജസ്ഥാന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു. ‘സഞ്ജു കംബാക്ക് സാംസണ്‍’. സഞ്ജുവിന്റെ പ്രകടനത്തെ യഥാര്‍ഥത്തില്‍ അടിവരയിടുന്ന വാക്കുകള്‍.
അഭിനന്ദനങ്ങള്‍കൊണ്ട് രാജസ്ഥാൻ പിന്നേയും തങ്ങളുടെ നായകന്റെ സെഞ്ചുറി ആഘോഷമാക്കി. ‘ചേട്ടൻസ് മെയ്ഡൻ ODI സെഞ്ചുറി’ എന്നായിരുന്നു അടുത്ത പോസ്റ്റ്. സെഞ്ചുറി നേടുന്ന വീഡിയോയും ടീം പങ്കുവെച്ചു. ഈ ദിവസം ഞങ്ങൾ മാത്രമല്ല നിങ്ങളും കാലങ്ങളോളം ഓര്‍ത്തുവെയ്ക്കും എന്നായിരുന്നു ക്യാപ്ഷൻ.
പ്രോട്ടീസിനെതിരായ പരമ്ബരയിലെ മൂന്നാം ഏകദിനത്തിലാണ് സഞ്ജു പക്വതയോടെ ബാറ്റേന്തിയതും സെഞ്ച്വറി കുറിച്ചതും.മറുവശത്ത് വിക്കറ്റുകള്‍ വീഴുമ്ബോഴും ശാന്തത കൈവെടിയാതെ ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയ സഞ്ജു അനാവശ്യ ഷോട്ടുകള്‍ കളിച്ച് വിക്കറ്റ് കളയുന്നവനെന്നും ക്ഷമയില്ലാത്തവനെന്നുമുള്ള എല്ലാ വിമര്‍ശനങ്ങളേയും തട്ടിത്തെറിപ്പിച്ചു.114 പന്തില്‍ നിന്ന് ആറ് ഫോറുകളും മൂന്ന് സിക്സറുകളടക്കം 108 റണ്‍സെടുത്താണ് താരം മടങ്ങിയത്.